SVC Kozhikode Rural

SVC Kozhikode Rural STUDENT POLICE VOLUNTEER CORPS
KOZHIKODE RURAL

24/12/2023
12/09/2023

നിപ്പ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ താഴെപ്പറയുന്ന ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെട്ട വാർഡുകൾ കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിക്കുന്നു .

ആയഞ്ചേരി ഗ്രാമപഞ്ചായത്ത് - 1,2,3,4,5,12,13,14,15 വാർഡ് മുഴുവൻ,

മരുതോങ്കര ഗ്രാമപഞ്ചായത്ത് - 1,2,3,4,5,12,13,14 വാർഡ് മുഴുവൻ,

തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് - 1,2,20 വാർഡ് മുഴുവൻ,

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് - 3,4,5,6,7,8,9,10 വാർഡ് മുഴുവൻ,

കായക്കൊടി ഗ്രാമപഞ്ചായത്ത് - 5,6,7,8,9 വാർഡ് മുഴുവൻ,

വില്യപ്പളളി ഗ്രാമപഞ്ചായത്ത് - 6,7 വാർഡ് മുഴുവൻ,

കാവിലും പാറ ഗ്രാമപഞ്ചായത്ത് - 2,10,11,12,13,14,15,16 വാർഡ് മുഴുവൻ ,

നിയന്ത്രണങ്ങളിൽ ഏറ്റവും പ്രധാനം കണ്ടെയിൻമെന്റ് സോണായ മേൽ പ്രദേശങ്ങളിൽനിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാൻ അനുവദിക്കുകയില്ല (Strict Perimeter Control)

പ്രസ്തുതവാർഡുകളിൽ കർശനമായ ബാരികേഡിംഗ് നടത്തേണ്ടതാണ് . ഇക്കാര്യം പോലിസും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറിമാരും ഉറപ്പ് വരുത്തേണ്ടതാണ്

ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ മാത്രമെ അനുവദനീയമായിട്ടുള്ളു. പ്രവർത്തന സമയം രാവിലെ 07 മണി മുതൽ വൈകുന്നേരം 05 മണി വരെ മാത്രം. മരുന്ന് ഷോപ്പുകൾക്കും മറ്റു ആരോഗ്യ കേന്ദ്രങ്ങൾക്കും സമയപരിധിയില്ല.

തദ്ദേശസ്വയംഭരണ സ്ഥാപനവും/ വില്ലേജ് ഓഫീസുകളും മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിപ്പിക്കേണ്ടതും എന്നാൽ സർക്കാർ -അർദ്ധസർക്കാർ-പൊതുമേഖല- ബാങ്കുകൾ,സ്കൂളുകൾ,അങ്കണവാടികൾ എന്നിവ ഉൾപ്പെടെ മറ്റൊരു സ്ഥാപനവും ഇനിയെരുത്തരവുണ്ടാവുന്നത് വരെ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളതല്ല

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വില്ലേജുകളിലും പൊതുജനങ്ങൾ എത്തുന്നത് തടയേണ്ടതും പരമാവധി ഓൺലൈൻ സേവനങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതുമാണ്.

മേൽപറഞ്ഞിരിക്കുന്ന വാർഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിക്കേണ്ടതാണ്. നാഷണൽ ഹൈവേ സ്റ്റേറ്റ് ഹൈവേ വഴി യാത്രചെയ്യുന്നവരും ഈ വഴിയുള്ള ബസുകളും മേൽ പറഞ്ഞിരിക്കുന്ന വാർഡുകളിൽ ഒരിടത്തും വാഹനം നിർത്താൻ പാടുള്ളതല്ല. ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ റീജിണൽ ട്രാൻസ്പോർട്ട് ഓഫീസറും, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറും നൽകേണ്ടതാണ് .

കണ്ടെൻമെന്റ് സോൺ ആയി പ്രഖ്യാപിക്കപ്പെട്ട മേൽ പ്രദേശങ്ങളിൽ സാമൂഹിക അകലം പാലിക്കേണ്ടതും മാസ്ക് ,സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കേണ്ടതുമാണ്.

12/09/2023
ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ🌸✨
28/08/2023

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ🌸✨



Happy Independence Day 🇮🇳
15/08/2023

Happy Independence Day

🇮🇳

എസ്.വി.സി കോഴിക്കോട് റൂറലും അഗ്നി ഐ എ എസും സംയുക്തമായി നടത്തുന്ന സിവിൽ സർവീസ്  പരീക്ഷ പരിശീലനത്തിന് മുന്നോടിയായി ഓൺലൈൻ സ...
27/06/2023

എസ്.വി.സി കോഴിക്കോട് റൂറലും അഗ്നി ഐ എ എസും സംയുക്തമായി നടത്തുന്ന സിവിൽ സർവീസ് പരീക്ഷ പരിശീലനത്തിന് മുന്നോടിയായി ഓൺലൈൻ സിവിൽ സർവീസ് ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു. 2023 ജൂലൈ 1,2 തീയ്യതികളിൽ വൈകിട്ട് 7:00 മണി മുതൽ 9:00 മണി വരെ, രണ്ട് ദിവസങ്ങളിലായ് കേരളത്തിലെ പ്രമുഖ സിവിൽ സർവീസ് മെന്റർമാർ ക്ലാസുകൾ നയിക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ നിർബന്ധമായും രജിസ്റ്റർ ചെയ്യുക....

https://surveyheart.com/form/6489b0a61bcb844b13e123cb

For More Details
7558930726
8921099787

SVC KOZHIKODE RURAL

SVC കോഴിക്കോട് റൂറലിന്റെ കീഴിൽ  വിദ്യാർത്ഥികൾക്കായുള്ള  പഠന കിറ്റ് വിതരണം ഒപ്പരം -2023 സംഘടിപ്പിച്ചു. ബാലുശ്ശേരി,താമരശ്ശ...
09/06/2023

SVC കോഴിക്കോട് റൂറലിന്റെ കീഴിൽ വിദ്യാർത്ഥികൾക്കായുള്ള പഠന കിറ്റ് വിതരണം ഒപ്പരം -2023 സംഘടിപ്പിച്ചു. ബാലുശ്ശേരി,താമരശ്ശേരി,പുതുപ്പാടി, നരിക്കുനി എന്നീ സ്കൂളുകളിലെ അർഹരായ കുട്ടികൾക്കാണ് കിറ്റുകൾ കൈമാറിയത്. കിറ്റുകൾ റൂറൽ ADNO ശ്രീ സതീശൻ സർ സ്കൂൾ അധികാരികൾക്ക് കൈമാറി. ചടങ്ങിൽ SVC അംഗങ്ങളായ അക്ഷയ് കെ പി, അർജുൻ, റിഷാന മറ്റു അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു.

അങ്ങനെ വീണ്ടും മറ്റൊരു അധ്യായനവർഷം കൂടിആരംഭിക്കുകയാണ്...പുസ്തകങ്ങളും, പഠനോപകരണങ്ങളുമായി നമ്മുടെ കുരുന്നുകൾ വീണ്ടുംമറ്റൊര...
18/05/2023

അങ്ങനെ വീണ്ടും മറ്റൊരു അധ്യായനവർഷം കൂടി
ആരംഭിക്കുകയാണ്...
പുസ്തകങ്ങളും, പഠനോപകരണങ്ങളുമായി നമ്മുടെ കുരുന്നുകൾ വീണ്ടും
മറ്റൊരു നിറമാർന്ന
പഠനകാലത്തേക്ക് ചുവടുവെക്കുന്നു.

സ്വന്തമായി
പഠനോപകരണങ്ങൾ ഇല്ലാതെ
വിഷമിക്കുന്ന കൊച്ചുകുരുന്നുകൾക്കായി
അവർക്കവകാശപ്പെട്ട, ആവശ്യമുള്ള സ്കൂൾ കിറ്റുകൾ ഒരുക്കുക്കാൻ നമുക്കും ഒത്തുചേരാം...

നിങ്ങലാൽ കഴിയുന്ന എന്തും ഇതിലേക്ക് സംഭാവന ചെയ്യാം.അർഹരായ കുട്ടികൾക്ക്
സ്കൂൾ കിറ്റുകൾ ഒരുക്കുവാൻ നിങ്ങൾ ഓരോരുത്തരുടെയും സഹായം ഞങ്ങൾ പ്രതീക്ഷിക്കുന്നു....

For More Details
89210 99787
7558930726

SVC KOZHIKODE RURAL

SVC കോഴിക്കോട് റൂറലിന്റെ കീഴിൽ 13-05-2023 ശനിയാഴ്ച വടകര സഹകരണ ആശുപത്രിയിൽ വെച്ച് രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു.പന്ത്രണ്...
13/05/2023

SVC കോഴിക്കോട് റൂറലിന്റെ കീഴിൽ 13-05-2023 ശനിയാഴ്ച വടകര സഹകരണ ആശുപത്രിയിൽ വെച്ച് രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു.പന്ത്രണ്ട് പേർ രക്തദാനം നടത്തി.

SVC കോഴിക്കോട് റൂറലിന്റെ അഭിമാന പദ്ധതിയായ 'ദിശ' പദ്ധതിയുടെ ഭാഗമായി 06-05-2023 ശനിയാഴ്ച്ച മടപ്പള്ളി ഹൈ സ്കൂളിൽ വെച്ച് സിവ...
06/05/2023

SVC കോഴിക്കോട് റൂറലിന്റെ അഭിമാന പദ്ധതിയായ 'ദിശ' പദ്ധതിയുടെ ഭാഗമായി 06-05-2023 ശനിയാഴ്ച്ച മടപ്പള്ളി ഹൈ സ്കൂളിൽ വെച്ച് സിവിൽ സർവീസ് ഓറിയന്റേഷൻ ക്ലാസ്സ്‌ സംഘടപ്പിച്ചു.നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടി കേരളത്തിലെ പ്രഗത്ഭരായ സിവിൽ സർവീസ് മെന്റർമാരുടെയും അധ്യാപകരുടെയും ക്ലാസുകൾ കൊണ്ട് ശ്രദ്ധേയമാക്കി തീർക്കാൻ കഴിഞ്ഞു. പരിപാടിയിൽ SVC ജില്ലാ കോർഡിനേറ്റർ മുഹമ്മദ്‌ ടി. കെ സ്വാഗതം പറഞ്ഞു,ശേഷം One IAS അക്കാദമി ഡയറക്ടർ മിഥുലേഷ് ,Agni IAS അക്കാദമി ഡയറക്ടർമാരായ അരുൺ,ഹസീബ്, സാബിത്, സി പി ഒ മഹേഷ്‌ എന്നിവർ സംബന്ധിച്ചു. ശേഷം ജില്ലാ കോർ ടീം അംഗങ്ങളുടെയും അക്കാദമി അധികൃതരുടെയും യോഗം ചേരുകയും ഭാവി കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.

സിവിൽ സർവീസ് പരീക്ഷയെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ?എങ്കിൽ നിങ്ങൾക്കായി ഒരു സുവർണാവസരം...എസ് വി സി കോഴിക്കോ...
05/05/2023

സിവിൽ സർവീസ് പരീക്ഷയെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ?

എങ്കിൽ നിങ്ങൾക്കായി ഒരു സുവർണാവസരം...

എസ് വി സി കോഴിക്കോട് റൂറൽ നടത്തിവരുന്ന ദിശ സിവിൽ സർവീസ് ഓറിയെന്റേഷൻ പ്രോഗ്രാം വീണ്ടും വടകരയിൽ...2023 മെയ് 6 ശനിയാഴ്ച രാവിലെ 10:00 മണിക്ക് ആരംഭിക്കുന്നു...

ഇന്ത്യയിലെ ഏറ്റവും കഠിനമേറിയ പരീക്ഷയെന്നറിയപ്പെടുന്ന സിവിൽ സർവീസ് പരീക്ഷയ്ക്കു എങ്ങനെ തയ്യാറെടുക്കാം, പരീക്ഷയ്ക്ക് എങ്ങനെ പഠിക്കാം എന്ന വിഷയത്തിൽ കേരളത്തിലെ പ്രശസ്തരായ സിവിൽ സർവീസ് മെന്റർമാരും അധ്യാപകരും നയിക്കുന്ന ക്ലാസുകളിൽ പങ്കെടുക്കാൻ ഒരു സുവർണ്ണാവസരം

📅 06/05/2023 Saturday

🕰️ 10:00 AM - 01:00 PM

📍 GVHSS MADAPPALLY

ഈ ഒരു അവസരം എല്ലാ വിദ്യാർത്ഥികളും രക്ഷിതാക്കളും ഉപയോഗപ്പെടുത്തുക

SVC KOZHIKODE RURAL

അർഹതപ്പെട്ട കുഞ്ഞുങ്ങൾക്ക് പുത്തനുടുപ്പും പുസ്തകങ്ങളും എത്തിക്കുന്ന SVC കേരള പുത്തനുടുപ്പും പുസ്തകവും - ചിൽഡ്രൻസ് ഡേ ചലഞ...
02/01/2023

അർഹതപ്പെട്ട കുഞ്ഞുങ്ങൾക്ക് പുത്തനുടുപ്പും പുസ്തകങ്ങളും എത്തിക്കുന്ന SVC കേരള പുത്തനുടുപ്പും പുസ്തകവും - ചിൽഡ്രൻസ് ഡേ ചലഞ്ച് 3.0 യുടെ ഭാഗമായി SVC കോഴിക്കോട് റൂറൽ സാധനങ്ങൾ വിതരണം ചെയ്തു

Address

Edapally-Panvel Highway, Narayana Nagar, Vadakara, Kerala 673101
Vadakara
673101

Alerts

Be the first to know and let us send you an email when SVC Kozhikode Rural posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share