K.Viswanathan Samskarika Vedhi & Grandha shala

K.Viswanathan Samskarika Vedhi & Grandha shala ഈ മഹാൻറെ ചരിത്രത്തിലല്പം
പങ്കുപറ്റിയോർ നാമെത്ര ധന്യർ

സൗമ്യം ദീപ്തം സരളദ്രുമം.... പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും കമ്യൂണിസ്റ്റ് പാർട്ടിയുടെ സമുന്നതനായ നേതാവ് സ: കൃഷ്ണപിള്ളയുടെ സന്തതസഹചാരിയും ആദർശധീരനും ത്യാഗിയും തികഞ്ഞ സാത്വികനും ഉജ്വലനുമായ കമ്യൂണിസ്റ്റ് പോരാളിയുമായിരുന്നു. സഖാവ് "കെ .വി ". എന്ന ചുരുക്ക പേരിൽ അറിയപെട്ടിരുന്ന കെ .വിശ്വനാഥൻ. വൈക്കത്തെ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിലൊരാൾകൂടിയായിരുന്നു സ.കെ.വി. 1921 മെയ് 23 നു ജനിച്ച് 2008 ഫെബ്രുവരി 20 ന് അന്തരിക്കുകയും ചെയ്തു സർവ്വാദരണീയനായ കെ .വി . യുടെ സ്മരണ നിലനിർത്തുന്നതിനായി 2011 ജൂണ്‍ 28 നു കെ .വിശ്വനാഥൻ സാംസ്‌കാരിക വേദി & ഗ്രന്ഥശാല എന്ന നാമധേയത്തിൽ ഒരു സംഘടന വൈക്കം,ടി .വി .പുരം,മൂത്തേടത്തുകാവ്‌ കേന്ദ്രമായി പ്രവർത്തിച്ചുവരുന്നു. സ:കെ .വി . ഉയർത്തിപ്പിടിച്ച മൂല്യബോധം സമൂഹത്തിലാകെ പടർത്തുന്നതിനും സാമൂഹ്യ നന്മക്കുതകുന്ന അറിവ് ആയുധമാക്കിയും, പുരോഗമനാശയത്തിന്റെ പക്ഷത്തുനിന്നുകൊണ്ട് പ്രവർത്തിക്കുന്ന പ്രസ്ഥാനമാണിത്. അടിച്ചമർത്തപെട്ടതും പാർശ്വവല്കരിക്കപെട്ടതുമായ നിസ്വവർഗ്ഗങ്ങളുടെ ഉയിർത്തെഴുന്നേൽപ്പിന് ഉതകുന്ന
തരത്തിൽ ഉയർന്ന ചിന്തകളുടേയും പഴയ കാലത്തിൻറെ തടവറയിൽനിന്നും മോചിതമാക്കപ്പെട്ട,നവീന ചിന്തകളുടേയും സമാധാനത്തിൻറെയും സ്നേഹ-കാരുണ്യങ്ങളുടെയും ഒരു പ്രകാശ ഗോപുരമായി നിലകൊള്ളുക എന്നതാണ് ഈ പ്രസ്ഥാനം കൊണ്ട് ഉദ്ദേശിക്കുന്നത് .നിക്ഷ്പക്ഷതയുടെ മൂടുപടമണിഞ്ഞ അരാഷ്ട്രീയ വാദത്തിന്റെയും പിന്തിരിപ്പനാശയങ്ങളുടെയും കയ്യാളലുകൾക്കെതിരായി നവോത്ഥാന മൂല്യങ്ങളിൽ നിന്നുകൊണ്ട് പുത്തൻ സാംസ്‌കാരിക ചക്രവാളത്തിലേക്ക് യുവതയേയും ജനതയേയും ആനയിക്കുന്ന സമാധാന ചിന്തകളുടെ സ്നേഹതടാകത്തിലേക്ക് നമുക്കെല്ലാം ഒത്തൊരുമിക്കാം.

09/05/2023

Address

Moothedathukavu T. V. Puram P. O
Vaikom
686606

Telephone

+919846304917

Website

Alerts

Be the first to know and let us send you an email when K.Viswanathan Samskarika Vedhi & Grandha shala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category