25/03/2026
മഞ്ചേശ്വരം 'തിയറി' വർഷങ്ങൾക്ക് മുമ്പേ സ്വീകരിച്ച എസ് ഡി പി ഐ കോട്ടാങ്ങൽ പഞ്ചായത്ത്.
ഈ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വലിയ മുന്നേറ്റവും, സംസ്ഥാനത്ത് ഏറ്റവുമതികം ചർച്ച ചെയ്തതും കോട്ടാങ്ങൽ പഞ്ചായത്ത് ആയിരുന്നല്ലോ, കഴിഞ്ഞ പ്രാവിശ്യവും 'ഒരു മെമ്പർ മാത്രമുണ്ടായിരുന്ന എസ് ഡി പി ഐ അന്നും നിർണായക കക്ഷി ആയിരുന്നു.
എന്ത് കൊണ്ട് എന്നത് വളരെ കൃത്യമാണ്.
2020 ൽ
എൽ ഡി എഫ് :-05
ബി ജെ പി :-05
എസ് ഡി പി ഐ :-01
യൂ ഡി എഫ് :-02
അന്നും പഞ്ചായത്ത് ഭരണത്തിലെ നിർണായക കക്ഷി എസ് ഡി പി ഐ ആയിരുന്നു. ആ തിരഞ്ഞെടുപ്പിൽ യൂ ഡി എഫ് നും, എൽ ഡി എഫ് നും, ബി ജെ പി ക്കും ഒരുപോലെ ഒരുപോലെ സ്വാധീനമുള്ള അഞ്ചാം വാർഡിൽ പാർട്ടി മത്സരിക്കുമ്പോൾ ഇന്ന് ഈ കാണുന്ന കപട ഫാഷിസ്റ്റ് ഉപദേശകരുടെ ക്യു ആയിരുന്നു ,ഒടുവിൽ ആ വാർഡ് ബി ജെ പി ജയിച്ചു. പക്ഷേ ഞങ്ങടെ ഒറ്റ മെമ്പറിൽ പഞ്ചായത്ത് ഭരണം ബി ജെ പി യുടെ സ്വപനമായി മാത്രം ഒതുക്കി.
വർഷം 5 കഴിഞ്ഞു, അടുത്ത ഇലക്ഷൻ സമാഗതമായി.പതിവ് പോലേ 'മതേതര മുന്നണികളുടെ തീരുമാനം പഴയത് പോലേ,
5 വാർഡിൽ പാർട്ടി കരുത്തനായ സാരഥിയെ നിർത്തി വോട്ട് ഷെയർ ഉയർത്തി, നേരിയ വോട്ടിന് യൂ ഡി എഫ് നെ പരാജയപ്പെടുത്തി ബി ജെ പി വീണ്ടും ജയിച്ചു.
യൂ ഡി എഫ് :-05
ബി ജെ പി :-05
എസ് ഡി പി ഐ :-03
എൽ ഡി എഫ് :-01
എസ് ഡി പി ഐ ക്ക് ഒന്നിൽ നിന്നും മൂന്ന് സീറ്റ്.
ഇവിടെയാണ് ഞങ്ങൾ കോൺഗ്രസ് -ബി ജെ പി ഡീലിനെ പുറത്ത് കൊണ്ട്വന്നത്.
(ഈ ഡീലിന്റെ വിശ്ദവിവരങ്ങൾ ഈ ഫേസ്ബുക് പേജിൽ തന്നെ കുറിച്ചിട്ടുണ്ട് )
ഈ പഞ്ചായത്തിൽ ആണ് എസ് ഡി പി ഐ പിന്തുണയിൽ പ്രസിഡന്റ് സ്ഥാനം ലഭിച്ച കോൺഗ്രസ് രാജിവെച്ചത്,
ഇവിടെയാണ് തിരഞ്ഞെടുപ്പ് അട്ടിമറിയിലൂടെ വൈസ് പ്രസിഡന്റ് ആയ ബി ജെ പി ക്കെതിരെ എസ് ഡി പി ഐ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു കൊണ്ട് അട്ടിമറിക്ക് സ്റ്റേ നൽകിയത്,
ഇവിടെയാണ് അട്ടിമറിയിലൂടെ സ്ഥാനം നേടിയ ബി ജെ പി വൈസ് പ്രസിഡന്റെ പരിപാടികൾ ബഹിഷ്‌കരിച്ചത്.
ഇതിലേക്ക് കൂട്ടിചേർക്കാൻ വരും ദിനങ്ങൾ സാക്ഷിയാകും.
ചുരുകത്തിൽ
1.
പഞ്ചായത്തിലെ പല വാർഡ്കളിലും ബി ജെ പി യുമായി ഇവർ രഹസ്യ ധാരണ ഉണ്ടാക്കിയിട്ട്, 'നിങ്ങൾ നിന്നാൽ ബി ജെ പി ജയിക്കും ' എന്ന ഉപദേശത്തോട്,നിങ്ങക്ക് ഇല്ലാത്ത ബാധ്യത ഞങ്ങൾക്കില്ലന്നും, ഞങ്ങക്ക് ഫാഷിസ്റ്റ് ക്ലാസ്സ് എടുക്കാൻ വന്നവരോട് 'പോയി പണി നോക്കാൻ പറഞ്ഞതിന്റെ ഫലമായി 2020 മുതൽ കോട്ടാങ്ങൽ പഞ്ചായത്തിൽ എസ് ഡി പി യുടെ മുന്നേറ്റം ആരംഭിക്കുകയായിരുന്നു.
ഈ രണ്ട് പ്രാവിശ്യവും എസ് ഡി പി പഞ്ചായത്ത് ഭരണത്തിലെ നിർണായക കക്ഷിയാണ്, ആരോഗ്യ സ്റ്റാൻഡിംഗ് ചെയർമാൻ എസ് ഡി പി ഐ യുടെ 12 വാർഡ് മെമ്പർ ആണ്.
2. ഈ ചുരുങ്ങിയ കാലയളവിൽ പഞ്ചായത്തിലെ ഫാഷിസ്റ്റ്കളും -യു ഡി എഫ് ഉം നടത്തിയിട്ടുള്ള അവിശുദ്ധ കൂട്ടിനെ ജനങ്ങൾക്ക് മുമ്പിൽ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്.
3.എസ് ഡി പി ഐ പിന്തുണയിൽ ജയിച്ച പ്രസിഡന്റിനോട് രാജിവെക്കാൻ വി ഡി സതീശൻ പറഞ്ഞ ഉടൻ ബി ജെ പി യും യൂ ഡി എഫും തുല്യ എണ്ണത്തിൽ മത്സരിച്ച പ്രസിഡന്റ് സ്ഥാനത്തേക് എസ് ഡി പി ഐ യുടെ സാരഥിയായി ഞാൻ മത്സരിച്ച് മറുപടി നൽകിയത് വരും കാലങ്ങളിലേക്കുള്ള സൂചന മാത്രമാണ്.
4. ഇന്ന് ബി ജെ ബി ജയിച്ചിരിക്കുന്ന അഞ്ചാം വാർഡിൽ എസ് ഡി പി ഐ മത്സരിക്കുന്നത് ജയിക്കാനാണ് എന്ന് 10 വർഷം മുമ്പ് പറഞ്ഞപ്പോൾ ചിരിച്ചവർക്ക് ഈ പ്രാവിശ്യം മൂന്ന് വാർഡ് മെമ്പർമാരെ നേടിയപ്പോൾ കാര്യങ്ങൾ വ്യക്തമായി എന്ന് മാത്രമല്ല,
ഈ വാർഡിൽ എസ് ഡി പി ഐ യുടെ വോട്ട് ഷെയറിൽ ഉണ്ടായ വർദ്ധനവ് 'നാളെ' അഞ്ചാം വാർഡിലും എസ് ഡി പി ഐ യുടെ മെമ്പർ ഉണ്ടാകുമെന്നതിനെ ശരിവെക്കുകയും ചെയ്യുന്നു.
ഫാഷിസത്തെ ഈ വാർഡിൽ മാത്രമല്ല, പഞ്ചായത്തിന്റെ പടിക്ക് പുറത്ത് നിർത്തുകതന്നെ ചെയ്യും.
ഒറ്റവാക്കിൽ :- 'ബി ജെ പി ജയിക്കാതിരിക്കാതിരിക്കാൻ മതേതരചേരിക്കൊരു'വോട്ട് എന്നത്,രാഷ്ട്രീയ കപട മുദ്രാവാക്യം ആണ് എന്നതാണ് ഞങ്ങടെ പഞ്ചായത്ത് ലെ ജനങ്ങളുടെയും, പാർട്ടിയുടെയും അനുഭവം.
'നാളേക്ക്'വേണ്ടിയുള്ള 'ഇന്നത്തെ'നമ്മുടെ തീരുമാനം രാഷ്ട്രീയം തിരിയുന്നവർക് തിരിയും അല്ലാത്തവർ നട്ടം തിരിയും
തൗഫീഖ് കോട്ടാങ്ങൽ
(കോട്ടാങ്ങൽ പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ )