25/07/2024
ഒരാഴ്ചയായി പോത്തൻകോട് ഭാഗത്തു ഭീതി പരത്തി സഞ്ചരിച്ചിരുന്ന കാട്ടുപോത്തിനെ ഇന്ന് രാവിലെ പത്തരയോട് കൂടി പിരപ്പൻകോട് ഭാഗത്തു നിലയുറപ്പിക്കുകയും മയക്കുവെടി വച്ച ശേഷം ഒരു കിലോമീറ്ററോളം ഓടി ഭീകരാന്തരീക്ഷം സൃഷ്ടി ക്കുകയും തെന്നൂർ ക്ഷേത്രത്തിനു സമീപം അവശതയിൽ വീണ കാട്ടു പോത്തിനെ രണ്ടു മണിക്കൂർ നീണ്ട പരിശ്രമത്തിൽ വെഞ്ഞാറമൂട്, ആറ്റിങ്ങൽ ഫയർ ഫോഴ്സ് ടീമും പാലോട് ഫോറസ്റ്റ് ഡിവിഷനും ചേർന്ന് ജെ സിബി യുടെ സഹായത്താൽ വനം വകുപ്പ് വാഹനത്തിൽ കയറ്റി പാലോട് വന മേഖലയിൽ എത്തിച്ചു