ജനപക്ഷ ബദൽ വാടാനപ്പള്ളി

ജനപക്ഷ ബദൽ വാടാനപ്പള്ളി വിശപ്പിൽ നിന്ന് മോചനം
ഭയത്തിൽ നിന്ന് മോചനം

02/03/2026

ഇറാനെതിരായ ഇസ്രയേൽ–അമേരിക്കൻ ആക്രമണത്തിൽ പ്രതിഷേധിച്ച് എസ്ഡിപിഐ വാടാനപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

യാതൊരു പ്രകോപനവുമില്ലാതെ രാജ്യാന്തര നിയമങ്ങൾ ലംഘിച്ചുകൊണ്ട് ഇറാനെതിരെ നടത്തുന്ന ആക്രമണം ലോക സമാധാനത്തിന് ഗുരുതരമായ ഭീഷണിയാണെന്ന് എസ്‌ഡിപിഐ വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഫൈസൽ പുതിയവീട്ടിൽ പറഞ്ഞു. ഇത്തരം നടപടികൾക്കെതിരെ ശക്തമായ അന്താരാഷ്ട്ര ഇടപെടൽ അനിവാര്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രകടനത്തിന് വൈസ് പ്രസിഡന്റ് ഇസ്മായിൽ, സെക്രട്ടറി മുഫസ്സൽ, ജോയിന്റ് സെക്രട്ടറി ഷെഫീർ പി.എസ്, ട്രഷറർ നൗഫൽ വലിയകത്ത് എന്നിവർ നേതൃത്വം നൽകി.

വീണ്ടും ജനങ്ങളിലേക്ക് എസ്‌ഡിപിഐ ദേശീയ പ്രസിഡന്റ് എംകെ ഫൈസിക്ക് ജാമ്യം
16/02/2026

വീണ്ടും ജനങ്ങളിലേക്ക്

എസ്‌ഡിപിഐ ദേശീയ പ്രസിഡന്റ് എംകെ ഫൈസിക്ക് ജാമ്യം

അവകാശ നിഷേധങ്ങൾക്കെതിരെ നടത്തിയ പൗരാവകാശ ജാഥ വാടാനപ്പള്ളിയിൽ സമാപിച്ചു . വാടാനപ്പള്ളി: അവകാശ നിഷേധങ്ങൾക്കെതിരെ എസ് ഡി പി...
15/02/2026

അവകാശ നിഷേധങ്ങൾക്കെതിരെ നടത്തിയ പൗരാവകാശ ജാഥ വാടാനപ്പള്ളിയിൽ സമാപിച്ചു .

വാടാനപ്പള്ളി: അവകാശ നിഷേധങ്ങൾക്കെതിരെ എസ് ഡി പി ഐ മണലൂർ മണ്ഡലം പ്രസിഡന്റ് കെ.കെ ഹുസൈർ നയിച്ച പൗരാവകാശ ജാഥ വിവിധയിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി വാടാനപ്പള്ളിയിൽ സമാപിച്ചു.
സമാപന പൊതുയോഗം തൃശൂർ ജില്ലാ സെക്രട്ടറി റിയാസ് മാള ഉദ്ഘാടനം നിർവഹിച്ചു മണ്ഡലം സെക്രട്ടറി ആർ. വി ഷെഫീർ അധ്യക്ഷത വഹിച്ചു.
വാടാനപ്പള്ളിയിൽ ജാഥ ക്യാപ്റ്റന് എസ് ഡി പി ഐ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഫൈസൽ പുതിയവീട്ടൽ, നൗഫൽ വലിയകത്ത് എന്നിവർ സ്വീകരണം നൽകി. ജാഥ ക്യപ്റ്റൻ കെ.കെ ഹുസൈർ,ഷംസീന അൻസാർ, ഷെറീന ഷഹീർ,ശംസുദ്ധീൻ, ഹബീബ് എന്നിവർ പൊതുയോഗത്തിൽ സംസാരിച്ചു.

കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് കേന്ദ്രമന്ത്രിക്ക് കേരളത്തിന്റെ  ഭൂപടം പോസ്റ്റൽ അയച്ചു പ്രതിഷേധിച്ചു....
09/02/2026

കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് കേന്ദ്രമന്ത്രിക്ക് കേരളത്തിന്റെ ഭൂപടം പോസ്റ്റൽ അയച്ചു പ്രതിഷേധിച്ചു.എസ് ഡി പി ഐ വാടാനപ്പള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഫൈസൽ പുതിയ വീട്ടിൽ സെക്രട്ടറി മുഫസൽ പഞ്ചായത്ത് ഭാരവാഹികളായ നൗഫൽ വലിയകത്ത്, ഷാഫി, നിഷാം, ശറഫുദ്ധീൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

17/01/2026

കുടിവെള്ളം മുടങ്ങി; വാടാനപ്പള്ളിയിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു.

വാടാനപ്പള്ളി: പഞ്ചായത്തിലെ 17-ാം വാർഡിൽ ദിവസങ്ങളായി കുടിവെള്ള വിതരണം മുടങ്ങിയതിൽ പ്രതിഷേധിച്ച് വാർഡ് മെമ്പർ നൗഫൽ വലിയകത്താണ് വാടാനപ്പള്ളി വാട്ടർ അതോറിറ്റി ഓഫീസിലെ എ. ഇ അടക്കമുള്ള ഉദ്യോഗസ്ഥരെ ഉപരോധിച്ചത്.

ദിവസങ്ങൾക്ക് മുൻപ് പമ്പിങ് നടത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും വാർഡിൽ വെള്ളം എത്തിയിരുന്നില്ല. ഇതിനെത്തുടർന്ന് രണ്ട് ദിവസം മുൻപ് വാർഡ് മെമ്പർ നേരിട്ടെത്തി എ. ഇ യെ കണ്ട് പരാതി അറിയിക്കുകയും പമ്പിങ് പുനരാരംഭിക്കുമെന്ന് ഉറപ്പ് ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ഉറപ്പ് നൽകി രണ്ട് ദിവസം പിന്നിട്ടിട്ടും പമ്പിങ് നടക്കാത്തതിൽ പ്രതിഷേധിച്ചാണ് ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് ഓഫീസ് പൂട്ടി പോകാൻ ഒരുങ്ങിയ ഉദ്യോഗസ്ഥരെ വാർഡ് മെമ്പർ നൗഫൽ വലിയകത്ത് തടഞ്ഞുവെച്ചത്.

തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ കാര്യങ്ങൾ പരിശോധിക്കുകയും അടുത്ത ദിവസം തന്നെ പമ്പിങ് പുനരാരംഭിച്ച് വാർഡിലേക്ക് വെള്ളമെത്തിക്കാമെന്ന് അധികൃതർ ഉറപ്പ് നൽകുകയും ചെയ്തു. ഇതോടെയാണ് പ്രതിഷേധം അവസാനിച്ചത്.

11/01/2026

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചു എസ് ഡി പി ഐ ജാഗ്രത മിറർ സ്ഥാപിച്ചു

നിരന്തരമായ അപകടസാധ്യത കണക്കിലെടുത്ത് ചിലങ്ക റോഡ് നിന്ന് അഞ്ചങ്ങാടി തിരിയുന്ന മേഖലയിൽ ഒരു മിറർ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് തിരഞ്ഞെടുപ്പിന് ശേഷം മിറർ സ്ഥാപിക്കും എന്ന ഉറപ്പ് പാലിച്ചു. മിററും സൂചന ബോർഡും പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഫൈസൽ പുതിയവീട്ടിൽ നാടിനു സമർപ്പിച്ചു. സെക്രട്ടറി മുഫസൽ, വൈസ് പ്രസിഡന്റ് മുഹമ്മദ്‌ ഇസ്മായിൽ ട്രഷററും 17ആം വാർഡ് മെമ്പറുമായ നൗഫൽ വലിയകത്ത് ബ്രാഞ്ച് ഭാരവാഹികളായ മുഹമ്മദ് ഷാഫി, നൗഫൽ, ഇൻഷാദ്, ഇർഷാദ്, ഇഹ്‌സാൻ എന്നിവർ പങ്കെടുത്തു

എസ് ഡി പി ഐ വാടാനപ്പള്ളി ❤️💚

ഭീതിയുടെ രാഷ്ട്രീയത്തിനെതിരെചെറുത്തുനിൽപ്പിന്റെ 10 വർഷങ്ങൾ ✊വിമൻ ഇന്ത്യ മൂവ്മെന്റിന്റെ പത്താം സ്ഥാപകദിനത്തിന്റെ ഭാഗമായി ...
10/01/2026

ഭീതിയുടെ രാഷ്ട്രീയത്തിനെതിരെ
ചെറുത്തുനിൽപ്പിന്റെ 10 വർഷങ്ങൾ ✊

വിമൻ ഇന്ത്യ മൂവ്മെന്റിന്റെ പത്താം സ്ഥാപകദിനത്തിന്റെ ഭാഗമായി വാടാനപ്പള്ളി ഫാറൂഖ് നഗറിൽ മണലൂർ മണ്ഡലം പ്രസിഡന്റ് ഷംസീന അൻസാർ പതാക ഉയർത്തി.

ഏവർക്കും എസ് ഡി പി ഐ വാടാനപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നു ❤️💚
01/01/2026

ഏവർക്കും എസ് ഡി പി ഐ വാടാനപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നു ❤️💚

21/12/2025

വിജയാഘോഷം വാടാനപ്പള്ളി ❤️💚

20/12/2025

കൂടെയുണ്ടാവണം ❤️

ഷെറീന ഷഹീർ
മെമ്പർ
വാർഡ് 18

എസ് ഡി പി ഐ വാടാനപ്പള്ളി പഞ്ചായത്ത്‌ കമ്മിറ്റി

20/12/2025

കൂടെയുണ്ടാവണം ❤️

നൗഫൽ വലിയകത്ത്
മെമ്പർ
വാർഡ് 17

എസ് ഡി പി ഐ വാടാനപ്പള്ളി പഞ്ചായത്ത്‌ കമ്മിറ്റി

Address

Vatanappally
680614

Website

Alerts

Be the first to know and let us send you an email when ജനപക്ഷ ബദൽ വാടാനപ്പള്ളി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share