CAT- Combined Action Team

CAT- Combined Action Team CAT- COMBINED ACTION TEAM is a registered rescue team that provides their service all over Kerala. The registration number is EKM/TC/246/2022

01/12/2023

ദുരന്തനിവാരണ ഏകദിന ശില്പശാല.... | Disaster managementWelcome to Channel 91 News , premier source for comprehensive and reliable news in Malayalam.We are co...

എളങ്കുന്നപ്പുഴ Govt. HSS സ്കൂൾ വിദ്യാർത്ഥികൾക്ക് ക്യാറ്റ് റെസ്ക്യൂ ടീം ദുരന്ത നിവാരണ പരിശീലനം നൽകി.
30/11/2023

എളങ്കുന്നപ്പുഴ Govt. HSS സ്കൂൾ വിദ്യാർത്ഥികൾക്ക് ക്യാറ്റ് റെസ്ക്യൂ ടീം ദുരന്ത നിവാരണ പരിശീലനം നൽകി.

27/11/2023
എറണാകുളം ജില്ലയിലെ പ്രളയ ബാധ്യത പ്രാദേശങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ രക്ഷാപ്രവർത്തനങ്ങൾ ഇവാക്യുവേഷൻ എന്നിവയുമായി ബന്...
12/10/2023

എറണാകുളം ജില്ലയിലെ പ്രളയ ബാധ്യത പ്രാദേശങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ രക്ഷാപ്രവർത്തനങ്ങൾ ഇവാക്യുവേഷൻ എന്നിവയുമായി ബന്ധപ്പെട്ടുള്ള നൂതന പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി CAT റെസ്ക്യൂ ടീം ഭാരവാഹികൾ ബഹു. ജില്ലാ കളക്ടർ ഉമേഷ്‌ സാറുമായി പ്രാഥമിക കൂടിക്കാഴ്ച്ച നടത്തി, തുടർ പ്രവർത്തനങ്ങൾ ചർച്ചചെയ്തു.
ഓപ്പറേഷൻ സുരക്ഷ എന്ന പദ്ധതിയുടെ ആവശ്യകതകളെക്കുറിച്ച് മനസിലാക്കിയ ജില്ലാ കളക്ടർ അദ്ദേഹത്തിന്റെ പുതിയ ആശയങ്ങളും അറിയിച്ചു. ഹസാഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരൻ നിലവിലെ ദുരന്തസാഹചര്യങ്ങൾ വിലയിരുത്തി തുടർ പ്രവർത്തനങ്ങളും അറിയിച്ചു.
ഇങ്ങനെ ഒരു പുതിയ ആശയവുമായി മുന്നിട്ടിറങ്ങിയ CAT റെസ്ക്യൂ ടീം അംഗങ്ങളായ രഞ്ജിത്ത്.പി. ആർ, നിതിൻ. എസ്. നായർ, എന്നിവരെ ജില്ലാ കളക്ടർ അഭിനന്ദനങ്ങൾ അറിയിച്ചു.

മുവാറ്റുപുഴ ആസ്ഥാനമായി പ്രവർത്തിക്കുന്ന CAT- Combined Action Team  റെസ്ക്യൂ ടീമിന്റെ ലോഗോ ഔദ്യോഗികമായി ബഹു : എറണാകുളം ജി...
29/07/2023

മുവാറ്റുപുഴ ആസ്ഥാനമായി പ്രവർത്തിക്കുന്ന CAT- Combined Action Team റെസ്ക്യൂ ടീമിന്റെ ലോഗോ ഔദ്യോഗികമായി ബഹു : എറണാകുളം ജില്ല കളക്ടർ എൻ. എസ് .കെ ഉമേഷ് പ്രകാശനം നിർവ്വഹിച്ചു. ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ ഉഷ ബിന്ദു മോൾ, IAG ജില്ലാ കൺവീനർ ടി. ആർ.ദേവൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

30/08/2022

ടിവിയിൽ ഒരു ദുരന്ത വാർത്ത അറിഞ്ഞാൽ നമ്മൾ ആദ്യം നോക്കുന്നത് അതിലെ മരണ സംഘ്യ എത്രയാണെന്നായിരിക്കും. തുടർന്ന് എത്ര മൃതദേഹം കിട്ടി എന്നതായിരിക്കും. എന്നാൽ ഈ വാർത്തകൾ വരുമ്പോൾ അവിടെ രക്ഷാപ്രവർത്തന നടത്തുന്നവരെപ്പറ്റിയും ഓർക്കുക, അവരുടെ മാനസിക അവസ്ഥയും മനസിലാക്കുക. അവർക്കും കുടുംബവും കുട്ടികളും ഉള്ളതാണ്. അതുപോലെയൊരു കുടുംബം സന്തോഷത്തോടെ ഉറങ്ങാൻ കിടന്നുവെങ്കിലും അടുത്ത പ്രഭാതം കാണാൻ അവർ ഉണ്ടായില്ല. എന്താണ് സംഭവിച്ചതെന്ന് അറിയാതെ അവർ എന്നന്നേക്കുമായി യാത്രയായി. തൊടുപുഴ കുടയത്തൂരിൽ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയ ക്യാറ്റ് സീനിയർ റെസ്ക്യൂ ഓഫീസർ എം ജെ ഷാജിയുടെ അനുഭവം മാതൃഭൂമി ന്യൂസുമായി പങ്കുവെച്ചപ്പോൾ...





മാനസിക നിലതെറ്റി നാടുവിട്ട് കേരളത്തിലെത്തിയ ഉത്തർപ്രദേശ് സ്വദേശിക്ക് തുണയായ് ക്യാറ്റ് റെസ്ക്യൂ ടീംമാനസിക നിലതെറ്റി നാടുവ...
30/07/2022

മാനസിക നിലതെറ്റി നാടുവിട്ട് കേരളത്തിലെത്തിയ ഉത്തർപ്രദേശ് സ്വദേശിക്ക് തുണയായ് ക്യാറ്റ് റെസ്ക്യൂ ടീം

മാനസിക നിലതെറ്റി നാടുവിട്ട് കേരളത്തിലെത്തിയ ഉത്തർപ്രദേശ് സ്വദേശിക്ക് തുണയായ് ക്യാറ്റ്. വ്യാഴാഴ്ച വൈകിട്ട് പായിപ്ര കവലക്കടുത്തായ് കണ്ട വ്യക്തിയിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് ക്യാറ്റ് റെസ്ക്യൂ ഓഫീസറായ നവാസ് എം എസ് ആണ് ക്യാറ്റ് കണ്ട്രോൾ റൂമിൽ വിവരം അറിയിച്ചത്. തുടർന്ന് ക്യാറ്റ് ലെഫ്റ്റനന്റ് കമാൻഡർ നിതിൻ എസ് നായരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. 35 വയസ് തോന്നിക്കുന്ന ഇയ്യാൽ ഫിത്തർ എന്ന പേരൊഴികെ ബാക്കിയെല്ലാം പരസ്പരവിരുദ്ധമാണ് സംസാരിച്ചിരുന്നത്. തുടർന്ന് ഭക്ഷണവും വെള്ളവും നൽകി ക്യാറ്റ് അംഗങ്ങൾ ഇദ്ദേഹത്തെ മുവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. മുവാറ്റുപുഴ പോലീസ് സ്റ്റേഷൻ എസ് ഐ ശാന്തിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷിണത്തിൽ ഇയ്യാൽ ഉത്തർ പ്രദേശ് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു.

8 വർഷം മുൻപ് കുടുംബവുമായി തെറ്റി നാടുവിട്ടയാൾ പിന്നീട് മനോനില തെറ്റി പല ദേശങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു. ഭാര്യ അടക്കമുള്ള കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഇദ്ദേഹത്തിനുണ്ടെങ്കിലും ആരുടെയും പേര് ഓർമയില്ല. യാതൊരുവിധ തിരിച്ചറിയൽ രേഖ ഇല്ലാത്തതിനാൽ വ്യക്തിയുടെ കൂടുതൽ വിവരങ്ങൾ അറിയുവാനും വീട്ടിൽ വിവരം അറിയിക്കുവാനും പറ്റാത്ത അവസ്ഥയിൽ ആണ്. സ്റ്റേഷനിലെ പ്രാഥമിക നടപടികൾക്ക് ശേഷം പോലീസിന്റെ സഹകരണത്തോടെ ക്യാറ്റ് റെസ്ക്യൂ ടീം ഇദ്ദേഹത്തേ പിറവം കക്കാട് ക്രിസ്തുരാജ പ്രേയർ സെന്ററിലേക്ക് മാറ്റി.

മനോനില തെറ്റിയെങ്കിലും തികച്ചും ശാന്തനായി പെരുമാറുകയും അനുസരിക്കുകയും ചെയ്യുന്നത് മൂലം എളുപ്പത്തിൽ ഇദ്ദേഹത്തിനെ സുരക്ഷിത സ്ഥാനത് എത്തിക്കുവാൻ സാധിച്ചുവെന്നും. ഇദ്ദേഹത്തിന്റെ ചികിത്സ കാര്യങ്ങളും ഇദ്ദേഹത്തിന്റെ കുടുംബത്തെ തിരിച്ചറിഞ്ഞു നാട്ടിൽ എത്തിക്കുവാനും വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ക്യാറ്റ് റെസ്ക്യൂ ടീം അറിയിച്ചു.
ക്യാറ്റ് രക്ഷാധികാരി മനോജ് കെ വി, റെസ്ക്യൂ ഓഫീസർമാരായ എം ജെ ഷാജി, രജിൻ പി ആർ, അജീഷ് കെ എസ്, സുധീഷ് എം എസ്, ആനന്ദ് രാജ്, വിഷ്ണു എ ജെ എന്നിവർ പങ്കെടുത്തു.

പേഴയ്ക്കാപ്പിള്ളി സ്നേഹസ്പർശം കൂട്ടായ്മ ഇന്ന് ഭിന്നശേഷിക്കാരുടെ സംഗമവും പ്രശസ്ത വ്യക്തിത്വങ്ങളെ ആദരിക്കുകയും ചെയ്ത ചടങ്ങ...
21/07/2022

പേഴയ്ക്കാപ്പിള്ളി സ്നേഹസ്പർശം കൂട്ടായ്മ ഇന്ന് ഭിന്നശേഷിക്കാരുടെ സംഗമവും പ്രശസ്ത വ്യക്തിത്വങ്ങളെ ആദരിക്കുകയും ചെയ്ത ചടങ്ങിൽ ക്യാറ്റ് പ്രവർത്തകരെയും ആദരിച്ചപ്പോൾ....

നിങ്ങളുടെ ഓരോ പ്രശംസയും ഞങ്ങൾക്ക് കൂടുതൽ പ്രവർത്തിക്കുവാനുള്ള ഊർജമാണ്. സ്നേഹസ്പർശം കൂട്ടായ്മയുടെ എല്ലാ ഭാരവാഹികൾക്കും നന്ദി🙏...

CAT- Combined Action Team ഒരു തുടക്കവും ഒടുക്കവുമല്ല ഒടുങ്ങാത്ത പ്രവർത്തന മേഖലകളിൽ ഇടം തേടുന്നവരാണ് .....💪
05/07/2022

CAT- Combined Action Team ഒരു തുടക്കവും ഒടുക്കവുമല്ല ഒടുങ്ങാത്ത പ്രവർത്തന മേഖലകളിൽ ഇടം തേടുന്നവരാണ് .....💪

Address

Vazhakkala
682030

Website

Alerts

Be the first to know and let us send you an email when CAT- Combined Action Team posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share