SDPI വടകര മുൻസിപ്പൽ കമ്മിറ്റി

  • Home
  • India
  • Vadakara
  • SDPI വടകര മുൻസിപ്പൽ കമ്മിറ്റി

SDPI വടകര മുൻസിപ്പൽ കമ്മിറ്റി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SDPI വടകര മുൻസിപ്പൽ കമ്മിറ്റി, Political organisation, VATAKARA, Vadakara.

04/02/2026
കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവം :ജില്ലാ ആശുപത്രിക്ക് മുമ്പിൽ എസ് ഡി പി ഐ കുത്തിയിരിപ്പ് സമരം നടത്തി.വടകര : രോഗികൾക്ക്...
04/02/2026

കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവം :ജില്ലാ ആശുപത്രിക്ക് മുമ്പിൽ എസ് ഡി പി ഐ കുത്തിയിരിപ്പ് സമരം നടത്തി.

വടകര : രോഗികൾക്ക്‌ കാലാവധി കഴിഞ്ഞ മരുന്നു നൽകിയ വിഷയത്തിൽ ജില്ലാ ആശുപത്രിക്ക് മുന്നിൽ എസ്ഡിപിഐ വടകര മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം നടത്തി.
സമരം എസ് ഡി പി ഐ വടകര നിയോജക മണ്ഡലം പ്രസിഡന്റ് ഷംസീർ ചോമ്പാല ഉദ്ഘാടനം ചെയ്തു.
രോഗികൾക്ക്‌ കാലാവധി കഴിഞ്ഞ മരുന്ന് നൽകിയത് ഗുരുതരമായ വീഴ്ച്ചയാണെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുകയും സർവീസിൽ നിന്ന് പുറത്താക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
വടകര മുനിസിപ്പൽ പ്രസിഡന്റ് ഷാജഹാൻ കെ വി പി അധ്യക്ഷത വഹിച്ച സമരത്തിൽ സെക്രട്ടറി മഷ്ഹൂദ് കെ പി സ്വാഗതം പറഞ്ഞു, സവാദ് വടകര, മുസ്തഫ അറക്കിലാട് എന്നിവർ സംസാരിച്ചു.
റഹീം എം അഷ്‌കർ എം വി, ഷാജഹാൻ പി വി, ഗഫൂർ പുത്തൂർ,ഷാനവാസ്‌ പി കെ, ഷഫീഖ് കെ കെ, നിസ്തർ സി എ, ഹാഷിദ് ഖാലിദ്,സജീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

കോട്ടക്കടവ് റെയിൽവേ മേൽപ്പാലം നിർമ്മിക്കാൻ അധികാരികൾ തയ്യാറാവുക : എസ് ഡി പി ഐവടകര : കോട്ടക്കടവ് റെയിൽവെ മേലപ്പാലം നിർമ്മ...
24/01/2026

കോട്ടക്കടവ് റെയിൽവേ മേൽപ്പാലം നിർമ്മിക്കാൻ അധികാരികൾ തയ്യാറാവുക : എസ് ഡി പി ഐ

വടകര : കോട്ടക്കടവ് റെയിൽവെ മേലപ്പാലം നിർമ്മിക്കാൻ അധികാരികൾ അടിന്തരമായി ഇടപെടൽ നടത്തണമെന്ന് എസ് ഡി പി ഐ വടകര മുനിസിപ്പൽ കമ്മിറ്റി സർക്കാരിനോട്‌ ആവശ്യപ്പെട്ടു.
ആയിരക്കണക്കിന് ആളുകൾ തിങ്ങി പാർക്കുന്ന കോട്ടത്തുരുത്തി മുതൽ കോട്ടക്കടവ് വരെയുള്ളവർ ദിവസവും വാഹന ഗതാഗത സൗകര്യത്തിനും കാൽ നടയായി യാത്ര ചെയ്തു കൊണ്ടിരിക്കുന്ന മാർഗമാണിത് പലപ്പോഴും രോഗിയെ കൊണ്ട് പോകുമ്പോൾ ഗെയിറ്റ് അടച്ചാൽ അറ്റകുറ്റ വർക്ക്‌ വരുമ്പോൾ ഇതിലെയാത്ര" ദുരിതപൂർണ്ണമാവറുമുണ്ട്, നിലവിൽ ഹൈവേ പണി പൂർത്തിയാൽ യാത്ര പൂർണ്ണമായി ബുദ്ധിമുട്ട് ആവും കാരണം ഗെയിറ്റ് അടച്ചു കഴിഞ്ഞാൽ വാഹനം നിർത്തയിടുക പ്രായസം തന്നെ, മേൽപ്പാലം നിർമ്മിക്കാൻ വർഷങ്ങളായി ജനങ്ങൾ ആവശ്യമുന്നയിക്കുന്നുണ്ട്. നേരത്തെ തൊട്ട അടുത്ത പ്രദേശത്ത് അരങ്ങിൽ അടിപ്പാത്ത കൊണ്ട് വരാൻ ഫണ്ട്‌ പാസായെന്ന് പറഞ്ഞു കൊണ്ട് യുഡിഫ് ഉം ബിജെപിയും ജനങ്ങളെ വഞ്ചിച്ചിരുന്നു ഇത് ഉൾപ്പടെ വിലയിരുത്തുമ്പോൾ ജനപ്രതിനിധികളുടെ ഭാഗത്ത്‌ നിന്ന് യാതരു ഇടപെടലും ഈ വിഷയത്തിൽ ഉണ്ടാവുന്നില്ല എന്ന് വിലയിരുത്താൻ സാധിക്കുന്നു,
സ്ഥലം എം പിയും, എം എൽ എയും ഈ വിഷയത്തിൽ കൃത്യമായി ഇടപെടൽ നടത്താതെ ഇലക്ഷൻ വരുമ്പോൾ മാത്രം വാർത്തകൾക്ക് വേണ്ടി കാണിച്ചു കൂട്ടുന്ന കോപ്രയങ്ങൾ ജനങ്ങളുടെ ഇടയിൽ വ്യാപക പരാതിയുണ്ട്. കോട്ടക്കടവ് മേൽപ്പാലം നിർമ്മിക്കാൻ അധികാരികൾ അടിന്തരമായി ഇടപെടൽ നടത്തണമെന്ന് മുൻസിപ്പൽ യോഗത്തിൽ പ്രസിഡന്റ്‌ കെ വി പി ഷാജഹാൻ ആവശ്യപ്പെട്ടു. സെക്രട്ടറി മഷ്ഹൂദ് കെ പി, സ്വാഗതം പറഞ്ഞ പരിപാടിയിൽ, റഹീം എം, നിസാം പുത്തൂർ, സമദ് മാക്കൂൽ, അഷ്‌കർ എം വി, മുസ്തഫ അറക്കിലാട്, സവാദ് വടകര, ഷാജഹാൻ പി വി, റുബീന, ഫെബിന സി എന്നിവർ സംസാരിച്ചു.


A new generation steps forwardSDPI’s Youth Organisation announced."YOUNG DEMOCRATS"
21/01/2026

A new generation steps forward
SDPI’s Youth Organisation announced.
"YOUNG DEMOCRATS"



21/01/2026
പദവി ജില്ലാ ആശുപത്രി, സേവനം ഹെല്‍ത്ത് സെന്ററിന് സമാനം;ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കണം : റഹീം എംവടകര...
15/01/2026

പദവി ജില്ലാ ആശുപത്രി, സേവനം ഹെല്‍ത്ത് സെന്ററിന് സമാനം;
ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കണം : റഹീം എം

വടകര : ജില്ലാ പദവിയില്‍ ഉയര്‍ത്തിയിട്ടും വടകരയിലെ ഗവ.ഹോസ്പിറ്റലില്‍ ഡോക്ടര്‍മാരുടെ കുറവ് ജനങ്ങളെ വല്ലാതെ പ്രയാസപ്പെടുത്തുകയാണ്. പേരിന് മാത്രം ഡോക്ടര്‍മാരുള്ള ജില്ലാ ആശുപത്രിയില്‍ എത്രയും പെട്ടെന്ന് പദവിക്ക് തുല്യമായ പാറ്റേണ്‍ അനുസരിച്ച് ഡോക്ടര്‍മാരെ നിയമിക്കണമെന്ന് എസ്.ഡി.പി.ഐ വടകര മുനസിപ്പല്‍ വൈസ് പ്രസിഡന്റ് റഹീം എം പ്രസ്താവിച്ചു.
വലിയ പ്രതിസന്ധിയാണ് ഡോക്ടര്‍മാരുടെ കുറവ് മൂലം ജനങ്ങള്‍ നേരിടുന്നത്. അത് കൂടാതെ മറ്റൊരു വലിയ പ്രതിസന്ധി നേരിടുന്നത് ജില്ലാ ആശുപത്രിയില്‍ സുപ്രണ്ട് കസേരയും ഒഴിഞ്ഞു കിടക്കുകയാണ്. ഇത് മൂലം ആശുപത്രിക്ക് ലഭിക്കേണ്ട ഭരണപരമായ കാര്യങ്ങള്‍ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. മറ്റു വിഭാഗത്തിലെ ഡോക്ടര്‍മാര്‍ സുപ്രണ്ടിന്റെ താല്‍ക്കാലിക ചുമതല വഹിക്കുന്നതോടെ ആ ഡിപ്പാര്‍ട്ട്‌മെന്റ് കൂടി അവതാളത്തിലാവുകയാണ്.
ദിനംപ്രതി രണ്ടായിരത്തോളം രോഗികളാണ് ഇവിടെ വന്ന് പോകുന്നത്. വടകര മേഖലയില്‍ തന്നെ നിര്‍ധരരായ കുടുംബങ്ങള്‍ക്കുള്ള ഏക ആശ്രയമാണ് ജില്ലാ ആശുപത്രി. സ്വകാര്യ ആശുപത്രികളെ ആശ്രയിച്ചാല്‍ സാധാരണക്കാരുടെ പോക്കറ്റ് കാലിയാവുന്ന ഈ കാലഘട്ടത്തില്‍, ഇത്തരം സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ സേവനം കുറയുന്നത് വലിയ പ്രതിഷേധത്തിന് കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഒന്നര പതിറ്റാണ്ട് മുമ്പാണ് താലൂക്ക് ആശുപത്രി പദവിയില്‍ നിന്നും ജില്ലാ ആശുപത്രിയെന്ന പദവിയിലേക്ക് എത്തിയത്. എന്നാല്‍, അന്ന് മുതല്‍ പദവിയല്ലാതെ മറ്റൊരു അര്‍ത്ഥത്തിലും ആശുപത്രിക്ക് വികസനം വന്നിട്ടില്ല എന്നതാണ് വസ്തുത. പല തസ്തികയിലും ഡോക്ടര്‍മാരുടെ നിയമനം ഒഴിഞ്ഞു കിടക്കുകയാണ്. മാത്രമല്ല എല്ലാ വിഭാഗത്തിലും പേരിന് മാത്രമാണ് ഡോക്ടര്‍മാരുള്ളത്. സര്‍ജറി വിഭ്ാഗത്തില്‍ ഡോക്ടര്‍മാരുടെ കുറവാണ് രോഗികളെ ഏറെ വലക്കുന്നത്. മാത്രമല്ല ഗൈനക്കോളജി വിഭാഗവും സമാനമായ അവസ്ഥയാണ്. നിലവിലെ ഡോക്ടര്‍മാരുടെ എണ്ണത്തിന് നേരെ ഇരട്ടിയിലാണ് ജില്ലാ പദവിയുള്ള ആശുപത്രിയിലെ ഡോക്ടര്‍മാരുടെ എണ്ണം വേണ്ടത്. ഇതൊക്കെ തന്നെയായിട്ടും, പല തവണ സമരവും, നിവേദനവും നടത്തിയിട്ടും നടപടിയെടുക്കാന്‍ അധികൃതര്‍ക്കാവുന്നില്ലെന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും റഹീം കുറ്റപ്പെടുത്തി.
നിലവില്‍ 80 കോടിയോളം രൂപ മുടക്കി പുതിയ കെട്ടിടം പണിയുകയാണ്. എന്നാല്‍, ഈ കെട്ടിടത്തിന്റെ പ്രവൃത്തി തുടങ്ങുമ്പോള്‍ തന്നെ സുപ്രണ്ട് ഇല്ലെന്നത് വലിയ വീഴ്ചയാണ്. വാഗ്ദാനങ്ങള്‍ നല്‍കുക എന്നതല്ലാതെ ജനങ്ങളെ ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്തുക എന്നത് അതാത് കാലത്തെ സര്‍ക്കാര്‍ ശ്രദ്ധിക്കാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് എസ്.ഡി.പി.ഐ നേതൃത്വം നല്‍കുമെന്നും റഹീം പറഞ്ഞു. ഡോക്ടര്‍മാരുടെ കുറവ് മൂലമുള്ള പ്രശ്‌നം പരിഹരിക്കാനും, ജില്ലാ ആശുപത്രിയിലെ കുറവ് കണ്ടെത്ത് പരിഹാരം കാണാനും വകുപ്പ് മന്ത്രിയുള്‍പ്പടെയുള്ളവര്‍ക്ക് നിവേദനം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

മാതാവ് മരണപ്പെട്ട കോൺഗ്രസ്സ് മുൻ വടകര ബ്ലോക്ക് പ്രസിഡന്റ്‌  പുറത്തോടത്ത് സുകുമാരന്റെ വീട് എസ് ഡി പി ഐ വടകര മുൻസിപ്പൽ നേത...
12/01/2026

മാതാവ് മരണപ്പെട്ട കോൺഗ്രസ്സ് മുൻ വടകര ബ്ലോക്ക് പ്രസിഡന്റ്‌ പുറത്തോടത്ത് സുകുമാരന്റെ വീട് എസ് ഡി പി ഐ വടകര മുൻസിപ്പൽ നേതാക്കൾ സന്ദർശിച്ചു.

ജില്ലാ കമ്മിറ്റി അംഗം ശറഫുദ്ധീൻ പി പി, മുൻസിപ്പൽ പ്രസിഡന്റ്‌ ഷാജഹാൻ കെ വി പി, സെക്രട്ടറി മഷ്ഹൂദ് കെ പി, വൈസ് പ്രസിഡന്റ്‌ നിസാം പുത്തൂർ, സവാദ് വടകര, ഷാജഹാൻ പി വി,ഹാരിസ് സി എ,ഗഫൂർ പുത്തൂർ എന്നിവർ സംബന്ധിച്ചു.

ഉൾകരുത്തുള്ള പൊതു പ്രവർത്തകരെ രാജ്യം തേടുന്നു :മൂവാറ്റ് പുഴ അഷറഫ് മൗലവി വടകര :ഉൾ കരുത്തുള്ള പൊതു പ്രവർത്തകർക്കേ പ്രതിസന്...
10/01/2026

ഉൾകരുത്തുള്ള പൊതു പ്രവർത്തകരെ രാജ്യം തേടുന്നു :മൂവാറ്റ് പുഴ അഷറഫ് മൗലവി

വടകര :ഉൾ കരുത്തുള്ള പൊതു പ്രവർത്തകർക്കേ പ്രതിസന്ധികൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഫാഷിസ്റ്റ് ഭരണ കൂടങ്ങൾക്ക്‌ തടയിടാൻ സാധിക്കൂ എന്നും അത്തരം പ്രവർത്തകരെ വാർത്തെടുക്കാൻ എസ് ഡി പി ഐ പ്രതിജ്ഞാ ബദ്ധമാണെന്നും മൂവാറ്റുപുഴ അഷറഫ് മൗലവി പറഞ്ഞു.
എസ് ഡി പി ഐ വടകരയിൽ സംഘടിപ്പിച്ച ദിശ 2k26 ലീഡേഴ്‌സ് മീറ്റ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വടകര വാസ് ഓടിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഷംസീർ ചോമ്പാല അധ്യക്ഷത വഹിച്ചു.
ഡോ :സി എച്ച് അഷറഫ് ക്ലാസിന് നേതൃത്വം നൽകി.
ബഷീർ കെ കെ, സജീർ വള്ളിക്കാട്, എന്നിവർ സംസാരിച്ചു.
#എസ്ഡിപിഐ

കോതിബസാര്‍ പൈതൃക പദ്ധതി; പ്രവൃത്തികള്‍ ഇഴഞ്ഞ് നീങ്ങുന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നു : എസ്.ഡി.പി.ഐ വടകര : പൈതൃക പദ്ധതി ...
07/01/2026

കോതിബസാര്‍ പൈതൃക പദ്ധതി;
പ്രവൃത്തികള്‍ ഇഴഞ്ഞ് നീങ്ങുന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നു : എസ്.ഡി.പി.ഐ

വടകര : പൈതൃക പദ്ധതി എന്ന പേരില്‍ വടകര താഴെഅങ്ങാടി കോതിബസാറില്‍ തുടങ്ങിവെച്ച പ്രൃത്തികള്‍ ഇഴഞ്ഞുനീങ്ങുന്നത് ജനങ്ങളെയും, പ്രദേശത്തെ കച്ചവടക്കാരെയും ദുരിതത്തിലാഴ്ത്തിയിരിക്കുകയാണെന്ന് എസ്ഡിപിഐ വടകര മുനിസിപ്പല്‍ കമ്മിറ്റി ആരോപിച്ചു. കോതി ബസാറിലെ മനാര്‍ മുക്ക് മുതല്‍ തണല്‍ വരെയുള്ള ഭാഗങ്ങളിലാണ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവൃത്തികള്‍ ആരംഭിച്ചത്. വളരെ കൊട്ടിഘോഷിച്ച് കൊണ്ട് ഉദ്ഘാടനം നടത്തിയെങ്കിലും തുടങ്ങിയ പ്രവൃത്തികള്‍ അങ്ങിനെ തന്നെ നിലനില്‍ക്കുകയാണ് ചെയ്യുന്നതെന്ന് ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കമ്മിറ്റി കുറ്റപ്പെടുത്തി.
റോഡിന്റെ സൈഡിലായി ഡ്രൈനേജ് കം ഫുട്പാത്ത് നിർമ്മാണമാണ് ആദ്യഘട്ടം ചെയ്ത് തുടങ്ങിയത്. ഇതിനായി റോഡ് കുഴിച്ച് മണ്ണ് മാറ്റിയിടുകയും ചെയ്തു. എന്നാല്‍, ഇത് മൂലം പ്രദേശത്തെ കച്ചവട സ്ഥാപനങ്ങളിലേക്ക് പൊടിപടലം കയറി സ്ഥാപനങ്ങള്‍ അടച്ചിടേണ്ട അവസ്ഥയായി മാറിയിരിക്കുകയാണ്. സ്ഥലത്തെ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയത് മൂലം കുഴികളില്‍ വെള്ളം കയറി, നിരവധി കാല്‍നടയാത്രക്കാരാണ് അപകടത്തില്‍ പെട്ടത്. ദിവസേന നൂറുകണക്കിന് ഡയാലിസ് പേഷ്യന്റ് പോകുന്ന വഴി അത്പോലെ നൂറുകണക്കിന് മദ്രസ വിദ്യാർത്ഥികൾ പോകുന്ന വഴി ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന എം.യു.എം ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥികള്‍ വഴിനടക്കേണ്ട പ്രധാന റോഡാണ് ഇപ്പോള്‍ അപകടം വിളിച്ചുവരുത്തും വിധം പൊട്ടിപ്പൊളിച്ചിട്ടിരിക്കുന്നത്.
ഒന്നരക്കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. ഈ ഫണ്ട് നിലനില്‍ക്കെ തന്നെ ഏറ്റെടുത്ത കമ്പനി ദിവസവും രണ്ടോ, മൂന്നോ ജോലിക്കാരെ വച്ചാണ് പ്രവൃത്തിയുടെ വര്‍ക്ക് തുടരുന്നത്. ദിവസേന പത്തോ, ഇരുപതോ അതിലധികമോ ജോലിക്കാരെ വച്ച് ചെയ്യേണ്ട പ്രവൃത്തിയാണ് വളരെ നിസാരവത്കരിച്ച് അധികൃതര്‍ ഇഴഞ്ഞ് നീക്കുന്നത്. നിലവില്‍ ഹൈവേ വികസനത്തിന്റെ പേരില്‍ വടകരയിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം അവസാനിക്കാതെ നില്‍ക്കുകയാണ്. അതിനിടയിലാണ് വീണ്ടും റോഡ് വികസനമെന്നതിന്റെ പേരില്‍ താഴെഅങ്ങാടിയിലെ ജനങ്ങള്‍ വീണ്ടും ദുരിതം പേറുന്നത്.
വികസനമെന്നത് ജനങ്ങളുടെ അവകശമാണ്, എന്നാല്‍ അതൊരു ശാപമായി മാറുന്ന, മാറ്റുന്ന അധികൃതരുടെ അലംഭാവത്തിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് എസ്ഡിപിഐ നേതൃത്വം നല്‍കും. കോതിബസാറിലെ പൈതൃക പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ഇതിന് നേതൃത്വം നല്‍കുന്ന, ഈ വികസനം സ്വന്തം അക്കൗണ്ടില്‍ ഉള്‍പ്പെടുത്തിയ എം.എല്‍.എ അടക്കമുള്ള ജനപ്രനിധികളെ വഴിയില്‍ തടഞ്ഞ് കൊണ്ടുള്ള പ്രതിഷേധം എസ്ഡിപിഐയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും കമ്മിറ്റി യോഗം മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ എസ്ഡിപിഐ വടകര മുനസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് ഷാജഹാന്‍ കെ.വി.പി അധ്യക്ഷത വഹിച്ചു. സെക്രട്ടറി മഷ്ഹൂദ് കെ.പി സ്വാഗതം പറഞ്ഞു, വൈസ് പ്രസിഡന്റ്മാരയ റഹീം എം, നിസാം പുത്തൂര്‍,ജോയിൻ സെക്രട്ടറി സമദ് മാക്കൂല്‍, അഷ്‌കര്‍ എം.വി, ട്രഷറർ മുസ്തഫ അറക്കിലാട് കമ്മിറ്റിയംഗങ്ങളായ ഫെബിന സി, റുബീന സി എന്നിവര്‍ യോഗത്തിൽ സംസാരിച്ചു.

11/11/2025

കൊയിലാണ്ടിവളപ്പിൽ
യുവത നയിക്കട്ടെ

Address

VATAKARA
Vadakara
673101

Alerts

Be the first to know and let us send you an email when SDPI വടകര മുൻസിപ്പൽ കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SDPI വടകര മുൻസിപ്പൽ കമ്മിറ്റി:

Share