Ayappankovil krishi bhavan

Ayappankovil krishi bhavan this is an offical page of krishi bhavan ayyappancoil under the department of agricultural development and farmers welfare kerala.

കേര വികസന പദ്ധതിയിൽ നേര്യമംഗലം ഫാർമിൽ നിന്ന് നല്ലയിനം കുറ്റിയാടി തെങ്ങിൻ തൈകൾ കൃഷിഭവനിൽ വിതരണത്തിനായി എത്തിച്ചിട്ടുണ്ട്....
07/06/2024

കേര വികസന പദ്ധതിയിൽ നേര്യമംഗലം ഫാർമിൽ നിന്ന് നല്ലയിനം കുറ്റിയാടി തെങ്ങിൻ തൈകൾ കൃഷിഭവനിൽ വിതരണത്തിനായി എത്തിച്ചിട്ടുണ്ട്. ആവശ്യക്കാർ തൈ ഒന്നിന് 50 രൂപ അടച്ച് അയ്യപ്പൻകോവിൽ കൃഷിഭവനിൽ നിന്ന് വാങ്ങാവുന്നതാണ്.

06/10/2023

പ്രധാനമന്ത്രി കിസാൻ സമ്മാന നിധി
പ്രധാനമന്ത്രി കിസാൻ സമ്മാന നിധിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ കർഷകരും കൃഷിഭവനിൽ എത്തി ഈ കെവൈസി (ekyc)ചെയ്തിട്ട് ഉണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
കർഷകർ കൃഷിഭവനിൽ എത്തുമ്പോൾ ആധാർ കാർഡ് രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ എന്നിവ കൂടെ കൊണ്ടുവരേണ്ടതാണ്.
രജിസ്റ്റർ ചെയ്തിട്ടുള്ള കർഷകൻ തന്നെ കൃഷിഭവനിൽ എത്തേണ്ടതാണ്.
എന്ന്
കൃഷി ഓഫീസർ അയ്യപ്പൻകോവിൽ

Chingam 1 കർഷക ദിനം 1199
17/08/2023

Chingam 1 കർഷക ദിനം 1199

10/06/2022

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പഞ്ചായത്ത് തല വസ്തു രജിസ്ട്രേഷൻ അദാലത്ത് .........
അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്തിലെ Pm KISAN ആനുകൂല്യം കൈപ്പറ്റുന്ന കർഷകർക്കുവേണ്ടി സ്ഥലവിവരങ്ങൾ AIMS പോർട്ടലിൽ സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നതിനുവേണ്ടി കൃഷിഭവൻ്റെ നേതൃത്വത്തിൽ അദാലത്ത് നടത്തുന്നു.
ഇതിലേക്കായി ഇതുവരെയായും തങ്ങളുടെ വസ്തുവിവരങ്ങൾ ഓൺലൈനിൽ രജിസ്റ്റർ ചെയ്യാത്ത കർഷകർ തങ്ങളുടെ ആധാർ, ബാങ്ക് പാസ്സ് ബുക്ക് ,ഓൺലൈൻ വഴി കരം അടച്ച രസീതിൻ്റെ കോപ്പി, മൊബൈൽ ,50/- രൂപ ഫീസ് എന്നിവയുമായി മേരികുളം വനിതാ സാംസ്കാരിക നിലയത്തിൽ 11/06/2022 ശനിയാഴ്ച രാവിലെ 11 മണിക്ക് എത്തിച്ചേരേണ്ടതാണ് .
എഴുതി തരുന്ന കരം അടച്ച രസീതിൻ്റെ കോപ്പിയുള്ള കർഷകർ വരേണ്ടതില്ല.

കൃഷി ആഫീസർ

18/09/2021

കുരുമുളക്‌ വള്ളി കൃഷി ഭവനിൽ വിതരണത്തിനായി എത്തിയിട്ടുണ്ട് .
ആവശ്യമുള്ള കർഷകർ നിർദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷയും , ആധാറിൻ്റെയും , ബാങ്ക് പാസ്സ് ബുക്കിൻ്റെയും , കരം അടച്ച രസീതിൻ്റെയും ( ഇല്ലെങ്കിൽ റേഷൻ കാർഡിൻ്റെ ) കോപ്പി കളുമായി കൃഷി ഭവനിൽ എത്തേണ്ടതാണ് .

കൃഷി ആഫീസർ

13/08/2021

ഒരു കോടി ഫലവൃക്ഷതൈകൾ 2021
നല്ലയിനം ഫലവൃക്ഷതൈകൾ വിതരണത്തിന്
പേര, മാതളം, പാഷൻ ഫ്രൂട്ട് എന്നിവയുടെ തൈകൾ കൃഷിഭവനിൽ വിതരണത്തിനായി എത്തിയിട്ടുണ്ട്.
പേരയുടെ ലെയറിംഗ് ചെയ്ത തൈകൾ ഒന്നിന് രൂപ 12.50 നിരക്കിലും, മാതളത്തിൻ്റെ ലെയറിംഗ് ചെയ്ത തൈ ഒന്നിന് രൂപ 7.50 നിരക്കിലും, പാഷൻ ഫ്രൂട്ടിൻ്റെ തൈക സൗജന്യമായും വിതരണം ചെയ്യുന്നു.
തൈകൾ ആവശ്യമുള്ള കർഷകർ കൃഷിഭവനുമായി ബന്ധപ്പെടുക.

കൃഷി ആഫീസർ

24/07/2021

കൃഷിഭവൻ അയ്യപ്പൻകോവിൽ പച്ചക്കറി വിത്തുകൾ അടങ്ങുന്ന പാക്കറ്റ് ലഭിക്കുന്നതാണ് ആവശ്യമുള്ള കർഷകർ കൃഷിഭവനിൽ/വാർഡ് മെമ്പർ മാരെ യോ ബന്ധപ്പെടുക.
എന്ന്
കൃഷി ഓഫീസർ
അയ്യപ്പൻകോവിൽ

14/07/2021

അയ്യപ്പൻകോവിൽ കൃഷി ഭവൻ പരിധിയിൽ കുറഞ്ഞത് പത്ത് സെൻറ് എങ്കിലും പച്ചക്കറി കൃഷി ചെയ്യുന്ന കർഷകർക്ക് സബ്സിഡിക്കായി അപേക്ഷിക്കാം.2021 - 2022 വർഷത്തെ കരം അടച്ച രസീതും ആധാർ കാർഡിന്റെ കോപ്പി,ബാങ്ക് പാസ്സ്‌ബുക്കിന്റെ കോപ്പി എന്നിവയുമായി 22/07 / 2022 ന് മുൻപ് കൃഷി ഭവനിൽ അപേക്ഷ സമർപ്പിക്കുക.
എന്ന് കൃഷി ഓഫീസർ
അയ്യപ്പൻകോവിൽ

07/07/2021

ഒരുകോടി ഫല വൃക്ഷത്തൈ പദ്ധതിപ്രകാരം അയ്യപ്പൻകോവിൽ കൃഷിഭവനിൽ നല്ല ഇനം എത്താൻ വാഴക്കന്നുകൾ എത്തിയിട്ടുണ്ട്. കന്നുകൾ ലഭിക്കുന്നതിന് കർഷകർ തങ്ങളുടെ വാർഡ് മെമ്പർമാരെ ബന്ധപ്പെടേണ്ടതാണ്.ഒരു കർഷകന് പരമാവധി 10 കന്നുകൾ ലഭിക്കുന്നതായിരിക്കും.

*കർഷകർക്കുള്ള അറിയിപ്പ്*കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനമൊട്ടാകെ കനത്ത മഴയും, കാറ്റുമുണ്ട്. തന്മൂലം അയ്യപ്പൻ കോവിൽ പഞ്ചായത്...
15/05/2021

*കർഷകർക്കുള്ള അറിയിപ്പ്*

കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനമൊട്ടാകെ കനത്ത മഴയും, കാറ്റുമുണ്ട്. തന്മൂലം അയ്യപ്പൻ കോവിൽ പഞ്ചായത്ത് പരിധിയിൽ കൃഷിനാശം ഉണ്ടാകുന്ന പക്ഷം കർഷകർ അത് കൃഷിഭവനിൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

*കർഷകന്റെ പേര്, വീട്ടു പേര്, വാർഡ്, കൃഷിഭൂമിയുടെ ആകെ വിസ്തൃതി, കൃഷിനാശം ഉണ്ടായ വിളകളുടെ പേര്, എണ്ണം/വിസ്തൃതി എന്നീ വിവരങ്ങൾക്ക് ഒപ്പം നാശനഷ്ടങ്ങളുടെ ചിത്രങ്ങളും (കൃഷിയിടത്തിൽ കർഷകൻ നിൽക്കുന്ന ചിത്രങ്ങൾ ഉൾപ്പടെ) എടുത്ത് 9383471014എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ അയക്കുക.*

കൃഷിനാശം ഉണ്ടായതിനുള്ള നഷ്ടപരിഹാരം ലഭിക്കുന്നതിനായി കർഷകർ ആദ്യമായി AIMS പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഇതിനായി *https://www.aims.kerala.gov.in/home* എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കാണുക.

https://youtu.be/PwW6_hDvriY

ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ കർഷകർ ആരും തന്നെ പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് കൃഷിഭവനിൽ ഇപ്പോൾ വരേണ്ടതില്ല. കാർഷിക സംബന്ധമായ എന്ത് സംശയ നിവാരണത്തിനും കൃഷി ഓഫീസറുമായി മേൽപ്പറഞ്ഞ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

*എല്ലാവരും സുരക്ഷിതരായി അവരവരുടെ വീടുകളിൽ തന്നെ കഴിയുക. സർക്കാർ നിർദ്ദേശങ്ങൾ പൂർണമായും അനുസരിക്കുക. കോവിഡ് / ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ പാലിക്കുക.*

കൃഷി ഓഫീസർ
അയ്യപ്പൻ കോവിൽ

AIMS is an integrated system developed for the Department of Agriculture & Farmers Welfare to provide departmental services efficiently to farmers with the help of Information Technology. SMART is the major component of AIMS which provides work flow based claim processing suite for processing farmer...

Address

Udumbanshola
685553

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm

Telephone

+919383471014

Website

Alerts

Be the first to know and let us send you an email when Ayappankovil krishi bhavan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Ayappankovil krishi bhavan:

Share