23/08/2023
പാലക്കാട് വിക്ടോറിയ കോളേജിൽ എസ്എഫ്ഐ സ്ഥാപിച്ച ബോർഡ് ദേശവിരുദ്ധബോർഡാണെന്ന് എസ്എഫ്ഐ സമ്മതിച്ചു എന്നതിന്റെ തെളിവാണ് ഇന്നലെ വരെ കോളേജിൽ വെച്ചിരുന്ന ദേശവിരുദ്ധ ബോർഡുകൾ എസ്എഫ്ഐ തന്നെ നീക്കം ചെയ്ത സാഹചര്യം. എസ്എഫ്ഐയുടെ ഏകാധിപത്യമുള്ള ക്യാംപസ്സുകളിൽ എസ്എഫ്ഐ നിരന്തരമായി ചെയ്യുന്നത് ഇതുതന്നെയാണ്. അതുകൊണ്ടുതന്നെ എസ്എഫ്ഐ ഗുണ്ടകളുടെ ഭീഷണികൾ ഭയന്ന് പുറംലോകം അറിയാതെ പോകുന്ന ഇത്തരം ദേശവിരുദ്ധ പ്രവർത്തനങ്ങൾ നിരവധിയാണ്. പക്ഷെ വിക്ടോറിയ കോളേജിൽ എസ്എഫ്ഐ ഗുണ്ടകളുടെ ഇത്തരം നെറികേടുകൾക്കെതിരെ പ്രതികരിക്കാൻ ദേശീയ ബോധമുള്ള വിദ്യാർത്ഥി സംഘടന ആ ക്യാംപസിലുണ്ട്. അതുകൊണ്ടുതന്നെയാണ് എബിവിപിയുടെ പ്രതിഷേധങ്ങൾക്ക് മുൻപിൽ എസ്എഫ്ഐക്ക് മുട്ട് മടക്കേണ്ടി വന്നത്. ഇന്നലെ വരെ ക്യാംപസിൽ വെച്ച ദേശവിരുദ്ധ ബോർഡ് എസ്എഫ്ഐക്കാർക്കുതന്നെ നീക്കം ചെയ്യേണ്ടി വന്നു... ബോർഡ് നീക്കം ചെയ്ത് നല്ല പുള്ളിയായി നടക്കാമെന്നാണ് എസ്എഫ്ഐക്കാരെ നിങ്ങൾ വ്യാമോഹിച്ചതെങ്കിൽ അത് തെറ്റാണ്.. നാളെയും ഇത്തരത്തിലുള്ള നെറികേടുകൾ നിങ്ങൾ ക്യാംപസ്സുകളിൽ കാണിക്കരുത്. നിയമപരമായിത്തന്നെ എബിവിപി ഇതിനെ നേരിടും...വിദ്യാർത്ഥികളിൽ ദേശവിരുദ്ധത പ്രചരിപ്പിക്കാൻ ശ്രമിച്ച എസ്എഫ്ഐ നേതാക്കൾക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകും...