SFI CVAS Pookode

SFI CVAS Pookode Official page of SFI Pookode Veterinary Unit

20/01/2024
06/01/2024
മൃഗായുർവേദത്തിന്റെ മറവിൽ ആരോഗ്യ സർവകലാശാലയ്ക്ക് കീഴിൽ ആയുർവേദ ഡോക്ടർമാർക്ക്പ്രത്യേകം എം. എസ്. എസി. കോഴ്സ് ആരംഭിക്കാനുള്ള...
05/01/2024

മൃഗായുർവേദത്തിന്റെ മറവിൽ ആരോഗ്യ സർവകലാശാലയ്ക്ക് കീഴിൽ
ആയുർവേദ ഡോക്ടർമാർക്ക്
പ്രത്യേകം എം. എസ്. എസി. കോഴ്സ് ആരംഭിക്കാനുള്ള ശ്രമങ്ങൾ അപലപനീയമാണ്. വെറ്ററിനറി സയൻസിൽ അടിസ്ഥാന യോഗ്യതയില്ലാത്ത ആയുർവേദ ഡോക്ടർമാർക്ക് വ്യാജമൃഗചികിത്സ നടത്താൻ കളമൊരുക്കുന്ന ഈ നീക്കം ആരോഗ്യ സർവ്വകലാശാലയുടെ യശസ്സിന് കളങ്കവും മെഡിക്കൽ എത്തിക്സിന് വിരുദ്ധവുമാണ്.
ഹെൽത്ത്‌ യൂണിവേഴ്സിറ്റി മൃഗായുർവേദകോഴ്സ് ആരംഭിക്കുന്നതിനെതിരെ.എസ് എഫ് ഐ വെറ്ററിനറി യൂണിറ്റ് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുകയും. ഹെൽത്ത്‌ യൂണിവേഴ്സിറ്റിയുടെ കോഴ്സ് ഓർഡർ പ്രതികാത്മകമായി കത്തിക്കുകയും ചെയ്തു. TOVUK അധ്യാപക സംഘടന പ്രതിനിധികൾ പ്രതിഷേധത്തിൽ പങ്കെടുത്തു പിന്തുണ അറിയിച്ചു
SFI VETERINARY UNIT POOKODE🚩

വെറ്ററിനറി അഡ്മിഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് പോസ്റ്ററിൽ നൽകിയിട്ടുള്ള QR Code സ്കാൻ ചെയ്ത് Whatsapp Group അംഗങ്ങളാവു...
28/07/2023

വെറ്ററിനറി അഡ്മിഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് പോസ്റ്ററിൽ നൽകിയിട്ടുള്ള QR Code സ്കാൻ ചെയ്ത് Whatsapp Group അംഗങ്ങളാവുക.

SFI വെറ്ററിനറി യൂണിറ്റ് പൂക്കോട്

21/07/2023

യൂണിവേഴ്സിറ്റിക്ക് കീഴിൽ ഉള്ള വിവിധ കോഴ്‌സുകളുടെ ഫീസുകൾ കുത്തനെ കൂട്ടാൻ ഉള്ള യൂണിവേഴ്സിറ്റിയുടെ വിദ്യാർത്ഥിവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് എസ് എഫ് പൂക്കോട് വെറ്ററിനറി യൂണിറ്റും, എസ് എഫ് ഐ പൂക്കോട് ഡയറി യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധം.

എസ് എഫ് ഐ വെറ്ററിനറി യൂണിറ്റ് പൂക്കോട്🚩

SFI Kerala Sfi Wayanad

രൂപ തുട്ടിന്റെ തിളക്കവും നോട്ട് കെട്ടിന്റെ തൂക്കവുംകൊണ്ട് അളക്കാനുള്ളതല്ല വിദ്യാഭ്യാസവും, വിദ്യാർത്ഥികളുടെ മൂല്യവും.അഞ്ച...
19/07/2023

രൂപ തുട്ടിന്റെ തിളക്കവും നോട്ട് കെട്ടിന്റെ തൂക്കവുംകൊണ്ട് അളക്കാനുള്ളതല്ല വിദ്യാഭ്യാസവും, വിദ്യാർത്ഥികളുടെ മൂല്യവും.അഞ്ചക്ക ശമ്പളവും വാങ്ങി ശീതീകരിച്ച മുറിയിൽ വിശ്രമിക്കുന്നവർക്ക് പഠനത്തിനായി കഷ്ടപ്പെടുന്ന വിദ്യാർത്ഥികളുടെയും, അവർക്കായി ജീവിതം ഉഴിഞ്ഞുവച്ച അച്ഛനമ്മമാരുടെയും കഷ്ടപ്പാടുകൾ അറിയുന്നുണ്ടാവില്ല.വിലക്കയറ്റത്തിൻ്റെ ഈ കാലത്ത് വിദ്യാഭ്യാസത്തിലും കച്ചവടം മാത്രം ലാക്കാക്കി ഖജനാവ് നിറക്കാൻ വിദ്യാർത്ഥികളുടെ കഴുത്തിന് കത്തിവക്കുന്ന, അവകാശങ്ങൾക്ക് പുല്ലുവില കല്പിക്കുന്ന യൂണിവേഴ്സിറ്റിക്ക് എസ് എഫ് ഐയുടെ മറുപടി. 'Democracy'

എസ് എഫ് ഐ വെറ്ററിനറി യൂണിറ്റ് പൂക്കോട്🚩🚩

ആദരാജ്ഞലികൾ 🌹
18/07/2023

ആദരാജ്ഞലികൾ 🌹

നിങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറുമ്പോൾ കഴിയുമെങ്കിൽ  നിങ്ങളുടെ അരുമ മൃഗങ്ങളെ ഒപ്പം കൂട്ടുക,  അല്ലെങ്കിൽ അവയെ ആർക്കെങ്കി...
08/07/2023

നിങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറുമ്പോൾ കഴിയുമെങ്കിൽ നിങ്ങളുടെ അരുമ മൃഗങ്ങളെ ഒപ്പം കൂട്ടുക, അല്ലെങ്കിൽ അവയെ ആർക്കെങ്കിലും സംരക്ഷിക്കാൻ കഴിയുന്ന ഉയർന്ന ഇടങ്ങളിലേക്ക് മാറ്റി പാർപ്പിക്കുക.. കൂട്ടിൽ പൂട്ടി ഇടുകയോ തൊഴുത്തിൽ കെട്ടി ഇടുകയോ ചെയ്യാതിരിക്കുക..വെറുതേ കെട്ടഴിച്ചു വിട്ടാൽ പോലും സ്വയം ജീവൻ രക്ഷിക്കാനുള്ള ഉപാധികൾ അവർക്കുണ്ട്..
DEMOCRACY
SFI VETERINARY UNIT POOKODE🚩

വർഗീയതയ്ക്ക് എതിരെയുള്ള ഓരോ വാചകവും മതതീവ്രവാദികളെ എത്ര മാത്രം അലോസരപ്പെടുത്തുന്നു എന്നതിന്റെ തെളിവാണ് സ:അഭിമന്യു. വർഗീയ...
02/07/2023

വർഗീയതയ്ക്ക് എതിരെയുള്ള ഓരോ വാചകവും മതതീവ്രവാദികളെ എത്ര മാത്രം അലോസരപ്പെടുത്തുന്നു എന്നതിന്റെ തെളിവാണ് സ:അഭിമന്യു. വർഗീയതയ്ക്കെതിരെ ശബ്ദമുയർത്തിയതിനാണ് മഹാരാജാസ് കോളേജിലെ SFI പ്രവർത്തകൻ സ:അഭിമന്യുവിനെ ക്യാമ്പസ്‌ ഫ്രണ്ട് മതതീവ്രവാദികൾ കുത്തി കൊലപെടുത്തിയത്.ഒരു കൊലക്കത്തിക്ക് അവസാനിപ്പിക്കാൻ ആവുന്നതല്ല സഖാവ് ചുമരിൽ കുറിച്ച "വർഗീയത തുലയട്ടെ" എന്ന വാചകം.സഖാവിന്റെ വാക്കുകൾ ഇനിയും ഈ ജനത നെഞ്ചിലേറ്റുകതന്നെ ചെയ്യും.
സ:അഭിമന്യു രക്തസാക്ഷി അനുസ്മരണദിനത്തിൽ പൂക്കോട് വെറ്ററിനറി ക്യാമ്പസ്സിൽ SFI യൂണിറ്റ് പ്രസിഡന്റ്‌ സ:ഷാൻ പതാക ഉയർത്തി.SFI വയനാട് ജില്ല കമ്മിറ്റി അംഗം സ:നീരജ അഭിസംബോധന ചെയ്ത് സംസാരിച്ചു.

എസ് എഫ് ഐ വെറ്ററിനറി യൂണിറ്റ് പൂക്കോട്🚩

കലാപകാരികൾ നാടുവാഴുന്ന കാലത്ത്, ജനാധിപത്യത്തിനുമേൽ നിരന്തരം മുറിവേല്പിക്കപ്പെടുന്ന ഈ ഇരുണ്ട കാലത്ത്, വിദ്യാർത്ഥികളെ പ്രത...
24/06/2023

കലാപകാരികൾ നാടുവാഴുന്ന കാലത്ത്, ജനാധിപത്യത്തിനുമേൽ നിരന്തരം മുറിവേല്പിക്കപ്പെടുന്ന ഈ ഇരുണ്ട കാലത്ത്, വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് ജനാധിപത്യ, വിദ്യാർത്ഥി വിരുദ്ധ പ്രവർത്തനങ്ങൾക്ക് മറുപടി നൽകാൻ. നല്ലതിനെ അനുമോദിക്കാൻ. തെറ്റിനെ വിരൽ ചൂണ്ടി വിമർശിക്കാൻ. വിവാദ വിമർശനങ്ങളെ സ്വാഗതം ചെയ്ത്കൊണ്ട്, ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് SFI പൂക്കോട് വെറ്ററിനറി യൂണിറ്റ് അവതരിപ്പിക്കുന്ന കാർട്ടൂൺ പരമ്പര ' DEMOCRACY '. പരമ്പരയിലൂടെ പരിചയപ്പെടുത്തുന്നു; കഥാപാത്രങ്ങൾ ' ചന്തുവും ചന്ദ്രികയും '.
കാണാം... ആസ്വദിക്കാം...
ചിന്തിക്കാം... വിമർശിക്കാം...

എസ് എഫ് ഐ വെറ്ററിനറി യൂണിറ്റ് പൂക്കോട്🚩

SFI പൂക്കോട് വെറ്ററിനറി യൂണിറ്റ് കമ്മിറ്റിയുടെ DEMOCRACY എന്ന കാർട്ടൂൺ പരമ്പരയുടെ പ്രകാശനവും കഥാപാത്രങ്ങളുടെ അവതരണവും, ക...
24/06/2023

SFI പൂക്കോട് വെറ്ററിനറി യൂണിറ്റ് കമ്മിറ്റിയുടെ DEMOCRACY എന്ന കാർട്ടൂൺ പരമ്പരയുടെ പ്രകാശനവും കഥാപാത്രങ്ങളുടെ അവതരണവും, കഥാപാത്രങ്ങളിൽ ഒന്നിന് പ്രചോദനം ആയ ആദിവാസി യുവതിയുടെയും ആട്ടിൻകുട്ടിയുടെയും ശില്പത്തിന് മുന്നിൽ വച്ച് യൂണിറ്റ് സെക്രട്ടറി സ:വൈശാഖ്, കാർട്ടൂൺ കോർഡിനേറ്റർ സ:സുരഭി എന്നിവർ ചേർന്ന് നിർവഹിച്ചു.
കഥാപാത്രങ്ങളുടെ സൃഷ്ടാവ് സ: ഹർഷയ്ക്ക് ഹൃദയാഭിവാദ്യങ്ങൾ

SFI വെറ്ററിനറി യൂണിറ്റ് പൂക്കോട്🚩

Address

College Of Veterinary And Animal Sciences, Pookode, KVASU
Wayanad
673576

Telephone

+919656538710

Website

Alerts

Be the first to know and let us send you an email when SFI CVAS Pookode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share