National Health Mission Wayanad

National Health Mission Wayanad page of National Health Mission Wayanad The National Health Mission is a society functioning in all the districts of Kerala under Central Government.

The society is also functioning in Wayanad district. The National Health Mission is able to reach out to the public through social media, including changes in public health. The Wayanad Society has an official page for this.

29/05/2026
കരുതലിന്റെ കുത്തിവെപ്പ്...​ഗർഭാശയ​ഗള കാൻസർ തടയാം സുരക്ഷിതമായ ഭാവി ഉറപ്പാക്കാം!
22/05/2026

കരുതലിന്റെ കുത്തിവെപ്പ്...​ഗർഭാശയ​ഗള കാൻസർ തടയാം സുരക്ഷിതമായ ഭാവി ഉറപ്പാക്കാം!

ലോക രക്താതിമര്‍ദ്ദ ദിനം: ജീവിതശൈലീ രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചുലോക രക്താതിമര്‍ദ്ദ ദിനത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂട...
19/05/2026

ലോക രക്താതിമര്‍ദ്ദ ദിനം: ജീവിതശൈലീ രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

ലോക രക്താതിമര്‍ദ്ദ ദിനത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കല്‍പറ്റ സിവില്‍ സ്റ്റേഷന്‍ റൗണ്ട് ഹാളില്‍ ജീവനക്കാര്‍ക്കായി ജില്ലാതല ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. രക്ത സമ്മര്‍ദ്ദം, പഞ്ചസാരയുടെ അളവ്, ബോഡി മാസ്സ് ഇന്‍ഡക്‌സ് എന്നിവ പരിശോധിക്കുകയും ജീവിത ശൈലീ രോഗ നിയന്ത്രണത്തിനായുള്ള ജീവിതചര്യ കൗണ്‍സ് ലിംഗ് നല്‍കുകയും ചെയ്തു.

ജില്ലാ എന്‍സിഡി നോഡല്‍ ഓഫീസര്‍ ഡോ. കെ.ആര്‍ ദീപ, മുണ്ടേരി അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി ഷെരീഫ്, ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസര്‍ പി എം ഫസല്‍, കല്‍പറ്റ ജനറല്‍ ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. വര്‍ഷത്തില്‍ കുറഞ്ഞത് ഒരു തവണ എങ്കിലും രക്ത പരിശോധന നടത്തി രക്താതി മര്‍ദ്ദം എന്ന നിശബ്ദ കൊലയാളിയില്‍ നിന്നും ജീവനക്കാരുടെ ആരോഗ്യസംരക്ഷണം ഉറപ്പ് വരുത്തുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ജില്ലയിലെ സമൂഹ്യാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ആയുഷ്മാന്‍ ആരോഗ്യ മന്ദിറുകള്‍ എന്നിവ വഴിയാണ് ജില്ലയിലുടനീളം പരിശോധന ക്യാമ്പുകള്‍ നടത്തുക. പരിപാടിയുടെ ഭാഗമായി കണിയാമ്പറ്റ വില്ലേജ് ഓഫീസ്, സോണല്‍ ലാന്‍ഡ് ബോര്‍ഡ് ഓഫീസ്, നടവയല്‍ ട്രഷറി, കെ എസ് ഇ ബി കമ്പളക്കാട്, കമ്പളക്കാട് പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളില്‍ എന്‍ സി ഡി സ്‌ക്രീനിംഗ് നടത്തി.

നമ്മൾ അശ്രദ്ധമായി വലിച്ചെറിഞ്ഞ ഒരു ചെറിയ കളിപ്പാട്ടത്തിൽ നിന്ന് പോലും ഡെങ്കിപ്പനി എന്ന മാരക പകർച്ച വ്യാധി നമ്മുടെ നാട്ടി...
16/05/2026

നമ്മൾ അശ്രദ്ധമായി വലിച്ചെറിഞ്ഞ ഒരു ചെറിയ കളിപ്പാട്ടത്തിൽ നിന്ന് പോലും ഡെങ്കിപ്പനി എന്ന മാരക പകർച്ച വ്യാധി നമ്മുടെ നാട്ടിൽ പടർന്നു പിടിക്കാം. അതെ, ചെറിയ അളവിൽ പോലും വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുള്ള പാഴ് വസ്‌തുക്കളിലും മാലിന്യങ്ങളിലും മറ്റു ഉറവിടങ്ങളിലുമെല്ലാം ഡെങ്കിപ്പനിക്ക് കാരണമായ ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകും. പകൽ കടിക്കുന്ന ഈ കൊതുകുകളാണ് മരണത്തിന് വരെ കാരണമായേക്കാവുന്ന ഡെങ്കിപ്പനി പരത്തുന്നത്. കൊതുകുകൾ പെരുകുന്ന വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുള്ള ഉറവിടങ്ങൾ കണ്ടെത്തി ഒഴിവാക്കുകയും ആവശ്യമില്ലാത്തവ നശിപ്പിക്കുകയും ചെയ്താലേ നമുക്ക് ഡെങ്കിപ്പനി തടയാനാവൂ.കുറച്ചു പേർ മാത്രം വിചാരിച്ചാൽ നമുക്കീ മാലിന്യങ്ങൾ പൂർണ്ണമായി ഇല്ലാതാക്കാനാവില്ല. നമ്മളെല്ലാം ചേർന്ന് ഒരേ മനസ്സോടെ പ്രവർത്തിച്ചാലേ പകർച്ചവ്യാധികളില്ലാത്ത ഒരു നാടിനെ നമുക്ക് വാർത്തെടുക്കാനാവൂ. കൊതുകുകളുടെ ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കാനായി ആഴ്ചയിൽ ഒന്നോ രണ്ടോ മണിക്കൂർ നമുക്ക് വിനിയോഗിക്കാം. ഇതിന് പ്രത്യേക ദിവസങ്ങൾ തന്നെ നമ്മൾ നിശ്ചയിച്ചിട്ടുണ്ട്. ഡ്രൈ ഡേ എന്നാണ് ഈ ദിവസങ്ങളെ നമ്മൾ വിളിക്കുന്നത്. വെള്ളിയാഴ്ചകളിൽ നമ്മുടെ വിദ്യാലയങ്ങളിലെ കൊതുക് ഉറവിടങ്ങളും മാലിന്യങ്ങളും വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളുമെല്ലാം ചേർന്ന് വൃത്തിയാക്കാം. ശനിയാഴ്ചകളിൽ നമ്മുടെ കടകളും ഓഫീസുകളും പൊതുയിടങ്ങളും വൃത്തിയാക്കി നമുക്ക് ഡ്രൈഡേ ആചരിക്കാം. അപ്പൊ ഞായറാഴ്ച അവധി ദിവസം കൂടിയാണല്ലോ ... അന്ന് എവിടെയാണ് നമ്മൾ ഡ്രൈഡേ നടത്തുക എന്നത് നിങ്ങൾ കമൻ്റ് ചെയ്യൂ...

നിങ്ങൾ പങ്കാളിയായ ഒരു ഉറവിട നശീകരണത്തിൻ്റെ ഫോട്ടോ കമൻ്റായി പോസ്റ്റ് ചെയ്യൂ...

മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കുക-

ഏത് പനിയും ഡെങ്കിപ്പനിയാവാം! അതുകൊണ്ട് പനിവന്നാൽ ഭേദമാകുമെന്ന് കരുതി കാത്തിരിക്കരുത്...സ്വയം ചികിത്സിക്കരുത്... അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെത്തി ശരിയായി ചികിത്സിക്കുക.

Address

National Health Mission Wayanad, Mayo's Building, Near Income Tax Office, Kainatty, Kalpetta
Wayanad
673121

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+914936202771

Alerts

Be the first to know and let us send you an email when National Health Mission Wayanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to National Health Mission Wayanad:

Share