Cpi m chalakudy south lc

  • Home
  • Cpi m chalakudy south lc

Cpi m chalakudy south lc lalsalam sagakkale

18/12/2021
ത്രിപുര ഐക്യദാർഢ്യ ദിനത്തോടനുബന്ധിച്ച് സിപിഐഎം ചാലക്കുടി സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും ഐക്യദാർഢ്യ സ...
13/09/2021

ത്രിപുര ഐക്യദാർഢ്യ ദിനത്തോടനുബന്ധിച്ച് സിപിഐഎം ചാലക്കുടി സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും ഐക്യദാർഢ്യ സദസ്സും സംഘടിപ്പിച്ചു. സിപിഐഎം തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗവും മുൻ എംഎൽഎയുമായ സഖാവ് ബി ഡി ദേവസി ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പ്രസ്തുത യോഗത്തിൽ കെ പി തോമാസ് കെ ഐ അജിതൻ, ടിപി ജോണി, പി ഓ ബിനു തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു

17/05/2021

#ട്രിപ്പിൾ_ലോക്ഡൗൺ - തൃശ്ശൂർ ജില്ലയിലെ നിയന്ത്രണങ്ങള്‍

1. ജില്ലയിൽ മരണം, ചികിത്സ എന്നീ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആളുകൾ പുറത്തിറങ്ങാൻ പാടില്ല.

2. പൊതുസ്ഥലങ്ങളിൽ വ്യക്തികൾ തമ്മിൽ കുറഞ്ഞത് രണ്ടു മീറ്ററെങ്കിലും അകലം പാലിക്കണം.

3. അനുവദനീയമായ സ്ഥാപനങ്ങളിൽ തന്നെ ഒരേസമയം മൂന്ന് ഉപഭോക്താക്കളിൽ കൂടുതൽ പേരെ പ്രവേശിപ്പിക്കുവാൻ പാടില്ല

4. നിർമ്മാണ മേഖലകളിൽ പ്രവർത്തിക്കുവാൻ അന്യസംസ്ഥാനങ്ങളിൽ നിന്നും യാതൊരു കാരണവശാലും തൊഴിലാളികളെ കൊണ്ടു വരാൻ പാടില്ല. നിലവിലുള്ള തൊഴിലാളികളെ അവിടെ തന്നെ തുടരുവാൻ അനുവദിക്കണം. ഇവർ പുറത്തിറങ്ങി നടക്കാൻ പാടില്ല.

5. വഴിയോര കച്ചവടങ്ങളും വീടുകൾ തോറും കയറിയിറങ്ങി വിൽപ്പന നടത്തുന്നതും കർശനമായി നിരോധിച്ചു.

6. ജില്ലയിൽ മഴക്കാലപൂർവ്വ ശുചീകരണത്തിന് ഭാഗമായി അഞ്ച് പേരെ വെച്ച് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്താം.

7. ജില്ലയിൽ വിശ്വാസികൾക്കായി ആരാധനാലയങ്ങൾ തുറക്കാൻ പാടില്ല.

8. പൊതുവിതരണ കേന്ദ്രങ്ങളിൽ നിന്നും വിതരണം ചെയ്യുന്നത് കഴിവതും ആർ ആർ ടികൾ വഴി നടത്തണം.

9. ജില്ലയിൽ അതിർത്തി റോഡുകളും പ്രാദേശിക റോഡുകളും അടച്ചിടണം. ജില്ലയ്ക്ക് അകത്തുള്ള പ്രധാന റോഡുകളിൽ കർശനമായ നിയന്ത്രണം ഏർപ്പെടുത്തണം. അടിയന്തര വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും അടിയന്തര ആവശ്യങ്ങൾക്കുമുള്ള സഞ്ചാര സൗകര്യം ഉറപ്പാക്കണം.

10. പാൽ പത്രം വിതരണം അനുവദനീയമാണ്.

11. ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും. മിനിമം ജീവനക്കാരെ മാത്രമുപയോഗിച്ച് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പ്രവർത്തിക്കാം.

12. പലചരക്കുകട, ബേക്കറി എന്നിവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും പഴം, പച്ചക്കറി കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പ്രവർത്തിക്കുന്നതാണ്. എന്നാൽ വിതരണം ആർ ആർ ടി, വാർഡ്തല കമ്മിറ്റി, ഹോം ഡെലിവറി എന്നിവ വഴി നടത്തണം.

13. ശനിയാഴ്ച ദിവസങ്ങളിൽ മത്സ്യം, മാംസം, കോഴിക്കട, കോൾഡ് സ്റ്റോറേജ് എന്നിവ രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പ്രവർത്തിക്കാം. എന്നാൽ വിതരണം ആർ ആർ ടികൾ, വാർഡ്തല കമ്മിറ്റി, ഹോം ഡെലിവറി എന്നിവ വഴി നടത്തണം.

14. ഹോട്ടലുകളും മറ്റ് ഭക്ഷ്യ ഭോജന കടകളും രാവിലെ 8 മണി മുതൽ വൈകിട്ട് 7 മണി വരെ പാർസൽ മാത്രം കൊടുക്കുന്നതിന് അനുവദിക്കും. എന്നാൽ വിതരണം ആർ ആർ ട്ടികൾ, വാർഡ്തല കമ്മിറ്റി, ഹോം ഡെലിവറി എന്നിവ വഴി നടത്തണം.

15. ജില്ലയിൽ റേഷൻകട, പൊതുവിതരണ കേന്ദ്രം, സഹകരണ സംഘം സ്റ്റോറുകൾ, പാൽ സൊസൈറ്റികൾ എന്നിവ രാവിലെ എട്ടു മുതൽ ഉച്ചതിരിഞ്ഞ് അഞ്ചുമണി വരെ പ്രവർത്തിക്കാം. എന്നാൽ വിതരണം ആർ ആർ ടികൾ, വാർഡ് തല കമ്മിറ്റി, ഹോം ഡെലിവറി എന്നിവ വഴി നടത്തണം.

16. ആശുപത്രികൾ, രോഗി ചികിത്സയ്ക്കായുള്ള ക്ലിനിക്, ആയുർവേദ ചികിത്സാ കേന്ദ്രങ്ങൾ എന്നിവ അനുവദനീയമാണ്. എന്നാൽ ദന്ത സംരക്ഷണത്തിനായുള്ള ഡെൻറൽ ക്ലിനിക് പ്രവർത്തിക്കാൻ അനുവദിക്കില്ല.
മെഡിക്കൽ സ്റ്റോറുകൾ പ്രവർത്തിക്കുന്നതാണ്.

17. വിവാഹ ആഘോഷങ്ങൾ, മറ്റ് ആഘോഷങ്ങൾ എന്നിവ മാറ്റിവയ്ക്കണം. എന്നാൽ അടിയന്തര സാഹചര്യങ്ങളിൽ വധൂവരൻമാരും മാതാപിതാക്കളും അടക്കം പരമാവധി 20 പേരെ പങ്കെടുപ്പിച്ച് വിവാഹം ചടങ്ങ് മാത്രം നടത്താം.

18. വീടുകളുടെയും കെട്ടിടങ്ങളുടെയും നിർമാണപ്രവർത്തനങ്ങൾ അനുവദനീയമല്ല. എന്നാൽ റോഡുകൾ, പാലങ്ങൾ, കുളങ്ങൾ, തോടുകൾ, റെയിൽവേ എന്നീ പൊതുഇടങ്ങളിലെ നിർമാണപ്രവർത്തനങ്ങൾ മിനിമം ജീവനക്കാരെ വെച്ച് നടത്താം.

പ്രസ്തുത നിയന്ത്രണങ്ങൾ ഉറപ്പുവരുത്തുന്നതിന് ബന്ധപ്പെട്ട പൊലീസ് അധികാരികളെയും തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതരെയും സെക്ടറൽ മജിസ്ട്രേറ്റുമാരെയും വില്ലേജ് താലൂക്ക്തല ഇൻസിഡൻ്റൽ കമാൻഡൻമാരെയും സർക്കാർ ചുമതലപ്പെടുത്തി.

വികസന മുന്നേറ്റ ജാഥയ്ക്ക് ചാലക്കുടിയുടെ മണ്ണിലേക്ക് സ്വാഗതം
26/02/2021

വികസന മുന്നേറ്റ ജാഥയ്ക്ക് ചാലക്കുടിയുടെ മണ്ണിലേക്ക് സ്വാഗതം

സിപിഐഎം ചാലക്കുടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ശില്പശാല സിപിഐഎം തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗം സഖാവ് പികെ ...
21/02/2021

സിപിഐഎം ചാലക്കുടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ശില്പശാല സിപിഐഎം തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗം സഖാവ് പികെ ഗിരിജാവല്ലഭൻ ഉദ്ഘാടനം ചെയ്തു സിപിഐഎം ചാലക്കുടി ഏരിയ കമ്മിറ്റി അംഗം പി എം ശ്രീധരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയ കമ്മിറ്റി അംഗം കെ ഐ അജിതൻ സ്വാഗതം പറഞ്ഞ യോഗത്തിൽ ഏരിയ കമ്മിറ്റി അംഗം ടി പി ജോണി റിപ്പോർട്ട് അവതരിപ്പിച്ചു.ഏരിയാ കമ്മിറ്റി അംഗങ്ങളായ എം എൻ ശശിധരൻ,പി എസ് സന്തോഷ്,പി പി പോൾ തുടങ്ങിയവർ പങ്കെടുത്തു

കേരളത്തിൽ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് മികച്ച വിജയമാണുണ്ടായത്. സംസ്ഥാനത്തെ എൽഡിഎഫ് സർക്കാരിന്റെ ബദൽ നയങ്...
23/01/2021

കേരളത്തിൽ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് മികച്ച വിജയമാണുണ്ടായത്. സംസ്ഥാനത്തെ എൽഡിഎഫ് സർക്കാരിന്റെ ബദൽ നയങ്ങൾക്കുള്ള അംഗീകാരമായി തെരഞ്ഞെടുപ്പ് ഫലം മാറി. കേരളം ഒരു നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ തയ്യാറെടുക്കുകയാണ്. നാടിന്റെ പുരോഗമനപരമായ വികസന തുടർച്ച സംരക്ഷിക്കപ്പെടണം. അതിന് പര്യാപ്തമായ നിലയിൽ സിപിഐ എം ന് കൂടുതൽ പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടതുണ്ട്. സാധാരണക്കാരായ ജനങ്ങൾ നൽകുന്ന സംഭാവനകളാണ് സിപിഐ എം പ്രവർത്തനത്തിന് ഉപയോഗിക്കുന്നത്. കേരളം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകുന്ന
സന്ദർഭത്തിലാണ് ഫണ്ട് ശേഖരണമെന്നത് അതിന്റെ പ്രാധാന്യം വീണ്ടും വർദ്ധിപ്പിക്കുന്നു.
തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിക്കേണ്ടത് മതനിരപേക്ഷ രാഷ്ട്രീയത്തിനും
നാടിന്റെ വികസന മുന്നേറ്റത്തിനും അനിവാര്യമാണ്.

പാർടി സംഘടനാ പ്രവർത്തനങ്ങൾക്കായിട്ടുള്ള പ്രവർത്തന ഫണ്ട് ശേഖരണം ജനുവരി
20 മുതൽ ആരംഭിച്ചിട്ടുണ്ട്. 30,31 തീയതികളിൽ വീടുകളിലും, സ്ഥാപനങ്ങളിലും, തൊഴിൽ കേന്ദ്രങ്ങളിലും ഹുണ്ടിക പിരിവ് വഴിയാണ് ഫണ്ട് ശേഖരിക്കുക. ഫണ്ട് ശേഖരണ പരിപാടിയിൽ എല്ലാ ബഹുജനങ്ങളുടേയും
സഹായസഹകരണങ്ങൾ ഉണ്ടാകണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യർത്ഥിക്കുന്നു.

കോവിഡ്‌ മഹാമാരിയുടെ ലോക്‌ ഡൗൺ കാലത്ത്‌ ആരേയും പട്ടിണിക്കിടാത്ത സർക്കാരാണ് കേരളത്തിലേത്. ഏറെ വെല്ലുവിളികൾ നേരിട്ട സർക്ക...
08/01/2021

കോവിഡ്‌ മഹാമാരിയുടെ ലോക്‌ ഡൗൺ കാലത്ത്‌ ആരേയും പട്ടിണിക്കിടാത്ത സർക്കാരാണ് കേരളത്തിലേത്. ഏറെ വെല്ലുവിളികൾ നേരിട്ട സർക്കാരാണിത്‌.മുന്നോട്ടുള്ള പാതയും ദുർഘടമാണ്‌. അതിനെയും മറികടക്കാൻ കഴിയും.

കോവിഡിനെ നേരിടാൻ നിരവധി പദ്ധതികൾ ആവിഷ്‌ക്കരിച്ചു. 20,000 കോടിയുടെ കോവിഡ്‌ പാക്കേജ്‌ പ്രഖ്യാപിച്ച ആദ്യ സർക്കാരാണിത്‌.നിരവധി പദ്ധതികൾ പ്രഖ്യാപിച്ച്‌ കോവിഡിനെ നേരിട്ടു. തദ്ദേശഭരണസ്ഥാപനങ്ങളുമായി സഹകരിച്ച് മികച്ച പ്രവർത്തനമാണ് ആരോഗ്യ, റവന്യൂ, പൊലീസ് വിഭാഗങ്ങൾ നടത്തിയത്. പകർച്ചവ്യാധി നിയന്ത്രണനിയമം കൊണ്ടുവന്ന് പാസ്സാക്കി. ടെസ്റ്റിംഗിന് കൃത്യമായി എല്ലാ ജില്ലകളിലും സജ്ജീകരിച്ചു. ദിശ ഹെൽപ് ലൈനുകൾ തുറന്നു. ക്വാറന്‍റീനിലുള്ളവർക്കും, ചികിത്സയിലുള്ളവർക്കും, അതിഥിത്തൊഴിലാളികൾക്കും, മുതിർന്ന പൗരൻമാർക്കും, അടിയന്തരസഹായം ആവശ്യമുള്ളവർക്കും കൃത്യമായ പിന്തുണ നൽകി. ആശ, അങ്കണവാടി പ്രവർത്തകരുടെ സേവനം അതുല്യമായിരുന്നു.

സർക്കാരിന്റെ അഭിമാന പദ്ധതികൾ മുന്നോട്ട്‌ കൊണ്ടുപോകാൻ കേന്ദ്ര ഏജൻസികൾ തടസ്സം നിൽക്കുകയാണ്.കൊവിഡ് മൂലം ഉള്ള സാമ്പത്തിക മാന്ദ്യം നേരിടാൻ ഉള്ള കേന്ദ്ര സഹായം പോരാ. ജിഎസ്‍ടി നഷ്ടപരിഹാരം ലഭിക്കാൻ ഇനിയും 2023 വരെ കാത്തിരിക്കേണ്ട സ്ഥിതിയാണ്. കടമെടുപ്പ് പരിധി കൂട്ടാൻ കേന്ദ്രസർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. പ്രതിസന്ധി കാലത്ത് ഇത്തരത്തിൽ ആശയക്കുഴപ്പങ്ങളുണ്ടാകുന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പ്‌ സർക്കാരിനോടുള്ള ജനങ്ങളുടെ വിശ്വാസം ഊട്ടി ഉറപ്പിക്കുന്നതാണ്‌. 2 ലക്ഷത്തിലേറെ പേർക്ക്‌ അടച്ചുറപ്പുള്ള വീടുകൾ സർക്കാർ നൽകി. ദുരിത കാലത്ത്‌ സന്നദ്ധ പ്രവർത്തകരുടെ സേവനവും പ്രശംസനീയമാണ്‌.

പൗരത്വനിയമം കൊണ്ടുവന്ന കാലം മുതൽ മതേതരത്വം സംരക്ഷിക്കണമെന്ന് പല തവണ ആവശ്യമുന്നയിച്ച, അതിന് വേണ്ടി നിലനിന്ന സർക്കാരാണ് കേരളത്തിലേത്. സഹകരണമനോഭാവത്തോടെ കേന്ദ്രവും സംസ്ഥാനങ്ങളും മുന്നോട്ട് പോകണമെന്നത് സംസ്ഥാനസർക്കാരിന്‍റെ പ്രഖ്യാപിത നിലപാടാണ്. കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമം കേരളത്തിന്‌ തിരിച്ചടിയാണ്‌. താങ്ങുവില ഇല്ലാതാക്കുന്നത്‌ അപലപനീയമാണ്. കുത്തകകളെ സഹായിക്കുന്നതാണ്‌ കാർഷിക നിയമത്തിലെ വ്യവസ്‌ഥകൾ.

കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരെ കേരള നിയമസഭയിൽ മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രമേയം അവതരിപ്പിച്ചു. ഡല്‍ഹിയില...
02/01/2021

കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരെ കേരള നിയമസഭയിൽ മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രമേയം അവതരിപ്പിച്ചു. ഡല്‍ഹിയില്‍ കര്‍ഷക സമരം ശക്തമായ പശ്ചാത്തലത്തില്‍ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ നല്‍കാനായി ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. പുതിയ നിയമം കര്‍ഷകരില്‍ കടുത്ത ആശങ്കയുണ്ടാക്കുമെന്ന് സ. പിണറായി വിജയൻ പ്രമേയത്തിലൂടെ വ്യക്തമാക്കി.

ഭക്ഷ്യ സുരക്ഷ അപകടത്തിലാക്കുന്ന നിയമം റദ്ദാക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമത്തിനെതിരായ സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കാനും പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുമാണ് പ്രമേയം അവതരിപ്പിച്ചത്.

കൊല്ലം ജില്ലയിലെ മൺറോ തുരുത്തിൽ സിപിഐ എമ്മിന്റെ സജീവ പ്രവർത്തകനായിരുന്ന സ. മണിലാലിനെ രാത്രി 8.30 മണിയോടുകൂടി ആർ എസ് എസ് ...
06/12/2020

കൊല്ലം ജില്ലയിലെ മൺറോ തുരുത്തിൽ സിപിഐ എമ്മിന്റെ സജീവ പ്രവർത്തകനായിരുന്ന സ. മണിലാലിനെ രാത്രി 8.30 മണിയോടുകൂടി ആർ എസ് എസ് ക്രിമിനലുകൾ ക്രൂരമായി കൊലപ്പെടുത്തി. എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നിൽ നിൽക്കുമ്പോഴാണ് അക്രമികൾ മണിലാലിനെ കുത്തിവീഴ്ത്തിയത്. മാരകമായി പരിക്കേറ്റ സഖാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ മരണപ്പെടുകയായിരുന്നു. തെരഞ്ഞെടുപ്പിന് 24 മണിക്കൂർ മാത്രം ശേഷിക്കേ നാട്ടിൽ ക്രമസമാധാനം തകർക്കാനുള്ള ആർ എസ്‌ എസിന്റെ ആസൂത്രിത ഗൂഢാലോചനയുടെ ഫലമായി നടന്ന കൊലപാതകമാണിത്. യാതൊരു അക്രമ സംഭവങ്ങളുമില്ലാത്ത നാട്ടിൽ മനപൂർവ്വം സംഘർഷങ്ങളുണ്ടാക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ആർ എസ്‌ എസ്‌ ശ്രമിക്കുന്നത്.

കഴിഞ്ഞ നാല് മാസത്തിനുള്ളിൽ ബിജെപി-ആർഎസ്‌എസ്-കോൺഗ്രസ് പ്രവർത്തകരുടെ കൊലക്കത്തിക്കിരയാകുന്ന അഞ്ചാമത്തെ സിപിഐ എം പ്രവർത്തകനാണ് സ. മണിലാൽ. ക്രൂരമായ ഈ കൊലപാതകത്തെ അപലപിക്കാനും ഇതിനെതിരെ പ്രതിഷേധിക്കാനും മുഴുവൻ ജനാധിപത്യ വിശ്വാസികളോടും അഭ്യർത്ഥിക്കുന്നു.

സ. എ വിജയരാഘവൻ

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും  സര്‍ക്കാര്‍ വികസന ജനക്ഷേമ നടപടികളുമായി മുന്നോട്ടുപോകുമ്പോള്‍, അവയെ മറച്ചുവെച്ചു ശ...
02/12/2020

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും സര്‍ക്കാര്‍ വികസന ജനക്ഷേമ നടപടികളുമായി മുന്നോട്ടുപോകുമ്പോള്‍, അവയെ മറച്ചുവെച്ചു ശ്രദ്ധ തിരിച്ചുവിടാന്‍ തെറ്റായ പല പ്രചാരണങ്ങളും കോവിഡ് രോഗാണുവിനെ പോലെ ചില കേന്ദ്രങ്ങള്‍ പടര്‍ത്തുന്നുണ്ട്. അതിലൊന്ന് സാമൂഹ്യക്ഷേമ പെന്‍ഷന്‍ സംബന്ധിച്ചാണ്.

സാമൂഹ്യക്ഷേമ പെന്‍ഷന്‍റെ കാര്യത്തില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഇടതു സര്‍ക്കാരിനെക്കാള്‍ ബഹുകാതം മുന്നിലാണെന്നും, ഇക്കാര്യത്തില്‍ എല്‍ഡിഎഫ് അഴിച്ചുവിടുന്നത് നട്ടാല്‍ കുരുക്കാത്ത കള്ളമാണെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ പറഞ്ഞത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ ദിവസം കാണുകയുണ്ടായി. മുന്‍ മുഖ്യമന്ത്രിയുടേത് ഒറ്റപ്പെട്ട പ്രചാരണമല്ല. സാമൂഹ്യക്ഷേമ പെന്‍ഷനുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളെ ഇകഴ്ത്തിക്കാണിക്കാനുള്ള ശ്രമം പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ കഴിഞ്ഞ കുറച്ചു നാളുകളായി നടന്നു വരികയാണ്. ക്ഷേമപെന്‍ഷനുകളില്‍ ഈ സര്‍ക്കാര്‍ കൊണ്ടുവന്ന വര്‍ദ്ധന കാലാകാലങ്ങളായി എല്ലാ സര്‍ക്കാരുകളും നടപ്പിലാക്കുന്നതാണെന്നും, കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരും അക്കാര്യം ചെയ്തിരുന്നെന്നുമാണ് ഒരു കൂട്ടര്‍ അവകാശപ്പെടുന്നത്. എല്ലാം കേന്ദ്രത്തിന്‍റെ കനിവാണെന്നാണ് മറ്റൊരു കൂട്ടര്‍ വാദിക്കുന്നത്. ഇക്കാര്യത്തില്‍ ഇത്രയും കാലമില്ലാതിരുന്ന പുതിയ വാദങ്ങളൊക്കെ പൊട്ടി വീഴുകയാണ്. ഇത് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ക്കുള്ള സ്വീകാര്യത തകര്‍ക്കാനാണോ അതോ ആ നേട്ടങ്ങളുടെ പങ്കുപറ്റാനാണോ എന്ന് ദുഷ്പ്രചാരകര്‍ തന്നെ വ്യക്തമാക്കണം.

കേരളത്തിലെ സാമൂഹ്യസുരക്ഷാ പെന്‍ഷനുകളുടെ ചരിത്രം പരിശോധിച്ചാല്‍ ഇടതുപക്ഷം നേതൃത്വം നല്‍കിയ സര്‍ക്കാരുകളുടെ കാലത്താണ് അവ ഏറ്റവും കാര്യക്ഷമമായി നടപ്പിലാക്കിയിട്ടുള്ളതെന്ന് കാണാം.1980ല്‍ ഇ കെ നായനാര്‍ മുഖ്യമന്ത്രിയായ ശേഷമാണ് കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ആരംഭിച്ചത്. അന്ന് 2.94 ലക്ഷം തൊഴിലാളികള്‍ക്ക് 45 രൂപ വെച്ച് ലഭിച്ച പ്രതിമാസ പെന്‍ഷന്‍ പിന്നീട് പരിഷ്കരിച്ചത് 1987ല്‍ നായനാര്‍ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നപ്പോഴായിരുന്നു.

പെന്‍ഷനുകളൊക്കെ എല്ലാ സര്‍ക്കാരുകളും വര്‍ദ്ധിപ്പിക്കാറുണ്ടെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് ഉൾപ്പെടുന്ന മുന്നണി 1981 മുതല്‍ 1987 വരെ അധികാരത്തിലിരുന്നിട്ടും കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചില്ല. അതിനു 6 വര്‍ഷത്തിനു ശേഷം വീണ്ടും ഇടതുപക്ഷ സര്‍ക്കാര്‍ വരേണ്ടി വന്നു. 1995ല്‍ എന്‍എസ്എപിയുടെ ഭാഗമായി വാര്‍ദ്ധക്യകാല പെന്‍ഷന്‍ വരുമ്പോള്‍ അധികാരത്തില്‍ ഇരുന്നത് യുഡിഎഫ് സര്‍ക്കാര്‍ ആയിരുന്നു. പക്ഷേ, ആ പെന്‍ഷന്‍ വയോധികര്‍ക്ക് ലഭിക്കാന്‍ 1996ല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരേണ്ടിവന്നു.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ വരുമ്പോള്‍ പെന്‍ഷന്‍ തുക പ്രതിമാസം 300 രൂപയായിരുന്നു. അവര്‍ അത് ആദ്യ വര്‍ഷം 400 രൂപയും രണ്ടാം വര്‍ഷം 525 രൂപയും ആക്കി ഉയര്‍ത്തി. ദേശീയ നയത്തിന്‍റെ ഭാഗമായി 80 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാര്‍ദ്ധക്യകാല പെന്‍ഷന്‍ 400ല്‍ നിന്നും 900 രൂപയായും, വികലാംഗ പെന്‍ഷന്‍ 700 രൂപയായും ഉയര്‍ത്തി. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനു തൊട്ടുമുന്‍പായി മാര്‍ച്ച് മാസത്തില്‍ 75 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാര്‍ദ്ധക്യകാല പെന്‍ഷന്‍ 1500 രൂപയാക്കിയുയര്‍ത്തുകയും ചെയ്തു. ഈ ഉയര്‍ത്തപ്പെട്ട വാര്‍ദ്ധക്യകാല പെന്‍ഷന്‍റേയും വികലാംഗ പെന്‍ഷന്‍റേയും ഗുണഭോക്താക്കള്‍ മൊത്തം ഗുണഭോക്താക്കളുടെ 15 ശതമാനത്തില്‍ താഴെ മാത്രമായിരുന്നു. 85 ശതമാനമാനമാൾക്കാർക്കും യു.ഡി.എഫ് കാലത്ത് ലഭിച്ച പെന്‍ഷന്‍ തുക 525 രൂപയായിരുന്നു. ആ സര്‍ക്കാര്‍ ആകെ കൊണ്ടുവന്ന വര്‍ദ്ധനവ് വെറും 225 രൂപ.

പെന്‍ഷന്‍ തുക നാമമാത്രമായേ വര്‍ദ്ധിപ്പിച്ചുള്ളൂ എന്നതു പോകട്ടെ, ആ തുക അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തി എന്നതാണ് യുഡിഎഫ് സര്‍ക്കാരിന്‍റെ മറ്റൊരു പ്രധാന വീഴ്ച. 19 മാസത്തെ കുടിശ്ശികയായി പെന്‍ഷനിനത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വരുത്തിവച്ച 1473.2 കോടി രൂപ ഗുണഭോക്താക്കള്‍ക്ക് കൊടുത്തു തീര്‍ത്തത് ഇപ്പോഴത്തെ ഗവണ്‍മെന്‍റാണ്. എന്നിട്ടും ഒരു ജാള്യവുമില്ലാതെ ക്ഷേമപെന്‍ഷനുകള്‍ തങ്ങളും മികച്ച രീതിയില്‍ നടപ്പിലാക്കി എന്ന് യുഡിഎഫുകാര്‍ അവകാശപ്പെടുകയാണ്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് ക്ഷേമപെന്‍ഷനുകളുടെ കാര്യത്തില്‍ എന്തൊക്കെ ചെയ്യണമെന്ന കൃത്യമായ കാഴ്ചപ്പാടുകളുമായാണ്. അവയെല്ലാം പ്രകടനപത്രിക വഴി ജനങ്ങളെ കൃത്യമായി ധരിപ്പിക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം എല്ലാ പെന്‍ഷനുകളും 1000 രൂപയാക്കിയുയര്‍ത്തി. 2017 മുതല്‍ അത് 1100 രൂപയായും 2019ല്‍ അത് 1200 രൂപയായും 2020ല്‍ 1400 രൂപയായും വര്‍ദ്ധിപ്പിച്ചു. 2021 ജനുവരിയില്‍ ആ തുക 1500 രൂപയാക്കി വീണ്ടും ഉയര്‍ത്തുമെന്ന് എൽ ഡി എഫ് പ്രകടന പത്രികയിലൂടെ പ്രഖ്യാപിച്ചു കഴിഞ്ഞു.

1500 രൂപയാക്കി യുഡിഎഫ് ഉയര്‍ത്തിയ 75 വയസ്സിനു മുകളിലുള്ളവരുടെ പെന്‍ഷന്‍ തുകയും ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ 1000 രൂപയാക്കി കുറച്ചു എന്ന കള്ളം മുന്‍മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള ആളുകള്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ വാസ്തവമെന്താണ്? മറ്റെല്ലാ പെന്‍ഷനുകള്‍ ഏകീകരിച്ചപ്പോളും ഈ 1500 രൂപയുടെ പെന്‍ഷന്‍ ഈ സര്‍ക്കാര്‍ തുടര്‍ന്നു. 6.11 ലക്ഷം പേര്‍ക്ക് ഈ നിരക്കില്‍ ഇപ്പോഴും പെന്‍ഷന്‍ ലഭിക്കുന്നുണ്ട്.

2015ലെ സിഎജി റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി അനര്‍ഹരായ ആളുകളെ ഒഴിവാക്കിക്കൊണ്ട് അര്‍ഹരായ കൂടുതല്‍ ആളുകളിലേയ്ക്ക് ഈ സര്‍ക്കാരിന്‍റെ കാലത്ത് പെന്‍ഷന്‍ എത്തുകയുണ്ടായി.അത്തരത്തില്‍ യുഡിഎഫ് ഗവണ്മെന്‍റിന്‍റെ കാലത്തുണ്ടായിരുന്ന ഗുണഭോക്താക്കളുടെ എണ്ണം 33.99 ലക്ഷമായിരുന്നെങ്കില്‍ ഇന്നത് 60.31 ലക്ഷമായി ഉയര്‍ന്നിരിക്കുന്നു. 2016ല്‍ 272 കോടി രൂപയായിരുന്ന പ്രതിമാസ പെന്‍ഷന്‍ ചെലവ് ഇന്ന് 710 കോടിയായും ഉയര്‍ന്നു. 5 വര്‍ഷം കൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ പെന്‍ഷന്‍ തുക 9311 കോടി രൂപയായിരുന്നെങ്കില്‍, 2020 നവംബര്‍ വരെ ഈ സര്‍ക്കാര്‍ സാമൂഹ്യസുരക്ഷാ പെന്‍ഷനായി മാത്രം നല്‍കിയത് 27,417 കോടി രൂപയാണ്. ക്ഷേമനിധി ബോര്‍ഡുകള്‍ വഴി 3099 കോടി രൂപ വേറെയും നല്‍കി. ആകെ 30515.91 കോടി രൂപ.

ഇനി, കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ സഹായം കൊണ്ടാണ് ക്ഷേമ പെന്‍ഷനുകള്‍ മൊത്തം കൊടുക്കുന്നത് എന്ന പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യം കൂടി പരിശോധിക്കാം. കേന്ദ്ര സര്‍ക്കാരിന്‍റെ എന്‍എസ്എപി പദ്ധതി പ്രകാരം 14.9 ലക്ഷം പേര്‍ക്ക് 300 രൂപ മുതല്‍ 500 രൂപ വരെ പെന്‍ഷനായി നല്‍കുന്നുണ്ട്. ആ തുകയൊഴിച്ചാല്‍ ഇവര്‍ക്കു ലഭിക്കേണ്ട 900 മുതല്‍ 1100 വരെയുള്ള സംഖ്യ സംസ്ഥാന സര്‍ക്കാരാണ് നല്‍കുന്നത്. കേന്ദ്ര സര്‍ക്കാരിന്‍റെ യാതൊരു സഹായവുമില്ലാതെയാണ് 37.5 ലക്ഷം പേര്‍ക്കുള്ള പെന്‍ഷന്‍ സംസ്ഥാന ഗവണ്‍മെന്‍റ് വിതരണം ചെയ്യുന്നത്.

ഇതൊക്കെയാണ് വസ്തുതകളെന്നിരിക്കേ, ജനങ്ങളുടെ കണ്ണിയില്‍ പൊടിയിട്ട് ഈ സര്‍ക്കാര്‍ നടപ്പിലാക്കിയ ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളെ വില കുറച്ചു കാണിക്കാനും അതിന്‍റെ ക്രെഡിറ്റ് കരസ്ഥമാക്കാനുമാണ് പ്രതിപക്ഷസംഘടനകള്‍ ശ്രമിക്കുന്നത്. സത്യസന്ധതയോടെ, നട്ടെല്ലുയര്‍ത്തി, ആത്മവിശ്വാസത്തോടെ പൊതുസമൂഹത്തെ അഭിമുഖീകരിക്കാനാകാത്ത വിധം മലീമസമായി അവരുടെ രാഷ്ട്രീയം മാറിയിരിക്കുന്നു. അതുകൊണ്ടവര്‍ നുണകളില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന ദയനീയമായ കാഴ്ചയാണ് നാം കാണുന്നത്. ക്ഷേമപെന്‍ഷനുകള്‍ കുടിശ്ശികയൊന്നുമില്ലാതെ കൈപ്പറ്റിയ 60 ലക്ഷത്തില്‍ പരം മനുഷ്യരുണ്ടീ കേരളത്തില്‍. അവര്‍ക്കറിയാം സത്യമെന്താണെന്ന്. കണ്ണടച്ചിരുട്ടാക്കാന്‍ സാധിക്കില്ലെന്ന് അസത്യം പ്രചരിപ്പിക്കുന്നവര്‍ വൈകാതെ തിരിച്ചറിയും. എട്ടുകാലി മമ്മൂഞ്ഞുമാരെ മനസ്സിലാക്കാനുള്ള ശേഷി കേരളത്തിലെ ജനങ്ങള്‍ക്കില്ല എന്ന് ധരിച്ചു പോകരുതെന്നേ പറയാനുള്ളൂ.

Address


Website

Alerts

Be the first to know and let us send you an email when Cpi m chalakudy south lc posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share