11/02/2018
കാലിക്കറ്റ് സർവകലാശാലയിലെ ഏറ്റവും വലിയ സോണൽ കലോത്സവമായ സി-സോൺ കലോത്സവത്തിൽ ( ലാലി ഗാല 2018 ) മജ്‌ലിസ് കോളേജിനെ പ്രധിനിതീകരിച്ച് മിന്നുന്ന പ്രകടനം കാഴ്ച വെച്ചവർക്കും,വിജയിച്ചവർക്കും,പങ്കെടുത്തവർക്കും എസ് എഫ് ഐ മജ്‌ലിസ് കോളേജ് യൂണിറ്റിന്റെ അഭിനന്ദനങൾ....
സംഘാടന മികവിനാൽ മികച്ചു നിന്ന 'തിളക്കമുള്ള ആഘോഷത്തിന്' കഴിഞ്ഞ ദിവസം തിരശീല വീണപ്പോൾ നമ്മുടെ കോളേജിലെ യൂണിയന്റെ ചില 'അണിയറ രഹസ്യങ്ങൾ' പറയാതിരിക്കാൻ കഴിയില്ല...
അതിൽ ചിലത് താഴെ ചേർക്കുന്നു...
★ ഓഫ് സ്റ്റേജ് മത്സരങ്ങളുടെ സ്പോട് രജിസ്‌ട്രേഷൻ രാവിലെ 9 മണിക്ക് തുടങ്ങും..എന്നാൽ 'ഉത്തരവാദിത്തപ്പെട്ട' യൂണിയൻ ഭാരവാഹികൾ മഞ്ചേരിയിൽ എത്താൻ ഉച്ച കഴിയണം..!!
( രാവിലെ 9 മണി അയാൽ യൂണിയൻ ഭാരവാഹികൾ SFI ഭാരവാഹികളെ വിളിക്കും രജിസ്‌ട്രേഷൻ ചെയ്യണം എന്നും പറഞ്ഞു.. )
★ മലയാള പ്രസംഗത്തിൽ കോളേജിൽ നടന്ന അർട്സിൽ ഒന്നും,രണ്ടും സ്ഥാന കിട്ടിയ വിദ്യാർത്ഥികളെ ഒന്ന് അറിയിക്കുക പോലും ചെയ്യാതെ msf മണ്ഡലം സെക്രട്ടറിയെ സി സോണിൽ പങ്കെടുപ്പിക്കാൻ നിങ്ങൾ കാട്ടിയ ആ 'മനസ്സ്' ഉണ്ടല്ലോ അപാരം തന്നെ...!!!
( കലയിൽ രാഷ്ട്രീയം കലർത്തരുത് സാഹിബെ..കല ഒരു സത്യമാണ്.. അവരെ ഒന്ന് അറിയിക്കുക എങ്കിലും ചെയ്യാമായിരുന്നു.. )
★ മിമിക്രി മത്സരത്തിൽ പങ്കെടുക്കാൻ തന്റെ ഡീറ്റൈൽസ് എല്ലാം യൂണിയൻ ഭാരവാഹികളെ ഏല്പിച്ച മത്സരാർത്ഥി മത്സര ദിവസം രജിസ്‌ട്രേഷൻ ചെയ്യാൻ കുന്ന് കയറി NSS കോളേജിൽ എത്തിയപ്പോൾ ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്ത ലിസ്റ്റിൽ തന്റെ പേരില്ല..പിന്നീടാണ് കോളേജ് യൂണിയൻ തന്റെ പേര് രജിസ്‌ട്രേഷൻ നടത്തിയില്ല എന്നറിഞ്ഞത്...!!
( എന്നാൽ SFI യൂണിറ്റ് ഭാരവാഹികൾ ഇടപെട്ട് മത്സരിക്കാൻ അവസാരമൊരുക്കുകയും,മാത്രമല്ല മത്സരിച്ചു രണ്ടാം സ്ഥാനവും നേടിയ സാബിത്തിന് ഒരു പ്രത്യേക അഭിനന്ദനങൾ... )
★ തിരുവാതിര കളിക്കുള്ള കോളേജ് ടീമിന്റെ രജിസ്‌ട്രേഷൻ നടത്താനും കോളേജ് യൂണിയൻ ഭാരവാഹികൾ കഴിഞ്ഞില്ല..!!
( പിന്നീട് സി സോണിൽ കളിക്കാൻ താൽപര്യമുണ്ടെന്ന് പറഞ്ഞു തിരുവാതിര കളിക്കുള്ള കുട്ടികൾ SFI യൂണിറ്റ് കമ്മിറ്റിയെ സമീപിക്കുകയും,ഭാരവാഹികൾ ഇടപെട്ട് അവർക്ക് മത്സരിക്കാൻ അവസരം ഒരുക്കുകയും ചെയ്തു.. )
★ ഒപ്പന മത്സരത്തിനുള്ള കുട്ടികളുടെ രജിസ്‌ട്രേഷൻ ചെയ്ത വിവരങ്ങൾ അടങ്ങിയ പേപ്പറുകൾ യൂണിയൻ ഭാരവാഹികൾ 'ബോധമില്ലാതെ' കളഞ്ഞു..കുട്ടികൾക്ക് മത്സരിക്കാൻ അവസരം നഷ്ടപ്പെടുമെന്ന ഘട്ടത്തിൽ SFI യൂണിറ്റ് ഭാരവാഹികൾ ഇടപെട്ട് ഒപ്പന ടീമിന് മത്സരിക്കാൻ അവസരം ഒരുക്കി..
( പ്രധാനപ്പെട്ട രേഖകൾ കളഞ്ഞു സി സോൺ ഒഫീഷ്യലുകളെ പറഞ്ഞു പറ്റിച്ചു കയറികൂടാൻ ശ്രമിച്ച യൂണിയൻ ഭാരവാഹികളെ വിദ്യാർത്ഥികളുടെയും,ടീച്ചേഴ്സിന്റെയും മുന്നിലിട്ട് ഒഫീഷ്യലുകൾ ചോദ്യം ചെയ്തപ്പോൾ തല താഴ്ത്തി നിൽക്കേണ്ടി വന്നു യൂണിയൻ ഭാരവാഹികൾക്ക്.. )
★ ഒരുപാട് ഓഫ് സ്റ്റേജ് ഐറ്റത്തിന് യൂണിയൻ ഭാരവാഹികൾ വേണ്ട രീതിയിൽ ഇടപെട്ട് രജിസ്‌ട്രേഷൻ ചെയ്യാത്തത് മൂലം പലരും അറിയാതെ പോവുകയും,പങ്കെടുക്കാൻ കഴിയാതെ വരുകയും ചെയ്തു...
മുകളിൽ പറഞ്ഞതെല്ലാം കോളേജിലെ കലയെ സ്നേഹിക്കുന്ന വിദ്യാർത്ഥികളോട് കോളേജ് യൂണിയൻ സി സോണിൽ മാത്രം ചെയ്ത 'ക്രൂരതകൾ' ആണ്..
യൂണിയനിൽ വിശ്വാസമില്ലാതായപ്പോൾ അവർ എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റിയിൽ അഭയം തേടി..അവർക്ക് വേണ്ടതെല്ലാം ചെയ്ത് കൊടുക്കാൻ സി സോണിലെ മുഴുവൻ പകലുകളും,രാവുകളും ഉറങ്ങാതെ ജാഗ്രതയോടെ sfi ടെ യൂണിറ്റ് ഭാരവാഹികൾ മഞ്ചേരി NSS ൽ ഉണ്ടായിരുന്നു..
ഈ കറുത്ത കാലത്ത് കലയും ഒരു പ്രതിരോധമാകുമ്പോൾ ഉത്തരവാദിത്തപ്പെട്ട ഒരു കോളേജ് യൂണിയൻ ഒന്നും ചെയ്യാതെ തല താഴ്ത്തി നിൽക്കാനല്ല വിദ്യാത്ഥികൾ നിങ്ങളെ തിരഞ്ഞെടുത്തത്..ഇതിനുള്ള മറുപടി കോളേജിലെ പ്രബുദ്ധരായ വിദ്യാർത്ഥി സമൂഹം വരും കാലങ്ങളിൽ നിങ്ങൾക്ക് നൽകും...
SFI മജ്‌ലിസ് യൂണിറ്റ് കമ്മിറ്റി