AKPC

AKPC ആൾ കേരള പെയിന്റേഴ്‌സ് കോൺഗ്രസ്‌

പെയിന്റിങ് തൊഴിലാളികൾക്ക് പ്രത്യേക ക്ഷേമനിധി ബോർഡ് വേണം - അഡ്വ. M  റഹ്മത്തുള്ള.STU സംസ്ഥാന പ്രസിഡന്റ്(Associated with IU...
23/11/2022

പെയിന്റിങ് തൊഴിലാളികൾക്ക് പ്രത്യേക ക്ഷേമനിധി ബോർഡ് വേണം - അഡ്വ. M റഹ്മത്തുള്ള.
STU സംസ്ഥാന പ്രസിഡന്റ്
(Associated with IUML)

14/11/2022
DH ഗ്രൗണ്ട്, എറണാകുളം

പെയിന്റ്, അനുബന്ധ ഉത്പന്നങ്ങളിൽ അടങ്ങിയിട്ടുള്ള രാസവസ്തുക്കളുടെ കടന്നാക്രമണം നേരിട്ടുകൊണ്ടിരിക്കുന്ന വിഭാഗമാണ് പെയിന്റിങ് തൊഴിലാളികൾ എന്നും; ആയതിനാൽ തന്നെ ഈ വിഭാഗത്തിന് പ്രത്യേക പരിഗണന നൽകി - വേണ്ടുന്ന പരിഹാര, നിയന്ത്രണ, ബോധവത്ക്കരണ - ഇടപെടലുകൾ നടത്തുന്നതിന് - "പെയിന്റിങ് തൊഴിലാളി ക്ഷേമനിധി ബോർഡ്" രൂപീകരിക്കണം എന്നുള്ള "പെയിന്റിംഗ് തൊഴിലാളി ഐക്യയൂണിയനുകളുടെ" ആവശ്യം അംഗീകരിക്കപ്പെടേണ്ടതാണ് എന്നും STU (Associated with IUML) സംസ്ഥാന പ്രസിഡന്റ് Adv. M റഹ്മത്തുള്ള സാഹിബ്.

നിലവിൽ "നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പരിധിയിൽ പെയിന്റിങ് തൊഴിലാളികൾ പരിഗണിക്കപ്പെടുന്നുണ്ട് എങ്കിലും; പെയിന്റിങ് തൊഴിലാളികൾ മാത്രം നേരിടേണ്ടിവരുന്ന ഒട്ടനവധി വിഷയങ്ങൾ പഠിക്കുവാനും, പരിഹരിക്കുവാനും നിലവിലുള്ള ബോർഡിന് പരിമിതി ഉണ്ട് എന്നും; "പെയിന്റിങ് തൊഴിലാളി ക്ഷേമനിധി ബോർഡ്" എന്ന ആവശ്യവുമായുള്ള മുന്നേറ്റത്തിന് "STU സംസ്ഥാന കമ്മിറ്റിയുടെ" പരിപൂർണ്ണമായ പിന്തുണ അറിയിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പെയിന്റിങ് തൊഴിലാളികളുടെ ഉന്നമനത്തിനും, ക്ഷേമത്തിനുമായി - ജാതി, മത, കക്ഷി, രാഷ്ട്രീയ ഭേദമന്യേ സംസ്ഥാനത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന AKPWA, AKPC, SPTU, AKPTU, AKPPWS എന്നീ സംഘടനകൾ സംയുക്തമായി നടത്തിയ "പെയിന്റിങ് - തൊഴിൽ അവകാശ സംരക്ഷണ വിളംബര സമ്മേളനത്തോട് അനുബന്ധിച്ച്; പെയിന്റിങ് തൊഴിലാളികളുടെ "ആദ്യ മുഖപുസ്തകമായ" (Souvenir) "നിറക്കൂട്ട്‌" കവർപേജ് പ്രകാശന ചടങ്ങുനിർവ്വഹിച്ച്‌ സംസാരിക്കവേയാണ് അദ്ദേഹം ടി പ്രസ്താവന നടത്തിയത്.

പെയിന്റിങ് തൊഴിലാളി ക്ഷേമനിധി ബോർഡ് രൂപീകൃതമാകുന്നതുവരെ നിലവിലുള്ള "നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പരിധിയിൽ എല്ലാതൊഴിലാളികളെയും എത്തിക്കുന്നതിനും; നാല് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ്, പെൻഷൻ, ചികിത്സാ സഹായങ്ങൾ, വിവാഹ ധനസഹായങ്ങൾ, തൊഴിൽ സഹായ പദ്ധതികൾ എന്നിവ നേടിക്കൊടുക്കുന്നതിനുമുള്ള നടപടികൾ ആരംഭിച്ചു.

പെയിന്റിങ് തൊഴിലാളി ഐക്യ ട്രേഡ് യൂണിയൻ അംഗീകാരമുള്ള യൂണിയനുകളിൽ അംഗത്വം എടുക്കുന്നതിനും; ക്ഷേമനിധി അംഗത്വത്തിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും ഇന്നുതന്നെ ചുവടെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് "മെമ്പർഷിപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക"

https://chat.whatsapp.com/BiTL5bzNeVl704rXe6mjZO

പെയിന്റിംഗ് തൊഴിലാളി ഐക്യ ട്രേഡ് യൂണിയന് വേണ്ടി,

✒️നിഖിൽ പട്ടാമ്പി
Mob: 9947 33 22 02

അംഗീകാരം 👍👍👍കേരളത്തിലെ പെയിന്റിംഗ് മേഖലക്കു സ്വന്തമായി  ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ഭാഗമായി പ്രവർത്തിച്ചു വരുന്ന INTUC യുടെ ...
23/11/2022

അംഗീകാരം 👍👍👍
കേരളത്തിലെ പെയിന്റിംഗ് മേഖലക്കു സ്വന്തമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ഭാഗമായി പ്രവർത്തിച്ചു വരുന്ന INTUC യുടെ കീഴിൽ ഓൾ കേരള പെയിന്റേഴ്‌സ് കോൺഗ്രസ്‌ ( AKPC ) ട്രേഡ് യൂണിയൻ അംഗീകാരം 2022 നവംബർ 22 നു നേടിയെടുത്തു 👍

ജയ് AKPCA✌🏻
ജയ് AKPC ✌🏻✌🏻✌🏻

Address

HO, Kalpetta, Wayanad
Wayanad
673121

Alerts

Be the first to know and let us send you an email when AKPC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to AKPC:

Share