CPI വടക്കെവിള-നേരിന്റെ സഖാക്കൾ

  • Home
  • CPI വടക്കെവിള-നേരിന്റെ സഖാക്കൾ

CPI വടക്കെവിള-നേരിന്റെ സഖാക്കൾ This is the official page of CPI Vadakkevila, Balaramapuram ,Thiruvananthapuram

സിപിഐ വടക്കേവിള ബ്രാഞ്ച് സംഘടിപ്പിച്ച സ്നേഹപൂർവ്വം വയനാടിനായൊരു സെൽഫി ദുരിതാശ്വാസ ഫണ്ട് ശേഖരണം സിപിഐ സംസ്ഥാന  കൗൺസിൽ അംഗ...
12/08/2024

സിപിഐ വടക്കേവിള ബ്രാഞ്ച് സംഘടിപ്പിച്ച സ്നേഹപൂർവ്വം വയനാടിനായൊരു സെൽഫി ദുരിതാശ്വാസ ഫണ്ട് ശേഖരണം സിപിഐ സംസ്ഥാന കൗൺസിൽ അംഗം സ. വിളപ്പിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു...

സിപിഐ വടക്കെവിള ബ്രാഞ്ചിന്റെ "സ്നേഹപൂർവ്വം അമ്മക്കൊരു ഓണപുടവ "പരിപാടി ആദ്യകാല പഞ്ചായത്ത്‌ മെമ്പർ ആയിരുന്ന രാധ അമ്മക്ക് സ...
28/08/2022

സിപിഐ വടക്കെവിള ബ്രാഞ്ചിന്റെ "സ്നേഹപൂർവ്വം അമ്മക്കൊരു ഓണപുടവ "പരിപാടി ആദ്യകാല പഞ്ചായത്ത്‌ മെമ്പർ ആയിരുന്ന രാധ അമ്മക്ക് സഖാവ് വിളപ്പിൽ രാധാകൃഷ്ണൻ ഓണക്കോടി നൽകി ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പഞ്ചായത്ത്‌ അംഗം ഭഗത്ത്‌ റൂഫസ്, ശ്രീകണ്ഠൻ നായർ, മുക്കംപാലമൂട് വാർഡ് മെമ്പർ സരിത സിപിഐ മണ്ഡലം, ലോക്കൽ, ബ്രാഞ്ച് കമ്മിറ്റി നേതാക്കൾ പങ്കെടുത്തു.

ആയുർവേദ ഡോക്ടറേറ്റിൽ നാലാം റാങ്ക് നേടിയ ഡോക്ടർ ശ്രീലക്ഷ്മിയേ തിരു ജില്ലാ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ...
28/08/2022

ആയുർവേദ ഡോക്ടറേറ്റിൽ നാലാം റാങ്ക് നേടിയ ഡോക്ടർ ശ്രീലക്ഷ്മിയേ തിരു ജില്ലാ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ വിളപ്പിൽ രാധാകൃഷ്ണൻ ആദരിക്കുന്നു. ശ്രീകണ്ഠൻ നായർ, സതീഷ് ബാബു. കെ,ജില്ലാ പഞ്ചായത്ത്‌ അംഗം ഭഗത്ത്‌ റൂഫസ്, മുക്കംപാലമൂട് വാർഡ് മെമ്പർ സരിത തുടങ്ങിയവർ പങ്കെടുത്തു....

സ്നേഹപൂർവ്വം അമ്മയ്‌ക്കൊരു ഓണപുടവ.... സിപിഐ വടക്കെവിളയുടെ സ്നേഹസ്പർശം.. ❤️❤️❤️
27/08/2022

സ്നേഹപൂർവ്വം അമ്മയ്‌ക്കൊരു ഓണപുടവ....
സിപിഐ വടക്കെവിളയുടെ സ്നേഹസ്പർശം.. ❤️❤️❤️

21/08/2022
വ്യത്യസ്‌ത പ്രതിഷേധവുമായി സി പി ഐ...... സർവ്വാഭരണവിഭൂഷിതയായി നാഷണൽ ഹൈവേയിലൂടെ സഞ്ചരിച്ച കുതിര കാണികൾക്ക് വിസ്മയകാഴ്ചയായി...
10/06/2021

വ്യത്യസ്‌ത പ്രതിഷേധവുമായി സി പി ഐ...... സർവ്വാഭരണവിഭൂഷിതയായി നാഷണൽ ഹൈവേയിലൂടെ സഞ്ചരിച്ച കുതിര കാണികൾക്ക് വിസ്മയകാഴ്ചയായി. പെട്രോൾ -ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ചു സിപിഐ വടക്കെവിള ബ്രാഞ്ച് സംഘടിപ്പിച്ച "കുതിരസവാരി "എന്ന പരിപാടിയാണ് ജനശ്രദ്ധ ആകർഷിച്ചത്. വടക്കെവിള ജംഗ്ഷനിൽ നിന്നും ആരംഭിച്ചു ബാലരാമപുരം ജംഗ്ഷൻ വഴി കൊടിനടയിൽ അവസാനിച്ച കുതിരസവാരി സിപിഐ കട്ടാക്കട മണ്ഡലം സെക്രട്ടറിയേറ്റു അംഗം എം. ശ്രീകണ്ഠൻ നായർ ഉത്‌ഘാടനം ചെയ്തു. സതീഷ് ബാബു. കെ സ്വാഗതവും ഗോപി നന്ദിയും പറഞ്ഞു. മുക്കംപാലമൂട് വാർഡ് മെമ്പർ എസ്. സരിത, എൽ. സി സെക്രട്ടറി ഭഗവതിനട സുന്ദർ, മാഹീൻ, രത്നാകരൻ, എ ഐ വൈ എഫ് സെക്രട്ടറി ഷിജു എന്നിവർ സംസാരിച്ചു. ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി ബിജുകുമാറിന്റെയാണ് ഡയാന എന്ന കുതിര..

കോവിഡ് 19 വാക്സിന്‍ രജിസ്ട്രേഷന്‍ ഹെല്‍പ്പ് ഡെസ്ക്AIYF വടക്കെവിള യൂണിറ്റ്
25/04/2021

കോവിഡ് 19 വാക്സിന്‍ രജിസ്ട്രേഷന്‍ ഹെല്‍പ്പ് ഡെസ്ക്
AIYF വടക്കെവിള യൂണിറ്റ്

യുവതയുടെ കരുതൽ... വിദ്യാർത്ഥികളും, കുട്ടികളും, നിരവധി വാഹനങ്ങൾ ഉൾപ്പെടെ കടന്നുപോകുന്ന കാട്ടുകുളം ഭാഗത്തെ റോഡിലെ സംരക്ഷണ ...
24/01/2021

യുവതയുടെ കരുതൽ...
വിദ്യാർത്ഥികളും, കുട്ടികളും, നിരവധി വാഹനങ്ങൾ ഉൾപ്പെടെ കടന്നുപോകുന്ന കാട്ടുകുളം ഭാഗത്തെ റോഡിലെ സംരക്ഷണ ഭിത്തി ഇടിഞ്ഞുണ്ടായ ഗർത്തം AIYF വടക്കെവിള യൂണിറ്റിലെ സഖാക്കൾ മുളവേലി കെട്ടി സംരക്ഷിച്ചു.. യാതൊരു വിധ മുന്നറിയിപ്പുകളും ഇല്ലാത്തതിനാൽ നിരവധി അപകടങ്ങൾ നടക്കുന്ന മേഖലയണിത്. AIYF കട്ടാക്കട മണ്ഡലം കമ്മിറ്റി അംഗം പള്ളിച്ചൽ സുനിൽ, പഞ്ചായത്ത്‌ കമ്മിറ്റി ജോയിന്റ് സെക്രട്ടറി ശിവപ്രസാദ്, യൂണിറ്റ് പ്രസിഡന്റ്
അരുൺ സെക്രട്ടറി ഷൈജു,
ജയൻ, രാഹുൽ മഹേഷ്‌ തുടങ്ങിയ സഖാക്കൾ നേതൃത്വം നൽകി.
പ്രിയ സഖാക്കൾക്ക് സിപിഐ വടക്കെവിള ബ്രാഞ്ചിന്റെ അഭിവാദ്യങ്ങൾ 🌹🌹

07/12/2020

പ്രിയ സഖാവ് ബിനോയ് വിശ്വം MP

05/12/2020

"വിളപ്പിൽ - ഒരു വിളിപ്പാടകലെ".....

ഇന്ന് നമ്മോടൊപ്പം
"ദേശംഗി നാടിന്റെ വിപ്ലവ പുത്രൻ"......
ശ്രീ. Ad.K.പ്രകാശ് ബാബു...
നിലവിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി, അധ്യാപകൻ, എഴുത്തുകാരൻ, പ്രഭാഷകൻ,നവയുഗം പത്രധിപ സമതി അംഗം....
ഓൾ ഇന്ത്യാ കിസാൻ സഭ ദേശീയ പ്രസിഡണ്ട്‌, സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു...പത്തനാപുരം മണ്ഡലത്തിൽ 1991,2001 കാലഘട്ടത്തിൽ എം എൽ എ ആയിരുന്നു ....
കേൾക്കാം പ്രീയ സഖാവിന്റെ വാക്കുകൾ...

04/12/2020

"വിളപ്പിൽ- ഒരു വിളിപ്പാടകലെ ".....

കേരളത്തിലെ പരിസ്ഥിതി സമരങ്ങൾക്കു പുതിയ ദിശാബോധം നൽകിയ മുന്നണി പോരാളി ....
ശ്രീ ആർ . അജയൻ.....
ഇന്ന് നമ്മോടൊപ്പം....
രാജ്യാന്തര ശ്രദ്ധ നേടിയ പ്ലാച്ചിമട ഐക്യദാർഢ്യസമര സമതി കൺവീനർ, അതിരപള്ളി ജല വൈദ്യുതപദ്ധതി, ആറന്മുള വിമാന താവള പദ്ധതി, കൂടംകുളം ആണവ വിരുദ്ധ സമരം തുടങ്ങിയ പരിസ്ഥിതി സമരങ്ങൾക്കു നേതൃത്വപരമായി പങ്കു വഹിച്ചിട്ടുണ്ട് ഇദ്ദേഹം ...
നവയുഗം പത്രാധിപ സമതി അംഗം,
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യുവകലസാഹിതി, ഐപ്സോ, തുടങ്ങിയ പുരോഗമന സംഘടനകളുടെ ഭാരവാഹി, , പ്രഭാഷകൻ, ആക്റ്റീവിസ്റ്റ്, എന്നീ നിലയിൽ പ്രശസ്തനായ ശ്രീ ആർ. അജയൻ പരിസ്ഥിതി സംബന്ധമായ നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്.
ആരോഗ്യ വകുപ്പിൽ ലോ ഓഫീസർ ആയി വിരമിച്ചു...

03/12/2020

"വിളപ്പിൽ- ഒരു വിളിപ്പാടകലെ"...

ഇന്ന് നമ്മോടൊപ്പം
ശ്രീ.മുല്ലക്കര രത്നാകരൻ സഖാവ്... പ്രമുഖ രാഷ്ട്രീയനേതാവും
സി.പി.ഐ.യുടെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമാണ്. ഇദ്ദേഹം 2006-11 കാലഘട്ടത്തിൽ കേരളത്തിലെ കൃഷിമന്ത്രിയായിരുന്നു. നിലവിൽ ചടയമംഗലം എം എൽ എ സി.പി.ഐ കൊല്ലം ജില്ലാ സെക്രട്ടറി, നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ ചെയർമാൻ എന്നീ സ്ഥാനം വഹിക്കുന്നു. മികച്ച വാഗ്മിയും എഴുത്തുകാരനുമായ ഇദ്ദേഹത്തിന്റെ പ്രഭാഷണ പരമ്പരകൾ ശ്രദ്ധേയമാണ്.....

Address


Website

Alerts

Be the first to know and let us send you an email when CPI വടക്കെവിള-നേരിന്റെ സഖാക്കൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share