DYFI Vaikom Town South

DYFI Vaikom Town South A zonal wing of Democratic Youth Federation of India, Kerala State. Mostly concentrating on public i

08/09/2026

DYFI ഹൃദയപൂർവ്വം ♥️

വൈക്കം ടൗൺ സൗത്ത് മേഖലാ കമ്മിറ്റി

വൈക്കം ബീച്ചിൽ ചെളിയും മാലിന്യങ്ങളും നിറച്ച് നഗരസഭ ; പ്രതിഷേധവുമായി DYFI വൈക്കം ബിച്ചിലെ ശിൽപോദ്യാനത്തിൽ കായലിൽ നിന്നും ...
19/07/2026

വൈക്കം ബീച്ചിൽ ചെളിയും മാലിന്യങ്ങളും നിറച്ച് നഗരസഭ ; പ്രതിഷേധവുമായി DYFI

വൈക്കം ബിച്ചിലെ ശിൽപോദ്യാനത്തിൽ കായലിൽ നിന്നും ചെളിയും മാലിന്യങ്ങളും നഗരസഭ കോരി നിറക്കുകയും നീക്കം ചെയ്യാൻ തയാറാകാത്തത്തിലും പ്രതിഷേധവുമായി ഡിവൈഎഫ്ഐ . ദിവസവും നൂറുകണക്കിനാളുകൾ എത്തുന്ന വൈക്കം കായലോര ബീച്ചിൽ മാലിന്യം കൂട്ടിയിട്ടതോടെ ദുർഗന്ധം അസഹനീയമാണ്. ശിൽപോദ്യാനവും സമീപത്തെ കസേരകളും ഉൾപ്പെടെ ഇതോടെ നശിക്കുകയാണ്. നാട്ടുകാരുടെ ഭാഗത്തുനിന്നും പ്രതിഷേധമുയരുമ്പോഴും നഗരസഭയ്ക്ക് അനക്കമില്ല. വൈക്കം കായലോര ബീച്ചിൽ ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധ ബോർഡ് സ്ഥാപിച്ചു. ഡിവൈഎഫ്ഐ വൈക്കം ടൗൺ സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം ഡി വൈ എഫ് ഐ കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ : ആനന്ദ് ബാബു ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ വൈക്കം ടൗൺ സൗത്ത് മേഖല സെക്രട്ടറി ഹരിക്കുട്ടൻ അധ്യക്ഷനായി. ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗം കെ എം അരുൺ, വൈക്കം ടൗൺ സൗത്ത് മേഖലാ പ്രസിഡന്റ്‌ ആരോമൽ തമ്പി,മേഖല കമ്മിറ്റി അംഗങ്ങളായ വിഷ്ണു ബാബു, ശ്യാംലാൽ എന്നിവർ സംസാരിച്ചു.

19/07/2026

വൈക്കം ബീച്ചിൽ ചെളിയും മാലിന്യങ്ങളും നിറച്ച് നഗരസഭ ; പ്രതിഷേധവുമായി DYFI

വൈക്കം ബിച്ചിലെ ശിൽപോദ്യാനത്തിൽ കായലിൽ നിന്നും ചെളിയും മാലിന്യങ്ങളും നഗരസഭ കോരി നിറക്കുകയും നീക്കം ചെയ്യാൻ തയാറാകാത്തത്തിലും പ്രതിഷേധവുമായി ഡിവൈഎഫ്ഐ . ദിവസവും നൂറുകണക്കിനാളുകൾ എത്തുന്ന വൈക്കം കായലോര ബീച്ചിൽ മാലിന്യം കൂട്ടിയിട്ടതോടെ ദുർഗന്ധം അസഹനീയമാണ്. ശിൽപോദ്യാനവും സമീപത്തെ കസേരകളും ഉൾപ്പെടെ ഇതോടെ നശിക്കുകയാണ്. നാട്ടുകാരുടെ ഭാഗത്തുനിന്നും പ്രതിഷേധമുയരുമ്പോഴും നഗരസഭയ്ക്ക് അനക്കമില്ല. വൈക്കം കായലോര ബീച്ചിൽ ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധ ബോർഡ് സ്ഥാപിച്ചു. ഡിവൈഎഫ്ഐ വൈക്കം ടൗൺ സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം ഡി വൈ എഫ് ഐ കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആനന്ദ് ബാബു ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ വൈക്കം ടൗൺ സൗത്ത് മേഖല സെക്രട്ടറി ഹരിക്കുട്ടൻ അധ്യക്ഷനായി. ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗം കെ എം അരുൺ, വൈക്കം ടൗൺ സൗത്ത് മേഖലാ പ്രസിഡന്റ്‌ ആരോമൽ തമ്പി,മേഖല കമ്മിറ്റി അംഗങ്ങളായ വിഷ്ണു ബാബു, ശ്യാംലാൽ എന്നിവർ സംസാരിച്ചു.

26/05/2026

DYFI ഹൃദയപൂർവ്വം
എന്നും ജനങ്ങളോടൊപ്പം

11/05/2026

വൈക്കം മടിയത്തറ സ്കൂളിൽ സ്റ്റേഡിയം നിർമ്മിക്കുന്നതിനെതിരെ വൈക്കം നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകിയതിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ നേതൃത്വത്തിൽ വൈക്കം നഗരസഭ അങ്കണത്തിൽ ബാഡ്മിന്റൺ കളിച്ച് പ്രതിഷേധിച്ചു. നഗരസഭക്കു മുന്നിൽ നെറ്റ് കെട്ടി യുവാക്കൾ ബാഡ്മിന്റൺ കളിച്ചു. ഡി വൈ എഫ് ഐ വൈക്കം ടൗൺ നോർത്ത് -സൗത്ത് മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധം വൈക്കം ബ്ലോക്ക്‌ സെക്രട്ടറി ആനന്ദ് ബാബു ഉദ്ഘാടനം ചെയ്തു.‌ഡി വൈ എഫ് ഐ ടൗൺ സൗത്ത് മേഖല പ്രസിഡന്റ്‌ ആരോമൽ തമ്പി അധ്യക്ഷനായി.

സംസ്ഥാന സർക്കാർ സ്കൂളിന് കിഴക്ക് ഭാഗത്ത് ഒരു ഏക്കറോളം വരുന്ന സ്ഥലത്ത് അത്യാധുനിക സംവിധാനങ്ങളോടുകൂടിയുള്ള സ്റ്റേഡിയം നിർമ്മിക്കാൻ രണ്ടുകോടി രൂപ അനുവദിച്ചിരുന്നു. സ്റ്റേഡിയം നിർമ്മിക്കുന്നതിന് ആവശ്യമായ സ്ഥലം സ്കൂൾ അധികൃതർ നേരത്തെ തന്നെ സർക്കാരിന് കൈമാറിയിരുന്നു. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് നഗരസഭയുടെ സ്റ്റോപ്പ് മെമ്മോ. നാട്ടിലെ യുവജനങ്ങളെയും സ്കൂളിലെ വിദ്യാർഥികളെയും കായികരംഗത്തേക്ക് കൂടി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റേഡിയം നിർമ്മാണം തുടങ്ങിയത്.നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനുള്ള സ്റ്റോപ്പ് മെമ്മോ നൽകിയ നഗരസഭാ കൗൺസിൽ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ജനങ്ങളിൽ ഉയരുന്നത്.

വൈക്കം മടിയത്തറ സ്കൂളിൽ സ്റ്റേഡിയം നിർമ്മിക്കുന്നതിനെതിരെ വൈക്കം നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകിയതിൽ പ്രതിഷേധിച്ച് ഡി വൈ എഫ...
11/05/2026

വൈക്കം മടിയത്തറ സ്കൂളിൽ സ്റ്റേഡിയം നിർമ്മിക്കുന്നതിനെതിരെ വൈക്കം നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകിയതിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ നേതൃത്വത്തിൽ വൈക്കം നഗരസഭ അങ്കണത്തിൽ ബാഡ്മിന്റൺ കളിച്ച് പ്രതിഷേധിച്ചു. നഗരസഭക്കു മുന്നിൽ നെറ്റ് കെട്ടി യുവാക്കൾ ബാഡ്മിന്റൺ കളിച്ചു. ഡി വൈ എഫ് ഐ വൈക്കം ടൗൺ നോർത്ത് -സൗത്ത് മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധം വൈക്കം ബ്ലോക്ക്‌ സെക്രട്ടറി ആനന്ദ് ബാബു ഉദ്ഘാടനം ചെയ്തു.‌ഡി വൈ എഫ് ഐ ടൗൺ സൗത്ത് മേഖല പ്രസിഡന്റ്‌ ആരോമൽ തമ്പി അധ്യക്ഷനായി.

സംസ്ഥാന സർക്കാർ സ്കൂളിന് കിഴക്ക് ഭാഗത്ത് ഒരു ഏക്കറോളം വരുന്ന സ്ഥലത്ത് അത്യാധുനിക സംവിധാനങ്ങളോടുകൂടിയുള്ള സ്റ്റേഡിയം നിർമ്മിക്കാൻ രണ്ടുകോടി രൂപ അനുവദിച്ചിരുന്നു. സ്റ്റേഡിയം നിർമ്മിക്കുന്നതിന് ആവശ്യമായ സ്ഥലം സ്കൂൾ അധികൃതർ നേരത്തെ തന്നെ സർക്കാരിന് കൈമാറിയിരുന്നു. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് നഗരസഭയുടെ സ്റ്റോപ്പ് മെമ്മോ. നാട്ടിലെ യുവജനങ്ങളെയും സ്കൂളിലെ വിദ്യാർഥികളെയും കായികരംഗത്തേക്ക് കൂടി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റേഡിയം നിർമ്മാണം തുടങ്ങിയത്.നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനുള്ള സ്റ്റോപ്പ് മെമ്മോ നൽകിയ നഗരസഭാ കൗൺസിൽ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ജനങ്ങളിൽ ഉയരുന്നത്.

DYFI വൈക്കം ടൗൺ സൗത്ത് മേഖലാ കമ്മിറ്റി ഇനി ഇവർ നയിക്കും
24/04/2026

DYFI വൈക്കം ടൗൺ സൗത്ത് മേഖലാ കമ്മിറ്റി ഇനി ഇവർ നയിക്കും

കുംഭാഷ്ടമി ആശംസകൾ അറിയിച്ചു കൊണ്ട് DYFI കിളിയാട്ടുനട യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഭാര വിതരണം നടത്തി
12/03/2026

കുംഭാഷ്ടമി ആശംസകൾ അറിയിച്ചു കൊണ്ട് DYFI കിളിയാട്ടുനട യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഭാര വിതരണം നടത്തി

15/12/2025

കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസ്സും മണിയമ്മയും വ്യാജമായി DYFI ക്ക് എതിരെ പ്രചരിപ്പിച്ച വ്യാജ വാർത്തയുടെ സത്യാവസ്ഥ ഈ വീഡിയോ കണ്ടാൽ മനുസ്സിലാകും..

പൂട്ടിയിട്ട സ്കൂൾ കേന്ദ്രികരിച്ചു 18 വയസിനു താഴെ ഉള്ള കുട്ടികൾക്ക് കഞ്ചാവ് വിൽക്കാൻ ശ്രമിച്ച കഞ്ചാവ് മാഫിയയോട് ഈ പണി നിർത്തണം എന്നും മേലാൽ അടച്ചിട്ട ഈ സ്കൂളിൽ വന്നിരിക്കാൻ പാടില്ല എന്നും പറഞ്ഞു ചെന്ന DYFI നേതാക്കളുടെ നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇരുമ്പ് വടിയും മറ്റും ഉപയോഗിച്ചായിരുന്നു ആക്രമണം..
തുറന്നു സ്ഥലത്തെ നാട്ടുകാർ വന്നു ഈ കൂട്ടരേ പിടിച്ചു വെക്കുമ്പോൾ ആണ് വാർഡ് മെമ്പറായ മണിയമ്മ യുടെ നേതൃത്വത്തിൽ അവിടെ വരുകയും മണിയമ്മയുടെ മകൻ ഉൾപ്പടെ ഈ സംഘത്തിൽ ഉണ്ടെന്ന് പറഞ്ഞപ്പോൾ നടത്തിയ പ്രതികരണം കാണാം..
CPIM കാർ ക്രൂരമായി ഉച്ചക്ക് മർദിച്ചു ആശുപത്രിയിൽ ആക്കി എന്ന് പറയുന്ന മണിയമ്മ വൈകിട്ട് 6 മണിക്ക് സംഭവസ്ഥലത്തു ഒരു കുഴപ്പവും ഇല്ലാതെ നിൽക്കുന്നതും ഈ വീഡിയോയിൽ കാണാം. ആക്രമിക്കപ്പെട്ടു എന്ന് അവകാശപ്പെടുന്ന കഞ്ചാവ് വില്പന നടത്തുന്നവർ ഒരു പരിക്കും ഇല്ലാതെ നിൽക്കുന്നതും കാണാം..

വൈക്കം നഗരസഭാ പതിമൂന്നാം വാർഡ് യുഡിഎഫ് വോട്ടുകൾ സ്വതന്ത്ര സ്ഥാനാർത്ഥികൾ കച്ചവടം ചെയ്തു. യുഡിഎഫിന്റെ പ്രമുഖ നേതാവ്  കെപിസ...
14/12/2025

വൈക്കം നഗരസഭാ പതിമൂന്നാം വാർഡ് യുഡിഎഫ് വോട്ടുകൾ സ്വതന്ത്ര സ്ഥാനാർത്ഥികൾ കച്ചവടം ചെയ്തു.
യുഡിഎഫിന്റെ പ്രമുഖ നേതാവ് കെപിസിസി അംഗവും, വൈക്കം നിയമസഭാ മണ്ഡലം മുൻ സ്ഥാനാർത്ഥിയും, കെപിഎംഎസിന്റെ സംസ്ഥാന ട്രഷററുമായ അഡ്വക്കേറ്റ് എ സനീഷ് കുമാറിന്റെ ഭാര്യ ടി വി പുഷ്പലത യുഡിഎഫിന്റെ സ്ഥാനാർത്ഥിയായി മത്സരിച്ചത്. 200 ലധികം വോട്ടുകൾ കോൺഗ്രസിന് ഈ വാർഡിൽ ഉണ്ടായിട്ടും ഇത്രയും പ്രമുഖയായ യുഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് വെറും 15 വോട്ടുകൾ മാത്രമാണ്. ഇത് അവരുടെ വോട്ട് കച്ചവടം മനസ്സിലാക്കുവാൻ കഴിയുന്നതാണ്. തിരഞ്ഞെടുപ്പ് വിജയത്തിൻ്റെ ആഘോഷം എന്ന നിലയിൽ പ്രദേശത്തെ സിപിഎം പ്രവർത്തകനായ സഖാവ് അശ്വിനി കുമാറിൻ്റെ വീട്ടിൽ കയറി അശ്വനി കുമാറിനെയും, ഭാര്യ റീനയെയും , സഹോദര പുത്രൻ ശ്രീകാന്തിനെയും, മറ്റൊരു സഹോദരനും ഭിന്നശേഷിക്കാരൻ ആയ ആളെയും മണിയമ്മയും മണിയമ്മയുടെ ഭർത്താവ് ധർമ്മജനും,, വിനോദ്, ശ്രീദേവി തുടങ്ങിയവർ ചേർന്ന് ആക്രമിക്കുകയയിരുന്നു. ഈ ആക്രമണത്തിൽ പരിക്കേറ്റ അശ്വിനികുമാറും കുടുംബവും വൈക്കം ഗവൺമെൻറ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഈ ആക്രമണത്തിൽ പരിക്കേറ്റ ശ്രീകാന്തിനെ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് വൈകുന്നേരത്തോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ധ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരിക്കുന്നു. ഇത്തരം യഥാർത്ഥ സംഭവങ്ങൾ മറച്ചുവെച്ചുകൊണ്ട് കോൺഗ്രസിന്റെയും മറ്റു ചില വ്യക്തികളുടെയും ഇടപെടലുകളുടെ അടിസ്ഥാനത്തിൽ കള്ളപ്രചരണങ്ങൾ നടത്തിവരികയാണ് ഇതിൻ്റെ വസ്തുതകൾ ജനങ്ങൾ തിരിച്ചറിയണം. വൈകുന്നേരം സ്കൂൾ ഗ്രൗണ്ടിൽ കളിക്കുവാൻ എത്തിയ കുട്ടികൾ കഞ്ചാവ് വലിക്കുന്ന വിനോദിന്റെ മകൻ അഭിനവ് അസഭ്യം പറഞ്ഞതിനെ തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ കഞ്ചാവ് വലിക്കുന്നതിന് എതിർക്കുകയും ചെയ്തു. എന്നാൽ ഞങ്ങളുടെ കൊച്ചു കഞ്ചാവ് വലിച്ചാൽ നിങ്ങൾക്കെന്താ കുഴപ്പം എന്ന് ചോദിച്ചുകൊണ്ട് ഒരു കൂട്ടം ആളുകളുടെ കൂട്ടി എ സി മണിയമ്മ ആക്രോശിക്കുന്ന സ്ഥിതിയുണ്ടായി തുടർന്ന് മണിയമ്മയുടെ ഭർത്താവ് ധർമ്മജനും വിനോദും മണിയമ്മയുടെ ബന്ധുവും വൈക്കം ബാറിലെ അഭിഭാഷകനുമായ അനിൽകുമാർ. ഒറ്റയിൽ വീട്ടിൽ രാജൻ മകൻ ബാപ്പുജി തുടങ്ങിയവർ ഡിവൈഎഫ്ഐ പ്രവർത്തകരെ ആക്രമിച്ചു. തലയ്ക്കും കഴുത്തിനും പരിക്കേറ്റ മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ ഗവൺമെൻറ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ വിനോദിന്റെ മകനെ അഭിനവിനെ ആക്രമിച്ചു എന്ന പേരിൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത് കള്ള പ്രചരണം നടത്തുകയാണ്. യുഡിഎഫിന്റെ നേതാവ് കൂടിയായ സോണി സണ്ണിയും അബ്ദുൽസലാം റാവുത്തറും സ്വന്തം പാർട്ടിയുടെ നേതാവിന്റെ ഭാര്യയെ നിർത്തി പ്രദേശത്തെ വോട്ട് കച്ചവടം നടത്തിയ കോൺഗ്രസ് ഇപ്പോൾ മണിയമ്മയെ ഏറ്റെടുത്ത് നിൽക്കുന്ന സ്ഥിതിയുണ്ട്. ഇത്തരത്തിലുള്ള കള്ളത്തരങ്ങൾ തിരിച്ചറിയണമെന്ന് ഈ നാട്ടിലെ മുഴുവൻ ജനതയോടും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് വൈക്കം ടൗൺ സൗത്ത് ലോക്കൽ കമ്മിറ്റിക്ക് വേണ്ടി അഭ്യർത്ഥിക്കുന്നു.

Address

Vaikom
686141

Telephone

+919544881651

Website

Alerts

Be the first to know and let us send you an email when DYFI Vaikom Town South posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Vaikom Town South:

Shortcuts

Share