IUML Valanchery

IUML Valanchery മുസ്‌ലിം ലീഗ് വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി (ഒഫീഷ്യൽ)

07/07/2023
കോവിഡ് ഭീതിയുടെ മൂർദ്ധന്യാവസ്ഥയിലാണ് ഇക്കഴിഞ്ഞ കുറേ ആഴ്ചകളായി നമ്മുടെ നാട്.മലപ്പുറത്ത് കേസ്സുകളുടെ എണ്ണം കൂടുതലായതിനാൽ ന...
13/06/2021

കോവിഡ് ഭീതിയുടെ മൂർദ്ധന്യാവസ്ഥയിലാണ് ഇക്കഴിഞ്ഞ കുറേ ആഴ്ചകളായി നമ്മുടെ നാട്.
മലപ്പുറത്ത് കേസ്സുകളുടെ എണ്ണം കൂടുതലായതിനാൽ നിയന്ത്രങ്ങളും കൂടുതലാക്കി.
ജനങ്ങൾ കൂട്ടം കൂടുന്നത് പൂർണ്ണമായും ഒഴിവാക്കുകയും, അനിവാര്യമല്ലാത്ത സമ്പർക്കം ഇല്ലാതാക്കുകയും ചെയ്യുക എന്നതാണ് ഏക പ്രതിരോധം എന്ന സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ ജനങ്ങൾ സ്വീകരിച്ചതിന്റെ ഫലം കൂടിയാണ്, കോവിഡ് കേസ്സുകളുടെ എണ്ണത്തിലുണ്ടായ കുറവ്.
കഷ്ടപ്പാടുകൾ സഹിച്ചും, ദുരിതപർവ്വം താണ്ടിയും അവർ നിർദ്ദേശങ്ങൾ പാലിച്ച് അധികൃതർക്കൊപ്പം നിലകൊണ്ടു.
രണ്ടാൾ ഒന്നിച്ചു നിൽക്കുന്നത് പോലും വൻ കുറ്റമായിക്കണ്ട്, പോലീസ് തങ്ങളുടെ അധികാരം കൃത്യമായി പ്രയോഗിച്ചു.
അടിക്കേണ്ടിടത്ത് അടിച്ചും, പിടിക്കേണ്ടവരെ പിടിച്ചും, ഓടിക്കേണ്ടവരെ ഓടിച്ചും പോലീസ് സദാ ജാഗരൂകരായി.
ഇനി ഇതോടൊപ്പം ചേർത്ത ചിത്രം കാണുക.
പ്രദേശത്തെ ഒരു ഡോക്ടറാണ് 'പ്രഭാഷണം' നടത്തുന്നത്.
ഒരു സമ്മേളനത്തിനുള്ള ആൾക്കൂട്ടം ചുറ്റുമുണ്ട്. ക്യാമറയിൽ പതിഞ്ഞത് മാത്രമാണ് ഇക്കാണുന്ന ആൾക്കൂട്ടം.
അപ്പുറത്ത് ഇതിലുമേത്രയോ കാണുമെന്നുറപ്പ്.
ആ ചിത്രത്തിലേക്കൊന്ന് നോക്കൂ:
രണ്ട് മാസ്ക് വെക്കണം എന്നത് പോകട്ടെ, വെച്ച മാസ്ക്കിന്റെ കിടപ്പൊന്ന് നോക്ക്യേ.
ഒരാൾ LC ആണ്. മൂപ്പരെ പേടിച്ച് ഒരുപക്ഷെ, കൊറോണ അടുത്തേക്ക് വരില്ലായിരിക്കാം. LC യല്ലേ, അൽപ്പം പേടിയൊക്കെ കൊറോണക്കും ആവാം.
എന്നാൽ, യാതോരു കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ ഇങ്ങനെ ആൾക്കൂട്ടസമ്മേളനം നടത്തുന്നതിന്റെ നിയമവിധി എന്താണ്?
ഇവിടെ നിന്നും പൊതിഞ്ഞു കൊടുക്കുന്നത് കൊറോണ അല്ലെങ്കിൽ മറ്റെന്താണ്?
നാട്ടിലാകെ കോവിഡ് പരത്തുക എന്ന ലക്ഷ്യത്തോടെയാണോ ഈ ഒത്തുചേരൽ?
വെറുപ്പിന്റെ കൂടപ്പിറപ്പായ പ്രഭാഷകൻ ഡോക്ടർക്ക് ഇത്രേം ബോധമില്ലാതായോ...?
വളാഞ്ചേരിയിലെ പോലീസിനോടാണ്:
അങ്ങാടിയിൽ അവശ്യ വസ്തുക്കൾ വാങ്ങാൻ വരുന്ന സാധാരണക്കാരെ ചോദ്യം ചെയ്യുന്നതിലല്ല മിടുക്ക്.
അവർ നിങ്ങളുടെ ഒരു നിഴൽ കണ്ടാൽത്തന്നെ പാഞ്ഞു തടിയെടുക്കും.
എന്നാൽ, സകല നിയമങ്ങളെയും ലംഘിച്ചു കൊണ്ട്, പോലീസിനെയും നാട്ടികാരേയും മുഴുവൻ വെല്ലുവിളിച്ച്‌, ഈ ചങ്ങാതിമാർ കാട്ടിക്കൂട്ടുന്ന അശ്ലീലങ്ങളെ എങ്ങനെയാണ് കണ്ടില്ലെന്ന് നടിക്കാൻ നിങ്ങൾക്കാവുക?!
നടപടിയെടുക്കണം ഈ കോവിഡ് വ്യാപാരികൾക്കെതിരെ.
നഗരസഭയുടെ ചിട്ടയോടെയുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കാനുള്ള ഈ പേക്കൂത്തുകൾക്കെതിരെ ഇവിടുത്തെ പൊതു സമൂഹവും പ്രതികരിക്കുക.
ചെയർമാൻ ശ്രീ അഷ്‌റഫ്‌ അമ്പലത്തിങ്ങലിന്റെ നേതൃത്വത്തിൽ വളാഞ്ചേരി നഗരസഭ വളരെ കരുതലോടെ മുന്നോട്ട് നീങ്ങിയതാണ് നഗരസഭയിൽ കോവിഡ് വ്യാപനം പിടിച്ചു നിർത്താൻ ആയത്.
ജില്ലയിലെ ശരാശരി TPR നേക്കാൾ ഏറെ കുറവാണ് വളാഞ്ചേരിയിലെ പോസിറ്റീവിറ്റി നിരക്ക് എന്നത് നഗരസഭയുടെ ജാഗ്രതയോടെയുള്ള പ്രവർത്തനത്തിന്റെ അടയാളപ്പെടുത്തലാണ്.
എന്നാൽ, തുടക്കം മുതലേ ചില സിപിഎം സഖാക്കൾ ഈ കരുതലിനെ ആട്ടിമറിക്കാനുള്ള കുൽസിതമായ ശ്രമങ്ങളാണ് നടത്തി വരുന്നത്.
"വാക്സിൻ കേന്ദ്രങ്ങളിൽ ആൾക്കൂട്ടമാണ്" എന്ന് ജില്ലാ കളക്ടർക്ക് സഖാക്കൾ പരാതി നൽകി.
(കളക്ടർ അത് ചവറ്റു കൊട്ടയിൽ തള്ളിക്കാണണം. ഇല്ലെങ്കിൽ നഗരസഭയോട് വിശദീകരണം ചോദിക്കുമായിരുന്നല്ലോ....)
ആൾക്കൂട്ടം പറഞ്ഞ് കളക്ടർക്ക് പരാതി നൽകിയ അതേ ആള് തന്നെയാണ്, മാസ്ക്ക് താടിയിൽ കെട്ടി, മൂക്കും വായും തുറന്നിട്ട് ഈ ആൾക്കൂട്ടത്തിന് നേതൃത്വം കൊടുക്കുന്നത്!
വളാഞ്ചേരിയിൽ മനുഷ്യരാകെ പട്ടിണി കിടക്കുകയാണ് എന്നുള്ള, ഒരു നാടിനെ തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രചരണമാണ് സൈബർ സഖാക്കളും ചില ലോക്കൽസും നടത്തിക്കൊണ്ടിരിക്കുന്നത്.
എന്നും ജനങ്ങളുടെ പ്രയാസങ്ങൾക്കൊപ്പം കക്ഷി രാഷ്ട്രീയം നോക്കാതെ നിലയുറപ്പിച്ചതാണ് ഈ നാടിന്റെ ചരിത്രം. ഒരാൾ പോലും ഇന്നാട്ടിൽ പട്ടിണി കിടക്കേണ്ടി വരില്ല എന്നത് ഇവിടുത്തെ നാട്ടുകാരുടെ നിലപാടാണ്.
ചെയർമാന്റെ നേതൃത്വത്തിൽ മുഴുവൻ കൗൺസിലർമാരും, നഗരസഭ സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും, ഒട്ടേറെ സന്നദ്ധ പ്രവർത്തനകരും, RRT വളന്റിയർമാരും, വിദ്യാർത്ഥി-യുവജന സംഘടനകളും 24×7 കണക്ക് ഉറങ്ങാതിരിക്കുന്നുമുണ്ട്.
ആ ജാഗ്രത കൊണ്ടാണ്, പട്ടിണി പറഞ്ഞു പിരിവെടുത്ത പണം കൊണ്ട് ഭക്ഷണം ഉണ്ടാക്കി, ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും കൊടുത്തൊഴിവാക്കേണ്ടി വന്നത്.
ചുരുക്കുന്നു:
മനുഷ്യരാവുക എന്ന് പറയേണ്ടത് മനുഷ്യരോടാണ്.
മനുഷ്യരുടെ ദുരിതകാലം തങ്ങളുടെ കുടിലമായ വിചാരങ്ങളെ വളർത്തിയെടുക്കാനുള്ള അവസരമായി കരുതുന്നവർക്ക് മനുഷ്യഭാഷ ബോധിക്കുകയില്ല.
തങ്ങൾക്ക് അധികാരം ഇല്ലാത്തതിന്റെ പ്രതികാരം തീർക്കാൻ ഒരു ദുരന്തകാലത്തെ ഉപയോഗപ്പെടുത്തുക എന്നത് മാത്രമാണ് ഇക്കൂട്ടരുടെ ലക്ഷ്യം.
ഒപ്പം, അടുക്കളയിൽ വെന്ത് ചീഞ്ഞ കുമ്പളങ്ങാകലാപം തല്ലിക്കെടുത്താനുള്ള സൂത്രപ്പണിയും.

സലാം വളാഞ്ചേരി

Sayyid Sadikali Shihab Thangal writes...."പറയാൻ മടിക്കുന്ന അണികളും കേൾക്കാൻ മടിക്കുന്ന നേതാക്കളുമല്ല മുസ്‌ലിം ലീഗിലുള്ളത...
06/05/2021

Sayyid Sadikali Shihab Thangal writes....

"പറയാൻ മടിക്കുന്ന അണികളും കേൾക്കാൻ മടിക്കുന്ന നേതാക്കളുമല്ല മുസ്‌ലിം ലീഗിലുള്ളത്
തീരുമാനങ്ങൾ മാത്രമല്ല,
പുന:പരിശോധനയും സംഘടനയുടെ ഭാഗമാണ് "
തെരഞ്ഞെടുപ്പ് ഫലം ഏറെ പഠിക്കാനും അതിലേറെ തിരുത്താനും
പലതും പകർത്താനുമുള്ളതാണ്.
വിജയിച്ചവർ പൂർണമായും ന്യായമാണെന്നും
പരാജയപ്പെട്ടവർ പൂർണമായും അന്യായവുമാണെന്നുമുളള രീതിയിലുളള ചിലരുടെ ഉപദേശങ്ങളിലെ അന്തരങ്ങളെ തിരിച്ചറിയാനുള്ള ഗ്രാഹ്യശേഷി പാർട്ടിക്കുണ്ട്.

പാർട്ടിയുടെ എല്ലാ തീരുമാനങ്ങളും ശരിയോ എല്ലാ തീരുമാനങ്ങളും തെറ്റോ അല്ല.
ശരിയും തെറ്റുമുണ്ടാകും
ശരി തുടരുകയും തെറ്റ് തിരുത്തുകയുമാണ് മനുഷ്യ ഗുണം.
ആദ്യം വേണ്ടതും അതു തന്നെ.
കഴിഞ്ഞ കാല തീരുമാനങ്ങളും നിലപാടുകളും കർമ്മ രംഗവും വിലയിരുത്തി ശരി തെറ്റുകൾ കൃത്യമായി പഠന വിധേയമാക്കണം.
അതിന് ആലോചനകളും ചർച്ചകളും അനിവാര്യമാണ്.
അത്തരം ഒരു ആലോചനയാണ് തെരഞ്ഞെടുപ്പ് അവലോകനത്തിൽ പാർട്ടി ആദ്യം ചെയ്യാൻ ഉദ്ദേശിക്കുന്നത്.

അതിനർത്ഥം പാർട്ടി വലിയ പരാജയത്തിലാണെന്നോ വലിയ പ്രതിസന്ധിയിലാണെന്നോ അല്ല.
ആഞടിച്ചൊരു തരംഗത്തിനൊപ്പം മുന്നണിക്കുണ്ടായ പരാജയത്തിന്റെ ഭാഗമായി ചെറിയൊരു പരാജയം.
ചെറുതോ വലുതോ എന്ന് അളന്നെടുത്ത് വിധി നിശ്ചയിക്കുകയല്ല.
എത്ര ചെറുതാണെങ്കിലും വലിയ വിചാരപ്പെടലും വിവേകത്തോടെയുള്ള പരിഹാരവുമാണ് കാണേണ്ടത്.

പാർട്ടിക്കകത്തും മുന്നണിക്കകത്തും വിശദമായ ചർച്ചകൾ അനിവാര്യമാണ്.
സർക്കാറിന്റെ അഴിമതിയും സ്വജന പക്ഷപാതവും ഭരണ പരാചയങ്ങൾ കണ്ടെത്തുന്നതിലും തിരുത്തിക്കുന്നതിലും യു.ഡി.എഫ് വിജയിച്ചു എന്ന യാഥാർത്ഥ്യം വിസ്മരിക്കരുത്.
അത് വിസ്മരിച്ചാൽ പ്രതിപക്ഷ നിരയിൽ ആയുസ്സും ആരോഗ്യവും സമർപ്പിച്ചവരോട് കാണിക്കുന്ന നന്ദികേടും
കടുത്ത അനീതിയുമാവും.

എങ്കിലും
ഭരണ പരാജയങ്ങൾ ജനങ്ങളിലെത്തിക്കാൻ സംവിധാനങ്ങളുണ്ടായില്ല എന്ന യാഥാർത്ഥ്യം തിരിച്ചറിയണം.
എന്നാൽ ഭരണ പരാജയം മറച്ചുവെക്കാനും നേട്ടങ്ങൾ പ്രചരിപ്പിക്കാനും വിപുലമായ സംവിധാനമൊരുക്കാൻ സർക്കാറിനു സാധിച്ചു. മാധ്യമങ്ങളുടെ പിന്തുണയും വിധേയത്വവും നേടിയെടുക്കുന്നതിലും ഭരണ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതിലും സർക്കാർ വിജയിച്ചു.

ദീർഘ കാലം തുടർച്ചയായി ഭരണത്തിലില്ലാതിരിക്കുകയും അതുപോലെ തുടർച്ചയായി ഭരണത്തിലിരിക്കുകയും ചെയ്ത പാരമ്പര്യം മുസ്ലിംലീഗിനുണ്ട്.
സ്വതന്ത്ര്യാനന്തരം ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് രൂപീകരണ കാലം തൊട്ട് നീണ്ട പതിറ്റാണ്ടിലധികം കാലം ഭരണപക്ഷത്തിന്റെ അധികാര കസേരകൾ മുസ്‌ലിം ലീഗിന്റെ ഏറെ അകലെയായിരുന്നു.
ഒരു മുന്നണിക്കകത്തും പ്രവേശനവുമില്ലായിരുന്ന കാലം.
ദാരിദ്ര്യവും വിദ്യാഭ്യാസത്തിന്റെ അഭാവവും കൊണ്ട് ഇരുൾ പടർന്ന ഒരു ജനസമൂഹത്തെ
ആ പ്രതിസന്ധികൾക്കിടയിലും സാമൂഹികമായി ഉന്നതിയിലെത്തിക്കാനും രാഷ്ട്രീയമായി ഉയർത്തി കൊണ്ടുവരാനും
സ്വത്വബോധത്തിലേക്ക് നയിക്കാനും ധീരമായി നേതൃത്വ നൽകി.
എതിർപ്പുകളും ഭീഷണിയും കൊണ്ട് അസ്വസ്ഥമായ കാലമായിരുന്നു അത്.
ഇന്നു കാണുന്ന അഭിവൃദ്ധിയൊന്നും അന്നുണ്ടായിരുന്നില്ല.
ഇന്ന് കാണുന്ന പോഷക സംഘടനകളൊന്നും മുസ്‌ലിം ലീഗിന് ശക്തി പകരാൻ ജനിക്കുക പോലും ചെയ്തിട്ടില്ലാത്ത കാലം.
പ്രതിസന്ധിയിലും പതറാതെ തളരാതെ തകരാതെ മുന്നോട്ടുള്ള പ്രയാണം തുടർന്നു.
കാലത്തിന്റെ പ്രയാണത്തെ തിരിഞ്ഞു നോക്കുമ്പോൾ ഏറെ കുറേ വിജയിക്കാനും മറ്റു സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ പിന്നോക്ക സമൂഹങ്ങൾക്ക്
മാതൃകയാകാനും കഴിഞ്ഞു.
ഇന്ന് എല്ലാ മേഖലയിലും മുസ്ലിം ലീഗിന് പോഷക ഘടകങ്ങളുണ്ട്.
ദളിത്,വിദ്യാർത്ഥി, യുവജന, വനിത, തൊഴിലാളി മേഖലകളിൽ സംഘടിത ശക്തികൊണ്ട് സമ്പന്നമാണ് ലീഗ്.
അധികാര കസേരയുടെ തണലില്ല മുസ്ലിം ലീഗിന്റെ ഈ വളർച്ചയുണ്ടായത്.
ജനകീയ പിന്തുണയുടെ അടിത്തറയാണ് എന്നും ലീഗിന്റെ ശക്തി.

പിന്നോക്ക ന്യൂനപക്ഷങ്ങളുടെ അഭിമാനാർഹമായ നിലനിൽപ്പാണ് ലക്ഷ്യം.
അവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടവും,
സാമൂഹിക മുന്നേറ്റത്തിനു വേണ്ടിയുള്ള സേവനങ്ങളും,
പ്രയാസപ്പെടുന്ന മനുഷ്യനു വേണ്ടിയുള്ള ക്ഷേമ പ്രവർത്തനങ്ങളും,
കഷ്ടപ്പെടുന്നവർക്കു വേണ്ടിയുളള കാരുണ്യ പ്രവർത്തനങ്ങളും
ഇന്നലെ നിർവ്വഹിച്ചപോലെ നാളെയും നിർവ്വഹിച്ച് തന്നെ മുന്നോട്ട് പോകേണ്ടതുണ്ട്.
നമ്മെ പ്രതീക്ഷിക്കുന്ന ഒരു സമൂഹം നമ്മുടെ കൺവെട്ടത്തുണ്ട്.അതിനപ്പുറത്ത് അരുക്കാക്കപ്പെട്ടവർ എന്നു വിളിക്കപ്പെടുന്നവരുടെ കണ്ണീരും കിനാവുകളും നിറഞ്ഞ ജീവിതത്തിലേക്കു നമ്മളാൽ കഴിയുന്നത് നമ്മൾ ചെയ്തു കൊടുത്തിട്ടുമുണ്ട്.

മാന്യമായ ഇടപെടലിലൂടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ
ക്രിയാത്മക പ്രതിപക്ഷമായി തുടരുകയും വേണം.
1967 മുതൽ 1987 വരെയുളള ഇരുപത് വർഷക്കാലത്ത് 1980 മുതൽ 1981 വരെയുള്ള ഒന്നര വർഷത്തെ ഇടവേള ഒഴിച്ചാൽ ബാക്കി കാലയളവിൽ ഭരിച്ച 6 മുഖ്യമന്ത്രിമാരുടെ കാലത്തും മുസ്ലിം ലീഗ് ഭരണ കസേരയിലുണ്ടായിട്ടുണ്ട്.

ഇ.എം.എസ്, സി അച്ച്യുതമേനോൻ, കെ കരുണാകരൻ, എ.ക്കെ ആന്റണി, പി.ക്കെ വാസുദേവൻ നായർ, സി.എച്ച് മുഹമ്മദ് കോയ എന്നിവരായിരുന്നു ഈ കാലയളവിലെ മുഖ്യമന്ത്രിമാർ.

ഭരണ തുടർച്ചയും ഭരണത്തിലെ ഇടവേളയും സ്ഥിരമായി നിൽക്കുന്ന ഒരു പ്രതിഭാസമല്ല എന്ന് ഐക്യ കേരളത്തിന്റെ ചരിത്രം വ്യക്തമാക്കുന്നുണ്ട്.

ചരിത്രങ്ങൾ ഓർമ്മിക്കുമ്പോഴും പരാജയം സംഭവിച്ച മേഖലകൾ പുന:പരിശോധിക്കുകയും വേണം.
ന്യായീകരണമല്ല പുന:പരിശോധനയാണ് ന്യായം എന്ന ബോധ്യമുണ്ട്.
തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് പല കേന്ദ്രങ്ങളിൽ നിന്നുമുള്ള വിമർശനങ്ങളൊക്കെ ഉയർന്നിട്ടുണ്ട്.
അത് ശ്രദ്ധയിൽ പെട്ടിട്ടുമുണ്ട്.
പാർട്ടിയുടെ പുറത്തുള്ളവർ നടത്തുന്ന വിമർശനങ്ങൾ രാഷ്ട്രീയമാണെന്ന തിരിച്ചറിവുണ്ട്.
എന്നാൽ പാർട്ടിക്കകത്തുള്ളവരുടെ വാക്കുകൾ സംഘടനാ താൽപര്യമാണെന്നും അറിയാം.
അതൊക്കെ ഗൗരവമായി തന്നെ കാണുന്നുമുണ്ട്.
കാരണം അതൊക്കെ മുസ്‌ലിം ലീഗിനെ സ്നേഹിക്കുന്നവരുടേയും മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിൽ പ്രതീക്ഷയുള്ളവരുടേയും സദുദ്ധേശത്തോടെയുള്ള പ്രതിഷേധങ്ങൾ മാത്രമാണ്.
നിരാശ ബാധിച്ചവരുടെ പ്രകോപനങ്ങളല്ല എന്ന് വരികളിലൂടെ വായിച്ചാൽ ബോധ്യമാവുന്നുണ്ട്.
വിമർശനങ്ങളിലെ സത്യസന്ധതയേയും നന്മയേയും എല്ലാ കാലത്തും സ്വീകരിച്ച പാരമ്പര്യമാണ് മുസ്‌ലിം ലീഗിനുള്ളത്.
മുസ്ലിം ലീഗിന്റെ നന്മ പ്രതീക്ഷിക്കുന്നവരുടെ ഉപദേശങ്ങൾ മാത്രമല്ല വിമർശനങ്ങളും സ്വീകാര്യമാണ്.

എങ്കിലും ഇടതുപക്ഷം സൃഷ്ടിച്ച രാഷ്ട്രീയ അന്തർധാര ഏതൊക്കെ മണ്ഡലങ്ങളിൽ എങ്ങനെയൊക്കെ ബാധിച്ചു എന്ന കാര്യങ്ങൾ പുറത്തു വന്നു കൊണ്ടിരിക്കുന്നുണ്ട്.
അതും പഠന വിധേയമാക്കണം.

മുസ്ലിം ലീഗ് രാഷ്ട്രീയത്തിന് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു ഇടമുണ്ട്.
അതിൽ കൃത്യമായ ഇടപെടലുകളോടെ ഇനിയും മുന്നോട്ട് പോവേണ്ടതുണ്ട്.
മുസ്‌ലിം ലീഗ് മത്സരിച്ച ഓരോ മണ്ഡലങ്ങളിലേയും സ്ഥിതിഗതികൾ കൃത്യമായി വിലയിരുത്തേണ്ടതുണ്ട്.

നോമ്പും പെരുന്നാളും കഴിയുന്നതോടെ പ്രവർത്തനരംഗത്ത് പുതുമകളും വലിയ പുരോഗതിയുമുണ്ടാകും
പാർട്ടിയെ സ്നേഹിക്കുന്ന എല്ലാ വിഭാഗങ്ങളുമായും ചർച്ചകളുണ്ടാവും.
പറയാൻ മടിക്കുന്ന അണികളും കേൾക്കാൻ മടിക്കുന്ന നേതാക്കളുമല്ല മുസ്‌ലിം ലീഗിലുള്ളത് "
തീരുമാനങ്ങൾ മാത്രമല്ല, പുന:പരിശോധനയും സംഘടനയുടെ ഭാഗമാണ്.
എല്ലാവരേയും കേൾക്കാൻ സാഹചര്യമൊരുക്കും
എന്ന ഉറപ്പ് നൽക്കുന്നു.

"സ്വയം മാറ്റത്തിന് സന്നദ്ധരാകാത്ത കാലത്തോളം അല്ലാഹു ഒരു ജനതയെയും അവരുടെ അവസ്ഥയില്‍ പരിവര്‍ത്തനം സൃഷ്ടിക്കുകയില്ല"
-വിശുദ്ധഖുർആൻ.

01/11/2020

നമുക്ക് പരസ്യമായി സംവദിക്കാം,
സിപിഎം തയ്യാറാണോ...?
********
ഇന്നത്തെ മാധ്യമം പത്രത്തിൽ വളാഞ്ചേരി നഗരസഭയുടെ കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണത്തെ സംബന്ധിച്ചുള്ള വിലയിരുത്തൽ ഉണ്ട്. ചെയർപേഴ്സൺ ശ്രീമതി സി കെ റുഫീനയും നഗരസഭയിലെ സിപിഎം നേതാവ് ശ്രീ ടിപി അബ്ദുൽ ഗഫൂറും അവരവരുടെ നിലപാടുകൾ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷം യുഡിഎഫ് ഭരണസമിതി കൊണ്ടുവന്ന വികസന പ്രവർത്തനങ്ങൾ ലളിതമായി വിശദീകരിക്കുന്നതാണ് ചെയർപേഴ്സന്റെ വാക്കുകൾ.
എന്നാൽ സിപിഎം നേതാവ് പറയുന്നതിലെ വാസ്തവമില്ലായ്മ ചർച്ച ചെയ്യേണ്ടതുണ്ട്. നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുന്നത് പ്രതിപക്ഷ (നഗരസഭയിലെ) നേതാവായാലും അത് തിരുത്തണമല്ലോ...
മറ്റൊരു തെരഞ്ഞെടുപ്പ് തൊട്ടകലെ നിൽക്കുന്നേരം ഭരണ പ്രതിപക്ഷങ്ങൾ തമ്മിൽ ആരോഗ്യകരമായ സംവാദങ്ങൾ നടക്കുന്നത് നാടിനും നമ്മുടെ ജനാധിപത്യ സംവിധാനത്തിനും ഗുണകരമാണ് എന്ന് തന്നെയാണ് ഞാൻ വിചാരിക്കുന്നത്. ഭരണത്തിലെ പോരായ്മകൾ പൊതുമധ്യത്തിൽ പുറത്ത് കൊണ്ട് വരേണ്ട ബാധ്യതയും പ്രതിപക്ഷ പാർട്ടികൾക്കുണ്ടല്ലോ. ആ അർത്ഥത്തിൽ ശ്രീ ടിപി അബ്ദുൽ ഗഫൂർ, അല്ലെങ്കിൽ അദ്ദേഹത്തിന്റെ പാർട്ടി ചില കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ട്, മറുപടി പറയേണ്ടതുണ്ട്.
മാധ്യമം പത്രത്തിൽ ശ്രീ ടിപി ഗഫൂർ ഉന്നയിച്ച ആരോപണങ്ങൾ ഇവയാണ്:
1. സർക്കാർ സ്കൂളുകളോട് അവഗണന കാണിച്ചു.
വസ്തുത: ആകെ മൂന്ന് സർക്കാർ സ്‌കൂളുകളാണ് നഗരസഭയിൽ ഉള്ളത്. അതിൽ ഒരെണ്ണം (മൂച്ചിക്കൽ) ഇപ്പോൾ പ്രവർത്തിക്കുന്നത് പുതിയ കെട്ടിടത്തിലാണ്. അതിന്റെ ഉദ്ഘാടനത്തിൽ ടിപി ഗഫൂർ സഖാവും പങ്കെടുത്തിരുന്നു എന്നാണ് എന്റെ ഓർമ്മ. മൂച്ചിക്കലിൽ നിന്നും കാട്ടിപ്പരുത്തി റോഡിലൂടെ ഒരു 300 മീറ്റർ സഞ്ചാരിച്ചാൽ പ്രസ്തുത സ്കൂളിൽ എത്താം. ആർക്കും അവിടെ പോയി പരിശോധിക്കാവുന്നതാണ്. മനോഹരമായ ആ പുതിയ സ്കൂൾ കെട്ടിടം കാണാവുന്നതാണ്.
രണ്ടാമത്തെ സ്കൂളിന്റെ (പൈങ്കണ്ണൂർ) പുതിയ കെട്ടിട നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു. എം പി /എം എൽ എ ഫണ്ടുകൾ ഉപയോഗിച്ചാണ് നിർമാണം നടക്കുന്നത്.
മൂന്നാമത്തെ സ്കൂൾ (കാട്ടിപ്പരുത്തി) സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക പ്രശ്നങ്ങൾ ഉള്ളതിനാൽ ഇപ്പോഴും നിന്ന നിൽപ്പിൽ തന്നെയാണ്. കൂടുതൽ വിവരങ്ങൾ കാട്ടിപ്പരുത്തി ഡിവിഷനിലെ എൽ ഡി എഫ് കൗൺസിലറോട് ചോദിച്ചാൽ അവർ പറയും.
ചുരുക്കത്തിൽ, സർക്കാർ സ്‌കൂളുകളുടെ കാര്യത്തിൽ ശ്രീ ടിപി അബ്ദുൽ ഗഫൂർ പ്രസിഡണ്ടായ കാലത്ത് ഒന്നും ചെയ്യാതിരുന്ന സ്ഥിതിയല്ല യു ഡി എഫ് കാലത്ത് സംഭവിച്ചത്. സ്മാർട്ട് ക്ലാസ് റൂമുകളും പുതിയ കെട്ടിടങ്ങളുമൊക്കെയായി ഉത്സവാന്തരീക്ഷത്തിൽ നമ്മുടെ കുട്ടികൾക്ക് പഠിക്കാനുള്ള സാഹചര്യങ്ങൾ ഒരുങ്ങിയിട്ടുണ്ട്👍.
2. സ്റ്റേഡിയം ഉണ്ടാക്കിയില്ല.
ഉത്തരം: കൊട്ടാരത്ത് സ്റ്റേഡിയം നിർമ്മിക്കാൻ വി എഫ് എ നൽകിയ സ്ഥലത്ത് 10 ലക്ഷം രൂപ ചിലവഴിച്ച് ചുറ്റുമതിൽ കെട്ടി, സ്റ്റേഡിയം നിർമ്മാണത്തിനുള്ള പ്രാരംഭ നടപടികൾ തുറങ്ങിയിരുന്നു.
സ്റ്റേഡിയം നിർമ്മിക്കുന്നതിന് ഭൂമി തരം മാറ്റുന്നതിന് അനുമതി ലഭിക്കുന്നതിനായി സംസ്ഥാന സർക്കാരിന് അപേക്ഷ സമർപ്പിച്ചു. സ്ഥലം 'നഞ്ച' ആണെന്ന് പറഞ്ഞു സംസ്ഥാന സർക്കാർ നമ്മുടെ ആവശ്യം തള്ളി. ആ തള്ളലിന് സഹായിക്കാൻ സെക്രറ്ററിയേറ്റിൽ മന്ത്രി സേവകരായി കഴിയുന്ന നമ്മുടെതന്നെ നാട്ടുകാരായ ചിലർ നന്നായി 'അദ്ധ്വാനിച്ചു' എന്നത് മറ്റൊരു സത്യം. നഗരസഭയുടെ ഒരു സ്വപ്ന പദ്ധതിക്ക് പാരവെച്ചു എന്നതും പോരാ, അവസാനം നഗരസഭയ്ക്ക് തന്നെ കുറ്റവും. എന്താല്ലേ..😂
3. നഗരസഭ സമുച്ചയം: ഒന്നും ചെയ്തില്ല?
ഉത്തരം: ഒന്നും ചെയ്തില്ലേ...?
ഇതിനർത്ഥം താങ്കൾ നഗരസഭയിൽ നടക്കുന്ന സംഗതികൾ ഒന്നും അറിയുന്നില്ല എന്ന് പറയേണ്ടി വരും. നഗരസഭയ്ക്ക് ആധുനിക രീതിയിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു നഗരസഭാ സമുച്ചയം നിർമ്മിക്കാൻ സർക്കാർ അനുമതി ലഭിച്ച വിവരം ഒരു കൗൺസിലർ കൂടിയായ താങ്കൾ അറിഞ്ഞില്ല എന്നാണോ..? കഷ്ടം!
സംസ്ഥാനത്ത് പുതുതായി രൂപം കൊണ്ട
മുനിസിപ്പാലിറ്റികളിൽ വളാഞ്ചേരി മുനിസിപ്പാലിറ്റിക്ക് മാത്രമാണ് പുതിയ കെട്ടിടം നിർമ്മിക്കാനുള്ള അനുമതി ലഭ്യമായിട്ടുള്ളത് എന്നു കൂടി അറിയുക. പുതിയ നഗരസഭ സമുച്ചയ നിർമ്മാണ ത്തിനുള്ള ടെണ്ടർ നടപടികളിലേക്ക് നീങ്ങുന്നഘട്ടത്തിലാണ് എന്നുള്ള വിവരവും ബഹു. പ്രതിപക്ഷ നേതാവിനെ അറിയിക്കുന്നു.👍
4. വളാഞ്ചേരിയിലെ ഗതാഗതക്കുരുക്ക്.
മറുപടി: ഗതാഗതക്കുരുക്ക് ഒരു വലിയ പ്രശ്നം തന്നെയാണ്. ഇത് പരിഹരിക്കാൻ റിംഗ് റോഡുകൾ നവീകരിക്കുക എന്നത് ചെറിയൊരു പരിഹാരം മാത്രമാണ്. ശാശ്വതമായ പരിഹാരം കഞ്ഞിപ്പുര മൂടാൽ ബൈപ്പാസ് പൂർത്തിയാക്കുക എന്നത് മാത്രമാണ്.
അതിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായിട്ടുണ്ട്. ഉടൻ നിർമ്മാണം തുടങ്ങുമെന്ന് കരുതിയിരിക്കുമ്പോഴാണ് ചില നിയമക്കുരുക്കുകൾ ഉണ്ടാവുന്നത്. എം എൽ എയുടെ നിരന്തരമായ ഇടപെടലുകൾ വഴിയാണ് കാര്യങ്ങൾ ഇത്രത്തോളം എത്തിയത് എന്നതും, നഗരസഭ ആവശ്യമായ എല്ലാ സഹകരണവും നൽകിയിട്ടിട്ടുണ്ട് എന്നതും അങ്ങേക്ക് തന്നെ അറിയാവുന്നതാണ്.
പിന്നെ പത്ത് കോടി പാഴായ കാര്യം. അടിസ്ഥാന രഹിതമായ ഈ ആരോപണത്തിന് പലപ്പോഴായി മറുപടി നൽകിയിട്ടുള്ളതാണ്. എന്നാലും വീണ്ടും പറയാം. കിഫ്‌ബി വഴിയായിരുന്നുവല്ലോ മേൽപ്പറഞ്ഞ പത്ത് കോടി സർക്കാർ അനുവദിച്ചത്?.
കിഫ്‌ബിയിൽ നിന്നും പണം ലഭിക്കാൻ ചില വ്യവസ്ഥകൾ ഉണ്ട് എന്ന് താങ്കൾക്കും അറിയാത്തതല്ല. കിഫ്‌ബി വഴി റോഡിനു പണം ലഭിക്കണമെങ്കിൽ ചുരുങ്ങിയത് 15 മീറ്റർ വീതി വേണം. നമ്മുടെ ഏത് റിംഗ് റോഡാണ് 15 മീറ്റർ വീതിയിൽ ഉള്ളത്?
നിലവിലെ റിംഗ് റോഡുകളിൽ ഏതെങ്കിലും 15 മീറ്റർ വീതിയിൽ എടക്കണം എങ്കിൽ എത്ര വീടുകൾ പൊളിച്ചു മാറ്റേണ്ടി വരും എന്ന് ആലോചിച്ചിട്ടുണ്ടോ...?
എത്ര മനുഷ്യരെ കുടിയൊഴിപ്പിക്കേണ്ടി വരും എന്ന് ചിന്തിച്ചിട്ടുണ്ടോ..? മൂച്ചിക്കൽ ബൈപ്പാസിന് വേണ്ടി
വെറും ഒന്നോ രണ്ടോ മീറ്റർ മാത്രം വീതിയിൽ സ്ഥലം ഏറ്റെടുക്കാൻ തന്നെ എത്ര വലിയ ശ്രമങ്ങളാണ് നഗരസഭ നടത്തിയത് എന്നത് താങ്കൾക്ക് അറിയാത്തതാണോ...?
അപ്പോൾ ഒരിക്കലും നടക്കാത്ത ഒരു കാര്യത്തിന് വേണ്ടി 10 കോടി അനുവദിച്ചു എന്ന് പറയുന്നതിനേക്കാൾ വലിയ തമാശ മറ്റെന്തുണ്ട്?!
പത്തല്ല, ആയിരം കോടി തന്നാലും നടക്കാത്ത ഒന്നാണ് താങ്കൾ പറഞ്ഞ പത്ത് കോടിയുടെ റിംഗ് റോഡ് വികസനം.
ഇനിയും ഇത് ദീർഘിപ്പിക്കുന്നില്ല.
അവസാനിപ്പിക്കുമ്പോൾ പറയാനുള്ളത് ഇതാണ്:
കഴിഞ്ഞ അഞ്ച് വർഷത്തെ യു ഡി എഫ് ഭരണത്തെ സംബന്ധിച്ച് ഒരു പബ്ലിക് സംവാദം നടത്താൻ ഞങ്ങൾ തയ്യാറാണ്. എൽ ഡി എഫ് തയ്യാറാണോ...?
പൊതുജനങ്ങളുടെ മുമ്പിൽ വെച്ച്, മാധ്യമങ്ങളെ സാക്ഷിയാക്കിയുള്ള ഓപ്പൺ ഡിബേറ്റ്.
ഒരു എഫ് ബി പോസ്റ്റിൽ ഒതുക്കാവുന്നതോ, ഒതുങ്ങുന്നതോ അല്ല കഴിഞ്ഞ 5 കൊല്ലത്തെ ഭരണ നേട്ടങ്ങൾ. നമുക്ക് നേരിട്ട് സംവദിക്കാം.
പൊതുജനം കാര്യങ്ങൾ നേരിട്ട് കേൾക്കട്ടെ. ഞങ്ങളാണ് ശരി എങ്കിൽ മാത്രം ജനങ്ങൾ ഞങ്ങളെ വീണ്ടും അധികാരത്തിൽ എത്തിച്ചാൽ മതി.
ഒരുകാര്യത്തിൽ താങ്കൾ സമ്മതം അറിയിച്ചതിന് നന്ദി പറഞ്ഞു കൊണ്ട് ഇതാവസാനിപ്പിക്കാം. അഞ്ച് കൊല്ലത്തെ ഭരണത്തെ വിലയിരുത്തിയപ്പോൾ താങ്കൾക്ക് കിട്ടിയത് വെറും മൂന്നോ നാലോ 'പോരായ്മകൾ' മാത്രമാണല്ലോ..
അതും തികച്ചും അവാസ്തവമായവ.
യു ഡി എഫ് ഭരണതുടർച്ചയ്ക്ക് ഇതുതന്നെ ധാരാളം മതി.
നാടിന്റെ നന്മ മാത്രം പ്രതീക്ഷിച്ച് മാത്രമായിരുന്നു കഴിഞ്ഞ അഞ്ച് കൊല്ലവും യുഡിഎഫ് മുന്നോട്ട് പോയത്. അത് ഇനിയും അങ്ങനെത്തന്നെ ആയിരിക്കും.
വിവരവും വിവേകവുമുള്ള ഒരു ജനതയോടാണ് ഞങ്ങൾ സംസാരിക്കുന്നത്. കാര്യങ്ങൾ വിവേചിച്ചറിയാൻ പ്രാപ്തിയുള്ള പ്രബുദ്ധരായ ഒരു സമൂഹത്തോട്.
അവർ ഞങ്ങളെ പിന്തുണയ്ക്കും എന്ന് ഞങ്ങൾക്കുറപ്പുണ്ട്.
ജയ് യുഡിഎഫ്.

സലാം വളാഞ്ചേരി
കൺവിനർ
യുഡിഎഫ് വളാഞ്ചേരി

Address

Calicut Road
Valanchery
676552

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm
Sunday 9am - 8pm

Telephone

+919656506492

Website

Alerts

Be the first to know and let us send you an email when IUML Valanchery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to IUML Valanchery:

Share