തുവ്വൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്

  • Home
  • India
  • Tuvvur
  • തുവ്വൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്

തുവ്വൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് പ്രസിഡന്റ്: സി. ടി. ജസീന
വൈസ് പ്രസിഡന്റ്: എൻ. പി. നിർമ്മല
സെക്രട്ടറി: പോൾസൺ റോബർട്ട്

16/01/2026
15/01/2026

“ഭൂമിയിലുള്ളവരോടു കാരുണ്യം കാണിക്കുക; അങ്ങനെ ചെയ്താൽ ആകാശത്തിലുള്ളവൻ നിങ്ങളോടും കാരുണ്യം കാണിക്കും.”

പാലിയേറ്റീവ് ദിനം നമ്മെ ഓർമ്മിപ്പിക്കുന്നത് വേദനയിലും അസുഖങ്ങളിലും ഒറ്റപ്പെടലിലും കഴിയുന്ന മനുഷ്യരോടുള്ള കരുണയും പരിചരണവുമാണ് ഏറ്റവും വലിയ മനുഷ്യസേവനമെന്ന സത്യമാണ്. ചികിത്സയ്‌ക്കൊപ്പം സ്നേഹവും ആശ്വാസവും മാനസിക പിന്തുണയും നൽകുന്ന പാലിയേറ്റീവ് പ്രവർത്തകർ ഭൂമിയിലെ കാരുണ്യത്തിന്റെ ഏറ്റവും മനോഹരമായ മുഖമാണ്.

നമുക്കെല്ലാവർക്കും പാലിയേറ്റീവ് രംഗത്ത് വോളണ്ടിയർമാരായി മാറാനും, രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും ശാരീരികവും മാനസികവും സാമ്പത്തികവുമായ പിന്തുണ നൽകി സജീവ പങ്കാളികളാകാനും കഴിയും. ഒരു ചെറിയ സഹായം പോലും ഒരാളുടെ ജീവിതത്തിൽ വലിയ ആശ്വാസമായി മാറാം.

നമുക്ക് കഴിയുന്ന രീതിയിൽ വേദനയിൽ കഴിയുന്നവർക്കായി കൈ നീട്ടാം. കാരുണ്യത്തിന്റെ ഈ സന്ദേശം പാലിയേറ്റീവ് ദിനത്തിൽ മാത്രമല്ല, നമ്മുടെ ദിനചര്യയിലും ജീവിക്കട്ടെ.

09/09/2025

തുവ്വൂർ ഗ്രാമപഞ്ചായത്തിലെ കാലിക്കറ്റ് സർവകലാശാലയുടെ അവസാന വർഷ (പ്രൈവറ്റ് രജിസ്ട്രേഷൻ) വിദ്യാർത്ഥികൾക്ക് Calicut University Social Service Programme (CUSSP) സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ആവശ്യമായ സാമൂഹ്യസേവന പ്രവർത്തനങ്ങൾ ചെയ്യുന്നതിനുള്ള രജിസ്ട്രേഷൻ നാളെ മുതൽ (10.09.2025 – ബുധനാഴ്ച) ആരംഭിക്കുന്നു. വിദ്യാർത്ഥികൾ രാവിലെ 10 മണിക്ക് തുവ്വൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ എത്തി രജിസ്ട്രേഷൻ നടത്തി, ഗ്രാമപഞ്ചായത്ത് നിർദ്ദേശിക്കുന്ന സാമൂഹ്യസേവന പ്രവർത്തനങ്ങളിൽ പങ്കെടുക്കാവുന്നതാണ്.

സി.ടി ജസീന
പ്രസിഡൻ്റ് തുവ്വൂർ ഗ്രാമപഞ്ചായത്ത്

തുവ്വൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ അറിയിപ്പ്ബഹു കേരള ഹൈകോടതിയുടെ ഉത്തരവ് പ്രകാരം, തുവ്വൂർ ഗ്രാമപഞ്ചായത്തിന് പരിതിയിൽ...
16/12/2024

തുവ്വൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ അറിയിപ്പ്

ബഹു കേരള ഹൈകോടതിയുടെ ഉത്തരവ് പ്രകാരം, തുവ്വൂർ ഗ്രാമപഞ്ചായത്തിന് പരിതിയിൽ നിലവിൽ പാതയോരങ്ങളിലും, ഫുട്പാത്തുകളിലും, ട്രാഫിക് ഐലന്റുകളിലും, ഹാൻഡ് റയിലുകളിലും അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ തുടങ്ങിയവ എന്നിവ നീക്കം ചെയ്യുന്നതിനുള്ള സ്ക്വാഡ് ഇന്ന് അൽപം സമയത്തിനുള്ളിൽ ഇറങ്ങും. സ്വമേധയ നീക്കം ചെയ്താൽ പിഴ ഇടാക്കില്ല. സ്ക്വാഡ് നീക്കം ചെയ്യുന്ന ബോർഡ് ഒന്നിന് 5000/- രൂപ പിഴയും നിക്കം ചെയ്യുന്നതിന്നുള്ള ചിലവും വ്യക്തികൾ/രാഷ്ട്രീയ പാർട്ടികൾ/സംഘടനകൾ എന്നിവകളിൽ നിന്നും ഈടാക്കുന്നതാണ്.

സെക്രട്ടറി
തുവ്വൂർ ഗ്രാമപഞ്ചായത്ത്

31/12/2023

ഏവർക്കും സന്തോഷവും ഐശ്വര്യവും നിറഞ്ഞ ഒരു പുതുവത്സരം ആശംസിക്കുന്നു. 2024 മറ്റു വർഷങ്ങളെക്കാൾ നിങ്ങൾക്കേവർക്കും ഏറ്റവും മികച്ച ഒരു വർഷമാകട്ടെ എന്ന് ആശംസിക്കുന്നു, പ്രർത്ഥിക്കുന്നു....

പി ടി ജ്യോതി
പ്രസിഡന്റ്, തുവ്വൂർ ഗ്രാമപഞ്ചായത്ത്


#പുതുവത്സരാശംസകൾ

23/11/2023

തുവ്വൂർ ഗ്രാമപഞ്ചായത്തിലെ മൊത്തം ആസ്തികൾ, വീടുകൾ, റോഡുകൾ തുടങ്ങിയവ അളന്ന് തിട്ടപ്പെടുത്തുന്നതിനായുള്ള സമഗ്രമായ സർവ്വേക്ക് ഗ്രാമപഞ്ചായത്ത് ഓഫീസ് അളന്ന് കൊണ്ട് തുടക്കം കുറിച്ചു.
വീടുകൾ അളക്കുന്നതിനായി പഞ്ചായത്ത് നിയോഗിച്ച ആളുകൾ വീടുകളിലെത്തുബോൾ അവർക്കുള്ള സൗകര്യങ്ങൾ ചെയ്ത് കൊടുക്കുകയും, ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുകയും ചെയ്യത് ഇതുമായി പൂർണ്ണമായി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു

പി ടി ജ്യോതി
പ്രസിഡന്റ്, തുവ്വൂർ ഗ്രാമപഞ്ചായത്ത്

12/08/2023

തുവ്വൂർ ഗ്രാമപഞ്ചായത്ത് അക്കരപ്പുറം വാർഡ് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർ പട്ടിക പുതുക്കുന്നതിന് മുനോടിയായി കരട്...
19/06/2023

തുവ്വൂർ ഗ്രാമപഞ്ചായത്ത് അക്കരപ്പുറം വാർഡ് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർ പട്ടിക പുതുക്കുന്നതിന് മുനോടിയായി കരട് വോട്ടർ പട്ടിക ഇന്ന് 19-06-2023 ന് പ്രസിദ്ധീച്ചു.

01-01-2023 പ്രാബല്യ തീയ്യതിയായി വോട്ടർ പട്ടികയിൽ പുതിയതായി പേര് ചേർക്കൽ, തെറ്റ്തിരുത്തൽ, സ്ഥാനമാറ്റം എന്നിവക്കുള്ള അപേക്ഷകൾ www.lsgelection.kerala.gov.in എന്ന് വെബ് സൈറ്റ് മുഖേന ഇന്ന് മുതൽ 04-07-2023 ന് 5 മണി വരെ ഓൺലൈൻ ആയി സമർപ്പിക്കാവുന്നതാണ്. ഓൺലൈൻ അപേക്ഷകർക്കുള്ള ഹിയറിംഗ് നോട്ടീസുകൾ യഥാസമയം തന്നെ വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

വോട്ടർ പട്ടികയിൽ പേര് ചേർത്തതിനും ചേർക്കുന്നതിനും എതിരായുള്ള ആക്ഷേപങ്ങൾ 04-07-2023 ന് 5 മണി വരെ നേരിട്ട് സമർപ്പിക്കാവുന്നതാണ്.

ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർ
തുവ്വൂർ ഗ്രാമപഞ്ചായത്ത്

19/06/2023

Address

Tuvvur
679327

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+914931284128

Alerts

Be the first to know and let us send you an email when തുവ്വൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to തുവ്വൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്:

Share