Welfare party vazhakkad

Welfare party vazhakkad Official Page of Welfare Party of India, vazhakkad panchayath Committee

02/02/2026

സ്ത്രീസൗഹൃദ മനോഭാവം വളർത്തുന്നതിൽ സ്ത്രീകൂട്ടായ്മകൾക്ക് വലിയ പങ്ക്: വി.എ. ഫായിസ
🔊 _വാഴക്കാട് ഡോട്ട് കോം - നാട്ടുവിശേഷങ്ങൾ_
°°°°°°°°°°°°°°°°°°°°°°°°°°°
വാഴക്കാട് (01/02/2026): നിയമസംവിധാനങ്ങളെപ്പോലും സ്വാധീനിക്കുന്ന സമൂഹത്തിന്റെ മനോഭാവങ്ങളെ സ്ത്രീ സൗഹൃദപരമായി രൂപപ്പെടുത്തുന്നതിൽ സ്ത്രീ കൂട്ടായ്മകൾക്ക് വലിയ പങ്ക് നിർവഹിക്കാനുണ്ടെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് വി.എ ഫായിസ പറഞ്ഞു
എൽറിയോ റിസോർട്ടിൽ വാഴക്കാട് പഞ്ചായത്ത് വിമൻ ജസ്റ്റിസ് പ്രവർത്തകർ സംഘടിപ്പിച്ച വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി പ്രേമ ജി പിഷാരടി മുഖ്യപ്രഭാഷണം നടത്തി; സ്ത്രീകൾ അന്തർമുഖത്വം വെടിഞ്ഞ് സമൂഹത്തിനായി രംഗത്തിറങ്ങേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അവർ ഓർമ്മിപ്പിച്ചു ഗ്രാമ പഞ്ചായത്ത് മെമ്പർ ഹഫ്സ ടീച്ചർ വട്ടപ്പാറ സംഗമത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു.

സ്ത്രീ ശാക്തീകരണത്തിന്റെ വഴികളിലൂടെ എന്ന വിഷയത്തിൽ സീനത്ത് കോക്കൂർ വിമൺ ജസ്റ്റീസ് മൂവ്മെൻറ് ജില്ലാ കമ്മറ്റി അംഗം പ്രഭാഷണം നടത്തി. സ്ത്രീസുരക്ഷ-യാഥാർത്ഥ്യവും വെല്ലുവിളികളും ചർച്ചാ സംഗമം ബ്ലോക്ക് പഞ്ചായത്ത് അംഗം ഷമീന സലീം ഉദ്ഘാടനം നിർവഹിച്ചു. സംഗമത്തിൽ വിമൻ ജസ്റ്റിസ് മലപ്പുറം ജില്ലാ പ്രസിഡന്റ് റുക്സാന ഇർഷാദ് വിഷയാവതരണം നടത്തി ജമീല ടീച്ചർ ഊർക്കടവ് മോഡറേറ്ററായിരുന്നു.

വിവിധ വനിതാ സംഘടനകളെ പ്രതിനിധീകരിച്ച് ഫാത്തിമ മണ്ണറോട്ട് (വനിത ലീഗ്), ഹാജറ ടീച്ചർ (JiH), സഫ പർവീൻ( ഫ്രറ്റേണിറ്റി), സുഹറ അബ്ദുല്ല ( MGM), നജ്‌ല മുണ്ടുമുഴി (GI0), എഴുത്ത്കാരിയും അധ്യാപികയുമായ പ്രൊ. എം. ടി ആയിശ, സുബൈദ ടീച്ചർ മുണ്ടുമുഴി, കദീജ മുണ്ടുമുഴി എന്നിവർ സംസാരിച്ചു. താഹിറ ഫസൽ ഗാനം ആലപിച്ചു. സാറ മുണ്ടുമുഴി സ്വാഗതവും നസീമത്ത് പണിക്കരപ്പുറായ നന്ദിയും പറഞ്ഞു.
°°°°°°°°°°°°°°°°°°°°°°°°°
🌐 ഡോട്ട് കോം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുന്നതിന് https://chat.whatsapp.com/BV6Jjl0lV2y9OkE3Wzqx8S

ഡോട്ട് കോമിൽ വാർത്തകളും പരസ്യങ്ങളും നൽകുന്നതിന് wa.me/+919946486262

26/01/2026
16/12/2025

New Era Begins in Vazhakkad.

Address

Vazhakkad

Alerts

Be the first to know and let us send you an email when Welfare party vazhakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Welfare party vazhakkad:

Shortcuts

Share