28/05/2021
പ്രതിസന്ധിയുടെ ആ നാളുകൾ ഓർക്കുമ്പോൾ
കോവി ഡ് എന്ന മഹാമാരി രാജ്യത്തെ മുഴുവൻ ഭീതിയിൽ ആക്കിയപ്പോൾ നമ്മുടെ 6 വാർഡിൽ containment സോൺ, 144 പ്രഖ്യാപിച്ചപ്പോൾ,
നമ്മുടെ ആറാം വാർഡ് ഒറ്റക്കെട്ടായി ഒരുമിച്ചു പൊരുതി.
നമ്മുടെ 6 വാർഡിൽ144 പ്രഖ്യാപിച്ചപ്പോൾ മുതൽ ഭീതി നിറഞ്ഞ ഒരു അന്തരീക്ഷമായിരുന്നു ആ സമയത്ത് എന്നെ വിദേശത്തും സ്വദേശത്തുമുള്ള എന്റെ നല്ലവരായ സഹോദരീ സഹോദരന്മാർ എന്നെ വിളിക്കുകയും എനിക്ക് ധനസഹായം തരുകയും ചെയ്തു.
ഈ സമയത്ത് ambulance സഹായം വളരെ അത്യാവശ്യമായിരുന്നു അതിനു നമ്മുടെ വാർഡിന് സഹായിച്ചത് (ബിജോ ആംബുലൻസ് ) ആയിരുന്നു.
Covid ബാധിച്ചവരും, നിരീക്ഷണത്തിൽ കഴിയുന്നവർക്കും, പുറത്തു പോയി സാധനങ്ങൾ വാങ്ങാൻ പറ്റാത്തവർക്കും നമ്മൾ വീട്ടുസാധനങ്ങളും ഗ്യാസ് എത്തിച്ചു നൽകി. അതുപോലെതന്നെ മരുന്നുകളും എത്തിച്ചു നൽകി. Pulse oximeter ആദ്യം മേടിക്കുക യും പിന്നീട് 4 ലഭിക്കുകയും ചെയ്തു.
40 -ഓളം വീട്ടുകാർക്ക് അരിയും പച്ചക്കറികളും എത്തിച്ചു നൽകി.
ആവശ്യമായവർക്ക് ചികിത്സാസഹായവും നമ്മുടെ വാർഡിൽ നൽകുവാൻ സാധിച്ചു.
നമ്മുടെ വാർഡിൽ ജോലിക്ക് പോകാൻ സാധിക്കാത്തവർക്ക് ധനസഹായം നൽകി.
144 പ്രഖ്യാപിച്ച സമയത്ത് നമ്മുടെ വാർഡിൽ പച്ചക്കറികളും, പച്ച മീനും, ഉണക്കമീനും
എന്നിവ വീടുകളിൽ എത്തിച്ചു നൽകുവാൻ പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് അനുവാദം വാങ്ങുകയും ചെയ്തു.
കോവിഡിനെ പ്രതിരോധിക്കുന്നതിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഹോമിയോ ഗുളിക നമ്മുടെ വാർഡിൽ നുള്ളിൽ സന്നദ്ധ സംഘടന അംഗങ്ങൾ എല്ലാ വീടുകളിലും എത്തിച്ചു നൽകി.
ഇതിനെല്ലാം നമ്മളെ സഹായിച്ച ഹെൽത്ത് സിസ്റ്ററും, ആശാവർക്കർ ഉം,പോലീസ് ഉദ്യോഗസ്ഥരും, നമ്മുടെ വാർഡിലെ എല്ലാ volunteers, ഉഴവൂർ ഗ്രാമപഞ്ചായത്തിലെ എല്ലാ അംഗങ്ങൾക്കും, ഇവരെല്ലാവരും എല്ലാ ആവശ്യത്തിനും എന്നോടൊപ്പം നമ്മുടെ വാർഡിന് സഹായിച്ചു.
ഇതിനെല്ലാം പുറമേ നമ്മുടെ വാർഡിലേക്ക് സാമ്പത്തിക സഹായം നൽകിയ കാവുംപുറത്ത് ജോസ് എസ്തപ്പാൻ
ഫൗണ്ടേഷൻ(Rs.81,769),
രാജു, ജെറി , ജസ്റ്റി തൊട്ടിയിൽ(RS 50,000) സ്റ്റീഫൻ തെക്കേ കവുങ്ങും പാറയിൽ (RS 10,000), ഇവർക്ക് എത്ര നന്ദി പറഞ്ഞാലും തീരില്ല. ഇനിയും നമ്മുടെ വാർഡിൽ സാമ്പത്തിക സഹായം നൽകാമെന്ന്, അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഇനിയും നമുക്കെല്ലാവർക്കും ആവശ്യമാണ്.
ഒരിക്കൽ കൂടി നമ്മുടെ വാർഡിനെ സഹായിച്ച എല്ലാവർക്കും നന്ദി നന്ദി......
എന്ന് ആറാം വാർഡ് മെമ്പർ,
ബിനു ജോസ് തൊട്ടിയിൽ.