DYFI Temple East Unit , nayarambalam

DYFI Temple East Unit , nayarambalam DYFI Temple East Unit ,nayarambalam

12/07/2022

നായരമ്പലം പൊതു മാർക്കറ്റിലും പരിസരത്തുമായി തെരിവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്.. ഇന്ന് നിരവധി ആളുകൾ നായയുടെ അക്രമണത്തിന് ഇരയായിട്ടുണ്ട്.. രാത്രി കാലങ്ങളിൽ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നവർ അപകടത്തിൽ പെടുന്നത് പതിവായി മാറിയിരിക്കുകയാണ് ഇതിനെതിരെ യാതൊരുവിധ ഇടപെടലും നടത്താതെ നിർജീവമായി ഇരിക്കുകയാണ് നായരമ്പലം ഗ്രാമ പഞ്ചായത്തു ഭരണകൂടം.. മാർക്കറ്റിൽ നിന്നും അറവുമാലിന്യവും മറ്റു വേസ്റ്റേകളും ഭക്ഷിക്കാനായി ലഭിക്കുന്നതിനാൽ നായകൾ മാർക്കറ്റിലും കിഴക്കു ഭാഗത്തേക്കുള്ള റോഡിലും ആയി തമ്പടിക്കുന്നതും പതിവ് കാഴ്ചയാണ് പൊതുമാർക്കറ്റിൽ മലിന്യ സംസ്കരണത്തിന് വേണ്ട നല്ലരീതിയിൽ ഉള്ള സജീകരണങ്ങൾ ഇല്ല എന്നതും ഇതിനു മറ്റൊരു കാരണം ആണ്.. പഞ്ചായത്തു ഭരണ സമിതി നിഷ്‌ക്രിയത വെടിഞ്ഞു വേണ്ട രീതിയിൽ ഇടപെട്ട് പരിഹാരം കണ്ടത്തണം..

നാടിന്റെ പ്രേശ്നങ്ങൾ സ്വന്തം പ്രേശ്നമായി കണ്ടു അതിനെ പരിഹരിക്കുന്നവരാണ് dyfi പ്രേവർത്തകർ.. ഏത് വിധ പ്രേതിസന്ധികളെയും നേര...
20/10/2021

നാടിന്റെ പ്രേശ്നങ്ങൾ സ്വന്തം പ്രേശ്നമായി കണ്ടു അതിനെ പരിഹരിക്കുന്നവരാണ് dyfi പ്രേവർത്തകർ.. ഏത് വിധ പ്രേതിസന്ധികളെയും നേരിടാൻ യൂത്ത് ബ്രിഗേഡിയർമാർ സജ്ജമാണ്... കണ്ണിൽ കാണുന്ന അപകടങ്ങളെ കണ്ടില്ല എന്നു നടിച്ചു പോകാനും അത് അധികാരികളുടെ മാത്രം ചുമതല ആണെന്ന് കരുതാനും അവർ പഠിച്ചിട്ടില്ല... അതുകൊണ്ടൊക്കെ തന്നെയാണ് മാതൃക പരമായ പ്രേവർത്തനം അവർ കാഴ്ച്ച വയ്ക്കുന്നതും... ഇതിനായി മുന്നോട്ടുവന്ന dyfi ടെമ്പ്ൾ ഈസ്റ്റ് പ്രേവർത്തകർക്കു അഭിവാദ്യങ്ങൾ.. ഒരു dyfi പ്രേവർത്തകന്റെയെങ്കിലും നമ്പർ സൂക്ഷിച്ചു വയ്ക്കു നിങ്ങൾക് ഉപകാരപ്പെടും..

Dyfi നായരമ്പലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച്  കുട്ടികളുടെ പഠനാവിശ...
02/08/2021

Dyfi നായരമ്പലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് കുട്ടികളുടെ പഠനാവിശ്യത്തിനായി സ്മാർട് ഫോണുകൾ വിതരണം ചെയ്തു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് വീടുകളിൽ എത്തിയാണ് ഫോണുകൾ വിതരണം ചെയ്തത്.
ഇതിനായി പ്രവർത്തിച്ച എല്ലാ dyfi അംഗങ്ങൾക്കും, എക്കാലത്തും dyfi ആവിഷ്കരിക്കുന്ന പരിപാടികൾക്ക് പൂർണ പിന്തുണയും സഹകരണവും നൽകി വരുന്ന നല്ലവരായ നാട്ടുകാർക്കും ഈ അവസരത്തിൽ നന്ദി അറിയിച്ചുകൊള്ളുന്നു

DYFI ടെംപിൾ ഈസ്റ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടി ആറാം വാർഡിന്റെ യശസ്സുയർത്തിയ വിദ്യാ...
16/07/2021

DYFI ടെംപിൾ ഈസ്റ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടി ആറാം വാർഡിന്റെ യശസ്സുയർത്തിയ വിദ്യാർഥികളെ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.. ഡിവൈഎഫ്ഐ വൈപ്പിൻ ബ്ലോക്ക് സെക്രട്ടറി സഖാവ് എം പി ശ്യാംകുമാർ, ഡിവൈഎഫ്ഐ വൈപ്പിൻ ബ്ലോക്ക് വൈസ് പ്രസിഡന്റും നായരമ്പലം മേഖല പ്രസിഡണ്ടുമായ സഖാവ് അഖിൽ കെ യു,നായരമ്പലം മേഖലാ സെക്രട്ടറി സഖാവ് റോക്സൻ സെബാസ്റ്റ്യൻ, നായരമ്പലം മേഖല ജോയിൻ സെക്രട്ടറിയും ടെമ്പിൾ ഈസ്റ്റ് യൂണിറ്റ് പ്രസിഡണ്ടുമായ സ. നിതിൻ കെ ആർ എന്നിവർ വിദ്യാർഥികൾക്ക് ഉപഹാരങ്ങൾ നൽകി

🇦🇷അർജന്റീനക്ക് അഭിവാദ്യങ്ങൾ🇦🇷
11/07/2021

🇦🇷അർജന്റീനക്ക് അഭിവാദ്യങ്ങൾ🇦🇷

DYFI നായരമ്പലം മേഖല കമ്മിറ്റിയുടെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട  സ.റോക്സൻ സെബാസ്റ്റ്യനു, സ്നേഹാഭിവാദ്യങ്ങൾ ❤🚩
28/06/2021

DYFI നായരമ്പലം മേഖല കമ്മിറ്റിയുടെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സ.റോക്സൻ സെബാസ്റ്റ്യനു, സ്നേഹാഭിവാദ്യങ്ങൾ ❤🚩

സഹകരിക്കുക, വിജയിപ്പിക്കുക
20/06/2021

സഹകരിക്കുക, വിജയിപ്പിക്കുക

"രക്തധാനം മഹാധാനം" എറണാകുളം ജനറൽ ഹോസ്പിറ്റലിൽ രക്തം നൽകുന്ന നായരമ്പലം DYFI പ്രവർത്തകർ.
14/06/2021

"രക്തധാനം മഹാധാനം" എറണാകുളം ജനറൽ ഹോസ്പിറ്റലിൽ രക്തം നൽകുന്ന നായരമ്പലം DYFI പ്രവർത്തകർ.

ഇന്ന് രാവിലെ ജോലിക്കു പോകുമ്പോൾ മനസു കുളിർപിക്കുന്ന ഒരു കാഴ്ച്ച കണ്ടു 🤩കോൺഗ്രസ്‌ ന്റെ നേതൃത്വത്തിൽ  നായരമ്പലം മാർക്കറ്റി...
05/06/2021

ഇന്ന് രാവിലെ ജോലിക്കു പോകുമ്പോൾ മനസു കുളിർപിക്കുന്ന ഒരു കാഴ്ച്ച കണ്ടു 🤩കോൺഗ്രസ്‌ ന്റെ നേതൃത്വത്തിൽ നായരമ്പലം മാർക്കറ്റിൽ പരിസ്ഥിതി ദിനം ആചരിക്കുന്നു..വൃക്ഷ തൈ നടുകയാണ്.. അതേ അവരും മുഖ്യമന്ത്രി യുടെ ആഹ്വാനം ഏറ്റെടുത്തു നല്ല നാളേയ്ക്കു വേണ്ടി ഒരു മരം നടുന്നു.. വഴിയിലെ തിരക്ക് കാരണം ഞൻ വണ്ടി സ്ലോ ചെയ്ത് ബ്രേക്ക്‌ ചവിട്ടി.. എന്താ തിരക്ക് മാർക്കറ്റിൽ..അപ്പൊ നിങ്ങൾ ആലോചിക്കും നായരമ്പലം കൺടൈൻമെന്റ് സോൺ അല്ലേ എന്നു? "അതേ..." കടൈൻമെന്റ് സോൺ ആണ്.. അപ്പോൾ കോൺഗ്രസ്‌കാരുടെ പരുപാടി 🤔?അവരൊരു 10 പേരിൽ താഴെ ആയിരിക്കും അല്ലേ!സാമൂഹിക അകലം പാലിച്ചായിരിക്കും പരുപാടി...! അയ്യോ കാണുമ്പോൾ 15 പേരുണ്ടല്ലോ 🤔അത് മീൻ മേടിക്കാൻ വന്നവരാണ്, അപ്പൊ സാമൂഹിക അകലം? അവർ എല്ലാവരും ഇണപിരിയാത്ത സുഹൃത്തുകളാണ്, ഒട്ടിച്ചേർന്നാണ് നില്കുന്നത്.. അതൊക്കെ പോട്ടെ എല്ലാം മാച്ചു കളയൂ... ഇന്നല്ലേ മാർക്കറ്റിൽ ഉള്ളവരുടെ കോവിഡ് ടെസ്റ്റ്‌ നടത്തുന്നത്? "അത് ടെസ്റ്റ്‌ അല്ലേ അതിനെന്താ?" ടെസ്റ്റിനു വന്നവർക്കു കൊറോണ ഉണ്ടെങ്കിലോ? " അതിനു ഞങ്ങൾ മാസ്ക് വച്ചിട്ടുണ്ടല്ലോ " ആഹ്ഹ് പെർഫെക്ട് ഒക്കെ. ഇതു പോരെ അളിയാ... അത് പോട്ടെ അവിടെ പരിപാടി നടത്തുവാൻ പഞ്ചായത്തു അനുമതി കൊടുത്തോ? കൊറോണ ഒകെ അല്ലെ നമുക്കു ഇളവ് ഒന്നും ഇല്ലന്നാണ് പ്രൊവിഷൻ സ്റ്റോറുകൾ അല്ലാതെ ഒന്നും തുറക്കാൻ പാടില്ല എന്ന പഞ്ചായത്തു പറഞ്ഞത്.. പഞ്ചായത്തിൽ ഒന്നു ചോദിച്ചു നോക്കാം അപ്പൊ ദേ സൂക്ഷിച്ഛ് നോക്കിയപ്പോ പഞ്ചായത്ത് പ്രസിഡന്റ്‌ഉം വൈസ് പ്രസിഡന്റും മെമ്പർമാരും എല്ലാം അതിലുണ്ട് പിന്നെ ആരോട് ചോദിക്കാൻ.. ലാസ്റ്റ് രണ്ടു മാസ്കും വച്ചു അടഞ്ഞു കിടക്കുന്ന കടകളുടെ മുന്നിലൂടെ ഉച്ചസ്ഥയിൽ നിൽക്കുന്ന ഇന്ധന വിലയിൽ പല്ല് ഞെരിച്ചു ബൈക്ക് ഓടിച്ചു വീട്ടിൽ വന്നു..😪😪😪 ശുഭം

"ഒരു തൈ നടാം, നല്ല നാളേയ്ക്കായി " ജൂൺ 5 പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് നായരമ്പലം  ആറാം വാർഡിന്റെ വിവിധ പ്രദേശങ്ങളിൽ വൃ...
05/06/2021

"ഒരു തൈ നടാം, നല്ല നാളേയ്ക്കായി " ജൂൺ 5 പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് നായരമ്പലം ആറാം വാർഡിന്റെ വിവിധ പ്രദേശങ്ങളിൽ വൃക്ഷ തൈകൾ നടുന്ന DYFI ടെംപിൾ ഈസ്റ്റ്‌ യൂണിറ്റിലെ പ്രവർത്തകർ

26/05/2021

"ഞങ്ങളുണ്ട് കൂടെ" കോവിഡ് മുക്തയായ വയോധികയെ വീട്ടിലേക്ക് കൊണ്ട് പോകുന്ന നായരമ്പലം ഡി.വൈ.എഫ്.ഐ പ്രവർത്തകർ

കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ക്വാറെന്റീനിൽ ഇരിക്കുന്ന പ്രദേശ വാസികൾക്കു ജനകീയ ഭക്ഷണ ശാലയിലെ ഭക്ഷണ പൊതികൾ എത...
25/05/2021

കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ക്വാറെന്റീനിൽ ഇരിക്കുന്ന പ്രദേശ വാസികൾക്കു ജനകീയ ഭക്ഷണ ശാലയിലെ ഭക്ഷണ പൊതികൾ എത്തിച്ചു നൽകുന്ന ടെംബിൾ ഈസ്റ്റ് യൂണിറ്റിലെ ഡി. വൈ. എഫ്.ഐ പ്രവർത്തകൻ...

Address

Vypin

Alerts

Be the first to know and let us send you an email when DYFI Temple East Unit , nayarambalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Temple East Unit , nayarambalam:

Share