29/05/2026
വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ വയോധികൻ തീ കൊളുത്തി മരണപ്പെട്ട സംഭവം; കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുക: എസ്ഡിപിഐ
29/05/2026
വടകര:
തിരുവള്ളൂർ സ്വദേശി ഇബ്രാഹിം കുട്ടി ഹാജി
ഡിസിസി സെക്രട്ടറി ടി.വി. സുധീര്‍ കുമാറിൻ്റെ വീട്ടിലെത്തി തീ കൊളുത്തി മരണപ്പെട്ട സംഭവത്തിൽ എസ്.ഡി.പി.ഐ വടകര മുനിസിപ്പൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി,ഈ സംഭവം ഞെട്ടലോടെയാണ് പൊതുസമൂഹം കണ്ടത്.ഇദ്ധേഹം മുമ്പ് തന്നെ സാമ്പത്തിക തട്ടിപ്പും വിശ്വാസ വഞ്ചനയും സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികള്‍ക്ക് വിശദമായ പരാതി നല്‍കിയിരുന്നതായും, നിരവധി ആളുകളുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള ഗുരുതര ആരോപണങ്ങള്‍ പരാതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
സാധാരണ ജനങ്ങളുടെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍, പരാതിയില്‍ പരാമര്‍ശിച്ച വിഷയങ്ങളും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും ഉള്‍പ്പെടുത്തി സമഗ്രവും നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം നടത്തി കുറ്റക്കാര്‍ ആരായാലും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടികളും സ്വീകരിക്കേണ്ടതുണ്ട്.
സംഭവത്തില്‍ പോലീസ് അടിയന്തരവും ഫലപ്രദവുമായി അന്വേഷണം നടത്തി സത്യാവസ്ഥ പൊതുജനങ്ങള്‍ക്ക് മുന്നിലെത്തിക്കണമെന്ന് എസ്.ഡി.പി.ഐ മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡന്റ് റഹീം എം അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി ഷഫീക്ക് എകെ,ഹാരിസ് സി.എ,സലീം പിപി,അഷ്കർ എംവി,ഷാജഹാൻ പിവി തുടങ്ങിയവർ സംബന്ധിച്ചു.
#യുഡിഎഫ് #വടകര #സിപിഎം #മുസ്ലിംലീഗ്