Varkala Municipality

Varkala Municipality തിരുവനന്തപുരം ജില്ലയില്‍, വര്‍ക്കല താലൂക്കിലാണ് വര്‍ക്കല നഗരസഭ സ്ഥിതി ചെയ്യുന്നത്.

27/02/2026

ഐക്യരാഷ്ട്രസഭയുടെ ആഗോള ‘സീറോ വേസ്റ്റ് സിറ്റി’ പട്ടികയിൽ വർക്കല മുനിസിപ്പാലിറ്റി 🌍♻️
കേരളത്തിന്റെ വികേന്ദ്രീകൃത മാലിന്യസംസ്കരണ മാതൃകയ്ക്ക് ലഭിച്ച വലിയ അന്താരാഷ്ട്ര അംഗീകാരമാണ് വർക്കല മുനിസിപ്പാലിറ്റിയുടെ ഈ നേട്ടം. ഐക്യരാഷ്ട്രസഭയുടെ UN-Habitatയും UNEPയും ചേർന്ന് ലോകത്തിലെ 20 നഗരങ്ങളെ ‘Zero Waste City’ ആയി തെരഞ്ഞെടുത്ത പട്ടികയിൽ വർക്കല ഇടം നേടി. ഏഷ്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽ ഒന്നാണ് വർക്കല.

ശാസ്ത്രീയ മാലിന്യസംസ്കരണം, പുനരുപയോഗം സാധ്യമായവ റീസൈക്കിൾ ചെയ്യുകയും പുനരുപയോഗം സാധ്യമല്ലാത്തവ മാത്രം സംസ്കരിക്കുകയും ചെയ്യുന്ന രീതിയാണ് വർക്കലയുടെ പ്രധാന പ്രത്യേകത.

ഹരിതകർമ്മസേനയുടെ സേവനവും ജനങ്ങളുടെ സഹകരണവും വർക്കലയുടെ സീറോ വേസ്റ്റ് മാതൃകയുടെ ശക്തിയാണ്. സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്ന മുനിസിപ്പാലിറ്റികളിലൊന്നായ വർക്കലയുടെ സമഗ്ര മാലിന്യസംസ്കരണ സംവിധാനം ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.
ഈ നേട്ടം കേരളത്തിന്റെ ശാസ്ത്രീയ മാലിന്യസംസ്കരണ സംവിധാനത്തിനുള്ള ആഗോള അംഗീകാരമാണ്.

27/10/2025
12/12/2024
*മാലിന്യ മുക്ത നാളെയ്ക്കായി കുട്ടികളുടെ ഹരിതസഭ*മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ്റെ ഭാഗമായി ശിശു ദിനത്തിൽ വർക്കല നഗരസഭ ക...
15/11/2024

*മാലിന്യ മുക്ത നാളെയ്ക്കായി കുട്ടികളുടെ ഹരിതസഭ*

മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ്റെ ഭാഗമായി ശിശു ദിനത്തിൽ വർക്കല നഗരസഭ കുട്ടികളുടെ ഹരിതസഭ നടത്തി.
ശിവഗിരി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ 13 വിദ്യാലയങ്ങളിൽ നിന്നായി 150 ൽ പരം കുട്ടികൾ പങ്കെടുത്തു. കുട്ടികളുടെ തന്നെ 5 അംഗ പാനൽ ആണ് ഹരിതസഭ നിയന്ത്രിച്ചത്. ഓരോ വിദ്യാലയത്തിൽ നിന്നും മാലിന്യ സംസ്കരണ രംഗത്ത് വിദ്യാലയത്തിൻ്റെയും ചുറ്റുപാടിൻ്റെയും അവസ്ഥ വിശദീകരിച്ചുള്ള അവതരണമാണ് നടന്നത്.
പരിപാടി ബഹുമാനപ്പെട്ട വർക്കല നഗരസഭ ചെയർമാൻ ശ്രീ കെ എം ലാജി ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ ശ്രീമതി കുമാരി സുദർശിനി അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ശ്രീ റിജി, നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പക്ടർ ശ്രീ പ്രസന്നകുമാർ D, മറ്റ് ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ, വിവിധ സ്കൂളുകളിൽ നിന്നുള്ള അദ്ധ്യാപകർ, ഹരിത മിഷൻ , ശുചിത്വമിഷൻ ജീവനക്കാർ എന്നിവർ പങ്കെടുത്തു.
തുടർന്ന് ഹരിത സഭയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കേറ്റ് വിതരണവും ക്വിസ് മത്സര ജേതാക്കൾക്കാ യുള്ള ക്യാഷ് പ്രൈസ് വിതരണവും നടന്നു.

Address

Varkala Municipality Near Railway Station Varkala
Varkala
695141

Opening Hours

Monday 10am - 5am
Tuesday 10am - 5am
Wednesday 10am - 5am
Thursday 10am - 5am
Friday 10am - 5am
Saturday 10am - 5am

Telephone

+914702603115

Alerts

Be the first to know and let us send you an email when Varkala Municipality posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Varkala Municipality:

Share