Keralites Medical Forum - KMF Kuwait

Keralites Medical Forum - KMF Kuwait കുവൈറ്റിലെ ആതുര ശുശ്രൂഷ രംഗത്ത് പ്രവർത്തിക്കുന്നവരുടെ പൊതു കൂട്ടായ്മ

ആദരാജ്ഞലികൾ. ....🌹
06/06/2026

ആദരാജ്ഞലികൾ. ....🌹

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചുകുവൈറ്റ്: കേരളൈറ്റ്സ് മെഡിക്കൽ ഫോറം കുവൈറ്റ് (KMF), മാർക്ക് ടെക്നോളജീസ് കമ്പനിയിലെ...
06/06/2026

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കുവൈറ്റ്: കേരളൈറ്റ്സ് മെഡിക്കൽ ഫോറം കുവൈറ്റ് (KMF), മാർക്ക് ടെക്നോളജീസ് കമ്പനിയിലെ തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ അറുനൂറോളം പേർ പങ്കെടുക്കുകയും വൈദ്യസഹായം തേടുകയും ചെയ്തു.

പ്രാഥമിക ആരോഗ്യപരിശോധനകൾക്കൊപ്പം ഇ.സി.ജി (ECG) ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളോടെയാണ് മെഡിക്കൽ ക്യാമ്പ് ഒരുക്കിയിരുന്നത്. ഡോ. കുർഷിദ് അൻവർ, ഡോ. ഫാത്തിമ സഹിയ, ഡോ. അഫ്ഷീന എന്നിവർ പങ്കെടുത്തവരെ പരിശോധിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്ക് കൃത്യമായ രോഗനിർണയവും ആവശ്യമായ ചികിത്സാ നിർദേശങ്ങളും നൽകി.

ഉദ്ഘാടന സെഷനിൽ മാർക്ക് ഗ്രൂപ്പ് സി.ഇ.ഒ സുരേഷ് ചന്ദ്രശേഖരൻ പിള്ള, എ.ഐ.ടി ഡയറക്ടർ സക്കറിയ ജേക്കബ്, രാജീവ് സുകുമാരൻ പിള്ള, ടി.വി. ഹിക്മത്ത്, കെ.എം.എഫ് ജനറൽ സെക്രട്ടറി ലിജോ അടുക്കോലിൽ, പ്രസിഡന്റ് ഗീത സുദർശൻ എന്നിവർ ക്യാമ്പിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

സമൂഹത്തിന് ഏറെ ആവശ്യമായ ഇത്തരം സേവനങ്ങൾ നൽകുന്നതിൽ കെ.എം.എഫ് വഹിക്കുന്ന പങ്ക് സമാനതകളില്ലാത്തതാണെന്നും, ഈ മെഡിക്കൽ ക്യാമ്പ് ഒരു യഥാർത്ഥ “ഐ ഓപ്പണർ” ആണെന്നും അവർ അഭിപ്രായപ്പെട്ടു. സംഘടനയുടെ ഈ വലിയ മുന്നേറ്റം സമൂഹത്തിന് മാതൃകാപരമാണെന്നും അവർ കൂട്ടിച്ചേർത്തു.

കെ.എം.എഫ് ഭാരവാഹികൾ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, വിവിധ യൂണിറ്റുകളിലെ ഭാരവാഹികൾ, അംഗങ്ങൾ എന്നിവർ ക്യാമ്പിന്റെ വിജയത്തിനായി സജീവമായി പ്രവർത്തിച്ചു.

മാർക്ക് ടെക്നോളജീസ് മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് ക്യാമ്പ് സുഗമമായി സംഘടിപ്പിക്കുന്നതിന് മികച്ച പിന്തുണയും സഹകരണവും ലഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.

പ്രവാസ ലോകത്തെ സാധാരണ തൊഴിലാളികൾക്ക് കൃത്യമായ ആരോഗ്യപരിപാലനവും മികച്ച ചികിത്സാ സൗകര്യങ്ങളും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.എം.എഫ് ഇത്തരം മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

ആവേശമായി കെ.എം.എഫ് ലീഡേഴ്‌സ് മീറ്റപ്പ്..കുവൈറ്റ്‌ സിറ്റി :കേരളൈറ്റ്സ് മെഡിക്കൽ ഫോറം- കെ എം എഫ് കുവൈറ്റ്‌ കേന്ദ്ര കമ്മിറ്...
01/06/2026

ആവേശമായി കെ.എം.എഫ് ലീഡേഴ്‌സ് മീറ്റപ്പ്..

കുവൈറ്റ്‌ സിറ്റി :കേരളൈറ്റ്സ് മെഡിക്കൽ ഫോറം- കെ എം എഫ് കുവൈറ്റ്‌ കേന്ദ്ര കമ്മിറ്റി അംഗങ്ങളും, മുഴുവൻ യൂണിറ്റുകളിൽ നിന്നുള്ള ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളും ഒത്തൊരുമിച്ച കെ എം എഫ് ലീഡേഴ്‌സ് മീറ്റപ്പ് മംഗഫിൽ വെച്ച് സംഘടിപ്പിച്ചു. കൂട്ടായ്മയുടെ ശക്തിയും കെട്ടുറപ്പും വിളിച്ചോതിയ യോഗത്തിൽ, കെ.എം.എഫ് ജനറൽ സെക്രട്ടറി ലിജോ അടുക്കോലിയും, പ്രസിഡന്റ് ഗീതാ സുദർശനും അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
അടുത്തിടെ കഴിഞ്ഞ അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ച് പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സമ്മാനിച്ച പ്രത്യേക കേക്ക് മുറിച്ച് ചടങ്ങിൽ മധുരം പങ്കിട്ടു. കൂടാതെ, സംഘടനയുടെ ആനുവൽ സ്പോൺസറായ അൽ അൻസാരി ഇന്റർനാഷണൽ എക്സ്ചേഞ്ച് മീറ്റപ്പിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും പ്രത്യേകം സ്നേഹോപഹാരങ്ങൾ വിതരണം ചെയ്തു.
പ്രവാസജീവിതത്തിലെ ഔദ്യോഗിക തിരക്കുകളിൽ നിന്ന് മാറി അംഗങ്ങൾ ഒത്തുചേർന്ന വേദിയിൽ തുടർന്ന് വൈവിധ്യമാർന്ന പാട്ട്, ഡാൻസ്, മറ്റ് കലാ-വിനോദ പരിപാടികൾ അരങ്ങേറി. പരസ്പരം സൗഹൃദം പുതുക്കാനും സന്തോഷം പങ്കിടാനും അവസരമൊരുക്കിയ ഒത്തുചേരൽ വിഭവസമൃദ്ധമായ സ്നേഹവിരുന്നോടെയാണ് സമാപിച്ചത്.

26/05/2026

🎥 KMF Nurses & Lab Day Celebration: Pen & Frame 2026!

Check out this insightful 1-minute Health Education Reel created by our talented members.

Watch, like and share to support your favorite entry! ✨

Entry #070 Keralites Medical Forum - KMF Kuwait

26/05/2026

🎥 KMF Nurses & Lab Day Celebration: Pen & Frame 2026!

Check out this insightful 1-minute Health Education Reel created by our talented members.

Watch, like and share to support your favorite entry! ✨

Entry #060 Keralites Medical Forum - KMF Kuwait

26/05/2026

🎥 KMF Nurses & Lab Day Celebration: Pen & Frame 2026!

Check out this insightful 1-minute Health Education Reel created by our talented members.

Watch, like and share to support your favorite entry! ✨

Entry #050 Keralites Medical Forum - KMF Kuwait

26/05/2026

🎥 KMF Nurses & Lab Day Celebration: Pen & Frame 2026!

Check out this insightful 1-minute Health Education Reel created by our talented members.

Watch, like and share to support your favorite entry! ✨

Entry #040 Keralites Medical Forum - KMF Kuwait

26/05/2026

🎥 KMF Nurses & Lab Day Celebration: Pen & Frame 2026!

Check out this insightful 1-minute Health Education Reel created by our talented members.

Watch, like and share to support your favorite entry! ✨

Entry #030 Keralites Medical Forum - KMF Kuwait

26/05/2026

🎥 KMF Nurses & Lab Day Celebration: Pen & Frame 2026!

Check out this insightful 1-minute Health Education Reel created by our talented members.

Watch, like and share to support your favorite entry! ✨

Entry #020 Keralites Medical Forum - KMF Kuwait

26/05/2026

🎥 KMF Nurses & Lab Day Celebration: Pen & Frame 2026!

Check out this insightful 1-minute Health Education Reel created by our talented members.

Watch, like and share to support your favorite entry! ✨

Entry Medical Forum - KMF Kuwait

Address

Kuwait City

Website

Alerts

Be the first to know and let us send you an email when Keralites Medical Forum - KMF Kuwait posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category