29/02/2024
*السلام عليكم ورحمة الله وبركاته*
പ്രിയപ്പെട്ട മയ്യന്നൂർ മഹല്ല് നിവാസികളെ, അൽഹംദുലില്ലാഹ്, *SKSSF* *മയ്യന്നൂർ ശാഖ* പുതിയൊരു മുന്നേറ്റത്തിന് കൂടി തുടക്കം കുറിക്കുകയാണ്.
*ശംസുൽ ഉലമ ഇസ്ലാമിക് സെൻറർ*
*സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ബഹുമാനപ്പെട്ട ജനറൽ സെക്രട്ടറി ഉസ്താദ് പ്രൊ കെ ആലിക്കുട്ടി മുസ്ലിയാർ നാളെ ഇതിൻ്റെ ലോഗോ ലോഞ്ച് ചെയ്തു കൊണ്ട് പ്രാരംഭം കുറിക്കുകയാണ്*.
ബഹുമാനപ്പെട്ട സമസ്തയുടെ അഭിവന്ദ്യ ഗുരുനാഥരുടെ നാമധേയത്തിൽ തുടക്കം കുറിക്കുന്ന ഈ പ്രോജക്റ്റിന് കീഴിൽ വിവിധ പദ്ധതികളാണ് നമ്മൾ ഉദ്ദേശിക്കുന്നത്.
നാട്ടിലെ അശരണർക്കും രോഗികൾക്കും താങ്ങും തണലുമായി പ്രവർത്തിക്കാൻ കഴിയുന്ന സഹചാരി സെൻറർ,ആതുര സേവന രംഗത്ത് കർമ്മ നിരതരാവാൻ തയ്യാറുള്ള ഒരു കൂട്ടം ചെറുപ്പക്കാരുടെ സംഘം വിഖായ ,
സമുദായത്തിന്റെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസ പദ്ധതിയായ എജ്യുകെയർ, രക്തദാന പദ്ധതിയായ മീം ബ്ലഡ് ബാങ്ക് , നമ്മുടെ പ്രോഗ്രാമുകൾ നടത്താൻ ആവശ്യമായ വിശാലമായ ഓഡിറ്റോറിയം, തുടങ്ങിയവയെല്ലാം നമ്മൾ ലക്ഷ്യം വെക്കുന്ന പദ്ധതികളാണ്.നിങ്ങളുടെ ഓരോരുത്തരുടെയും സഹായസഹകരണങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു.അല്ലാഹു എല്ലാം എളുപ്പമാക്കി തരട്ടെ.
*SKSSF മയ്യന്നൂർ ശാഖ*