CPIM santhanppara Ac

CPIM santhanppara Ac Official page Of Communist Party of India (marxist) Santhanpara Area Committee

അനശ്വര രക്തസാക്ഷിസ: T . അയ്യപ്പദാസ്ദിനം
31/05/2026

അനശ്വര രക്തസാക്ഷി
സ: T . അയ്യപ്പദാസ്ദിനം

VD- ED-MODI വേട്ടക്കെതിരായി  ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനാപത്യ മുന്നണിയുടെ  നേതൃതത്തിൽ  പ്രതിഷേധ പ്രകടനം നടത്തി യോഗത്തി...
29/05/2026

VD- ED-MODI വേട്ടക്കെതിരായി ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനാപത്യ മുന്നണിയുടെ നേതൃതത്തിൽ പ്രതിഷേധ പ്രകടനം നടത്തി യോഗത്തിൽ സ:എൻ പി സുനിൽ കുമാർ,തിലോത്തമ സോമൻ,കെ കെ സജികുമാർ. സ: ടി എൻ ഉണ്ണികൃഷ്ണൻ, രഞ്ജിത് കുമാർ, സ: അരുൺ അശോകൻ എന്നിവർ പങ്കെടുത്തു

E.D. റെയ്ഡിനെതിരെ പ്രതിഷേധംശാന്തൻപാറ ഏരിയായിൽ പാറത്തോട്, കാരിത്തോട്, ഉടുമ്പൻചോല, ചെമ്മണ്ണാർ, വട്ടപ്പാറ, പൂപ്പാറ, ചിന്നക്...
27/05/2026

E.D. റെയ്ഡിനെതിരെ പ്രതിഷേധം
ശാന്തൻപാറ ഏരിയായിൽ പാറത്തോട്, കാരിത്തോട്, ഉടുമ്പൻചോല, ചെമ്മണ്ണാർ, വട്ടപ്പാറ, പൂപ്പാറ, ചിന്നക്കനാൽ,ശാന്തൻപാറ , സൂര്യനെല്ലി, ബിഎൽറാം എന്നീ കേന്ദ്രങ്ങളിൽ നൂറുകണക്കിന് ബഹുജങ്ങൾ പങ്കെടുത്ത് പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടന്നു. വിവിധ കേന്ദ്രങ്ങളിൽ N.P. സുനികുമാർ, V.N. മോഹനൻ, V.V. ഷാജി, തിലോത്തമ സോമൻ, തോമസ് വർഗീസ്, രഞ്ജിത്ത് K.Kസജികുമാർ , ജോബിൻ ജോസ് , ബിനീഷ്, A.T. റോയ്, P.A. ജോണി, ജിമ്മി ജോർജ്ജ്, ഉണ്ണികൃഷ്ണൻ, അരുൺ അശോകൻ, സഞ്ജീവ് ,സേനാപതി ശശി, ജിഷ ദിലിപ്, N.R. ജയൻ, ലിജു വർഗീസ്, M.I. സെബാസ്റ്റ്യൻ , V.X. ആൽബിൻ, രശ്മിധനരാജ് , S. വേൽസ്വാമി, ബീന സന്തോഷ് PV .പൗലോസ്,പത്മനാഭൻ തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയനെ ലക്ഷ്യമാക്കിയുള്ള എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ (ഇഡി) ഹീനമായ ആക്രമണത്തില്‍ നാടെങ...
27/05/2026

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയനെ ലക്ഷ്യമാക്കിയുള്ള എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ (ഇഡി) ഹീനമായ ആക്രമണത്തില്‍ നാടെങ്ങും പ്രതിഷേധം. കേന്ദ്ര ഏജൻസിയുടെ വേട്ടയാടലിനെതിരെ ജനങ്ങൾ തെരുവിലിറങ്ങി. ഇഡി റെയ്ഡ് നടക്കുന്ന സ. പിണറായി വിജയന്റെ കണ്ണൂർ പിണറായിയിലെ വീടിന് മുന്നിൽ നേതാക്കളടക്കം റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.

27/05/2026

സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

സി.പി.ഐ (എം) പോളിറ്റ്‌ബ്യൂറോ അംഗവും, പ്രതിപക്ഷനേതാവുമായ പിണറായി വിജയനെതിരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ രാഷ്ട്രീയ വേട്ടയ്‌ക്കെതിരെ സി.പി.ഐ (എം) സെക്രട്ടേറിയറ്റ്‌ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ്‌ പിണറായി വിജയന്റെ വീട്ടിലെ റെയ്‌ഡ്‌. ഈ നടപടികളിലൂടെ പിണറായി വിജയനെയോ അദ്ദേഹത്തിന്റെ പ്രസ്ഥാനത്തേയോ ഇടതുപക്ഷത്തെയോ തകര്‍ക്കാമെന്ന വ്യാമോഹം ബി.ജെ.പിക്ക്‌ വേണ്ട. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലായ്‌മ ചെയ്യാന്‍ കേന്ദ്ര ഏജന്‍സികളെ ആയുധവത്‌കരിക്കുക എന്നതാണ്‌ കേന്ദ്ര സര്‍ക്കാരിന്റെ നയസമീപനം. ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരിക തന്നെ ചെയ്യും.

പിണറായിയെ വേട്ടയാടുന്നതില്‍ ബി.ജെ.പിക്ക്‌ കോണ്‍ഗ്രസിന്റെ സഹായവും, സഹകരണവും ഉണ്ടെന്ന കാര്യം വിസ്‌മരിക്കാന്‍ പാടില്ല. ലോക്‌സഭാ പ്രതിപക്ഷ നേതാവ്‌ രാഹുല്‍ ഗാന്ധി നിരന്തരമായി കേരളത്തില്‍ വന്നു പ്രസംഗിച്ചത്‌, എന്തുകൊണ്ട്‌ പിണറായി വിജയനെ ഇ.ഡി അറസ്റ്റ്‌ ചെയ്യുന്നില്ല എന്നായിരുന്നു. മുഖ്യമന്ത്രി വി.ഡി സതീശന്‍ പ്രധാനമന്ത്രിയേയും, കേന്ദ്ര മന്ത്രിമാരേയും സന്ദര്‍ശിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ്‌ ഈ നടപടികള്‍ എന്നതും ഇതിനൊപ്പം കൂട്ടിവായിക്കണം. ഡല്‍ഹിയില്‍ അരവിന്ദ്‌ കെജരിവാളിന്‌ നേരെ കോണ്‍ഗ്രസ്‌ പിന്തുണയോടെ ബി.ജെ.പിയും, കേന്ദ്ര ഏജന്‍സികളും നടത്തിയ കടന്നാക്രമണങ്ങളും ഇതിന്‌ സമാനമായിരുന്നു.

പിണറായിയെ ശാരീരികമായും, രാഷ്ട്രീയമായും ഇല്ലായ്‌മ ചെയ്യാന്‍ കോണ്‍ഗ്രസും, ബി.ജെ.പിയും മാറിമാറി ശ്രമിച്ചിട്ടുണ്ട്‌. അടിയന്തരാവസ്ഥാകാലം മുതല്‍ അദ്ദേഹത്തിന്‌ നേര്‍ക്ക്‌ നടന്ന എണ്ണിയാലൊടുങ്ങാത്ത രാഷ്ട്രീയ പകപ്പോക്കലുകളുടെ പുതിയ ഏടാണ്‌ ഇത്‌. ആ നീക്കങ്ങളെ തകര്‍ത്ത്‌ മുന്നേറിയ പിണറായി വിജയനും, അദ്ദേഹത്തിന്റെ പ്രസ്ഥാനവും ഈ വെല്ലുവിളിയും അതിജീവിക്കുമെന്ന്‌ ഉറപ്പാണ്‌.

സി.എം.ആര്‍.എല്ലുമായി ബന്ധപ്പെട്ട ഏത്‌ കേസും ഏത്‌ രൂപത്തില്‍ വേണമെങ്കിലും അന്വേഷിക്കുന്നതിന്‌ ഒരു തടസ്സവുമില്ല. എന്നാല്‍, രാഷ്ട്രീയ പ്രേരണയോടെയാണ്‌ നിരന്തരമായ ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്ന്‌ ഉന്നത കോടതികളില്‍ പോലും വെളിപ്പെട്ടതാണ്‌. വിജിലന്‍സ്‌ കോടതി, ഹൈക്കോടതി, സുപ്രീം കോടതി എന്നിവയെല്ലാം ഇത്‌ പറഞ്ഞതാണ്‌. അതേസമയം, ഇന്ന്‌ സംസ്ഥാന മന്ത്രിസഭയില്‍ അംഗങ്ങളായ രണ്ട്‌ പേര്‌ സി.എം.ആര്‍.എല്ലില്‍ നിന്ന്‌ പണം പറ്റിയെന്ന്‌ ആ കമ്പനി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌, അവരും സമ്മതിച്ചിട്ടുണ്ട്‌. എന്നിട്ടും ഒരു നടപടിയും ഇവര്‍ക്കെതിരെ സ്വീകരിച്ചിട്ടില്ല.

രാഷ്ട്രീയ എതിരാളികള്‍ക്ക്‌ നേരെയുള്ള പകപോക്കലിനായി കേന്ദ്ര ഏജന്‍സികളെ ബി.ജെ.പി ഉപയോഗിക്കുന്നത്‌ സുപ്രീം കോടതി തന്നെ പലതവണ ചൂണ്ടിക്കാട്ടിയതാണ്‌. ഇന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ എടുത്ത കേസുകളില്‍ ഒരു ശതമാനത്തില്‍ പോലും ശിക്ഷ ലഭിക്കുന്നില്ല എന്ന വസ്‌തുതയും ഈ രാഷ്ട്രീയവേട്ടയ്‌ക്ക്‌ അടിവരയിടുന്നു. ഈ സമീപനം തന്നെയാണ്‌ കോണ്‍ഗ്രസ്‌ പിന്തുണയോടെ കേരളത്തില്‍ സി.പി.ഐ (എം) നെതിരെ ബി.ജെ.പി ഇപ്പോള്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്‌.

കേന്ദ്ര ഏജന്‍സികളുടെ വേട്ടയാടല്‍ നടക്കുമ്പോള്‍ ബി.ജെ.പി പാളയത്തില്‍ അഭയം തേടുന്ന കോണ്‍ഗ്രസ്‌ ഉന്നതനേതാക്കളെയാണ്‌ രാജ്യമെങ്ങും കണ്ടത്‌. ഹിമന്ത ബിശ്വ ശര്‍മയും, അശോക്‌ ചവാനും, നവീന്‍ ജിന്‍ഡാലും, ക്യാപ്‌റ്റന്‍ അമരീന്ദര്‍ സിംഗും, ദിഗംബര്‍ കാമത്തും മുതല്‍ കേന്ദ്ര ഏജന്‍സികള്‍ക്ക്‌ മുന്നിലെത്തിയ ഏതാണ്ട്‌ എല്ലാ കോണ്‍ഗ്രസ്‌ നേതാക്കളും ബി.ജെ.പിയിലെത്തി. ഇത്തരം ഭീഷണികള്‍ ഒരുകാലത്തും പക്ഷേ, സി.പി.ഐ (എം)ന്‌ മുന്നില്‍ വിലപ്പോയിട്ടില്ല. സംഘപരിവാറിന്റെ ഭീഷണിക്ക്‌ മുന്നില്‍ ജീവന്‍ കൊടുത്ത്‌ പോരാടിയവരാണ്‌ സി.പി.ഐ (എം) പ്രവര്‍ത്തകര്‍. സംഘപരിവാറിനെതിരെയുള്ള പോരാട്ടങ്ങള്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോവും.

പിണറായി വിജയന്‌ നേരെയുള്ള ഈ കടന്നാക്രമണത്തെ പാര്‍ട്ടിക്ക്‌ നേരെയുള്ള ആക്രമണമായാണ്‌ സി.പി.ഐ (എം) കാണുന്നത്‌. ഒരു ആഹ്വാനവുമില്ലാതെ ആയിരക്കണക്കിന്‌ പൊതുജനങ്ങളാണ്‌ ഇതിനകം തന്നെ പ്രതിഷേധിച്ച്‌ തെരുവിലിറങ്ങിയത്‌. പാര്‍ട്ടിയുടെ എല്ലാ ജില്ലാ-ഏരിയ-ലോക്കല്‍ കേന്ദ്രങ്ങളിലല്‍ പ്രതിഷേധ പ്രകടനം നടക്കുകയാണ്‌. എല്ലാ ബ്രാഞ്ചിലും ഇന്ന്‌ വൈകിട്ട്‌ പന്തം കൊളുത്തി പ്രകടനം നടത്തും.

സി.പി.ഐ (എം) നെതിരെയുള്ള ഈ കടന്നാക്രമണത്തിനെതിരെ എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണമെന്ന്‌ സംസ്ഥാന സെക്രട്ടേറിയറ്റ്‌ ആഹ്വാനം ചെയ്യുന്നു.

ഡീലുണ്ടാക്കിയവരേ... ആളും പ്രസ്ഥാനവും മാറിപ്പോയെന്നേ നിങ്ങളോട് പറയാനുള്ളു. ഫാസിസ്റ്റ് അജണ്ടകൾക്ക് മുന്നിൽ മുട്ടുമടക്കിയ ച...
27/05/2026

ഡീലുണ്ടാക്കിയവരേ... ആളും പ്രസ്ഥാനവും മാറിപ്പോയെന്നേ നിങ്ങളോട് പറയാനുള്ളു. ഫാസിസ്റ്റ് അജണ്ടകൾക്ക് മുന്നിൽ മുട്ടുമടക്കിയ ചരിത്രം ഈ പ്രസ്ഥാനത്തിനില്ലെന്നും നിങ്ങളെ ഓർമ്മിപ്പിക്കട്ടെ. പ്രതിപക്ഷ നേതാവ് സഖാവ് പിണറായി വിജയന്റെ വസതിയിൽ ഇഡിയെ ഉപയോഗിച്ച് നടത്തുന്ന റെയ്ഡ് ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണമാണ്. പിണറായിയെയും ഈ പ്രസ്ഥാനത്തെയും കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കലാണിത്. ഇതിനെതിരായി കേരളം പ്രതിഷേധിക്കുകയാണ്. തിരുവനന്തപുരത്തെ സഖാവ് പിണറായി വിജയൻ്റെ വസതിക്ക് മുന്നിലെ പ്രതിഷേധത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉൾപ്പെടെയുള്ള സഖാക്കൾ തുടരുകയാണ്.

സഖാവ് പിണറായി വിജയന്റെ വസതിയിൽ ഇഡി നടത്തുന്ന റെയ്ഡിനെ സിപിഐ എം ശക്തമായി അപലപിക്കുന്നു. കേരളത്തിന്റെ പ്രതിപക്ഷ നേതാവിനെ ല...
27/05/2026

സഖാവ് പിണറായി വിജയന്റെ വസതിയിൽ ഇഡി നടത്തുന്ന റെയ്ഡിനെ സിപിഐ എം ശക്തമായി അപലപിക്കുന്നു. കേരളത്തിന്റെ പ്രതിപക്ഷ നേതാവിനെ ലക്ഷ്യമിട്ട് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള ആസൂത്രിത ആക്രമണമാണിത്. ഇത്തരം നടപടികളിലൂടെ സ. പിണറായി വിജയനെയോ സിപിഐ എമ്മിനെയോ ഭയപ്പെടുത്താം എന്ന് കരുതേണ്ട. ഈ റെയ്ഡിൽ യുഡിഎഫ് സർക്കാരിന്റെ ഇടപെടലും സംശയിക്കേണ്ടിയിരിക്കുന്നു.

സ. എം എ ബേബി
സിപിഐ എം ജനറൽ സെക്രട്ടറി

ബാലസംഘം ശാന്തൻപാറ ഏരിയ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ലീഡേഴ്സ് സമ്മർ ക്യാമ്പ് ആൻഡ് ഹാപ്പിനസ് ഫെസ്റ്റിവൽ മെയ് 19 ശാന്തൻപാറ സ...
17/05/2026

ബാലസംഘം ശാന്തൻപാറ ഏരിയ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ലീഡേഴ്സ് സമ്മർ ക്യാമ്പ് ആൻഡ് ഹാപ്പിനസ് ഫെസ്റ്റിവൽ മെയ് 19 ശാന്തൻപാറ സ: എ കെ ദാമോദരൻ ഓഡിറ്റോറിയത്തിൽ

ഒഴിപ്പിക്കലിലേക്ക് എത്തിച്ചത്  ബിജെപി _ കോൺഗ്രസ് ഇടപെടലുകൾനിരാലംബ കുടുംബങ്ങളെ സംരക്ഷിക്കാൻ നിലകൊള്ളും: സിപിഐ എംശാന്തൻപാറ...
08/05/2026

ഒഴിപ്പിക്കലിലേക്ക് എത്തിച്ചത് ബിജെപി _ കോൺഗ്രസ് ഇടപെടലുകൾ

നിരാലംബ കുടുംബങ്ങളെ സംരക്ഷിക്കാൻ നിലകൊള്ളും: സിപിഐ എം

ശാന്തൻപാറ
പൂപ്പാറയിൽ കുടിയൊഴിപ്പിക്കലിന് ഇരയായ നിരാലംബരെ സംരക്ഷിക്കാനുള്ള എല്ലാ ഇടപെടലും നടത്തുമെന്നും അതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും സിപിഐ എം ശാന്തൻപാറ ഏരിയ കമ്മിറ്റി വാർത്താ കുറിപ്പിൽ അറിയിച്ചു. ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് പതിറ്റാണ്ടുകളായി താമസിച്ചിരുന്ന കുടുംബങ്ങളെയും വ്യാപാരസ്ഥാപനങ്ങളെയും ജില്ലാ ഭരണകൂടം ഒഴിപ്പിക്കുന്നത്. കോടതി ഉത്തരവിലേക്ക് നയിച്ചത് ബിജെപി നേതാവ് പണം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്നുള്ള സംഭവ വികാസങ്ങളാണ്. ബിജെപി നേതാക്കൾ ഹൈക്കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വ്യാപാരികളും കോൺഗ്രസ് പ്രവർത്തകരുമായ രണ്ടു പേർക്ക് നോട്ടീസ് ലഭിച്ചു. തങ്ങളുടെ സ്ഥാപനങ്ങൾ മാത്രമല്ല മറ്റ് 86 പേർക്കു കൂടിയുണ്ടെന്ന് അഭിഭാഷകൻ പറഞ്ഞ് എല്ലാവരേയും ഇതിലേക്ക് വലിച്ചിടുകയായിരുന്നു. എന്നാൽ യാഥാർഥ്യം മറച്ച് പഞ്ചായത്ത് ഭരണസമിതിക്കെതിരെ ഇല്ലാ കഥകൾ പ്രചരിപ്പിക്കുന്നത് പൂപ്പാറ നിവാസികൾ മനസിലാക്കും.

സംരക്ഷണ നടപടികളുമായി മുന്നോട്ട്

വീടോ സ്ഥലമോ ഇല്ലാത്ത നിരാലംബരായ 13 കുടുംബങ്ങളെ സംരക്ഷിക്കാൻ സിപിഐ എം ഇടപെടലുകൾ തുടങ്ങി. ജില്ലാ കലക്ടർ, റവന്യൂ ഉദ്യോഗസ്ഥർ മറ്റ് അധികാരികൾ എന്നിവരുമായി നേതൃത്വം ചർച്ച നടത്തി. താൽക്കാലികമായിപുനരധിവസിപ്പിക്കാൻ പൂപ്പാറയിലെ എച്ച് എം എ ലിൻ്റെ ഒഴിവുള്ള ലയങ്ങൾ ഉപയോഗപ്പെടുത്തും. കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നു. കൂടാതെ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തും. സ്ഥലം കണ്ടെത്തി വീട് നിർമിച്ച് നൽകുന്നതിനുള്ള നടപടി ക്രമങ്ങൾ ശാന്തൻപാറ പഞ്ചായത്ത് ആരംഭിച്ചു. ഭരണസമിതി ചേർന്ന് ജില്ലാ കലക്ടറെ അറിയിച്ചുകഴിഞ്ഞു. പലവട്ടം കുടിയൊഴിപ്പിക്കാനെത്തിയപ്പോഴൊക്കെ എൽ ഡി എഫ് ഇടപെട്ട് മാറ്റിവെപ്പിക്കയായിരുന്നു. ഭരണമാറ്റത്തോടെ ജില്ലാ ഭരണകൂടം ഒഴിപ്പിക്കൽ നടപടികൾ വേഗത്തിലാക്കുകയായിരുന്നു. അർഹരായ കുടുംബങ്ങളെ വഴിയാധാരമാക്കാതെ സംരക്ഷിക്കുന്നതിന് ഇടപെടൽ നടത്തുമെന്നും മറിച്ചുള്ള വ്യാജ പ്രചാരണങ്ങൾ തള്ളണമെന്നും സിപിഐ എം ഏരിയ സെക്രട്ടറി വി വി ഷാജി പറഞ്ഞു.

Address

Udumbanshola

Website

Alerts

Be the first to know and let us send you an email when CPIM santhanppara Ac posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share