Vivekananda Library, arts & sports clubവിവേകാനന്ദ ലൈബ്രറി & റീഡിങ് റൂം

  • Home
  • India
  • Vallapuzha
  • Vivekananda Library, arts & sports clubവിവേകാനന്ദ ലൈബ്രറി & റീഡിങ് റൂം

Vivekananda Library, arts & sports clubവിവേകാനന്ദ ലൈബ്രറി & റീഡിങ് റൂം വിവേകാനന്ദ വായനശാലയുടെ ഒഫീഷ്യല്‍ പേ?

സ്ഥാപനത്തിന്റെ ആരംഭം

1968-1969 കാലഘട്ടത്തില്‍ അച്യുത പിഷാരൊടി മാസ്റ്ററുടെ നേതൃത്വത്തില്‍ വല്ലപ്പുഴയിലെ പ്രമുഖ വ്യക്തികളും വിദ്യാസമ്പന്നരും മറ്റ് തല്‍പര കക്ഷികളും ചേര്‍ന്ന്, ഗ്രാമത്തിന്റെ സമഗ്ര വികസനവും വിജ്ഞാന
വിപ്‌ളവവും ലക്ഷ്യമാക്കി ഈ ലൈബ്രറി സ്ഥാപിക്കുകയും, അതിന്റെ ഭാഗമായി ജനങ്ങളില്‍ നിന്ന് പുസ്തകങ്ങളും ലൈബ്രറിയുടെ അടിസ്ഥാന സൌകര്യങ്ങള്‍ക്കാവശ്യമായ അലമാരകളും മേശകളും ശേഖരിക്കുകയും ചെയ്തു.

197

0 നവംബര്‍ 15ാം തീയതി ഈ വായനശാലയുടെ ഉദ്ഘാടനം കേരളഗ്രന്ഥശാല സംഘത്തിന്റെ സ്ഥാപകന്‍ പിഎന്‍ പണിക്കര്‍ നിര്‍വഹിക്കുകയും ലൈബ്രറിക്ക് വിവേകാനന്ദ വായനശാല എന്ന നാമകരണം നല്‍കുകയും ചെയ്തു.

കുന്നക്കാവില്‍ നാരായണന്‍ നായരുടെ പീടികമുറിയില്‍ നടന്ന ഉദ്ഘാടനചടങ്ങില്‍ അച്യുത പിഷാരൊടി മാസ്റ്റര്‍ അദ്ധ്യക്ഷനും കെ വി പ്രഭാകരന്‍ നമ്പ്യാര്‍ മുഖ്യാതിഥിയും ആയിരുന്നു.

വളര്‍ച്ച

തുടക്കത്തില്‍ 700 പുസ്തകങ്ങളും 2 ദിനപത്രങ്ങളും 50 മെമ്പര്‍മാരും ആയി പ്രവര്‍ത്തകരുടെ സ്വകാര്യ സ്ഥലത്തും വാടക കെട്ടിടങ്ങളിലുമായി F ഗ്രേഡോടെ പ്രവര്‍ത്തനം ആരംഭിച്ച ഈ ലൈബ്രറിയില്‍ ഇന്ന് , 8000ത്തിലധികം പുസ്തകങ്ങളും 7 ദിനപത്രങ്ങളും 15 മാസികകളും 300ല്‍ പരം മെമ്പര്‍മാരും ഉണ്ട്.

ഇന്നുണ്ടായിട്ടുള്ള ഈ വളര്‍ച്ച, ജനപങ്കാളിത്തത്തോടെ ലൈബ്രറിക്ക് വേണ്ടി സ്വന്തം സ്ഥലം വാങ്ങുകയും കെ വി പ്രഭാകരന്‍ നമ്പ്യാര്‍ പ്രസിഡന്റായ വല്ലപ്പുഴ പഞ്ചായത്ത് ഭരണ സമിതി കെട്ടിട ഫണ്ട് അനുവദിക്കുകയും ചെയ്തതില്‍ നിന്നും ആരംഭിക്കുന്നു.

പുതുതായി നിര്‍മിച്ച ലൈബ്രറി ഉദ്ഘാടനം 1983-84 കാലഘട്ടത്തില്‍ വല്ലപ്പുഴ ഗ്രാമ പഞ്ചായത്ത്് പ്രസിഡന്റ് കെ വി പ്രഭാകരന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. വി ടി മുഹമ്മദ് മാസ്റ്റര്‍ പ്രസിഡന്റും എന്‍ പി മോഹന്‍കുമാര്‍ സെക്രട്ടറിയും, എം പി രവി ലൈബ്രേറിയനും ആയിരുന്നു. ഈ കാലയളവില്‍ വായനശാല D ഗ്രേഡ് നേടി.തുടര്‍ന്ന് ഭാസകരന്‍ നായര്‍ പ്രസിഡന്റും വിടി എ നാസര്‍ സെക്രട്ടറിയുമായ കമ്മിറ്റി നിലവില്‍ വരുകയും ഈ കാലയളവില്‍ ലൈബ്രറി C ഗ്രേഡിലേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്തു.
2010-11 കാലയളവില്‍ വി ടി മുഹമ്മദ് മാസ്റ്റര്‍ പ്രസിഡന്റും കെ സുനില്‍ സെക്രട്ട്‌റിയും ആയ കമ്മിറ്റി പട്ടാമ്പി എം എല്‍ എ സി പി മുഹമ്മദിന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കെട്ടിടം നവീകരിക്കുകയും ചെയ്തു. തുടര്‍ന്നു കെ മോഹന്‍ദാസ് സെക്രട്ടറി ആയ കാലയളവില്‍ വായനശാല b ഗ്രേഡിലേക്ക് ഉയര്‍ത്തപ്പെടുകയും കമ്പ്യൂട്ടര്‍ പോലുള്ള ആധുനിക ഉപകരണങ്ങള്‍ ഗ്രന്ഥശാല പ്രവര്‍ത്തന ഫണ്ട് ഉപയോഗിച്ച് സ്ഥാപിക്കുകയും ചെയ്തു.

ഇന്ന് വായനശാലയില്‍ വിദ്യാഭ്യാസപരമായ എല്ലാ ഗ്രന്ഥങ്ങളും ലഭ്യമാണ്. ആഘോഷപരിപാടികള്‍, ക്വിസ് മത്സരങ്ങള്‍ വായനാമത്സരം , മെഡിക്കല്‍ ക്യാംപുകള്‍ എന്നിവ ഇവിടെ സംഘടിപ്പിക്കാറുണ്ട്. ബാലവേദി വനിതാവേദി എന്നിവ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.കലാ കായിക മത്സരങ്ങള്‍ക്ക് ഈ ലൈബ്രറി പ്രത്യേക പരിഗണന നല്കാറുണ്ട്

നിലവിലുള്ള ഭാരവാഹികള്‍

വി ടി മുഹമ്മദ് മാസ്റ്റര്‍ - പ്രസിഡന്റ്
കെ സുനില്‍ - വൈസ് പ്രസിഡന്റ്
സുമേഷ് വി പി - സെക്രട്ടറി
കെ മോഹന്‍ദാസ് - ജോയിന്റ് സെക്രട്ടറി
ഷംസുദ്ദീന്‍ ബി - ജോയിന്റ് സെക്രട്ടറി
എംപി രവി - ലൈബ്രേറിയന്‍

ലോക പരിസ്ഥിതി ദിനത്തോട് നുബദ്ധിച്ച് നടന്ന ചടങ്ങിൽ നിന്ന്
08/06/2022

ലോക പരിസ്ഥിതി ദിനത്തോട് നുബദ്ധിച്ച് നടന്ന ചടങ്ങിൽ നിന്ന്

03/07/2020
03/07/2020

വല്ലപ്പുഴ വിവേകാനന്ദ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഇന്ന് [1-7-2020] നടന്ന ചടങ്ങിൽ, സെക്രട്ടറി ശ്രീ. സന്ദീപ് സ്വാഗതവും, പ്രസിഡണ്ട് ശ്രീ. സുനിൽ പത്മനാഭൻ അധ്യക്ഷനും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി നന്ദവിലാസിനി അമ്മ മാസ്ക്ക് വിതരണോൽഘാടനവും, വല്ലപ്പുഴഹോമിയോ ഡിസ്പെൻസറി ഡോ: ശ്രീമതി സ്മൃതി അരുൺ പ്രതിരോധ മരുന്ന് വിതരണോൽഘാടനവും, ലൈബ്രറി വെസ്സ് പ്രസിഡണ്ട് ശ്രീ.
വിശ്വനാഥൻ ആരോഗ്യ പ്രവർത്തകരെ ആദരിക്കലും, വാർഡ് മെമ്പർ ശ്രീമതി ഷീജമണിക്കണ്ഠൻ, ലൈബ്രറി കമ്മറ്റി എക്സീക്കുടീവ് അംഗ മോഹൻ ദാസ് ,ലൈബ്രേറിയൻ ശ്രീ. രവി എം.പി, ആരോഗ്യ പ്രവർത്തക ശ്രീമതി. വസന്ത എന്നിവർ സംസരിച്ചു.

19/06/2020

മലയാളത്തിന്റെ പ്രിയ തിരക്കഥാകൃത്ത് സച്ചിക്ക് ആദരാഞ്ജലികൾ |

17/06/2020

ഭാരതത്തിന്റെ ധീര പുത്രൻമാർക്ക് ശതകോടി പ്രണാമം

ലോക പരിസ്ഥിതി ദിനചാരണം: ..
05/06/2020

ലോക പരിസ്ഥിതി ദിനചാരണം: ..

വായനശാലയുടെ പുസ്ത സമാഹരണയഞ്ജത്തിലേക്ക് സംഭവാന നല്കുന്ന ചടങ്ങ്ൽനിന്ന്
06/04/2019

വായനശാലയുടെ പുസ്ത സമാഹരണയഞ്ജത്തിലേക്ക് സംഭവാന നല്കുന്ന ചടങ്ങ്ൽനിന്ന്

ജില്ലാ പഞ്ചായത്ത് വല്ലപ്പുഴ ലൈബ്രറിക്ക് അനുവദിച്ച പുസ്തക ശേഖരത്തിന്റെ കൈമാറ്റ ചടങ്ങ്
10/03/2019

ജില്ലാ പഞ്ചായത്ത് വല്ലപ്പുഴ ലൈബ്രറിക്ക് അനുവദിച്ച പുസ്തക ശേഖരത്തിന്റെ കൈമാറ്റ ചടങ്ങ്

15/06/2018
തിങ്കൾ 3 മണിക്ക് '[ 11/06/18 ] യാറം സെന്റിൽ വെച്ച് നടക്കുന്ന ലോകകപ്പ് റോഡ് ഷോ [ മനോരമ ] ക്ക് വിവേകാനന്ദ വായനശാല, _ ആർട്ട...
10/06/2018

തിങ്കൾ 3 മണിക്ക് '[ 11/06/18 ] യാറം സെന്റിൽ വെച്ച് നടക്കുന്ന ലോകകപ്പ് റോഡ് ഷോ [ മനോരമ ] ക്ക് വിവേകാനന്ദ വായനശാല, _ ആർട്ട്സ് & സ്പോർട്ട്സ് ക്ലബിന്റെ എല്ലാ വിധ ആശംസകൾളും

ജൂൺ 5 ന് ലോക പരിസ്ഥിതി ദിനത്തേട് നുബന്ധിച്ച് നടന്ന വൃക്ഷത്തൈനട്ടീൽ, ചില ദൃശ്യങ്ങൾ
07/06/2018

ജൂൺ 5 ന് ലോക പരിസ്ഥിതി ദിനത്തേട് നുബന്ധിച്ച് നടന്ന വൃക്ഷത്തൈനട്ടീൽ, ചില ദൃശ്യങ്ങൾ

വായനശാലയിൽ നടന്ന കിണർ റിചാർജിങ്ങ് ശിൽപശാലയും അതോടുന്ബന്ധിച്ച് 10th, +2 ക്ലാസ്സുകളിൽ മുഴുവൻ A + നേടിയ കുട്ടികളെ ആദരിക്കുക...
27/05/2018

വായനശാലയിൽ നടന്ന കിണർ റിചാർജിങ്ങ് ശിൽപശാലയും അതോടുന്ബന്ധിച്ച് 10th, +2 ക്ലാസ്സുകളിൽ മുഴുവൻ A + നേടിയ കുട്ടികളെ ആദരിക്കുകയും ചെയ്ത് ചടങ്ങുകളിൽ നിന്ന്

Address

Vivekananda Library & Reading Room, Vallapuzha PO, Vallappuzha
Vallapuzha
679336

Opening Hours

Monday 7am - 10pm
Tuesday 7am - 10pm
Wednesday 7am - 10pm
Thursday 7am - 10pm
Friday 7am - 10pm
Saturday 7am - 10pm
Sunday 7am - 10pm

Telephone

9895030112

Website

Alerts

Be the first to know and let us send you an email when Vivekananda Library, arts & sports clubവിവേകാനന്ദ ലൈബ്രറി & റീഡിങ് റൂം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category