DYFI പുഴമൂല യൂണിറ്റ് കമ്മിറ്റി

  • Home
  • India
  • Wayanad
  • DYFI പുഴമൂല യൂണിറ്റ് കമ്മിറ്റി

DYFI പുഴമൂല യൂണിറ്റ് കമ്മിറ്റി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI പുഴമൂല യൂണിറ്റ് കമ്മിറ്റി, Political organisation, puzhamoola, Wayanad.

30/10/2023
*കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ് പുന്നപ്ര -വയലാർ:* കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചര...
27/10/2023

*കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ് പുന്നപ്ര -വയലാർ:*

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ് പുന്നപ്ര -വയലാറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിലാളി വർഗ്ഗത്തിന്റെ സംഘടിത മുന്നേറ്റത്തെയും അതിന്റെ മുന്നണിപ്പോരാളിയായ കമ്മ്യൂണിസ്റ്റ് പാർടിയെയും തകർക്കാനുള്ള ഭരണവർഗ്ഗത്തിന്റെ കൊടിയനീക്കമായിരുന്നു പുന്നപ്ര-വയലാറിലെ അടിച്ചമർത്തൽ. അവതെ പ്രതിരോധിച്ച് കൂടുതൽ കരുത്താർജജിച്ച പ്രസ്ഥാനമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസഥാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

_പോസ്റ്റ് ചുവടെ_

ദിവാൻ ഭരണത്തിനും ജന്മിത്തത്തിനും മുതലാളിത്ത ചൂഷണത്തിനുമെതിരെ കമ്മ്യൂണിസ്റ്റ് പാർടിയുടെ മുൻകൈയിൽ കർഷകരും തൊഴിലാളികളും നടത്തിയ ഐതിഹാസികമായ പുന്നപ്ര-വയലാർ സമരത്തിന് 77 വയസ്സ് പൂർത്തിയാവുകയാണ്. തിരുവിതാംകൂറിലെ രാജവാഴ്ചയ്ക്കും ദിവാൻ സിപി രാമസ്വാമി അയ്യരുടെ അമേരിക്കൻ മോഡൽ ഭരണക്രമത്തിനുമെതിരെ നടത്തിയ ത്യാഗനിർഭരമായ സമരം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ്.

പുന്നപ്ര-വയലാർ വാർഷിക വാരാചരണത്തിന്റെ സമാപനമാണിന്ന്. തൊഴിലാളി വർഗ്ഗത്തിന്റെ സംഘടിത മുന്നേറ്റത്തെയും അതിന്റെ മുന്നണിപ്പോരാളിയായ കമ്മ്യൂണിസ്റ്റ് പാർടിയെയും തകർക്കാനുള്ള ഭരണവർഗ്ഗത്തിന്റെ കൊടിയനീക്കമായിരുന്നു പുന്നപ്ര-വയലാറിലെ അടിച്ചമർത്തൽ. അത്തരം ആക്രമണങ്ങളെയും അടിച്ചമർത്തലുകളെയും പ്രതിരോധിക്കുകയും അതിജീവിക്കുകയും കൂടുതൽ കരുത്താർജിക്കുകയും ചെയ്ത പ്രസ്‌ഥാനമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്‌ഥാനം.

അതിനെ ഇന്നും കടന്നാക്രമിച്ചു തകർക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് വ്യത്യസ്ത തലങ്ങളിൽ നിന്നുമുണ്ടാകുന്നത്. ഇത്തരം കടന്നാക്രമങ്ങൾക്കെതിരെ കരുത്തുറ്റ പ്രതിരോധ നിര സൃഷ്ടിക്കാനും മുന്നോട്ടു കുതിക്കാനുമുള്ള പ്രചോദനമാണ് പുന്നപ്ര-വയലാർ സമരത്തിന്റെ ആവേശകരമായ ഓർമ്മകൾ.

ഒക്ടോബര്‍ 20, സഖാവ് സി എച്ച് കണാരന്‍ ദിനം, റെഡ് വളണ്ടിയര്‍ മാര്‍ച്ച് കല്‍പ്പറ്റ
20/10/2023

ഒക്ടോബര്‍ 20, സഖാവ് സി എച്ച് കണാരന്‍ ദിനം, റെഡ് വളണ്ടിയര്‍ മാര്‍ച്ച് കല്‍പ്പറ്റ

Address

Puzhamoola
Wayanad
673577

Telephone

+917907355895

Website

Alerts

Be the first to know and let us send you an email when DYFI പുഴമൂല യൂണിറ്റ് കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share