12/06/2026
സാധാരണ തൊഴിലിടങ്ങളിലേക്ക് ദിവസവും യാത്ര ചെയ്യുന്ന ആയിരക്കണക്കിന് സ്ത്രീകൾക്ക് KSRTC ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ച തീരുമാനം വെറും ഒരു യാത്രാനുകൂല്യം മാത്രമല്ല, സ്ത്രീശാക്തീകരണത്തിലേക്കുള്ള ശക്തമായ ഒരു ചുവടുവയ്പ്പാണ്.
ഒരു തൊഴിലാളി സ്ത്രീയുടെ മാസവരുമാനത്തിൽ യാത്രാച്ചെലവ് വലിയൊരു പങ്ക് വഹിക്കാറുണ്ട്. ആ ഭാരം കുറയുമ്പോൾ അവരുടെ വരുമാനത്തിൽ കൂടുതൽ തുക കുടുംബത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും സ്വന്തം ആവശ്യങ്ങൾക്കും വിനിയോഗിക്കാൻ സാധിക്കും. സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള വഴിയും അതിലൂടെ കൂടുതൽ ശക്തമാകും.
അതോടൊപ്പം തൊഴിൽ തേടാനും ജോലി തുടരാനും സ്ത്രീകൾക്ക് കൂടുതൽ ആത്മവിശ്വാസം ലഭിക്കും. കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷ വർധിപ്പിക്കാനും ഈ തീരുമാനം സഹായകമാകും. സമൂഹത്തിലെ സാധാരണക്കാരായ സ്ത്രീകളുടെ ജീവിതത്തെ നേരിട്ട് സ്പർശിക്കുന്ന ജനകീയ നടപടിയാണിത്.
ജനങ്ങളുടെ നികുതിപ്പണം ജനങ്ങളുടെ ക്ഷേമത്തിനായി ഉപയോഗിക്കുമ്പോഴാണ് ഭരണത്തിന് യഥാർത്ഥ അർത്ഥം ലഭിക്കുന്നത്. സ്ത്രീകളുടെ യാത്ര സ്വാതന്ത്ര്യവും സാമ്പത്തിക സുരക്ഷയും ഉറപ്പാക്കാൻ മുന്നിട്ടിറങ്ങിയ സർക്കാരിന് അഭിനന്ദനങ്ങൾ.
സ്ത്രീകൾ മുന്നേറുമ്പോൾ കുടുംബം മുന്നേറും... കുടുംബം മുന്നേറുമ്പോൾ സമൂഹം മുന്നേറും... ❤️