Chenadankulamb

Chenadankulamb Karekkad is a small Village/hamlet in Kuttippuram Taluk in Malappuram District of Kerala State, Indi It comes under Edayur Panchayath. It belongs to Nort

Karekkad is a small Village/hamlet in Kuttippuram Taluk in Malappuram District of Kerala State, India.

28/09/2024

അൻവർ എന്ന വ്യക്തിയേയല്ല, അൻവർ ഉന്നയിച്ച പ്രശ്നങ്ങളെ അഡ്രസ്സ് ചെയ്യാൻ സാധിക്കുന്നുണ്ടോ എന്നതാണ് ചോദ്യം.

വ്യക്തിയേയാണ് അഡ്രസ്സ് ചെയ്യാൻ ഉദ്ദേശിക്കുന്നതെങ്കിൽ അദ്ദേഹത്തിൻറെ രാഷ്ട്രീയവും ജീവിതവും പാരമ്പര്യവും ചരിത്രവുമെല്ലാം ചികഞ്ഞെടുത്ത് വിമർശിക്കുകയോ പിന്തുണക്കുകയോ പരിഹസിക്കുകയോ എന്തും ചെയ്യാം. വാക്കുകളെ പോസ്റ്റ്‌മോർട്ടം ചെയ്യാം. സൈബർ ലിഞ്ചിങ് നടത്താം.. അത് വളരെ എളുപ്പമുള്ള ഒരു പണിയാണ്

എന്നാൽ
അയാൾ ഉയർത്തിയ ഗൗരവതരമായ വിഷയങ്ങളേയാണ് അഡ്രസ്സ് ചെയ്യാൻ ഉദ്ദേശിക്കുന്നതെങ്കിൽ അതിന് രാഷ്ട്രീയമായ ഇച്ഛാശക്തി വേണം. ഭരണതലത്തിലും പാർട്ടിതലത്തിലും തിരുത്തുകൾ വേണം. അത് എളുപ്പമുള്ള പണിയല്ല.

അൻവർ ഉയർത്തിയ മർമ്മപ്രധാന വിഷയം സിപിഎമ്മിന്റെ അടിസ്ഥാന ലക്ഷ്യങ്ങൾക്കും നയനിലപാടുകൾക്കുമെതിരെ ആഭ്യന്തര വകുപ്പും പോലീസും മുന്നോട്ട് പോകുന്നു എന്നതാണ്. സിപിഎമ്മിന്റെ പ്രഖ്യാപിത ശത്രുവായ സംഘപരിവാരം സമ്പൂർണ്ണമായി കീഴടക്കിയ ഒരു വകുപ്പായി ആഭ്യന്തരം മാറിക്കഴിഞ്ഞു എന്നതാണ് അയാൾ ഉയർത്തിയ ആരോപണങ്ങളുടെ ന്യൂക്ലിയസ്.

പരിവാരത്തിന്റെ ദേശീയ തലത്തിൽ കീ പോസ്റ്റിലുള്ള ആളുകളുമായി കേരളത്തിന്റെ ക്രമസമാധാനം നിയന്ത്രിക്കുന്ന പോലീസ് തലവന്റെ രഹസ്യ ബാന്ധവം മറനീക്കി പുറത്തു വന്നു. അയാൾ പോലും ആ രഹസ്യകൂടിക്കാഴ്ചകളെ നിഷേധിച്ചിട്ടില്ല. ആ കൂടിക്കാഴ്ചകൾ എന്തിനെന്ന ചോദ്യം ചോദിയ്ക്കാൻ പോലും നട്ടെല്ലില്ലാത്ത ഒരാൾ ആഭ്യന്തര വകുപ്പ് നിയന്ത്രിക്കാൻ യോഗ്യനല്ല എന്ന് അൻവർ പറയുമ്പോൾ അയാളെ പിന്തുണക്കാൻ കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ മുന്നോട്ട് വരും. അതിൽ പാർട്ടി പ്രവർത്തകരും ജീവിതകാലം മുഴുവൻ പാർട്ടിക്ക് വേണ്ടി മുദ്രാവാക്യം വിളിച്ചവരും പോസ്റ്റൊറൊട്ടിച്ചവരും കാണും. അതിൽ കലി പൂണ്ടിട്ട് കാര്യമില്ല.

വിവാദമായ കേസുകളിൽ പോലും സംഘപരിവാരത്തിനും അതിന്റെ ക്രിമിനലുകൾക്കും സംരക്ഷണം നൽകുന്ന ഒരു പോലീസായി പിണറായിയുടെ പോലീസ് മാറി എന്ന് മറ്റാരേക്കാളും ബോധ്യമുള്ളവർ ഇടത്പക്ഷ അനുഭാവികളും പ്രാദേശിക നേതാക്കളുമാണ്. പാർട്ടി പ്രവർത്തകന്മാരും നേതാക്കന്മാരും അകാരണമായി വേട്ടയാടപ്പെടുന്ന അവസ്ഥ അവർ ദിനേന കാണുകയും അനുഭവിക്കുകയും ചെയ്യുന്നതാണ്. അത്തരമൊരു തിക്തബോധ്യത്തിന് കൂടുതൽ കരുത്ത് പകരുന്ന തെളിവുകളും ഉദാഹരണങ്ങളുമാണ് അൻവർ മുന്നോട്ട് വെക്കുന്നത്. പാർട്ടി പ്രവർത്തകരുടെ ചങ്കിൽ തറക്കുന്ന ഉദാഹരണങ്ങളാണ് അത്.

28/09/2024

പി വി അൻവർ പറഞ്ഞത്:

-എ ഡി ജി പിക്ക് ആർ എസ് എസുമായി ബന്ധമുണ്ട്. അത് പ്രത്യേകം അന്വേഷിച്ചു കണ്ടെത്തേണ്ട കാര്യമല്ല.

-തൃശൂർ പൂരം കലക്കിയത് എ ഡി ജി പി ആണ്. അതുവഴി സുരേഷ് ഗോപിക്ക് വിജയം സമ്മാനിച്ചു.

-സ്വർണക്കടത്ത് കേസുകൾ സിറ്റിംഗ് ജഡ്‌ജിയെ കൊണ്ട് അന്വേഷിപ്പിക്കണം.

-പിടിച്ചെടുക്കുന്ന സ്വർണം പൂർണമായും രേഖകളിൽ വരുന്നില്ല.

-സ്വർണം തട്ടിയെടുക്കുന്നതിൽ എ ഡി ജി പിക്ക് പങ്കുണ്ട്.

-മുഖ്യമന്ത്രിയുടെ പ്രതിച്ഛായ നശിപ്പിച്ചത് പി ശശിയും അജിത് കുമാറും.
.....................................

സി പി എമ്മിന്റെ മറുപടി:

-പി വി അൻവറിന്‌ കമ്മ്യൂണിസ്റ്റ് രീതി അറിയില്ല.

-ശശിക്കെതിരെ ഒരു അന്വേഷണവും ആവശ്യമില്ല.

-അജിത് കുമാറിനെ ചുമതലയിൽ നിന്ന് മാറ്റേണ്ടതില്ല.

-പി വി അൻവറുമായുള്ള എല്ലാ ബന്ധവും പാർട്ടി അവസാനിപ്പിച്ചു.

-കേരളത്തിലെ പാർട്ടിയെയും സർക്കാരിനെയും തകർക്കുന്നതിനായി വലതുപക്ഷ ശക്തികളും, വാര്‍ത്താ മാധ്യമങ്ങളും നടത്തുന്ന പ്രചരണങ്ങൾ അൻവർ ഏറ്റുപിടിക്കുന്നു.

-പി.വി അൻവർ എമ്പോക്കീ, മര്യാദക്ക് നടന്നോളൂ, കയ്യും കാലും വെട്ടിയരിഞ്ഞ്, ചാലിയാറിൽ കൊണ്ടെറിയും'.

01/07/2022

സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയപ്പോഴാണ് ഒരു മാസം മുൻപ് ശ്രീലക്ഷ്മിയെ പട്ടി കടിച്ചിരുന്നതായി മുത്തശ്ശി ഡോ....

03/05/2022

Eid Al Fitr celebration കരയുദ്ധം

07/08/2020
സംസ്ഥാനത്ത് പല പ്രദേശങ്ങളിലും കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു എമർ...
05/08/2020

സംസ്ഥാനത്ത് പല പ്രദേശങ്ങളിലും കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു എമർജൻസി കിറ്റ് തയ്യാറാക്കി വയ്ക്കേണ്ടതാണ്. മാറിത്താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ എല്ലാവരും തയ്യാറാവുകയും വേണം.

എമർജൻസി കിറ്റിൽ സൂക്ഷിക്കേണ്ട അവശ്യ വസ്തുക്കൾ ഇവയൊക്കെയാണ് :

- ടോർച്ച്
- റേഡിയോ
- 500 ml വെള്ളം
- ORS പാക്കറ്റ്
- അത്യാവശ്യം വേണ്ടുന്ന മരുന്നുകൾ
- മുറിവിന് പുരട്ടാവുന്ന മരുന്ന്
- ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷൻ
- 100 ഗ്രാം കപ്പലണ്ടി
- 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കില് ഈന്തപ്പഴം
- ചെറിയ ഒരു കത്തി
- 10 ക്ലോറിന് ടാബ്ലെറ്റ്
- ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില് ടോർച്ചിൽ ഇടാവുന്ന ബാറ്ററി
- ബാറ്ററിയും, കോൾ പ്ലാനും ചാര്ജ് ചെയ്ത ഒരു സാധാരണ മൊബൈൽ ഫോൺ
- അത്യാവശ്യം കുറച്ച് പണം, ATM

പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളിൽ എളുപ്പം എടുക്കാൻ പറ്റുന്ന രീതിയിൽ വീട്ടിൽ ഉയർന്ന സ്ഥലത്തു സൂക്ഷിക്കുക. എമെർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും അത് വീട്ടിൽ എല്ലാവർക്കും എടുക്കാൻ പറ്റുന്ന തരത്തിൽ സുരക്ഷിതമായ ഒരിടത്ത് വെക്കുകയും ചെയ്യുക. വീട്ടിലെ സ്ത്രീകളും കുട്ടികളും മുതിർന്നവരുമുൾപ്പെടെ എല്ലാവരോടും ഈ വിവരം അറിയിക്കുകയും ഒരു അടിയന്തര സാഹചര്യത്തിൽ ആരെയും കാത്ത് നിൽക്കാതെ എമർജൻസി കിറ്റുമായി സുരക്ഷിത ഇടത്തേക്ക് മാറാൻ കഴിയുന്ന തരത്തിലേക്ക് വീട്ടിലുള്ള എല്ലാവരെയും പ്രാപ്തരാക്കുകയും ചെയ്യുക.

        മെയ് നാല് മുതൽവൈദ്യുതിബില്ല് ഉപഭോക്താക്കൾക്കടയ്ക്കാനായി കൗണ്ടർ തുറക്കുന്നുണ്ടെന്ന വാർത്ത കണ്ടുതിരക്കൊഴിവാക്കാൻനാ...
02/05/2020


മെയ് നാല് മുതൽ
വൈദ്യുതിബില്ല് ഉപഭോക്താക്കൾക്കടയ്ക്കാനായി കൗണ്ടർ തുറക്കുന്നുണ്ടെന്ന വാർത്ത കണ്ടു

തിരക്കൊഴിവാക്കാൻ
നാലാം തിയ്യതി അവസാന
അക്കം 0 വരുന്നവർക്കും
പിന്നീടുള്ള ദിസങ്ങളിൽ
1.2.3.4.5.6.7.8.9.
എന്നീ അവസാന നംബര്
വരുന്നവർക്കും
തിരക്കൊഴിവാക്കാൻ
ക്രമീകരിച്ചിട്ടുണ്ടെന്നും
അറിഞു

*എന്ത് തിരക്ക്.? ആർക്ക് തിരക്ക്.? സർക്കാർ ഒന്നുമറിഞില്ലേ കൊവിഡ് 19 ഉം ലോക് ഡൗണും കാരണം വേലയും കൂലിയുമില്ലാതെ പൊതുജനംവീട്ടിലിരിപ്പാണ്*

*സാവകാശം വേണം ലോക്ഡൗൺ തീർന്ന് ജോലിക്ക് പോയി തുടങ്ങി ബില്ലടയ്ക്കാനുള്ള പണം സമ്പാദിക്കാനുള്ള സാവകാശം*

അല്ലാതെ പെട്ടെന്ന് ബില്ലടയ്ക്കണമെന്ന്
പറഞാൽ
ജനങ്ങളുടെ കയ്യിൽ
നോട്ടടിക്കുന്ന യന്ത്രമൊന്നുമില്ല
പെട്ടെന്ന് ബില്ലടയ്ക്കാൻ.

*സർക്കാരിനോട് പറയാനുള്ളത് തിരക്ക്ക് കൂട്ടരുത് ബില്ലടയ്ക്കാൻ വൈകുന്നതിൻറെ പേരിൽ വൈദ്യുതി ബന്ധം വിഛേദിക്കരുതെന്ന്*

കേരള ജനത മുഴുവൻ
സർക്കാരുദ്യോഗസ്ഥരല്ല
ജോലി ചെയ്യാതെ വീട്ടിലിരുന്നതിന്
ശമ്പളം ലഭിക്കാൻ....

 #ഹോട്ട്സ്പോട്ട്_മേഖലകളിലൊഴികെ_ജില്ലയിൽനാളെ_മുതൽ_പുതിയ_ഇളവുകൾറെഡ്സോണില്‍ തുടരുന്ന മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങളില്‍ ...
30/04/2020

#ഹോട്ട്സ്പോട്ട്_മേഖലകളിലൊഴികെ_ജില്ലയിൽനാളെ_മുതൽ_പുതിയ_ഇളവുകൾ

റെഡ്സോണില്‍ തുടരുന്ന മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങളില്‍ നാളെ (ഏപ്രില്‍ 26) മുതല്‍ നേരിയ ഇളവുകള്‍ പ്രാബല്യത്തില്‍. ലോക് ഡൗണ്‍ കാലാവധി തീരുന്ന മെയ് മൂന്ന് വരെ നിലനില്‍ക്കുന്ന ഇളവുകളാണ് ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചത്. അതേസമയം ഹോട്ട് സ്പോട് മേഖലകളായി തുടരുന്ന മുനിസിപ്പാലിറ്റികളിലെ വാര്‍ഡുകളിലും പഞ്ചായത്തുകളിലും ഈ ഇളവുകള്‍ ബാധകമായിരിക്കില്ല. മഞ്ചേരി നഗരസഭയിലെ വാര്‍ഡ് 17, തലക്കാട്, വേങ്ങര, കണ്ണമംഗലം, ഒഴൂര്‍, എ.ആര്‍ നഗര്‍, ചുങ്കത്തറ ഗ്രാമ പഞ്ചായത്തുകള്‍ എന്നിവയാണ് ജില്ലയിലെ ഹോട്ട് സ്‌പോടുകള്‍.

പ്രവര്‍ത്തനാനുമതി ലഭിച്ച മേഖലകള്‍ ചുവടെ ചേര്‍ക്കുന്നു.

1. ആയുഷ് ഉള്‍പ്പടെയുള്ള ആരോഗ്യ സേവന മേഖലകള്‍

2. മഴക്കാലപൂര്‍വ പ്രവര്‍ത്തനങ്ങള്‍, വെള്ളപ്പൊക്കം തടയുന്നതിനും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമുള്ള തദ്ദേശ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയുടെ പ്രവര്‍ത്തികള്‍ക്ക്

3. കൃഷിയും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും

4. പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ക്ക് മത്സ്യബന്ധനം നടത്തുന്നതിനും ഹാര്‍ബറുകളിലോ ഫിഷ് ലാന്റിംഗ് സെന്ററുകളിലോ എത്തിച്ച് വില്‍പന നടത്തുന്നതിനും. ആളുകള്‍ കൂടി നില്‍ക്കുന്നത് ഒഴിവാക്കി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ നിശ്ചയിക്കുന്ന തുകയ്ക്ക് വില്‍പ്പന നടത്താം. സാമൂഹിക അകലം ഉറപ്പ് വരുത്താന്‍ ജില്ലാ പോലീസ് മേധാവിയുടെ നിയന്ത്രണത്തിലാവും പ്രവര്‍ത്തനങ്ങള്‍.

5. ഗ്രാമീണ മേഖലകളില്‍ പ്ലാന്റേഷന്‍ ജോലികള്‍ പരമാവധി 33 ശതമാനം ജോലിക്കാരെ ഉപയോഗിച്ച് ചെയ്യുന്നതിന്.

6. മൃഗപരിപാലനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍

7. ഹോട്ട് സ്പോട് മേഖലയില്‍ ഉള്‍പ്പെടാത്ത സഹകരണബാങ്കുകള്‍ ഉള്‍പ്പടെയുള്ള ബാങ്കുകള്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ പകുതി ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാം. എന്നാല്‍ ബാങ്കിംഗ് ഇതര സാമ്പത്തിക ഇടപാട് സ്ഥാപനങ്ങളും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും തുറക്കാന്‍ പാടില്ല. ഹോട് സ്പോട്ട് മേഖലകളില്‍ ബാങ്കുകള്‍ക്ക് പ്രവര്‍ത്തനാനുമതിയില്ല.

8. സോഷ്യല്‍ സെക്ടര്‍ മേഖലകള്‍ക്ക് ജില്ലയില്‍ പൂര്‍ണമായും പ്രവര്‍ത്തിക്കാം

9. ജലസേചനം, ജല സംരക്ഷണം, വെള്ളപ്പൊക്കം തടയുന്നതിനുള്ള നടപടികള്‍, മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍, കിണര്‍ നിര്‍മാണം, വരള്‍ച്ച തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാമൂഹിക അകലം പാലിച്ച് അഞ്ചില്‍ കൂടാത്ത അവിദഗ്ധ തൊഴിലാളി ഒരു സംഘത്തില്‍ എന്ന നിലയില്‍ നടത്താം. എന്നാല്‍ 60 വയസില്‍ കൂടുതലുള്ളവരെ ഈ ജോലികളില്‍ പങ്കെടുപ്പിക്കരുത്.

10. മൊബൈല്‍, ഇലക്ട്രോണിക് ഉപകരണ ഷോപ്പുകള്‍ ഞായറാഴ്ചകളില്‍ രാവിലെ ഒമ്പത് മുതല്‍ അഞ്ച് വരെ

11. ഹോട്ട് സ്പോട് മേഖലയിലൊഴികെ ചരക്കു നീക്കത്തിനും കയറ്റിറക്ക് പ്രവര്‍ത്തികള്‍ക്കുമായി തൊഴിലാളികളുടെ യാത്ര അനുവദിക്കും.

12. ശാരീരിക അകലം പാലിച്ച് ശനിയാഴ്ചകളില്‍ ട്രക്ക് മറ്റ് വാഹനങ്ങളുടെ വര്‍ക്ക് ഷോപ്പുകള്‍ രാവിലെ ഏഴ് മുതല്‍ അഞ്ച് വരെ

13. അവശ്യസാധനങ്ങള്‍, ഭക്ഷണം, പച്ചക്കറി, പാല്‍, കോഴിക്കടകള്‍ എന്നിവ രാവിലെ ഏഴ് മുതല്‍ വൈകുന്നേരം അഞ്ച് വരെയായിരിക്കും. ഡോര്‍ ഡെലിവറി സംവിധാനം രാത്രി എട്ടു വരെയും നടത്താം. ആവശ്യമെങ്കില്‍ ഹോട്ട് സ്പോട്ട് മേഖലകളില്‍ ഡോര്‍ ഡെലിവറി സംവിധാനത്തിനും അനുമതിയുണ്ട്.

14. ഹോട് സ്പോടിലൊഴികെ ഹോട്ടലുകളില്‍ നിന്നും ഭക്ഷണം പാര്‍സലായി രാത്രി എട്ട് വരെയും ഹോം ഡെലിവറി രാത്രി 10 വരെയും നടത്താം. അംഗീകൃത സ്ഥാപനത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തിന് പോകുന്നയാള്‍ കരുതണം.

15. തിങ്കളാഴ്ചകളില്‍ ഇലക്ട്രിക്കല്‍ ഷോപ്പുകള്‍ക്കും പഠന പുസ്തകങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും രാവിലെ ഏഴ് മുതല്‍ വൈകുന്നേരം അഞ്ച് വരെ പ്രവര്‍ത്തിക്കാം.

16. ബുധനാഴ്ചകളില്‍ സിമന്റ് കടകള്‍ക്ക് രാവിലെ ഏഴ് മുതല്‍ വൈകുന്നേരം അഞ്ച് വരെ പ്രവര്‍ത്തിക്കാം.

17. വ്യവസായ മേഖലകളില്‍ സാമൂഹിക അകലമുള്‍പ്പടെ സുരക്ഷ നിര്‍ദേശങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം

18. ആശുപത്രികളുടെ കെട്ടിട നിര്‍മാണം, മഴക്കാല പൂര്‍വ നിര്‍മാണ പ്രവര്‍ത്തികള്‍, ജലസേചനം, കെ.എസ്.ഇ.ബി എന്നിവയുമായി ബന്ധപ്പെട്ട നിര്‍മാണങ്ങള്‍, അഴുക്കുചാലുകളുടെ നിര്‍മാണം, ഹാര്‍ബര്‍ എഞ്ചിനീയിറിംഗ് ജോലികള്‍, പാതി വഴിയില്‍ മുടങ്ങിയ റോഡുകള്‍, ജല വിതരണ സംവിധാനം, ശുചീകരണം എന്നിവ കൃത്യമായ നിബന്ധനകളോടെ നടത്താവുന്നതാണ്. അതിഥി തൊഴിലാളികള്‍ ഉള്‍പ്പടെ അത്യാവശ്യത്തിന് തൊഴിലാളികളെ ഉള്‍പ്പെടുത്തുകയും ജോലിസ്ഥലത്ത് തന്നെ അവരെ താമസിപ്പിക്കുകയും ചെയ്യേണ്ടതാണ്. യാതൊരു കാരണവശാലും ദിവസേനയുള്ള തൊഴിലാളികളുടെ യാത്രകള്‍ അനുവദിക്കില്ല.

19. ഹോട്ട് സ്പോട് മേഖലകളിലൂടെയുള്ള യാത്രകള്‍ക്കുള്ള കര്‍ശന നിയന്ത്രണം തുടരും. ഹോട് സ്പോട്ട് അല്ലാത്ത മേഖലകളില്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലമോ ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ നല്‍കുന്ന പാസ് എന്നിവ നിര്‍ബന്ധമാണ്. സന്നദ്ധ സേവകര്‍ക്കും ഇത്തരത്തില്‍ അംഗീകൃത പാസ് നിര്‍ബന്ധമാണ്.

20. സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് അവരുടെ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് മതിയാകും.

21. സംസ്ഥാനത്തിനകത്ത് യാത്ര ചെയ്യുന്നതിന് ഗര്‍ഭിണികള്‍, ചികിത്സയുടെ ആവശ്യാര്‍ത്ഥം പോകുന്നവര്‍, അടുത്ത ബന്ധുവിന്റെ മരണവുമായോ മരണാസന്നരായവരെ കാണുന്നതിനായോ പോകുന്നവര്‍ എന്നിവരെ അനുവദിക്കും.

22. ക്വാറികളിലും ക്രഷറുകളിലും ഖനനം അനുവദിക്കില്ല. എന്നാല്‍ നിലവിലുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മാണ ആവശ്യങ്ങള്‍ക്കായി വില്‍പ്പന നടത്താം. ഇത്തരം സ്ഥാപനങ്ങളില്‍ സാമൂഹിക അകലം ഉറപ്പാക്കണം. തൊഴിലാളികളെ സൗകര്യപ്രദമായി താമസിപ്പിക്കണം. ദിവസേനയുള്ള അവരുടെ യാത്ര അനുവദിക്കുന്നതല്ല.

23. സിമന്റ് കട്ടകള്‍, ഇന്റര്‍ ലോക്ക് കട്ടകള്‍, ഹോളോബ്രിക്‌സ്, ഇഷ്ടിക തുടങ്ങിയവയുടെ നിര്‍മ്മാണം ചട്ടങ്ങള്‍ പാലിച്ച് ആരംഭിക്കാം. എന്നാല്‍ മെയ് മൂന്ന് വരം വില്‍പ്പനയോ ഉത്പന്നങ്ങള്‍ വാഹനത്തില്‍ എത്തിച്ചു നല്‍കുന്നതിനോ അനുമതിയില്ല. നിലവിലുള്ള അതിഥി തൊഴിലാളികളുടെ സേവനം നിര്‍മ്മാണത്തിന് പ്രയോജനപ്പെടുത്താവുന്നതാണ്. സാമൂഹ്യ അകലവും വ്യക്തി ശുചിത്വവും ഉറപ്പാക്കണം.

24. ഹോട്ട് സ്‌പോടട്ട് മേഖലകളിലൊഴികെയുള്ള പ്രദേശങ്ങളില്‍ ഏപ്രില്‍ 28 ന് സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി ജ്വല്ലറി ഷോപ്പുകള്‍ തുറക്കാം. ഉപഭോക്താക്കളെ ഒരു കാരണവശാലും ഇത്തരം സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കാന്‍ പാടില്ല.

കൂടാതെ അവശ്യ സേവന വിഭാഗങ്ങളുടെ പട്ടികയില്‍ വരുന്ന വകുപ്പുകളിലെ ജീവനക്കാര്‍ക്കും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കലക്ടര്‍ നിയോഗിച്ചിട്ടുള്ളവര്‍ക്കും ഇളവുകള്‍ ബാധകമാണ്. ഇപ്പോള്‍ അനുവദിച്ച ഇളവുകള്‍ ദുരുപയോഗം ചെയ്താല്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും.

13/04/2020
കോവിഡ് 19 നെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് അത്യാവശ്യ സാഹചര്യത്തില്‍ യാത്ര ചെയ്യുന്നതി...
30/03/2020

കോവിഡ് 19 നെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് അത്യാവശ്യ സാഹചര്യത്തില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ സത്യവാങ്മൂലം, വെഹിക്കിള്‍ പാസ് എന്നിവ ലഭിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം സജ്ജമായിട്ടുണ്ട്.

https://pass.bsafe.kerala.gov.in എന്ന ലിങ്ക് വഴി പൊതുജനങ്ങള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ കൂടിയായ എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിൽ സൈബർ ഡോമിലെ വിദഗ്ധ സംഘമാണ് ഓണ്‍ലൈന്‍ സംവിധാനം വികസിപ്പിച്ചത്.

രണ്ടു രീതിയിലുള്ള സൗകര്യങ്ങൾ ഈ പോർട്ടൽ വഴി ലഭ്യമാണ്.

1 . സത്യവാങ്മൂലം (affidavit )

വളരെ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ സത്യവാങ്മൂലം ഓണ്‍ലൈനില്‍ ലഭിക്കുവാന്‍ യാത്രക്കാര്‍ പേര്, മേല്‍വിലാസം, വാഹനത്തിന്‍റെ നമ്പര്‍, സഹയാത്രികന്‍റെ പേര്, യാത്ര പോകേണ്ടതും തിരിച്ചു വരേണ്ടതുമായ സ്ഥലം, തീയതി, സമയം, മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയതിനു ശേഷം യാത്രക്കാരന്‍റെ ഒപ്പ് അപ്ലോഡ് ചെയ്യണം. ഈ വിവരങ്ങള്‍ പോലീസ് കണ്‍ട്രോള്‍ സെന്ററിൽ പരിശോധിച്ചശേഷം സത്യവാങ്മൂലം അംഗീകരിച്ച ലിങ്ക് യാത്രക്കാരന്‍റെ മൊബൈല്‍ നമ്പറിലേയ്ക്കു മെസ്സേജ് ആയി നല്‍കും. യാത്രവേളയില്‍ പോലീസ് പരിശോധനയ്ക്കായി ഈ ലിങ്കില്‍ ലഭിക്കുന്ന സത്യവാങ്മൂലം കാണിച്ചാല്‍ മതിയാകും. അപേക്ഷ നിരസിച്ചിട്ടുണ്ടെങ്കില്‍ ആ വിവരം മൊബൈല്‍ നമ്പറിലേയ്ക്കു മെസ്സേജ് ആയി ലഭിക്കും. ഒരു ആഴ്ചയില്‍ ഓണ്‍ലൈന്‍ മുഖാന്തിരം ഉള്ള സത്യവാങ്മൂലം പ്രകാരം പരമാവധി മൂന്നു തവണ മാത്രമേ യാത്ര അനുവദിക്കുകയുള്ളു.

2 . എമർജൻസി പാസ്സ് .

കോവിഡ് 19 മായി ബന്ധപ്പെട്ട്, ഐഡി കാർഡുകൾ ഇല്ലാതെ അടിയന്തിര ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവർക്കും മറ്റ് അത്യാവശ്യ സേവനങ്ങൾക്ക് നിയോഗിക്കപ്പെട്ടവർക്കും അനുവദിച്ചിരിക്കുന്നതാണ് എമർജൻസി പാസ്സ് . പേര്, മേല്‍ വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ ചേര്‍ത്ത ശഷം ഫോട്ടോ, ഒപ്പ്, ഒഫീഷ്യല്‍ ഐഡി കാര്‍ഡ് എന്നിവയുടെ ഇമേജ് അപ്‌ലോഡ് ചെയ്യണം. പരിശോധിച്ച് ബോധ്യപ്പെട്ട ശേഷം, യാത്രക്കാരന് മെസ്സേജ് ലഭിക്കുകയും പാസ്സ് ഓൺലൈൻ ലഭ്യമാകുകയും ചെയ്യും. കോവിഡ് മായി ബന്ധപ്പെട്ടു തുടർച്ചയായി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട, ഔദ്യോഗിക പാസ് ഇല്ലാത്തവർക്കാണ് ഈ സൗകര്യം.

ഉപഭോക്താക്കൾ ഓൺലൈൻ വഴി നൽകുന്ന വിവരങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാൽ അപേക്ഷകർ പ്രോസിക്യൂട്ട് ചെയ്യപ്പെടുകയും ശക്തമായ നിയമനടപടികൾക്ക് വിധേയരാവുകയും ചെയ്യും. വളരെ അത്യാവശ്യ സാഹചര്യങ്ങളില്‍ ഉപയോഗിക്കുവാന്‍ ലഭ്യമാക്കിയിട്ടുള്ള ഈ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയും നിയമ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും

Address

Karekkad
Valanchery
676553

Website

Alerts

Be the first to know and let us send you an email when Chenadankulamb posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share