02/07/2025
ചൂരൽമല ദുരന്ത ബാധിതർക്കായി വീടുകൾ നൽകുമെന്ന് ഏറ്റവും ആദ്യം പ്രഖ്യാപിച്ച സംഘടന ഡിവൈഎഫ്ഐയായിരുന്നു.
ഇത്രയധികം വീടുകൾ തകർന്നു എന്ന് വ്യക്തമാകുന്നതിന് മുൻപാണ് ഡിവൈഎഫ്ഐ 25 വീടുകൾ പ്രഖ്യാപിക്കുന്നത്.
ഡിവൈഎഫ്ഐ 25 ആണല്ലോ പ്രഖ്യാപിച്ചത് ' അതിനേക്കാൾ കൂട്ടി അടിച്ചേക്കാം' എന്ന മട്ടിൽ യൂത്ത് കോൺഗ്രസ് 30 വീടുകൾ പ്രഖ്യാപിച്ചു.
ആക്രി ശേഖരിച്ചും വിവിധ ചലഞ്ചുകൾ സംഘടിപ്പിച്ചും ഫണ്ട് സമാഹരിച്ച് ഡിവൈഎഫ്ഐ കൈമാറിയത് ഒരു വീടിന് 20 ലക്ഷം രൂപ വീതം 100 വീടുകൾക്കായി 20 കോടി രൂപ. ദുരന്തമുണ്ടായ ജില്ലയായ വയനാട്ടിൽ നിന്ന് മാത്രം സമാഹരിച്ചത് 62 ലക്ഷം രൂപ.
ഡിവൈഎഫ്ഐ പ്രഖ്യാപിച്ചതിനേക്കാൾ 5 വീട് കൂടുതൽ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസ് എത്ര വീട് നൽകി? ഒന്നും നൽകിയില്ലെന്ന് മാത്രമല്ല അതിൻ്റെ പേരിൽ പിരിച്ച പൈസയ്ക്ക് കണക്കുമില്ല എന്ന വിവരമാണ് പുറത്ത് വരുന്നത്. ചൂരൽമല ദുരന്തത്തിൻ്റെ പേരിൽ യൂത്ത് കോൺഗ്രസ് തട്ടിപ്പ് നടത്തിയിരിക്കുന്നു എന്നാണ് വ്യക്തമാവുന്നത്.
ദുരന്ത ബാധിതരുടെ പേരിൽ പോലും തട്ടിപ്പ് നടത്താൻ ഇക്കൂട്ടർക്കല്ലാതെ മറ്റാർക്ക് സാധിക്കും....
കെ റഫീഖ്