Peoples Library & Info Center

Peoples Library & Info Center പീപ്പിൾസ് ലൈബ്രറി ആൻഡ് ഇൻഫോ സെന്റർ.

അഭിനന്ദനങ്ങൾ 🔥
20/05/2023

അഭിനന്ദനങ്ങൾ 🔥

അഭിമാനം 🔥🔥🔥
ഈ സുവർണ്ണ നേട്ടം നമ്മുടെ സ്കൂളിന്‌ നേടിത്തന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷകർത്താക്കൾക്കും PTA സമിതിക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

വെട്ടൂർ പൗര സമിതി കെട്ടിപ്പടുക്കുന്നതിലും ദീർഘ കാലം പീപ്പിൾസ് ലൈബ്രറി നടത്തിപ്പിലും മുൻനിരയിൽ നിന്ന അഡ്വ MK ഷാജി (കുട്ടൻ...
08/06/2022

വെട്ടൂർ പൗര സമിതി കെട്ടിപ്പടുക്കുന്നതിലും ദീർഘ കാലം പീപ്പിൾസ് ലൈബ്രറി നടത്തിപ്പിലും മുൻനിരയിൽ നിന്ന അഡ്വ MK ഷാജി (കുട്ടൻ ) ഈ ലോകത്തോട് വിട പറഞ്ഞു.
ലൈബ്രറിയും പൗരസമിതിയും ഒരു പോലെ പ്രവർത്തിച്ച
കാലം നാടിന് കലാ-സാംസ്ക്കാരിക-കായിക പരമായി സുവർണ്ണ കാലം ആയിരുന്നു. പൊതുവിജ്ഞാന സദസ്സുകളും, രക്തദാന ക്യാമ്പയിനുകളും കലാ സാംസ്ക്കാരിക രാവുകളും നാടിന് നൽകിയ ഉണർവ്വ് പിന്നൊരിക്കലും മടങ്ങി എത്തിയിട്ടില്ല എന്ന് തന്നെ ഉറപ്പിച്ചു പറയാം, അതിന് ചാലക ശക്തി ആയിരുന്നതോ അഡ്വ ഷാജിയെ പോലുള്ള വ്യക്തിത്വങ്ങളും. അദ്ദേഹം നൽകിയ സംഭാവന വിസ്മരിക്കാനാകാത്തതും ആണ്.

ക്രിക്കറ്റ് , ഫുട്ബോള് തുടങ്ങിയ കായിക ഇനങ്ങൾ പ്രദേശത്ത് ആദ്യമായി അവതരിപ്പിച്ചതും അദ്ദേഹം ഉൾപ്പെട്ട സമിതി തന്നെയാണ്.

അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചത് മുതൽ അദ്ദേഹം പ്രാദേശിക രാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പട്ടു.
ചുമട് താങ്ങി ബാഡ്മിന്റൺ ക്ലബ് കെട്ടിപ്പടുക്കുകയും ഭാരവാഹിത്വം വഹിക്കുകയും മേഖലയിലെ മികച്ച ബാഡ്മിന്റൺ കളിക്കാരനായും അറിയപ്പെട്ടു.

സദാ സുസ്മേര വദനനായി കാണപ്പെട്ടിരുന്ന അദ്ദേഹം സൗമ്യ പ്രകൃതനും സുഹൃത്തുക്കൾക്കേറെ പ്രിയപ്പെട്ടവനും ആയിരുന്നു. അകാലത്തിലുള്ള അദ്ദേഹത്തിന്റെ വേർപാട് ഞങ്ങളിൽ ഉണർത്തിയ ഞെട്ടലും വേദനയും വാക്കുകൾക്കതീതമാണ്.

അദ്ദേഹത്തിന്റെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബത്തോടൊപ്പം ഞങ്ങളും പങ്ക് ചേരുന്നു.
പ്രിയ കുട്ടാ നീ നൽകിയ നല്ല നിമിഷങ്ങളിലൂടെ നാടിന് നൽകിയ സംഭവനകളികൂടെ നീയെന്നും ഓർമ്മിക്കപ്പെടും എന്ന് പറയാൻ മാത്രമേ ഞങ്ങൾക്ക് കഴിയുന്നുള്ളു.

വിട പ്രിയ സുഹൃത്തേ 🥲🥲🥲
💐💐💐

ലൈബ്രറിയിലും വെട്ടൂർ ജങ്ഷനിലും സ്ഥിര സാന്നിധ്യമായ സിദ്ദിക്ക ഇനിയില്ല. ആദരാഞ്ജലികൾ
26/09/2021

ലൈബ്രറിയിലും വെട്ടൂർ ജങ്ഷനിലും സ്ഥിര സാന്നിധ്യമായ സിദ്ദിക്ക ഇനിയില്ല. ആദരാഞ്ജലികൾ

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി വെട്ടൂർ പീപ്പിൾസ് ലൈബ്രറി ആൻഡ് ഇൻഫോ സെന്റർ നടത്തിയ പൊതു വിജ്ഞാന ക്വിസ് മത്സരത്തിലെ വ...
15/08/2021

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി വെട്ടൂർ പീപ്പിൾസ് ലൈബ്രറി ആൻഡ് ഇൻഫോ സെന്റർ നടത്തിയ പൊതു വിജ്ഞാന ക്വിസ് മത്സരത്തിലെ വിജയികൾ
1st prize
സുഹാന സുൽഫി 10 th ക്ലാസ് VETTOOR GHSS
2nd prize
ഫാത്തിമ നാസിമുദ്ധീൻ 9 ക്‌ളാസ് VETTOOR GHSS
ഇഷ വഹാബ് 10 ക്‌ളാസ് VETTOOR GHSS

(രണ്ടാം സ്ഥാനത്തിന് 2 പേർ അര്ഹരായി)

വിജയികൾക്കുള്ള സമ്മാന ദാനം ലൈബ്രറിയുടെ പ്രൗഡോജ്ജ്വലമായ ഉത്ഘാടന ചടങ്ങിൽ നടക്കുന്നതാണ്.

വിജയികൾക്കും പങ്കെടുത്ത എല്ലാ വിദ്യാർത്ഥി വിദ്യാര്ഥിനികൾക്കും അഭിനന്ദനങ്ങൾ

🇮🇳🇮🇳🇮🇳🇮🇳🇮🇳വെട്ടൂർ പീപ്പിൾസ് ലൈബ്രറി ആൻഡ് ഇൻഫോ സെന്ററിൽ ഭാരതത്തിന്റെ 75th സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ലൈബ്രറി അങ്കണത്തിൽ...
15/08/2021

🇮🇳🇮🇳🇮🇳🇮🇳🇮🇳
വെട്ടൂർ പീപ്പിൾസ് ലൈബ്രറി ആൻഡ് ഇൻഫോ സെന്ററിൽ ഭാരതത്തിന്റെ 75th സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
ലൈബ്രറി അങ്കണത്തിൽ നടന്ന ലളിതമായ ചടങ്ങിൽ പ്രസിഡന്റ് സജിത്ത് വെട്ടൂർ ആമുഖ പ്രസംഗം നടത്തി.
ചെയർമാൻ അനിൽ ജബ്ബാർ പതാക ഉയർത്തി, വൈസ് പ്രസിഡന്റ് മുജീബ് വെട്ടൂർ, ജോയിന്റ് സെക്രട്ടറി നൈസാം, ട്രസ്റ്റീ അബ്ദുൽ ലത്തീഫ് , എക്സിക്യു്ട്ടീവ് അംഗം ഓമനക്കുട്ടൻ , പൊതു പ്രവർത്തകൻ അബ്ദുൽ അഹദ് എന്നിവർ പങ്കെടുത്ത ചടങ്ങിൽ നാട്ടുകാരുടെ പങ്കാളിത്തവും ചടങ്ങിന് പ്രൗഢിയേകി.

ത്രിവർണ്ണ പതാകയാൽ അലങ്കരിച്ച ലൈബ്രറി അങ്കണത്തിൽ സന്നിഹിതരായവർക്കു കുട്ടികൾ മധുരം വിതരണം ചെയ്തു.

ലൈബ്രറിയുടെ എല്ലാ അഭ്യുദയാകാംക്ഷികൾക്കും നാട്ടുകാർക്കും സ്വാതന്ത്ര്യ ദിനാശംസകൾ
🇮🇳🇮🇳🇮🇳🇮🇳🇮🇳

🇮🇳 സ്വാതന്ത്ര്യ ദിനത്തിൽ ലൈബ്രറി മുറ്റത്ത് പതാക ഉയർത്തൽ ഉണ്ടായിരിക്കുന്നതാണ്. ഓഗസ്റ്റ് 15 രാവിലെ കൃത്യം 9 മണിക്ക് നടക്കു...
10/08/2021

🇮🇳
സ്വാതന്ത്ര്യ ദിനത്തിൽ ലൈബ്രറി മുറ്റത്ത് പതാക ഉയർത്തൽ ഉണ്ടായിരിക്കുന്നതാണ്. ഓഗസ്റ്റ് 15 രാവിലെ കൃത്യം 9 മണിക്ക് നടക്കുന്ന ചടങ്ങിൽ കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ കൂടിച്ചേരൽ ഉണ്ടായിരിക്കുന്നതല്ല

മിന്നും വിജയം കരസ്ഥമാക്കിയ മിടുക്കികൾക്ക് വെട്ടൂർ പീപ്പിൾസ് ലൈബ്രറിയുടെ അഭിനന്ദനങ്ങൾ
06/08/2021

മിന്നും വിജയം കരസ്ഥമാക്കിയ മിടുക്കികൾക്ക് വെട്ടൂർ പീപ്പിൾസ് ലൈബ്രറിയുടെ അഭിനന്ദനങ്ങൾ

പ്രതിസന്ധികൾക്കിടയിലും മികച്ച വിജയം കൈവരിച്ച് VETTOOR GHS സ്‌കൂളിന്റെ അഭിമാന താരങ്ങളായ വിദ്യാർഥിനികൾക്ക് അഭിനന്ദനങ്ങൾ

വെട്ടൂർ GHSS PTA കമ്മിറ്റി അംഗം ശ്രീ റഹൂഫ് സുബൈറിന് ആദരാഞ്ജലികൾ. മുൻ പഞ്ചായത്ത് മെമ്പർ ലേറ്റ് ശ്രീ സുബൈർ അവർകളുടെ മകനും ...
29/07/2021

വെട്ടൂർ GHSS PTA കമ്മിറ്റി അംഗം ശ്രീ റഹൂഫ് സുബൈറിന് ആദരാഞ്ജലികൾ. മുൻ പഞ്ചായത്ത് മെമ്പർ ലേറ്റ് ശ്രീ സുബൈർ അവർകളുടെ മകനും
വെട്ടൂർ പീപ്പിൾസ് ലൈബ്രറിയുടെ സജീവ പ്രവർത്തകൻ സിജാഹ് സുബൈറിന്റെ സഹോദരനുമാണ്.

വായിച്ചാൽ വളരും, വായിച്ചില്ലെങ്കിലും വളരും! വായിച്ചാൽ വിളയും, വായിച്ചില്ലെങ്കിൽ വളയും! വായിച്ചു വളരട്ടെ നാളെയുടെ തലമുറ. ...
19/06/2021

വായിച്ചാൽ വളരും, വായിച്ചില്ലെങ്കിലും വളരും!
വായിച്ചാൽ വിളയും, വായിച്ചില്ലെങ്കിൽ വളയും!
വായിച്ചു വളരട്ടെ നാളെയുടെ തലമുറ.

ഏവർക്കും വായനാദിനാശംസകൾ

അറിയിപ്പ്: ഫ്രീ ആന്റിജൻ ടെസ്റ്റ് 18-06-2021 രാവിലെ 10 മണിക്ക് വെട്ടൂർ പീപ്പിൾസ് ലൈബ്രറിയിൽ വെച്ച് പൊതുജനങ്ങൾക്കായി സൗജന്...
16/06/2021

അറിയിപ്പ്: ഫ്രീ ആന്റിജൻ ടെസ്റ്റ്

18-06-2021 രാവിലെ 10 മണിക്ക് വെട്ടൂർ പീപ്പിൾസ് ലൈബ്രറിയിൽ വെച്ച് പൊതുജനങ്ങൾക്കായി സൗജന്യ കോവിഡ് 19 ബാധയുണ്ടോ എന്നറിയാനുള്ള ആന്റിജൻ ടെസ്റ്റ് നടത്തുന്നതാണ്.

Address

Vettoor Road, Chirayinkeezhu
Varkala
695141

Telephone

+919846010190

Website

Alerts

Be the first to know and let us send you an email when Peoples Library & Info Center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category