AIDWA Alappuzha DC

  • Home
  • AIDWA Alappuzha DC

AIDWA Alappuzha DC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AIDWA Alappuzha DC, Political Party, .

25/02/2026
01/02/2026

ഹൈദരാബാദ് ഡയറി 📖

ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്. എങ്കിലും ഇത്തവണത്തെ യാത്ര മനസ്സിൽ ഒരു പ്രത്യേക ഇടം സ്വന്തമാക്കി.
എന്റെ ജീവിതത്തിൽ ഇത്രയും വൈവിധ്യങ്ങൾ ഒരുമിച്ച് അനുഭവിക്കാൻ കഴിഞ്ഞ മറ്റൊരു യാത്രയില്ലെന്ന് തോന്നി.

ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ നിന്നെത്തിയ സ്ത്രീകൾ.
വ്യത്യസ്ത ഭാഷകൾ, വ്യത്യസ്ത ശബ്ദങ്ങൾ, ചിരികൾ, വേഷങ്ങൾ, ഭക്ഷണരുചികൾ.
എങ്കിലും എല്ലാവരെയും ഒരുമിപ്പിച്ചത് ഒരേയൊരു ലക്ഷ്യമായിരുന്നു —
ജനാധിപത്യം, സമത്വം,
വനിതാ വിമോചനം
എന്ന മുദ്രാവാക്യങ്ങളെ
കൂടുതൽ ശക്തിപ്പെടുത്തുക.

വീര തെലുങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിന്റെ മണ്ണിൽ,
RTC കല്യാണ മണ്ഡപത്തിൽ,
ജനുവരി 25 മുതൽ 28 വരെ നടന്ന
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ
14-ാം ദേശിയ സമ്മേളനം
വെറും ഒരു സമ്മേളനം മാത്രമായിരുന്നില്ല. മറിച്ച്,
നിരവധി അനുഭവങ്ങളുടെ, പഠനങ്ങളുടെ, ആത്മവിശ്വാസത്തിന്റെ, സൗഹൃദങ്ങളുടെ ഒരു ലോകമായിരുന്നു.

ഒരേ വേദിയിൽ ഇരുന്ന് കണ്ടും, കേട്ടും, ചിരിച്ചും, സംസാരിച്ചും,
“നാം ഒറ്റക്കല്ല” എന്ന ബോധ്യം
മനസ്സിൽ ആഴത്തിൽ പതിഞ്ഞ ദിവസങ്ങൾ.

ഈ കൊച്ചു കേരളത്തിൽ ഇരുന്ന്
വാർത്തകളിലൂടെ മാത്രം ഞെട്ടലോടെ കേട്ട
പല സംസ്ഥാനങ്ങളിലെയും മനുഷ്യരെ
ഞാൻ അവിടെ നേരിട്ട് കണ്ടു.

വാർത്തകളിലൂടെ മാത്രമറിഞ്ഞിരുന്ന അവരുടെ വേദന,
അവിടെ വച്ച്
സ്വന്തം കണ്ണുകളാൽ കണ്ടും,
കേട്ടും ഞാൻ അനുഭവിച്ചു.അവരോടൊപ്പം ഇരുന്നു സംസാരിച്ചു.

കേട്ടത് കഥകളല്ല…
ജീവിച്ചിരിക്കുന്ന യാഥാർത്ഥ്യങ്ങളായിരുന്നു എന്നത്
എന്നെ അത്ഭുതത്തിലും വേദനയിലും
ഒരുപോലെ ആഴ്ത്തിയ സത്യങ്ങൾ.

ഇന്നും അവരുടെ അവസ്ഥയിൽ ഒരു മാറ്റവുമില്ല.
ഭീതിയോടെയും നിരാശയോടെയും
നീറിപ്പുകഞ്ഞ ജീവിതങ്ങൾ.
വീട് നഷ്ടപ്പെട്ടവർ,
ബന്ധങ്ങൾ നഷ്ടപ്പെട്ടവർ,
നാളെയെന്താകും എന്നറിയാതെ
ജീവിക്കുന്ന മനുഷ്യർ.

അവരിൽ പലരുടെയും
ദയനീയമായ ജീവിതകഥകൾ
ഞാൻ നേരിട്ട് കേട്ടു.
കണ്ണീരോടെയാണ് പലരും സംസാരിച്ചത്.
(അതിൽ പ്രധാനമായിരുന്നു മണിപ്പൂരിൽ നിന്നുള്ള പ്രതിനിധികൾ.)
കേൾക്കുന്നവന്റെ ഹൃദയം
തകർക്കുന്ന അനുഭവങ്ങൾ.

മണിപ്പൂരിൽ നിന്നുള്ള പ്രതിനിധി സുന്ദരിയോട്
ഞാൻ കേരളത്തിൽ നിന്നുമുള്ള പ്രതിനിധിയാണെന്ന് പറഞ്ഞപ്പോൾ അവർ പറഞ്ഞു
“നിങ്ങൾ എത്ര ഭാഗ്യം ചെയ്ത മനുഷ്യരാണ്…”

ആ വാക്കുകൾ ഒരു പ്രശംസയായിരുന്നില്ല.
അത് ഒരു വേദനയായിരുന്നു.
നമ്മൾ പലപ്പോഴും തിരിച്ചറിയാതെ ജീവിക്കുന്ന
സുരക്ഷയുടെ,
സമാധാനത്തിന്റെ,
ഭാഗ്യത്തിന്റെ
ഓർമപ്പെടുത്തൽ.

തുടക്കം മുതൽ ഒടുക്കം വരെ
അത്യന്തം മനോഹരമായ ഒരു സമ്മേളനമായിരുന്നു അത്.
മാതൃകയാകേണ്ട സംഘാടക സമിതി.
SFI, DYFI, പാർട്ടി — എല്ലാവരും ഒരേ കുടക്കീഴിൽ, ഒരേ മനസ്സോടെ,
ഒരുമിച്ച് നിന്നാണ് ഈ സമ്മേളനത്തെ ഒരു ഉത്സവമാക്കി മാറ്റിയത്.

എല്ലാം അത്രയും കൃത്യം.
നല്ല ഭക്ഷണം,
സൗകര്യമുള്ള കിടപ്പുമുറികൾ,
വിപുലവും സുന്ദരവുമായ സമ്മേളന ഹാൾ,
എല്ലാറ്റിനുമുപരി —
അതി മനോഹരമായ വോളന്റിയർമാർ.

ഓരോ നിമിഷവും ശ്രദ്ധയോടെ,
ഓരോ ആവശ്യവും മുൻകൂട്ടി കണ്ടറിഞ്ഞ്,
ഒരു പരാതിക്കും ഇടയില്ലാത്ത രീതിയിൽ
എല്ലാവരും ചേർന്ന്
ഹൃദയത്തോടെ ആ സമ്മേളനം നടത്തിയത്
മനസ്സിൽ വലിയ ആദരം ഉണർത്തി.

ഒടുവിൽ സമ്മേളനത്തിന് നന്ദി പറഞ്ഞപ്പോൾ,
ആ വേദി മുഴുവൻ നിറഞ്ഞു.
സംഘാടക സമിതി ചെയർമാനിൽ നിന്ന്
ഞങ്ങൾക്ക് നാല് ദിവസവും വെള്ളം നൽകിയ പ്രിയപ്പെട്ട വോളന്റിയർമാർ വരെ എല്ലാവരും ആ വേദിയുടെ ഭാഗമായിരുന്നു.ആ കാഴ്ച അത്രയും ഹൃദയസ്പർശിയായിരുന്നു.

നമ്മൾക്ക് ചുറ്റും
എത്രയോ കഷ്ടതകളും
കറുത്ത യാഥാർത്ഥ്യങ്ങളും നേരിടുന്ന
അനേകം സ്ത്രീകൾ ഉണ്ടെന്ന സത്യം
ഈ സമ്മേളനം വീണ്ടും വീണ്ടും ഓർമിപ്പിച്ചു.

അവർക്കായി,
അവരോടൊപ്പം,
ഇത്തരം ഐക്യവും കരുതലും
എത്രത്തോളം ആവശ്യമാണെന്ന്
ആ നിമിഷം മനസ്സിലാക്കി.

ഈ യാത്ര അവസാനിച്ചെങ്കിലും
ഹൈദരാബാദ്
മനസ്സിൽ ഒരു ഓർമ്മയായി മാത്രമല്ല,
ഒരു ചോദ്യം പോലെ,
ഒരു ഉത്തരവാദിത്തം പോലെ,
ഒരു പ്രചോദനമായി
ഇന്നും കൂടെയുണ്ട്.❤️✊

കണ്ണൂർ പഴയങ്ങാടിയിൽ ഭർത്താവിൻ്റെയും വീട്ടുകാരുടെയും പീഡനത്തെ തുടർന്ന് കുഞ്ഞിനെയും കൊണ്ട് പുഴയിൽ ചാടി മരിച്ച റീമയുടെ വീട്...
29/07/2025

കണ്ണൂർ പഴയങ്ങാടിയിൽ ഭർത്താവിൻ്റെയും വീട്ടുകാരുടെയും പീഡനത്തെ തുടർന്ന് കുഞ്ഞിനെയും കൊണ്ട് പുഴയിൽ ചാടി മരിച്ച റീമയുടെ വീട് ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ്‌ സ. പി കെ ശ്രീമതി ടീച്ചർ സന്ദർശിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സ.ആർ. അജിതയും സഖാക്കൾ പ്രഭാവതി ,ശകുന്തള എന്നിവരും ഒപ്പമുണ്ടായിരുന്നു. റീമയുടെ കുടുംബത്തിൻ്റെ നീതി തേടിയുള്ള പോരാട്ടത്തിൽ മഹിളാ അസോസിയേഷൻ ഒപ്പമുണ്ടാകും.

24/07/2025

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അതുല്യനായ സംഘാടകനും നേതാവുമാണ് ഇന്ന് ആലപ്പുഴ വലിയ ചുടുകാട്ടിൽ എരിഞ്ഞടങ്ങിയത്. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച ജനാവലിയും സമയക്രമവും സഖാവ് വിഎസ് നമുക്ക് എല്ലാവർക്കും എന്തായിരുന്നു എന്ന് തെളിയിച്ചു. ജനകോടികളുടെ ഹൃദയത്തിൽ നിന്ന് ഉയർന്ന ലാൽസലാം വിളികൾ സഖാവ് വിഎസിനെ യാത്രയാക്കി.

സിപിഐഎം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ തുടക്കം സഖാവ് വിഎസ് അടക്കമുള്ള 32 നേതാക്കളുടെ തീരുമാനത്തിൽ നിന്നായിരുന്നു.
ആ 32 പേരിൽ അവസാനത്തെ കണ്ണിയാണ് ഇന്ന് എരിഞ്ഞടങ്ങിയത്. സഖാവ് വി എസുമായി എത്രയേറെ ആഴത്തിലുള്ള ബന്ധമായിരുന്നു എന്നത് പറഞ്ഞറിയിക്കാനാവില്ല. എല്ലാ അർത്ഥത്തിലും നേതൃപദവിയിൽ ആയിരുന്നു എന്നും വിഎസ്.
നമുക്കേവർക്കും ആരാധിക്കാനാവുന്ന നേതൃസ്ഥാനം. ത്യാഗ പഥങ്ങൾ താണ്ടിയ ജീവിതം. തുല്യപ്പെടുത്താൻ മറ്റൊന്നുമില്ല. ആ മഹാ ജീവിതത്തിനാണ് തിരശ്ശീല വീണത്.

പുന്നപ്ര വയലാറിൻ്റെ സമര പുളകിതമായ ചരിത്രം സ്പന്ദിക്കുന്ന മണ്ണിൽ;സഖാവ് കൃഷ്ണപിള്ളയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ മഹാരഥന്മാരും അന്തിയുറങ്ങുന്ന മണൽത്തിട്ടയിൽ; വലിയ ചുടുകാട്ടിൽ വിഎസിന്റെ ശരീരം എരിഞ്ഞടങ്ങുമ്പോൾ വിപ്ലവ കേരളത്തിൻ്റെ ജാജ്വല്യമാനമായ ഒരു അധ്യായത്തിനാണ് അന്ത്യമാവുന്നത്. സഖാവ് വിഎസ് മരിച്ചിട്ടില്ല. ജീവിക്കുന്നൂ ഞങ്ങളിലൂടെ എന്ന ജനകോടികളുടെ കണ്oങ്ങളിൽ നിന്ന് ഉയരുന്ന മുദ്രാവാക്യമാണ് ശാശ്വതമാകുന്നത്. സഖാവ് വിഎസ് എന്ന കമ്മ്യൂണിസ്റ്റിന് മരണമില്ല. ഈ പാർട്ടിയുടെ സ്വത്താണ് വിഎസ്. ഈ പ്രസ്ഥാനത്തിൻ്റെ ഹൃദയമാണ് വിഎസ്.

സഖാവ് വിഎസ് തെളിച്ച ത്യാഗത്തിന്റെയും സഹനത്തിന്റെയും പാതകളിലൂടെ ഇനിയും മുന്നോട്ടുപോകാൻ ഉണ്ട്. എല്ലാ സമയക്രമങ്ങളെയും മറികടന്ന് സഖാവിനെ ഒരു നോക്കു കാണാൻ തടിച്ചുകൂടിയ ജനാവലിയുടെ ഹൃദയാഭിലാഷങ്ങൾ സാർത്ഥകമാകാൻ ഇനിയും ഇനിയും മുന്നോട്ടുപോകേണ്ടതുണ്ട്. ആ പ്രയാണത്തിൽ ഒരു വഴിവിളക്കായി; ഊർജ്ജസ്രോതസായി വി എസ് എന്ന പ്രകാശ സ്രോതസ്സ് നമുക്കു മുന്നിലുണ്ട്. വലിയ ചുടുകാട്ടിലെ അനുശോചന സമ്മേളനത്തിൽ മനസ്സിലുള്ളത് മുഴുവൻ പറഞ്ഞു തീർക്കാനായില്ല.

പ്രിയപ്പെട്ട സഖാവേ വിട.
തലമുറകളുടെ വിപ്ലവ നായകനേ;
വരും തലമുറയുടെ ആവേശ നാളമേ;
ലാൽസലാം ✊

23/07/2025
23/07/2025

സഖാവ് വി. എസ് മരിക്കുന്നില്ല

'ഭൂമിക്കായ് സ്ത്രീശക്തി' ജൂൺ 5- ലോക പരിസ്ഥിതി ദിനംഅഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ആലപ്പുഴ ജില്ലാ കമ്മറ്റി സംഘടിപ്...
05/06/2025

'ഭൂമിക്കായ് സ്ത്രീശക്തി'
ജൂൺ 5- ലോക പരിസ്ഥിതി ദിനം

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ആലപ്പുഴ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സെമിനാർ
ആലപ്പുഴ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സ. കെ ജി രാജേശ്വരി ഉദ്ഘാടനം ചെയ്തു

Address


Alerts

Be the first to know and let us send you an email when AIDWA Alappuzha DC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to AIDWA Alappuzha DC:

  • Want your organization to be the top-listed Government Service?

Share