15/11/2021
വളാഞ്ചേരി നഗരസഭയിൽ കൗൺസിൽ അംഗങ്ങൾക്ക് നഗര ദാരിദ്ര്യ ലഘൂകരണ പ്ലാൻ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഓറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.
വൈസ് ചെയർപേഴ്സൺ റംല മുഹമ്മദിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച പ്രോഗ്രാം ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം വഴി തയ്യാറാക്കുന്ന പദ്ധതി രേഖയിലേക്ക് അയൽക്കൂട്ട തലങ്ങളിൽ നിന്നും നിർദേശങ്ങൾ ശേഖരിച്ച് എ.ഡി.എസ് തലത്തിലും പിന്നീട് സി.ഡി.എസ് തലത്തിലും മുൻഗണനാടിസ്ഥാനത്തിൽ ക്രോഡീകരിച്ച് നഗരസഭാ വാർഷിക വികസന പദ്ധതിയിലേക്കുള്ള പ്രൊപോസൽ നൽകുന്നതിനാണ് നഗര ദാരിദ്ര്യ ലഘൂകരണ പ്ലാൻ (UPRP) കൊണ്ട് ലക്ഷ്യമിടുന്നത്. യു.പി.ആർ.പി സംബന്ധിച്ചും ആത്മ നിർമ്മൽ ഭാരത് അഭിയാന്റെ ഭാഗമായി നടപ്പിലാക്കുന്ന പി.എം എഫ്.എം.ഇ സ്കീമിനെ കുറിച്ചും എൻ.യു.എൽ.എം സിറ്റി മിഷൻ മാനേജർ സുബൈറുൽ അവാൻ ക്ലാസുകൾക്ക് നേതൃത്വം നൽകി. നഗരസഭാ ക്ഷേമ.കാര്യ സ്ഥിരം സമിതി അധ്യക്ഷ ദീപ്തി ഷൈലേഷ്, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ സുനിത രമേശ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാർ, കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.