03/06/2026
വിമാന താവളത്തിലെ ടെർമിനൽ 4 ന്റെ പ്രവർത്തനം പുനരാരംഭിച്ചതായി കുവൈത്ത് സിവിൽ വ്യോമയാന അധികൃതർ.
~~~~~~~~~~~~~~~~~~
കുവൈത്ത് അന്താ രാഷ്ട്ര വിമാന താവളത്തിലെ ടെർമിനൽ 4 ന്റെ പ്രവർത്തനം പുനരാരംഭിച്ചതായി കുവൈത്ത് സിവിൽ വ്യോമയാന അധികൃതർ വ്യക്തമാക്കി. സാങ്കേതിക വിദഗ്ദരുടെയും ബന്ധപ്പെട്ട അധികാരികളുടെയും മേൽ നോട്ടത്തിൽ നാശനഷ്ടങ്ങൾ വിലയിരുത്തിയ ശേഷം സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ ആവശ്യമായ നടപടികൾ നടപ്പിലാക്കിയതിനെത്തുടർന്നാണ് പ്രവർത്തനം പുനരാരംഭിക്കുന്നതെന്നും അധികൃതർ അറിയിച്ചു. ഇത് പ്രകാരം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4 വഴി കുവൈത്ത് എയർവേയ്‌സിന്റെ എല്ലാ വിമാനങ്ങളും പുനരാരംഭിക്കുന്നതായും അധികൃതർ വ്യക്തമാക്കി. ജസീറ എയർ വെയ്സിന്റെ പ്രവർത്തനങ്ങളും ഉടൻ പുനരാരംഭിക്കുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ടെർമിനൽ 5 ൽ നന്നായിരിക്കും ജസീറ എയർ വെയ്സ് പ്രവർത്തനം നടത്തുക. എന്നാൽ ഇന്നത്തേ ആക്രമണത്തിൽ സാരമായ നാശ നഷ്ടങ്ങൾ സംഭവിച്ച് ടെർമിനൽ ഒന്നിന്റെ പ്രവർത്തനം പുനരാരഭിക്കുന്ന വിഷയത്തിൽ അനിശ്ചിതത്വം തുടരുകയാണ്. മൂന്ന് മാസത്തെ ഇടവേളക്ക് ശേഷം ഈ മാസം ഒന്നിനാണ് ടെർമിനൽ ഒന്നിന്റെ പ്രവർത്തനം പുനരാരംഭിച്ചത്. ഇന്ത്യൻ വിമാന കമ്പനികൾ ഉൾപ്പെടെയുള്ള വിദേശ വിമാന കമ്പനികൾക്ക് ടെർമിനൽ ഒന്നിൽ നിന്നുള്ള പ്രവർത്തനത്തിനാണ് അനുമതി നൽകിയിരുന്നത്. എന്നാൽ ടെർമിനൽ ഒന്നിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നത് ഇനിയും നീണ്ടു പോയാൽ ഇന്ത്യയിലേക്ക് ഉൾപ്പെടെയുള്ള യാത്രക്കാർ കനത്ത യാത്രാ പ്രതിസന്ധി നേരിടെണ്ടി വരുമെന്നാണ് ആശങ്ക ഉയരുന്നത്.
======================
Date: 03 June 2026
കടപ്പാട്: Kuwait News Index
======================
📱Join Whatsapp🥏 Group👇🏻
https://chat.whatsapp.com/FmG1tki2RjoLNmlo2kfBDP
page👇🏻►
https://www.facebook.com/Kuwait-Malayali-108815920876029/
JOIN TELEGRAM👇🏻►
https://t.me/kuwait_malayali