RIYAS NALAKATH

RIYAS NALAKATH Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from RIYAS NALAKATH, Mannarkkad.

കാരാകുറുശ്ശി ഗ്രാമപഞ്ചായത്ത്  പതിമൂന്നാം വാർഡിൽ  മെമ്പറുടെ നേതൃത്വത്തിൽ നടത്തുന്ന 100 ദിന കർമ്മ പദ്ധതി വി കെ ശ്രീകണ്ഠൻ എ...
12/09/2024

കാരാകുറുശ്ശി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൽ മെമ്പറുടെ നേതൃത്വത്തിൽ നടത്തുന്ന 100 ദിന കർമ്മ പദ്ധതി വി കെ ശ്രീകണ്ഠൻ എം പി ഉദ്ഘാടനം ചെയ്തു.

കാരാകുറുശ്ശി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ റിയാസ് നാലകത്തിന്റെ നേതൃത്വത്തിൽ സമഗ്ര വികസനം പൂർത്തിയാക്കുന്നതിന് വേണ്ടി നൂറു ദിനം കർമ്മ പദ്ധതി ആരംഭിച്ചു .കഴിഞ്ഞ കാലങ്ങൾ നടന്ന വികസന ക്ഷേമപ്രവർത്തനങ്ങളുടെ തുടർച്ചയായി വാർഡിലെ സമഗ്ര വികസനം പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിക്കുന്ന കർമ്മ പദ്ധതിയിൽ, കാർഷിക മേഖല, വിദ്യാഭ്യാസo, ശുചിത്വം, വനിത ശിശു ക്ഷേമം, കുടിവെള്ളം, പശ്ചാത്തല മേഖല,
പാർപ്പിടം, ആരോഗ്യം, പട്ടികജാതി ക്ഷേമം, കലാകായികo, പ്രവാസി ക്ഷേമം, വനിത, വയോജന, സാംസ്കാരികം ദാരിദ്ര ലഘൂകരണം, ഊർജ്ജം,ഭിന്നശേഷി, മൃഗസംരക്ഷണം, പരിസ്ഥിതി,ചെറുകിട വ്യവസായം, യുവജനക്ഷേമം എന്നീ മേഖലയിൽ ഉൾക്കൊണ്ടുകൊണ്ട് വാർഡിൽ വിവിധ പദ്ധതികൾ നടപ്പിൽ വറുത്തുനത്, ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡിൽ നടത്തുന്ന വികസന പ്രവർത്തനത്തിനോടൊപ്പം ഗവൺമെന്റിന്റെ വിവിധ വകുപ്പുകളുടെ ഫണ്ടും ,, ബ്ലോക്ക്,ജില്ലാ പഞ്ചായത്ത്, എംഎൽഎ, എം. പി, രാജ്യസഭ എന്നിവരുടെ ഫണ്ട് മറ്റു സുമനസ്സുകളുടെ സഹായസഹകരണത്തോടെയും, വാർഡ് മെമ്പറുടെ ഓണറേറിയവും ഉപയോഗിച്ച് ക്ഷേമ പ്രവർത്തനങ്ങൾ നടത്തും. നൂറു ദിന കർമ്മപരിപാടിയുടെ ഉദ്ഘാടനംവി.vk ശ്രീകണ്ഠൻപി mp,ചുള്ളിമുണ്ട മില്ലും പടിയിൽ വെച്ച് നടത്തി, വാർഡ് മെമ്പർ റിയാസ് നാലകത്ത് അധ്യക്ഷത വഹിച്ചു, സലാം തറയിൽ, എ.എം അലി അസ്കർ മാസറ്റർ,എൻ അലി, മൻസൂർ തെക്കേതിൽ, ഹിലാൽ സി. കെ,സേതു മാധവൻ,
ആബിദ് കല്ലടി,പീപി മുസ്തഫ, സക്കീർ കള്ളിവളപ്പിൽ, എന്നിവർ പങ്കെടുത്തു സംസാരിച്ചു.

പ്രിയരെ ,നിങ്ങൾ നൽകിയ 36,08, 10, 777 സ്നേഹത്തിന് ഹൃദയപൂർവ്വം നന്ദി. വയനാടിന്റെ കണ്ണീരൊപ്പാൻ  നമ്മൾ ഒന്നിച്ച് നടത്തിയ ശ്ര...
31/08/2024

പ്രിയരെ ,

നിങ്ങൾ നൽകിയ 36,08, 10, 777 സ്നേഹത്തിന് ഹൃദയപൂർവ്വം നന്ദി. വയനാടിന്റെ കണ്ണീരൊപ്പാൻ നമ്മൾ ഒന്നിച്ച് നടത്തിയ ശ്രമങ്ങളുടെ വിജയമാണിത്. മത ജാതി കക്ഷി രാഷ്ട്രീയ ഭേദമന്യേ മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിലർപ്പിച്ച വിശ്വാസമാണിത്.

100 വീടുകൾ ഉൾപ്പെടെ സമഗ്രമായ പുനരധിവാസ പാക്കേജാണ് മുസ്‌ലിംലീഗ് നടപ്പാക്കുന്നത്. വയനാടിന് വേണ്ടി ചെലവഴിക്കുന്ന തുക ആപ്പിൽ പ്രദർശിപ്പിക്കുന്നത് തുടരും. പുനരധിവാസത്തിന് വേണ്ടി രൂപീകരിച്ച പ്രത്യേക ഉപസമിതി അതാത് സമയങ്ങളിൽ യോഗം ചേർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.

ഒരിക്കൽ കൂടി
നന്ദി.... നന്ദി..... നന്ദി ......

പ്രാർത്ഥനാപൂർവ്വം
അഡ്വ: പി എം എ സലാം
( ജനറൽ സെക്രട്ടറി മുസ്‌ലിം ലീഗ്)

പ്രിയ അനിയാ സുഭാഷേ... രാഷ്ട്രീയച്ചേരികൾ നമ്മൾ   രണ്ട് ചേരികൾ ആണെങ്കിലും  നിലപാടുകൾ പറയുന്നതിൽ   ഭരണസമിതി ബോർഡിൽ ആണെങ്കില...
23/08/2024

പ്രിയ അനിയാ സുഭാഷേ...

രാഷ്ട്രീയച്ചേരികൾ നമ്മൾ രണ്ട് ചേരികൾ ആണെങ്കിലും നിലപാടുകൾ പറയുന്നതിൽ ഭരണസമിതി ബോർഡിൽ ആണെങ്കിലും പുറത്താണെങ്കിലും ഒരു കുറവും അതിനു വരുത്താറില്ല... മാന്യമായ രാഷ്ട്രീയ സംവാദം ഒരു നാടിന് അനിവാര്യമാണ്... ഒരു നാടിന്റെ വികസനത്തിന് പ്രാധാന്യമാണ്...അതിന്റെ പേരിൽ സൗഹൃദവും നഷ്ടപ്പെടാറില്ല.. രാഷ്ട്രീയം നിലപാടുകൾ സത്യസന്ധമായി തന്നെ പറയണം.. കാരാകുറുശ്ശി ഗ്രാമപഞ്ചായത്തിന്റെ സമിതിയുടെ ബോർഡിൽ വരുന്ന തീരുമാനങ്ങൾ അത് നടപ്പിലാക്കാൻ ഉള്ളതാണ്, എടുക്കുന്ന തീരുമാനങ്ങൾ ഇമ്പ്ലിമെന്റേഷൻ ചെയ്യിപ്പിക്കുന്നത് അവിടുത്തെ ഭരണ സംവിധാനമാണ്.. ആ ഭരണസംവിധാനം പരാജയപ്പെടുമ്പോൾ ഫയലുകൾ നികാതെ പോകുന്നത് വികസനങ്ങൾ നടക്കാതെ പോകുന്നതും.
ബോർഡിൽ ഒരു തീരുമാനമെടുത്താൽ അതോടുകൂടി അതിന്റെ ഉത്തരവാദിത്വം കഴിഞ്ഞു എന്നാണോ നീ കരുതി വെച്ചിരിക്കുന്നത്..
പതിമൂന്നാം വാർഡിൽ ഈ ഗ്രൗണ്ട് കൊണ്ടുവരുന്നതിൽ ആരൊക്കെയാണ് തടസ്സമെന്നിരുന്നു എന്നത് കഴിഞ്ഞകാലത്തെക്ക്‌ ഒന്ന് അന്വേഷിക്കുന്നത് നല്ലതാണ്...
ഈ ഗ്രൗണ്ടിന് മുഖ്യ പ്രാധാന്യം കൊടുക്കണം എന്ന് ഞാൻ നിരവധി തവണ ബോർഡിൽ രേഖ മൂലം ആവശ്യപ്പെട്ടിട്ടും ഇവിടെ ഗ്രൗണ്ടല്ല വേണ്ടത് വേറെ സ്ഥാപനം കൊണ്ടുവരണമെന്ന് ചിലവരുടെ ആവശ്യത്തിന് ഒപ്പം നിന്ന് ഫയലുകൾ പെൻഡിങ് വെച്ചതിൽ നിങ്ങളൊക്കെ മറന്നോ..
ഒരു പഞ്ചായത്തിൽ ഒരു ഗ്രൗണ്ട് വരണമെങ്കിൽ ഒരു മെമ്പറിന് അധികാരപരിധിയിൽ ഉള്ളത് മാത്രം ഉള്ള അധികാരമില്ല.. അതിനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നത് പഞ്ചായത്ത് ഭരണസമിതിയാണ്. തൊഴിലുറപ്പ് ആക്ഷൻ പ്ലാനിൽ 5 ലക്ഷം രൂപ വകയിരുത്തി ഇതിന്റെ നിർമ്മാണ പ്രവർത്തനത്തെ തുടങ്ങുന്നതിന് പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങുന്നത് നിരവധി പ്രാവശ്യം ബോർഡിൽ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ല. റവന്യൂ കൈകാര്യം ചെയ്ത് നിങ്ങളെ വകുപ്പാണ്, നിരവധി തവണ മണ്ണാർക്കാട് ദാസിദ്ധാർ പോയി കാണുകയും എന്നാൽ അതിന് പിറകിൽ കളിച്ച ഇതിന്റെ ഫയലുകൾ വൈകിപ്പിക്കുന്നതും ആരാണെന്ന് നമുക്കറിയാം... കോൽക്കാടൻ കുന്ന് കളിസ്ഥലം യാഥാർത്ഥ്യമാക്കുവാൻ വേണ്ടി ബോർഡിൽ ഉന്നയിച്ച വിഷയം എത്ര തവണയാണ് ഇത് മാറ്റിവെച്ചത് അറിയിലെ..
പഞ്ചായത്തിനെ ഒരു യൂണിറ്റായി കാണാൻ കഴിയാതെ സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾക്ക് മുൻ നിർത്തി udf മെമ്പർമാരുടെ വാർഡിൽ ഒരു വികസനം വരുമ്പോൾ അത് ഉൾക്കൊള്ളാൻ കഴിയാത്ത
സാഹചര്യം ഉണ്ടാവുന്നത് നാടിനു നല്ലത് ആണോ ഇങ്ങനെ ..എങ്കിൽ ഒരു ഗ്രാമപഞ്ചായത്ത് നിഷ്പക്ഷമായ വികസനം പൂർത്തീകരിക്കുക...

പ്രിയപ്പെട്ട സുഭാഷ്..
ബോർഡിൽ എടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കേണ്ടത് മെമ്പർമാർ അല്ല... അവിടുത്തെ ഉദ്യോഗസ്ഥന്മാർ... ഉദ്യോഗസ്ഥന്മാരുടെ പണി വാർഡ് മെമ്പർമാർ എടുക്കാറില്ല... പഞ്ചായത്ത് എവിടെയാണ് ഇത് പറഞ്ഞിട്ടുള്ളത്..എന്നിട്ടും ഈ ഗ്രൗണ്ടിന് വേണ്ടിയുള്ള ആത്മാർത്ഥ പ്രവർത്തനം എന്റെ ഭാഗത്തു ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്.. തസിൽദാർ രണ്ടാമതും ആവിശ്യപ്പെട്ട ഫയൽ
കുറേ മാസം ആയാലോ നിങ്ങൾ ഈ ഫയൽ പഞ്ചായത്തിൽ വെച്ചിട്ട്.. ഇന്നത്തെ സത്യാഗ്രഹം കൊണ്ട് അല്ലെ ഈ ഫയൽ നൽക്കേണ്ടി വന്നത്..

പിന്നെ നവ കേരള സദസ്സിൽ നിങ്ങളുടെ വാർഡിലെ വിഷയം തീരുമാനം ആക്കി എന്നു പറയുന്നത് ആരെ തെറ്റിദ്ധരിപ്പിക്കാൻ ആണ്.. റവന്യൂ അത് വിട്ടു കിട്ടി എന്നുള്ളത് തെളിവൊന്നും കൊണ്ടുവാ നീ...
ഒരു ബോർഡ് മീറ്റിലൊരു തീരുമാനം എടുത്താൽ എല്ലാം തീരുമാനമായോ...
അങ്ങനെയാണെങ്കിൽ ഗ്രൗണ്ട് 10 വട്ടം തീരുമാനമായിട്ടുണ്ടാവും..
നവ കേരള സദസ്സിൽ ആവശ്യ പഞ്ചായത്ത് നിന്ന് എത്ര അപേക്ഷകൾ വന്നു .. എത്ര ഫയലുകൾക്ക് തീരുമാനമായി ഇത്രയും മാസത്തിനുള്ളിൽ... പറയു.

പിന്നെ പ്രിയ സുഹൃത്തെ
ബഹു.എൽ സി സെക്രട്ടറി..
കൃഷ്ണദാസേട്ടൻ. പറഞ്ഞത്

താങ്കൾ പറയുന്ന 20 ലക്ഷം ആര് അനുവദിച്ചു.. എപ്പോൾ അനുവദിച്ചു..

മൂന്നുവർഷം സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ലാപ്സാക്കിയ തുകയൊന്നും ഞാൻ ഒന്ന് പ്രസിദ്ധീകരിക്കട്ടെ.....
ഈ മൂന്നുവർഷം നിങ്ങൾ പഞ്ചായത്തിൽ നഷ്ട്ടം പെടുത്തിയ കോടിക്കണക്കിന് രൂപയാണ് കണക്ക് എത്രയാണെന്ന് ധാരണയുണ്ടോ..
അത് ഒന്നു കൃത്യമായി വിനിയോഗിക്കാൻ മിടുക്കരായ മെമ്പർമാർ ഉണ്ടെങ്കിൽ അതിലൊന്നും ഇടപെടാൻ പറയൂ..
കാരാകുറുശ്ശി പഞ്ചായത്തിൽ പാവപ്പെട്ട ജനങ്ങൾക്ക് കിട്ടേണ്ട പദ്ധതി തുക നിങ്ങൾ കളഞ്ഞു കുളിച്ചത്....
അതിന് ആദ്യം മറുപടി പറയു... എന്നിട്ട് ഇല്ലാത്ത ഫണ്ടിന്റെ കാര്യത്തിലുള്ള കാര്യത്തിൽ മറുപടി പറയാം...
കാരാകുറുശ്ശി ഗ്രാമപഞ്ചായത്തിന് വിവിധ പദ്ധതികൾക്കായി ലഭിക്കേണ്ട കേന്ദ്രഫണ്ട് പത്തു കോടി രൂപയോളം ലാപ്സ് ആക്കിയതിന് ഒന്നാംതരം ഉത്തരവാദിത്വം നിങ്ങൾക്കല്ലേ... യുഡിഎഫിന്റെ എംപി ശ്രീകണ്ഠം ആയതിന്റെ ഈഗോന്റെ പേരിൽ മാത്രമലെ ഭരണസമിതി പഞ്ചായത്തിൽ നിന്നും എസ്റ്റിമേറ്റ് കൊടുക്കാതിരുന്നത്.. മണ്ണാർക്കാട് താലൂക്കിലെ എല്ലാ പഞ്ചായത്തുകളും എസ്റ്റിമേറ്റ് കൊടുത്തപ്പോൾ മനപ്പൂർവ്വം അത് കൊടുക്കാതെ ഇരുന്നത്..
കാരാകുറുശ്ശി പഞ്ചായത്തിൽ എംപിയുടെ മിനി മാക്സ് ലൈറ്റ് സ്ഥാപിക്കുന്നതിന് തടയാൻ എന്തൊക്കെ മാർഗ്ഗങ്ങൾ നോക്കി... യുഡിഎഫ് മെമ്പർമാരുടെ ശക്തമായ പ്രതിഷേധത്തിൽ അല്ലേ അതിന് അനുമതി പത്രം നൽകിയത്...
പ്രിയപ്പെട്ട കെ. ഈ കൃഷ്ണദാസേട്ടാ.
പഞ്ചായത്തിൽ ആരുടെ ഫണ്ട് വരുകയാണെങ്കിൽ അത് ഞമ്മുടെ പഞ്ചായത്തിൽ വികത്തിനു ആണ് എന്നതും അതിനി തടസം നിക്കരുത് എന്നതും ഒപ്പം ഉള്ളവരെ ഒന്നു ഉപദേശിക്കുന്നത് നല്ലത് ആണ്..
പതിമൂന്നാം വാർഡിലെ ഒരു രാഷ്ട്രീയ സങ്കുചിതവുമല്ല.... ഏത് രാഷ്ട്രീയ പാർട്ടിയുടെ ജനപ്രതിനിന്നും ഫണ്ട്‌ ചോദിക്കുന്നതിലും അപേക്ഷിക്കുന്നതിലും ഒരു ഈഗോയും ഇല്ല.. സഗാവേ... അത് നിങ്ങൾക്ക് അറിയുന്നതല്ലേ ...
പതിമൂന്നാം വാർഡിൽ എത്ര വികസന പ്രവർത്തനങ്ങൾ എംഎൽഎയുടെ നിവേദനം കൊടുത്തിട്ടുണ്ട്..
ഒരു തീരുമാനവും ഇല്ല എന്നത് അത് വേറെ വശം..

കോൽകാടൻ കുന്നു മിനി സ്റ്റേഡിയം എന്നത് പതിമൂന്നാം വാർഡ് ജനങ്ങളുടെ മാത്രമല്ല പള്ളിക്കുറിപ്പ് പ്രദേശമുഴുവൻ യുവജനങ്ങളുടെ ഒരു ആവശ്യമാണ്... ആത്മാർത്ഥ യുണ്ടെങ്കിൽ അതിന്റെ കൂടെ നിൽക്കുക... കക്ഷിരാഷ്ട്രീയ അതീതമായി ഗ്രൗണ്ട് യാഥാർത്ഥ്യമാക്കണം എന്ന് ആഗ്രഹിക്കുന്നു.. ഇതിന് ഇനിയും തടസ്സങ്ങൾ ആണെങ്കിൽ .. ഒരു കാര്യം ഉറപ്പാണ് പതിമൂന്നാം വാർഡ് വിദ്യാർത്ഥി യുവജനങ്ങൾക്ക് കലാകായിക അവരുടെ മികവ് പുലർത്തേണ്ടത്തിനു അതിന് അവസരം ഒരുക്കേണ്ടതിന് അവരുടെ പ്രതീക്ഷക്കൊപ്പം മെമ്പർ എന്ന നിലയിൽ ഏതറ്റം വരെയും സഞ്ചരിക്കും...
കൈ നീട്ടി പിച്ച എടുത്തിട്ടാണെങ്കിലും... എന്റെ വാർഡിലെ എന്റെ ജനങ്ങളുടെ ആഗ്രഹം സഫലീകരിക്കും...
അതിന് എന്റെ കൂടെ എന്റെ ഹരിത രാഷ്ട്രീയ പ്രസ്ഥാനവും ഉണ്ടാവും..

എന്ന്

റിയാസ് നാലകത്ത്
പതിമൂന്നാം വാർഡ് മെമ്പർ

പ്രിയപ്പെട്ടവരെ കാരാകുറുശ്ശി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ യുവജനങ്ങളുടെ എക്കാലത്തെയും ആവശ്യമായ കോൽക്കാടൻ കുന്ന്  പ...
22/08/2024

പ്രിയപ്പെട്ടവരെ
കാരാകുറുശ്ശി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ യുവജനങ്ങളുടെ എക്കാലത്തെയും ആവശ്യമായ കോൽക്കാടൻ കുന്ന് പഞ്ചായത്ത് മിനി സ്റ്റേഡിയം യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ പഞ്ചായത്തിൽ ആവശ്യപ്പെട്ടിട്ടും ഗ്രൗണ്ടിനു വേണ്ടിയുള്ള സർവ്വേ നടത്തുവാനോ പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങുവാനോ അധികാരികൾ തയ്യാറായിട്ടില്ല. വിദ്യാർത്ഥി യുവജനങ്ങളുടെ കലാകായിക വളർച്ചയ്ക്ക് ഏറ്റവും മുതൽക്കൂട്ടാവുന്ന കോൽക്കാടൻ കുന്ന് മിനിസ്റ്റേഡിയം യാഥാർത്ഥ്യമാക്കണമെന്ന്
ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്തിന്റെ മുന്നിൽ നാളെ രാവിലെ 10 am സത്യാഗ്രഹം ഇരിക്കുകയാണ്. നമ്മുടെ നാട്ടിലെ കക്ഷി രാഷ്ട്രീയ ഭേദമെന്നെ എല്ലാവരുടെയും പിന്തുണയും സഹായവും സഹകരണവും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു...

എന്ന്
13 വാർഡ് മെമ്പർ
റിയാസ് നാലകത്ത്
കാരാകുറുശ്ശി ഗ്രാമപഞ്ചായത്ത്

ജില്ലാ യൂത്ത് ലീഗ് ഉബൈദ് ചങ്ങലീരിയെ  അനുസ്മരിച്ചു  കരിമ്പുഴ : സാമൂഹിക പ്രതിബദ്ധതയും ഉത്തരവാദിത്വവും സമന്വയിക്കുമ്പോഴാണ് ...
20/08/2024

ജില്ലാ യൂത്ത് ലീഗ് ഉബൈദ്
ചങ്ങലീരിയെ അനുസ്മരിച്ചു

കരിമ്പുഴ : സാമൂഹിക പ്രതിബദ്ധതയും ഉത്തരവാദിത്വവും സമന്വയിക്കുമ്പോഴാണ് രാഷ്ട്രീയം ജനകീയമാവുകയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എം സാദിഖ്‌ അലി പറഞ്ഞു.
മുസ്‌ലിം യൂത്ത് ലീഗ് പാലക്കാട്‌ ജില്ല കമ്മിറ്റി കരിമ്പുഴ പാണക്കാട് സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഉബൈദ് ചങ്ങലീരി അനുസമരണവും ഉബൈദ് സ്മാരക അവാർഡ് ദാനവും 'യുവജാഗരൺ 2024' ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്രീയത്തിൽ ഉന്നതമായ പദവികളൊന്നും വഹിക്കാതെ തന്നെ ഒരു ജനസമൂഹത്തിന്റെ സ്വീകാര്യതയും. വിശ്വാസവും ആർജിക്കാൻ ഉബൈദ് ചങ്ങലീരിക്കു സാധ്യമായത് അദ്ദേഹത്തിന്റെ പൊതുപ്രവർത്തനത്തിനുണ്ടായിരുന്ന സാമൂഹിക പ്രതിബദ്ധത കൊണ്ടാണെന്നും യുവജന രാഷ്ട്രീയത്തിന് ഉബൈദ് എക്കാലത്തും മാതൃകയാണെന്നും സാദിഖലി അഭിപ്രായപ്പെട്ടു.

അബുദാബി ബനിയാസ് കെ എം സി സി സ്പോൺസർ ചെയ്ത 5000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന ഈ വർഷത്തെ ഉബൈദ് ചങ്ങലീരി സ്മാരക പ്രതിഭാ പുസ്കാരം ഫുട്ബാൾ താരം വി പി സുഹൈൽ , യുവ എഴുത്തുകാരി മുബീന വിളത്തൂർ എന്നിവർക്ക് മുസ്ലിം ലീഗ് പാലക്കാട് ജില്ല പ്രസിഡന്റ് മരക്കാർ മാരായമംഗലം സമ്മാനിച്ചു.

ചിങ്ങം ഒന്ന് കർഷക ദിനം.. കാരാകുറുശ്ശി ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസിൽ വെച്ച് നടത്തിയ കർഷക ദിനത്തിനുള്ള അനുബന്ധിച്ച്  പഞ്ചായത...
17/08/2024

ചിങ്ങം ഒന്ന് കർഷക ദിനം.. കാരാകുറുശ്ശി ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസിൽ വെച്ച് നടത്തിയ
കർഷക ദിനത്തിനുള്ള അനുബന്ധിച്ച് പഞ്ചായത്ത് നിന്നും മികച്ച കർഷകനുള്ള അവാർഡ് പതിമൂന്നാം വാർഡിൽ നിന്ന് ബാലൻ മാസ്റ്റർക്ക് ലഭിച്ചു. അഭിനന്ദനങ്ങൾ👍👍👍💐

19/07/2024

ജില്ലയിൽ +1 വൺ ബാച്ച് അനുവദിക്കാത്തത് ജില്ലയിൽനിന്നുള്ള മന്ത്രിമാരുടെ പിടിപ്പുകേട്.

സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് പ്രവർത്തക സമിതി ക്യാമ്പ് അതിരപ്പള്ളിയിൽ  സംസ്ഥാന മുസ്ലിം യൂത്ത് ലീഗ്  പ്രസിഡണ്ട് ബഹു. സയ്യിദ...
06/07/2024

സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് പ്രവർത്തക സമിതി ക്യാമ്പ് അതിരപ്പള്ളിയിൽ സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ബഹു. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പാലക്കാട് നിന്നു സംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറി ഗഫൂർ കോൽക്കളത്തിൽ, മുസ്തഫ തങ്ങൾ, am അസ്കർ മാസ്റ്റർ, ശരീഫ് സാഗർ എന്നിവരുടെ കൂടെ എക്സിക്യൂട്ടീവ് ക്യാമ്പിൽ.

Ma
30/06/2024

Ma

19/06/2024

പാലക്കാട് ജില്ലയിൽ വിദ്യാർഥികൾക്ക് പ്ലസ് വൺ പഠനത്തിനുള്ള സൗകര്യം സർക്കാർ ലഭ്യമാക്കണം

എല്ലാവർഷവും ജില്ലയിൽ എസ്എസ്എൽസി പാസ്സായ ഒരുപാട് വിദ്യാർത്ഥികൾക്ക് പ്ലസ് വൺ അഡ്മിഷൻ അവസരങ്ങൾ ലഭിക്കാറില്ല. ഈ വർഷവും 5000 ത്തിലധികം വിദ്യാർഥികൾ മൂന്നാമത്തെ അലോട്ട്മെന്റ് കഴിഞ്ഞിട്ടും പുറത്താണ്. ഒരു നാടിന്റെ സ്വത്ത് എന്നത് വിജ്ഞാനമുള്ള ഒരു സമൂഹമാണ്.. എന്നാൽ പത്താം ക്ലാസ് ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് പോലും അവർ ആഗ്രഹിക്കുന്ന സബ്ജക്ട് എടുത്തുപറയേണ്ട സൗകര്യം ഇന്ന് ജില്ലയിൽ ഇല്ല. +1 മാനേജ്മെന്റ് അഡ്മിഷൻ ആണെങ്കിൽ മുഴുവൻ മാനേജ്മെന്റുകൾ കാട്ടുകൊള്ളയാണ് നടത്തുന്നത്... നാൽപ്പതിനായിരം അമ്പതിനായിരവും ആണ് കോഴ വാങ്ങുന്നത്. ഇത് നിയന്ത്രിക്കാൻ സർക്കാർ തെയ്യാറാവുന്നില്ല..
സർക്കാറിന്റെ ഈ തലതിരിഞ്ഞ വിദ്യാഭ്യാസ നിയമം മാറ്റണം. ഓരോ ക്ലാസ്സ് റൂമിലും 65 വിദ്യാർഥികൾ അധികമാണ് ഇപ്പോൾ ഉള്ളത്. അധിക ബാച്ചുകൾ അനുവദിച്ച് മലബാർ മേഖലയോടുള്ള സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണം.. പാലക്കാട് ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠിക്കാനുള്ള സാഹചര്യം ഉണ്ടാവണം... ഓരോ വിദ്യാർത്ഥികളുടെയും രക്ഷകർത്താക്കൾ അവരുടെ മക്കളുടെ വിദ്യാഭ്യാസത്തിന്റെ ഭാവിയോർത്ത് ആദിയിലാണ്..
സർക്കാർ സ്കൂളുകൾക്കു, അധിക ബാച്ചുകൾക്കു അനുവദിക്കാതെ ഇരിക്കുകയും മറുഭാഗത്ത് അധികം ബാറുകൾ അനുവദിക്കുന്നു... കുടിയന്മാരായ ഒരു സമൂഹത്തെ വളർത്തിയെടുക്കാൻ സർക്കാർ കാണിക്കുന്ന പത്തിലൊന്ന് താല്പര്യമെങ്കിലും നാളത്തെ രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങൾ ആയ വിദ്യാർത്ഥികളുടെ കാര്യത്തിൽ
താല്പര്യമെടുക്കണം.. എം.എസ്.എഫ് വിദ്യാർത്ഥികൾക്ക് വേണ്ടി സമര രംഗത്ത് ശക്തമായി പോരാടുമ്പോൾ അവർക്ക് ഊർജ്ജം പകരുന്നതിന് യൂത്ത് ലീഗ് ഉണ്ടാവും.... പാലക്കാട് ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും +1അവസരം ലഭിച്ചില്ല കിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് യൂത്ത് ലീഗ് നേതൃത്വം നൽകും..

*റിയാസ് നാലകത്ത്*
ജനറൽ സെക്രട്ടറി
പാലക്കാട് ജില്ലാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി

18/06/2024
28/04/2024

കാരാകുറുശ്ശി ഗ്രാമ പഞ്ചായത്തിൽ കുടിവെള്ളം ലഭിക്കാതെ ജനം വളരെ പ്രയാസത്തിൽ.. അധികാരികൾ നോക്കു കുത്തികൾ ആവുന്നു. നിരന്തരമായി ആവശ്യപ്പെട്ടിട്ടും ഈ പ്രശ്നത്തിന് പരിഹാരം കാണാൻ വാട്ടർ അതോറിറ്റി തുനിയുന്നില്ല.. കാരാകുറിശ്ശി ഗ്രാമപഞ്ചായത്ത് 7500 ഓളം പൈപ്പ് കണക്ഷനുകൾ ആണ് കൊടുത്തിട്ടുള്ളത്.. ഇത്രയും കണക്ഷനുകൾക്ക് വെള്ളം ലഭിക്കണമെങ്കിൽ 24 മണിക്കൂറും പമ്പ് ചെയ്താൽ മാത്രമേ വെള്ളം ലഭിക്കുകയുള്ളൂ.. എന്നാൽ 12 മണിക്കൂർ മാത്രമാണ് പമ്പ് ചെയ്യാൻ കഴിയുന്നത്.. ആഴ്ചകളോളം പഞ്ചായത്തിൽ ഓരോ പ്രദേശങ്ങളും വെള്ളം എത്തുന്നില്ല.
വേനൽക്കാലം വരുമെന്ന് അറിഞ്ഞിട്ടും.. വെള്ള ക്ഷാമം ഉണ്ടാവുമെന്ന് അറിഞ്ഞിട്ടും ഇതിനു പരിഹാരം കാണുവാൻ വാട്ടർ അതോറിറ്റിക്കോ കഴിഞ്ഞിട്ടില്ല
കാഞ്ഞിരപ്പുഴയിലെ കുടിവെള്ള പദ്ധതിയിൽ നിന്നും ലഭിക്കുന്ന വെള്ളം 3 പഞ്ചായത്തുകളായി ഷെയർ ചെയ്തു പോകുന്നു.. പുതിയ മോട്ടോർ സ്ഥാപിക്കുവാനോ വോൾട്ടേജ് ക്ഷാമ പരിഹരിക്കുന്നത്തിനോ വേനൽ ആവുന്നതിനു മുന്നേ ശ്രമിച്ചില്ല.. ടെൻഡർ നടന്നു കോടികൾ വാങ്ങി പണി 100% പൂർത്തിയാക്കാതെ പാതിവഴി ഉപേക്ഷിച്ചു പോയി.. ഇതിന്റെയൊക്കെ പ്രയാസം ജനങ്ങൾ അനുഭവിക്കുകയാണ്.. കാരാകുറിശ്ശി ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്നും അടിയന്തരമായ തീരുമാനങ്ങൾ എടുക്കണമെന്നും യുഡിഎഫ് മെമ്പർമാർ നാളെ ഗ്രാമപഞ്ചായത്ത് ബോർഡ്‌ മീറ്റിംഗിൽ ആവശ്യപ്പെടും. തീരുമമായില്ലെങ്കിൽ ശക്തമായി സമര രംഗത്ത് ഉണ്ടാവും..

Address

Mannarkkad

Alerts

Be the first to know and let us send you an email when RIYAS NALAKATH posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share