എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ

എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ, 図書館, 高知県高知市朝倉, Kochi-shiの連絡先情報、マップ、方向、お問い合わせフォーム、営業時間、サービス、評価、写真、動画、お知らせ。

12/04/2026
സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സംസ്ഥാനതല നാടകോത്സവത്തിൽ എറണാകുളം ജില്ലക്ക് ഒന്നാം സ്ഥാനം. എറണാകുളം ജില്ലയിലെ നന്...
01/02/2026

സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സംസ്ഥാനതല നാടകോത്സവത്തിൽ എറണാകുളം ജില്ലക്ക് ഒന്നാം സ്ഥാനം. എറണാകുളം ജില്ലയിലെ നന്ത്യാട്ടുകുന്നം കലാവേദി ഗ്രന്ഥശാല അവതരിപ്പിച്ച ചാപ്പ എന്ന നാടകമാണ് ഏറ്റവും മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടത്. തിരുവനന്തപുരം വട്ടിയൂർക്കാവ് സാഹിത്യ പഞ്ചാനൻ ഗ്രന്ഥശാല അവതരിപ്പിച്ച എക്സിറ്റ് മികച്ച രണ്ടാമത്തെ നാടകവും ആലപ്പുഴ നീർക്കുന്നം ജനസേവിനി ഗ്രന്ഥശാല അവതരിപ്പിച്ച ചരിത്രം തീനികൾ എന്ന നാടകവും മലപ്പുറം, കുരുവമ്പലംസഹൃദയ വായനശാല അവതരിപ്പിച്ച കത്തുകൾ എന്ന നാടകവും മൂന്നാം സ്ഥാനം പങ്കിട്ടു.

എക്സിറ്റ് എന്ന നാടകം രചിച്ച ശ്യാം കൃഷ്ണൻ ഏറ്റവും മികച്ച സ്ക്രിപ്റ്റിനും ചാപ്പ സംവിധാനം ചെയ്ത എം.എസ്. ശിവകുമാർ മികച്ച സംവിധായകനുള്ള പുരസ്കാരവും നേടി. ചാപ്പയിലെ അഭിനയത്തിന് രാഹുൽ ശ്രീനിവാസൻ മികച്ച നടനായും കല്ലു കല്യാണി മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.
എക്സിറ്റിലെ എ. കെ. സുജിത് മികച്ച ദീപ സംവിധാനത്തിനും മികച്ച പശ്ചാത്തല സംഗീതത്തിന് തൃശൂർ ജില്ലയുടെ സ്വപ്നവേട്ട എന്ന നാടകത്തിലെ സത്യജിത്തും മികച്ച ചമയത്തിന് കണ്ണൂരിൻ്റെ ജന്മാരി എന്ന നാടകത്തിലെ ഒ. മോഹനനും തിരഞ്ഞെടുക്കപ്പെട്ടു.മികച്ച നടനുള്ള സ്‌പെഷ്യല്‍ ജൂറി പുരസ്ക്കാരം - ജോസ് വെട്ടിക്കുഴ നേടി. (നാടകം -മരണ കൊക്ക ഇടുക്കി ജില്ല) ഇ.പി.രാജഗോപാലൻ, ജിഷ അഭിനയ, ഇ.വി.ഹരിദാസ്, എൻ.എസ്.താര, എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
നാല് ദിവസമായി വാഗൺ ട്രാജഡി മെമ്മോറിയൽ ഹാളിൽ നടന്ന നാടകോത്സവത്തിൻ്റെ സമാപന സമ്മേളനം നടൻ സന്തോഷ് കീഴാറ്റൂർ ഉദ്ഘാടനം ചെയ്തു. നാടകങ്ങൾ അവതരണങ്ങളിൽ നിന്ന് കെട്ടുകാഴ്ചകളിലേക്ക് പോയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. കേരളത്തിൽ എന്തുകൊണ്ട് നാടകങ്ങൾ അവതരിപ്പിക്കാൻ നാടകശാലകളില്ലാതെ പോയി. നാടകക്കാരെ ചേർത്തു പിടിക്കണം. പുതിയ കാലത്തെ ചെറുപ്പക്കാരെക്കൂടി നാടകാവതരണങ്ങളിലേക്ക് എത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ഡോ. ധർമ്മരാജ് അടാട്ട് അധ്യക്ഷനായിരുന്നു. സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് ഡോ. വള്ളിക്കാവ് മോഹൻ ദാസ് , സി. ജയപ്രകാശ്, സുരേന്ദ്രൻ, കെ.പി. നാൻസി, രവീന്ദ്രൻ പി., ബാബു മലാൽ, പി. ബിജു, പി.പി. ലക്ഷ്മണൻ എന്നിവർ സംസാരിച്ചു.
മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി. ശങ്കരൻ സ്വാഗതവും
സ്റ്റേറ്റ് എക്സി. കമ്മിറ്റി അംഗം എൻ. പ്രമോദ് ദാസ് നന്ദിയും പറഞ്ഞു.

എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറിയായി പൂർ ണ്ണ സമയം ജീവിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. പുതിയ ചിന്തയും പുതിയ സ്വ...
01/08/2025

എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറിയായി പൂർ ണ്ണ സമയം ജീവിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. പുതിയ ചിന്തയും പുതിയ സ്വപ്നങ്ങളുമായി ഏഴാം ലൈബ്രറി കൗൺസിൽ അധികാരമേററ ദിവസമാണിന്ന്. ഈ കൗൺസിലിൽ എക്സിക്യൂട്ടീവ് കമ്മറ്റിയംഗമായി തുടരാൻ എനിക്കവസരം തന്ന ഏവർക്കും നന്ദി. സെക്രട്ടറിയെന്ന നിലയിൽ ഒടുവിൽ പങ്കെടുത്തത് മൂവാറ്റുപുഴയിലെ കദളിക്കാട് നാഷണൽ ലൈബ്രറിയുടെ 75-ാം വാർഷികാഘോഷത്തിലാണ്. സ് പിക്കർ പങ്കെടുത്ത ചടങ്ങിൽ ഗ്രന്ഥശാലയുടെ ആദരവ് ഏറ്റുവാങ്ങാനായി. 1978 ൽ തുടങ്ങിയ ഗ്രന്ഥശാല പ്രവർത്തനത്തിൻ്റെ പുതിയ ഘട്ടത്തെ സ്വാഗതം ചെയ്യുന്നു. സ്നേഹ സുമനസ്സുകളുടെ പിന്തുണയാണെൻ്റെ സമ്പാദ്യം.

29/05/2025
എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോൽസവം  സ്റ്റാൾ നറുക്കെടുപ്പ് യോഗം - ആലുവ യു.സി. കോളേജ്
29/05/2025

എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോൽസവം സ്റ്റാൾ നറുക്കെടുപ്പ് യോഗം - ആലുവ യു.സി. കോളേജ്

27/11/2024

എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോൽസവം

പി.ഗോവിന്ദപിള്ള സാഹിത്യ പുരസ്കാര ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ,എറണാകുളം ജില്ലാ ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടെ പി.ജി. സ്മൃ...
06/08/2024

പി.ഗോവിന്ദപിള്ള സാഹിത്യ പുരസ്കാര ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ,
എറണാകുളം ജില്ലാ ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടെ പി.ജി. സ്മൃതി സാഹിത്യ പുരസ്കാര സമർപ്പണം
2024 ആഗസ്റ്റ് 4 ശനി എറണാകുളം പബ്ളിക്ക് ലൈബ്രറി ഹാളിൽ വെച്ച് നടന്നു.

എം.വി.ഗോവിന്ദൻ മാസ്റ്റർ, എം.എൽ.എ. ചടങ്ങിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുകയും, പുരസ്ക്കാര സമർപ്പണം നടത്തുകയും ചെയ്തു. സമഗ്രസംഭാവന പുരസ്കാരം പ്രൊഫ.എം.കെ.സാനു മാസ്റ്റർക്കും, യുവ പ്രതിഭ പുരസ്കാരം ഡോ. രശ്മി.ജി. അനിലിനും നൽകി.

പി.ജി. സാഹിത്യ പുരസ്കാര സ്മാരക ട്രസ്റ്റ് പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ചടങ്ങിൽ അധ്യക്ഷം വഹിച്ചു.

സി എൻ. മോഹനൻ, ആർ പാർവതി ദേവി, പി.എസ്. ശ്രീകല , പി. കെ. രാജമോഹനൻ ജി.എൽ.അരുൺ ഗോപി, എം ആർ. സുരേന്ദ്രൻ, എന്നിവർ ചടങ്ങിൽ സംസാരിച്ചു.പുരസ്കാര ജേതാക്കളായ പ്രൊഫസർ എം. കെ. സാനു മാസ്റ്ററും, ഡോക്ടർ ലക്ഷ്മി.ജി. അനിലും മറുപടി പ്രസംഗം നടത്തി.

ചടങ്ങിന് അഡ്വ.വി.കെ. മധു ( സെക്രട്ടറി, കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ) സ്വാഗതവും, ഡി.ആർ.രാജേഷ് ( സെക്രട്ടറി,കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ) നന്ദിയും പറഞ്ഞു.

എം.എസ്. ബീനക്ക് യാത്രയയപ്പ് നൽകി.    ദീർഘകാലം ജില്ലാ ലൈബ്രറി കൗൺസിൽ ആഫീസിലെ ജീവനക്കാരിയായിരുന്ന, ലൈബ്രറി കൗൺസിൽ സർവ്വീസി...
10/07/2024

എം.എസ്. ബീനക്ക് യാത്രയയപ്പ് നൽകി.

ദീർഘകാലം ജില്ലാ ലൈബ്രറി കൗൺസിൽ ആഫീസിലെ ജീവനക്കാരിയായിരുന്ന, ലൈബ്രറി കൗൺസിൽ സർവ്വീസിൽ നിന്നും വിരമിച്ച ശ്രീമതി. എം. എസ്. ബീനക്ക് 28. 06. 24 ൽ കൂടിയ ജില്ലാ കമ്മിറ്റി യോഗത്തിൽ വെച്ച് ഉചിതമായ യാത്രയയപ്പ് നൽകി.

സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ, ജില്ലാ സെക്രട്ടറി എം. ആർ. സുരേന്ദ്രൻ, DLO ജയ എന്നിവർ ചടങ്ങിൽ സംസാരിച്ചു. വിരമിച്ച എം.എസ്. ബീന മറുപടി പ്രസംഗം നടത്തി . സംസ്ഥാന കൗൺസിൽ അംഗം പി.തമ്പാൻ ചടങ്ങിൽ അദ്ധ്യക്ഷം വഹിച്ചു.

ജില്ലാ ലൈബ്രറി കൗൺസിൽ - ലൈബ്രറി സെക്രട്ടറിമാർക്കും, ലൈബ്രറിയൻ മാർക്കും ഡിജിറ്റൽ പരിശീലനം നൽകിഎറണാകുളം ജില്ലാ ലൈബ്രറി കൗൺ...
12/06/2024

ജില്ലാ ലൈബ്രറി കൗൺസിൽ - ലൈബ്രറി സെക്രട്ടറിമാർക്കും, ലൈബ്രറിയൻ മാർക്കും ഡിജിറ്റൽ പരിശീലനം നൽകി

എറണാകുളം ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലുവ താലൂക്കിലെ ലൈബ്രറി സെക്രട്ടറിമാർക്കും, ലൈബ്രറിയൻ മാർക്കുമുള്ള ഡിജിറ്റൽ ലൈബ്രറി പരിശീലനം 2024 ജൂൺ 10, 11 തീയ്യതികളിലായി അശോകപുരം പി.കെ.വി.എം മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറിയിൽ വെച്ച് നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം. ആർ. സുരേന്ദ്രൻ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. താലൂക്ക് കൗൺസിൽ പ്രസിഡന്റ് കെ. രവിക്കുട്ടൻ ചടങ്ങിൽ അദ്ധ്യക്ഷം വഹിച്ചു.

താലൂക്ക് കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി , സംസ്ഥാന കൗൺസിൽ അംഗം പി.തമ്പാൻ, ജില്ലാ എക്സി. കമ്മിറ്റി അംഗം എസ്.എ.എം. കമാൽ , താലൂക്ക് വൈസ് പ്രസിഡന്റ് കെ.സി.വൽസല താലൂക്ക് എക്സി. കമ്മിറ്റി അംഗങ്ങളായ എ.എസ്. ജയകുമാർ, വി.കെ. അശോകൻ ജിനേഷ് ജനാർദനൻ, കെ.എ.രാജേഷ്, കെ.കെ.സുരേഷ്, കീഴ്മാട് പഞ്ചായത്ത് മേഖലാ സമിതി കൺവീനർ കെ.എ. ഷാജിമോൻ എന്നിവർ സംസാരിച്ചു.
സംസ്ഥാന ലൈബ്രറി കൗൺസിൽ ലൈബ്രറികളെ ഡിജിറ്റലൈസ് ചെയ്യുന്നതിനായി ആവിഷ്ക്കരിച്ചിട്ടുള്ള "പബ്ലിക്ക് സോഫ്റ്റ് വെയറി "ൻ്റെ പരിശീലനമാണ് സംഘടിപ്പിച്ചത്. ലൈബ്രറി കൗൺസിൽ ഫാക്കൽറ്റി അംഗങ്ങളായ ഡി.ആർ. രാജഷ്,ദീപക് സുദർശനൻ, ഉഷാദേവി .ജി , എ . എസ് . ജയകുമാർ എന്നിവർ ക്ലാസുകൾ നയിച്ചു.

住所

高知県高知市朝倉
Kochi-shi, Kochi
780-0000

電話番号

+919961294659

ウェブサイト

アラート

എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽがニュースとプロモを投稿した時に最初に知って当社にメールを送信する最初の人になりましょう。あなたのメールアドレスはその他の目的には使用されず、いつでもサブスクリプションを解除することができます。

共有する

カテゴリー