BJYM Vatakara Mandalam

BJYM Vatakara Mandalam Offical page of BJYM Vatakara Mandalam

ഡിസംബർ 1 സ്വ: കെ.ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനത്തിനോടുനുബന്ധിച്ച് യുവമോർച്ച വടകര മണ്ഡലത്തിന്റെ കീഴിൽ നാല് ഏരിയ കമ്മിറ്...
01/12/2023

ഡിസംബർ 1 സ്വ: കെ.ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനത്തിനോടുനുബന്ധിച്ച് യുവമോർച്ച വടകര മണ്ഡലത്തിന്റെ കീഴിൽ നാല് ഏരിയ കമ്മിറ്റിയിൽ പുഷ്പാർച്ചന നടത്തി...💐🚩

യുവമോർച്ച കോഴിക്കോട് ജില്ലാ മണ്ഡൽ ശാക്തീകരൻ അഭിയാൻ ശില്പശാല ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ സജീവൻ ഉദ്ഘാടനം ചെയ്തു.യു...
28/11/2023

യുവമോർച്ച കോഴിക്കോട് ജില്ലാ മണ്ഡൽ ശാക്തീകരൻ അഭിയാൻ ശില്പശാല ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ സജീവൻ ഉദ്ഘാടനം ചെയ്തു.
യുവമോർച്ച ജില്ലാ പ്രസിഡൻ്റ് ജുബിൻ ബാലകൃഷ്ണൻ അദ്ധ്യക്ഷതവഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷൈൻ നെടിയിരിപ്പിൽ,സംസ്ഥാന സമിതിയംഗം വിനീഷ് നെല്ലിക്കോട്, എന്നിവർ ക്ലാസെടുത്തു.
സമാപന പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗണേഷ് സംബന്ധിച്ചു.
ജില്ലാ വൈസ്പ്രസിഡൻ്റ് അതുൽപെരുവട്ടൂർ,
ജില്ലാസെക്രട്ടറിമാരായ വിഷ്ണു പയ്യാനക്കൽ,
അഖിൽ നാളോം കണ്ടി. ലിബിൻ കുറ്റ്യാടി, വിഷ്ണു അരീക്കണ്ടിഎന്നിവർ
സംസാരിച്ചു...🚩

"കടത്തനാടൻ മണ്ണിൽ ചവിട്ടി  ജനദ്രോഹ സർക്കാരിനെതിരെ അംഗം കുറിച്ച് ശ്രീ സുരേഷ് ഗോപി" 🚩
16/11/2023

"കടത്തനാടൻ മണ്ണിൽ ചവിട്ടി ജനദ്രോഹ സർക്കാരിനെതിരെ അംഗം കുറിച്ച് ശ്രീ സുരേഷ് ഗോപി" 🚩

" കാലാകാലങ്ങളായ് കായിക അഭിരുചിയുള്ള വിദ്യാർത്ഥിക്കളും മുതിർന്നവരും പരിശീലനം നടത്തി വരുന്ന നാരായണ നഗരം ഗ്രൗണ്ടിന്റെ ഇന്നത...
11/11/2023

" കാലാകാലങ്ങളായ് കായിക അഭിരുചിയുള്ള വിദ്യാർത്ഥിക്കളും മുതിർന്നവരും പരിശീലനം നടത്തി വരുന്ന നാരായണ നഗരം ഗ്രൗണ്ടിന്റെ ഇന്നത്തെ ശോചനീയ അവസ്ഥയ്ക്ക് പരിഹാരം കാണുക, അതോടൊപ്പം കളിസ്ഥലം കളിസ്ഥലമായി തന്നെ നിലനിർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് യുവമോർച്ച വടകര മണ്ഡലം പ്രസിഡന്റ് രാഹുൽ രാജിന്റെ നേത്വത്തിൽ പി.ടി ഉഷ എം. പി യ്ക്ക് നിവേദനം നൽക്കുകയായിരുന്നു.
കാര്യങ്ങൾ പഠിച്ചതിന് ശേഷം തുടർ നടപടി സ്വീക്കരിക്കുമെന്ന് എം.പി ഉറപ്പ് നൽക്കി...🚩

🚩തീരദേശ മത്സ്യ തൊഴിലാളികളോട് കേരള സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനും കാണിക്കുന്ന തീർത്തും അവഗണനപരമായ സമീപനത്തിനെതിരെ...
03/11/2023

🚩തീരദേശ മത്സ്യ തൊഴിലാളികളോട് കേരള സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനും കാണിക്കുന്ന തീർത്തും അവഗണനപരമായ സമീപനത്തിനെതിരെ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ശ്രീ അഡ്വ: വി.കെ സജീവൻ നയിക്കുന്ന തീരദേശ യാത്രയുടെ ആരംഭം കുരിയാടി കടലോരത്ത് വച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ ശോഭാ സുരേന്ദ്രൻ പതാക കൈമാറി തുടക്കം കുറിച്ചിരിക്കുന്നു... പങ്കെടുക്കുക ...വിജയിപ്പിക്കുക ...🚩

🚩യുവമോർച്ച വടകര മണ്ഡലം കമ്മിറ്റിക്കു കീഴിൽ നടന്ന പുതുപ്പണം ഏരിയാ കമ്മിറ്റി രൂപീകരണവും , യൂണിറ്റ് രൂപീകരണവും നടന്നു. ശ്രീ...
18/10/2023

🚩യുവമോർച്ച വടകര മണ്ഡലം കമ്മിറ്റിക്കു കീഴിൽ നടന്ന പുതുപ്പണം ഏരിയാ കമ്മിറ്റി രൂപീകരണവും , യൂണിറ്റ് രൂപീകരണവും നടന്നു.
ശ്രീ: ജുബിൻ ബാലകൃഷ്ണൻ യോഗത്തിൽ മുഖ്യാതിഥി ആയി .
പുതുപ്പണത്ത് നിലവിൽ ശക്തി ഉള്ള സ്ഥലങ്ങളിൽ യുണിറ്റുകൾ രൂപീകരിച്ചു.
യോഗത്തിൽ മേരീ മിട്ടി മേരാ ദേശ് എന്ന പരിപാടിയുടെ കാര്യങ്ങൾ ,അതുപോലെ മറ്റു ഭാവി കാര്യപരിപാടി എന്നിവ ചർച്ച ചെയ്തു .
മണ്ഡലം പ്രസിഡന്റ് രാഹുൽ രാജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ജിതിൻ ആശംസയും പ്രണവ് നന്ദിയും പറഞ്ഞു കൊണ്ട് യോഗ നടപടി അവസാനിപ്പിച്ചു ...🚩

പങ്കെടുക്കുക വിജയിപ്പിക്കുക ...
16/10/2023

പങ്കെടുക്കുക വിജയിപ്പിക്കുക ...

🚩വടകരയിലെ കായിക പ്രേമികൾക്ക് ഇനി നാരായണ നഗരം ഗൗണ്ടിൽ കളിച്ചു തുടങ്ങാം.യുവജന സംഘടയായ യുവമോർച്ചയുടെ  പ്രതിഷേധം വിജയത്തിലേക...
11/10/2023

🚩വടകരയിലെ കായിക പ്രേമികൾക്ക് ഇനി നാരായണ നഗരം ഗൗണ്ടിൽ കളിച്ചു തുടങ്ങാം.യുവജന സംഘടയായ യുവമോർച്ചയുടെ പ്രതിഷേധം വിജയത്തിലേക്ക് ...🚩

ഓണക്കാലത്ത് വടകര നഗരസഭ നാരായണ നഗരം ഗ്രൗണ്ടിൽ എക്സിബിഷൻ നടത്തിപ്പിന് ആവിശ്യമായി കെട്ടി പൊക്കിയ സ്റ്റാളുകൾ പൊളിച്ചു മാറ്റാതെ വീണ്ടും നടത്തിപ്പിനായി നീട്ടി വെക്കുന്നതിനും ,ദീർഘകാലത്തേക്ക് ഗ്രൗണ്ട് കായികപരിപാടികൾക്ക് നൽകാതെ കായിക താരങ്ങളുടെ അവസരങ്ങൾ നഷ്ടപെടുത്തുന്നതിനെതിരെയും യുവമോർച്ചയുടെ കീഴിൽ പ്രക്ഷോഭ പരിപാടികൾ ആരംഭിച്ചിരുന്നു. ഒക്ടോബർ 15 ഞാറാഴ്ച ശക്തമായ പ്രക്ഷോഭ പരിപാടികൾ നടക്കാനിരിക്കെ ,നഗരസഭയ്ക്ക് കീഴിൽ ഇന്ന് (11/09/23) നടന്ന കാൺസിൽ മീറ്റിംഗിൽ ഈ വിഷയം ചർച്ച ചെയ്യുകയും, കഴിഞ്ഞ ദിവസം നടന്ന സ്റ്റാൻ്റിങ്ങ് കമ്മിറ്റിയിൽ എക്സിബിഷൻ നടത്തിയ വ്യക്തിക്ക് സ്ഥലവാടക വാങ്ങികൊണ്ട് എക്സിബിഷൻ തുടരാനുള്ള തിരുമാനത്തെ , കൗൺസിലിൽ ശക്തമായി എതിർത്തുകൊണ്ട് ബി ജെ പി കൗൺസിലറായ പി.കെ സിന്ധു മുന്നോട്ടുവരികയും ചെയതതോടെ കൗൺസിലിൽ ഈ വിഷയം പാടെ തള്ളുകയായിരുന്നു.
മുൻപും നഗരസഭ ഇത്തരത്തിൽ
ട്രെയിനിംഗ് സ്കൂൾ ഗ്രൗണ്ട് ഇല്ലാതാക്കിക്കൊണ്ട് കെട്ടിടം നിർമിക്കാൻ ശ്രമിച്ചപ്പോൾ കായിക പ്രേമികളുടെ ഒപ്പം നിന്നുകൊണ്ട് യുവമോർച്ച എന്ന യുവജനപ്രസ്ഥാനം സർവ്വകക്ഷി യോഗത്തിൽ ഇതേ നിലപാട് ഉന്നയിച്ച് കൊണ്ട് വിജയം കണ്ടത് നമ്മൾ ഓർക്കേണ്ടതാണ്.
നാരായണ നഗരം ഗ്രൗണ്ടിൻ്റ കാര്യത്തിലും ഇതേ നിലപാട് തന്നെ ഉണ്ടായിരിക്കുമെന്ന് യുവമോർച്ച സൂചിപ്പിച്ചിരുന്നു. എന്നാൽ നിലപാടിൽ മാറ്റമില്ലാതെ മുന്നോട്ടുപോയ നഗരസഭ പ്രതിഷേധം കടുത്തതോടെ വിഷയം പാസാക്കാനാവാതെ തടി തപ്പുകയാണുണ്ടായത്.

ഈ വിജയം കടത്തനാടൻ കായികപ്രേമികൾക്ക് മുന്നോട്ടുള്ള പ്രയാണത്തിൽ കൂടുതൽ ഊർജം പകരുന്നതും, ഭാവിയിൽ ഗൗണ്ടിൽ ദീർഘകാലയളവിലുള്ള മറ്റു പരിപാടികൾക്ക് മുൻ കൈ എടുക്കുന്നതിൽ നിന്നും നഗരസഭയ്ക്ക് പിൻതിരിയേണ്ടിവരുമെന്ന ഒരു താക്കീത് കൂടി ആയി മാറിയിരിക്കുകയാണ് ഈ വിജയമെന്നും യുവമോർച്ച മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. 🚩

നാരായണ നഗരം ഗ്രൗണ്ട് യുവമോർച്ച പ്രക്ഷോഭത്തിലേക്ക്...🚩 ഓണക്കാലത്ത് വടകര നഗരസഭ നാരായണ നഗരം ഗ്രൗണ്ടിൽ എക്സിബിഷൻ നടത്തിപ്പിന...
06/10/2023

നാരായണ നഗരം ഗ്രൗണ്ട് യുവമോർച്ച പ്രക്ഷോഭത്തിലേക്ക്...🚩

ഓണക്കാലത്ത് വടകര നഗരസഭ നാരായണ നഗരം ഗ്രൗണ്ടിൽ എക്സിബിഷൻ നടത്തിപ്പിനു വേണ്ടി വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിൻ്റെ തീരുമാനത്തിനു വിരുദ്ധമായി ..ടെൻഡർ വെക്കാതെയും , എൻട്രി ടിക്കറ്റിന് സീരിയൽ നമ്പറിടാതെയും ,അഴിമതിക്ക് അവസരമൊരുക്കുന്നതിനു പര്യാപ്തമായ രീതിയിൽ എക്സിബിഷൻ തുടങ്ങുകയും ചെയ്ത ,വടകര നഗരസഭയുടെ നിലപാടിനെതിരെയും, ദീർഘകാലത്തേക്ക് ഗ്രൗണ്ട് കായികപരിപാടികൾക്ക് നൽകാതെ കായിക താരങ്ങളുടെ അവസരങ്ങൾ നഷ്ടപെടുത്തുന്നതിനെതിരെയും യുവമോർച്ച പ്രക്ഷോഭ പരിപാടികൾ ആരംഭിക്കും. കഴിഞ്ഞ ദിവസം നടന്ന സ്റ്റാൻ്റിങ്ങ് കമ്മിറ്റി നിലവിൽ എക്സിബിഷൻ നടത്തിയ വ്യക്തിക്ക് സ്ഥലവാടക വാങ്ങികൊണ്ട് എക്സിബിഷൻ നടത്താനുള്ള തിരുമാനത്തെ ബി ജെ പി കൗൺസിലറായ പി.കെ സിന്ധു ശക്തമായി എതിർത്തിരുന്നു. നാരായണ നഗരം ഗ്രൗണ്ടിൻ്റ വിസ്തൃതി നഷ്ടപ്പെടുത്തിക്കൊണ്ട് ആരംഭിച്ച ഷോപ്പിംഗ് മാൾ നിർമ്മാണം എങ്ങുമെത്താതെ പേരിനു മാത്രം ഉദ്ഘാടനം ചെയ്ത് സമ്പൂർണ്ണ അഴിമതി നടത്തിയ നഗരസഭ, ഗ്രൗണ്ട് വികസനത്തിൻ്റെ പേരിൽ പുതിയ അഴിമതി നടത്തുന്നത് വടകരയിലെ യുവജനങ്ങൾ കൈയ്യും കെട്ടി നോക്കി നിൽക്കില്ല. ട്രെയിനിംഗ് സ്കൂൾ ഗ്രൗണ്ട് ഇല്ലാതാക്കിക്കൊണ്ട് കെട്ടിടം നിർമിക്കാൻ ശ്രമിച്ചപ്പോൾ കായിക പ്രേമികളുടെയും യുവമോർച്ച പോലുള്ള യുവജനപ്രസ്ഥാനങ്ങളുടെയും എതിർപ്പ് വിജയം കണ്ടത് നാരായണ നഗരം ഗ്രൗണ്ടിൻ്റ കാര്യത്തിലും ഉണ്ടാകും. തീരുമാനങ്ങൾ പുനർ പരിശോധിച്ച് ഉജിതമായ തീരുമാനം കൈക്കൊള്ളുന്നതു വരെ യുവജന പ്രക്ഷോഭത്തിനു യുവമോർച്ച നേതൃത്വം കൊടുക്കും എന്ന് യുവമോർച്ച വടകര മണ്ഡലം കമ്മിറ്റി 🚩

ഒരു ജീവൻ കൂടി പൊലിഞ്ഞു..ബസ്സുകളുടെ മത്സര ഓട്ടം കാരണം ഇനിയുമൊരു ജീവൻ നഷ്ട്ടമാവരുത്..ഉത്തരവാദിത്വപ്പെട്ടവർ വേണ്ട നടപടി സ്വ...
05/10/2023

ഒരു ജീവൻ കൂടി പൊലിഞ്ഞു..
ബസ്സുകളുടെ മത്സര ഓട്ടം കാരണം
ഇനിയുമൊരു ജീവൻ നഷ്ട്ടമാവരുത്..
ഉത്തരവാദിത്വപ്പെട്ടവർ വേണ്ട
നടപടി സ്വീകരിക്കണം..
കാലങ്ങളായി തുടങ്ങിയതാണ്
കോഴിക്കോട് ,കുറ്റിയാടി , തലശ്ശേരി, കണ്ണൂർ റൂട്ടിലെ
ബസ്സുകളുടെ മത്സര ഓട്ടം..
ഒരുപാട് ജീവനുകൾ ഇവര് കാരണം
ഇല്ലാതായിട്ടുണ്ട്...
ഉത്തരവാദിത്വപ്പെട്ട RT0 ഉൾപ്പെടയുള്ള
നിയമപാലകർ ഇനിയെങ്കിലും
കണ്ണ് തുറന്നെ മതിയാവൂ..
ഇത്തരം സംഭവങ്ങൾക്ക് എതിരെ പ്രതികരിക്കുന്നവരെ
വാ അടപ്പിക്കുന്ന രീതിയും ഭീഷണിയും
ബസ് മുതലാളിമാരുടെയും
തൊഴിലാളികളുടെയും ഭാഗത്ത്
നിന്നും ഉണ്ടാവുന്നത് കഴിഞ്ഞ ദിവസവും നമ്മൾ വടകരയിൽ കണ്ടതാണ് ....

പ്രതികരിക്കുക🔥

യുവമോർച്ച വടകര മണ്ഡലം 🚩

*എല്ലാ എൽപിജി ഉപഭോക്താക്കളും ഈ പോസ്റ്റ് ശ്രദ്ധിക്കണം -*    *പ്രത്യേകിച്ച് വനിതാ കൂട്ടായ്മ*ഈ പോസ്റ്റ് ഒരു സ്ത്രീയുടെ അനുഭ...
04/10/2023

*എല്ലാ എൽപിജി ഉപഭോക്താക്കളും ഈ പോസ്റ്റ് ശ്രദ്ധിക്കണം -*
*പ്രത്യേകിച്ച് വനിതാ കൂട്ടായ്മ*
ഈ പോസ്റ്റ് ഒരു സ്ത്രീയുടെ അനുഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ്,

കഴിഞ്ഞ ഞായറാഴ്ച എനിക്ക് ഉപയോഗപ്രദമായ ഒരു വിവരം ലഭിച്ചു,

എനിക്ക് എന്റെ ഗ്യാസ് സിലിണ്ടർ മാറ്റേണ്ടിവന്നു, ഞാൻ ഒഴിഞ്ഞ സിലിണ്ടർ നീക്കംചെയ്ത് പുതിയ നിറച്ച സിലിണ്ടർ ഇൻസ്റ്റാൾ ചെയ്തു,
ഞാൻ നോബ് ഓൺ ചെയ്തയുടനെ ഗ്യാസ് ചോർച്ചയുടെ ഗന്ധം അനുഭവപ്പെട്ടു, സുരക്ഷാ കാരണങ്ങളാൽ ഞാൻ ഉടൻ തന്നെ നോബ് ഓഫ് ചെയ്തു.
ഞാൻ ഉടൻ തന്നെ എന്റെ ഗ്യാസ് ഏജൻസിയെ വിവരമറിയിക്കുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തു.
ഞായറാഴ്‌ചയായതിനാൽ ഏജൻസി അടച്ചിരിക്കുന്നു, ഇനി നാളെ മാത്രമേ നമ്മുടെ മനുഷ്യന് നിങ്ങളുടെ പ്രശ്‌നം പരിഹരിക്കാൻ കഴിയൂ, ക്ഷമിക്കണം എന്നായിരുന്നു മറുപടി.
ഞാൻ നിരാശയോടെ ഇരുന്നു, പെട്ടെന്ന് ഗൂഗിളിൽ ഒന്ന് സെർച്ച് ചെയ്യണം, എന്തെങ്കിലും എമർജൻസി നമ്പർ കിട്ടിയേക്കാം എന്ന് തോന്നി.

ഗ്യാസ് ചോർച്ചയുണ്ടായാൽ *1906* എന്ന നമ്പർ Google കാണിക്കുന്നു.
ആ നമ്പറിൽ വിളിച്ചപ്പോൾ ട്രൂ കോളറിൽ *ഗ്യാസ് ലീക്കേജ് എമർജൻസി* പ്രത്യക്ഷപ്പെട്ടു.
ഒരു സ്ത്രീ ഫോൺ എടുത്തു, ഞാൻ അവളോട് എന്റെ പ്രശ്നം പറഞ്ഞു, ഒരു മണിക്കൂറിനുള്ളിൽ സർവീസ് മാൻ നിങ്ങളുടെ വിലാസത്തിൽ എത്തുമെന്ന് അവൾ മറുപടി നൽകി, നിങ്ങളുടെ പൈപ്പ് ചോർന്നാൽ പുതിയ പൈപ്പിന്റെ ചാർജ് നിങ്ങൾ നൽകേണ്ടിവരും, അല്ലെങ്കിൽ നിങ്ങൾക്ക് ലഭിക്കില്ല. എന്തും കൊടുക്കാൻ,
അരമണിക്കൂറിനുള്ളിൽ ഒരു ആൺകുട്ടി വാതിലിൽ മുട്ടിയപ്പോൾ ഞാൻ ഞെട്ടിപ്പോയി.
*ആ കുട്ടി പരിശോധിച്ചു, ഒരു മിനിറ്റിനുള്ളിൽ സിലിണ്ടറിനുള്ളിലെ വാഷർ മാറ്റി ഗ്യാസ് ഓണാക്കി,*
ഞാൻ കുറച്ച് പണം കൊടുക്കാൻ ശ്രമിച്ചപ്പോൾ അയാൾ അത് സ്വീകരിക്കാൻ വിനയപൂർവ്വം വിസമ്മതിച്ചു.
*കേന്ദ്ര സർക്കാർ തനിക്ക് ഈ സൗകര്യം സൗജന്യമായി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു*
അരമണിക്കൂറിനുള്ളിൽ കോൾ സ്വീകരിച്ച സ്ത്രീ വിളിച്ചു ചോദിച്ചു, നിങ്ങളുടെ പ്രശ്നം പരിഹരിച്ചോ ഇല്ലയോ?
*ഞാൻ ഗൂഗിളിൽ വസ്‌തുതകൾ ഒന്നുകൂടി പരിശോധിച്ചപ്പോൾ, ഈ സൗകര്യം 24×7-ലും സർവീസ്.ഇന്ത്യ.gov.in-ൽ ലഭ്യമാണെന്ന് കണ്ടു, ഇത് എല്ലാ ഗ്യാസ് കമ്പനികളുമായും ബന്ധപ്പെട്ടിരിക്കുന്നു*

*ഈ സന്ദേശം നിങ്ങളുടെ എല്ലാ പരിചയക്കാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്യണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു, അത് എല്ലാവർക്കും ഉപകാരപ്രദമാകും*🙏

യുവമോർച്ച വടകര മണ്ഡലത്തിന്റെ നേതൃത്വത്തിൽ യുവമോർച്ച പുതുപ്പണം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച  സ്വച്ഛ്ഭാരത് ദിന  ശുചീകരണ പ്ര...
02/10/2023

യുവമോർച്ച വടകര മണ്ഡലത്തിന്റെ നേതൃത്വത്തിൽ യുവമോർച്ച പുതുപ്പണം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സ്വച്ഛ്ഭാരത് ദിന ശുചീകരണ പ്രവർത്തനം.

വടകര മുൻസിപാലിറ്റി 35ാം വാർഡിലെ ശുചീകരണ പ്രവർത്തനം ബി.ജെ.പി കൗൺസിലർ കൂടിയായ സിന്ധു പി .കെ ഉദ്ഘാടനം നിർവഹിച്ചു.. മണ്ഡലം ഭാരവാഹികളായ രാഹുൽ രാജ്, പ്രബിൻ , പ്രണവ് , ബി ജെ പി പുതുപ്പണം ഏരിയ പ്രസിഡന്റ്.ബൈജു.വി.കെ. യുവമോർച്ച പുതുപ്പണം ഏരിയ പ്രസിഡന്റ് സനൽ ,സംഗീത്, പ്രജീഷ്, അൻജിത സുധീർ , രാഗി , നിധിൻ , ജിതിൻ , അതുൽ, പ്രബിൻ,വിശ്വനാദൻ, സുനിൽ കുമാർ,അജേന്ദ്രൻ, , എന്നിവർ പങ്കാളികളായി.

Address

Vadakara

Telephone

+919539260333

Website

Alerts

Be the first to know and let us send you an email when BJYM Vatakara Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to BJYM Vatakara Mandalam:

Share