INTUC യുവതൊഴിലാളി വിഭാഗം പത്തനംതിട്ട

  • Home
  • India
  • Trithala
  • INTUC യുവതൊഴിലാളി വിഭാഗം പത്തനംതിട്ട

INTUC യുവതൊഴിലാളി വിഭാഗം പത്തനംതിട്ട Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from INTUC യുവതൊഴിലാളി വിഭാഗം പത്തനംതിട്ട, Political organisation, Trithala.

25/03/2026
25/03/2026

VT balram VT Balram

15/03/2026

പി എം ജി എസ്‌ വൈ പദ്ധതിയിൽ പ്രത്യേക ഗ്രാമീണ കോറിഡോർ പദ്ധതിക്ക് ഇപ്പോൾ അപേക്ഷിക്കാം.

PMGSY പദ്ധതിയിൽ പ്രത്യേക ഗ്രാമീണ കോറിഡോർ നിർമ്മിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ്.
കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ കീഴിലുള്ള പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (PMGSY) പദ്ധതിയുടെ ഭാഗമായി പൊതു-സ്വകാര്യ പങ്കാളിത്ത (PPP) മാതൃകയിൽ Special Rural കോറിഡോർ നിർമ്മിക്കുന്നതാണ് പദ്ധതി.

ഈ പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയുന്ന റോഡുകൾക്കുള്ള മാനദണ്ഡങ്ങൾ ചുവടെ ചേർക്കുന്നു.

1. ടൂറിസം
ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരാൻ സഹായിക്കുന്ന റോഡുകൾ.

2. സാമ്പത്തികം
ചെറുതും വലുതുമായ വ്യാപാര-വ്യവസായ കേന്ദ്രങ്ങളിലേക്കുള്ള റോഡുകൾ.

3. തീർത്ഥാടനം
പ്രധാനപ്പെട്ട ആരാധനാ കേന്ദ്രങ്ങളെയും തീർത്ഥാടന കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന റോഡുകൾ.

4. കാർഷിക മേഖല
കർഷകർ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ വിപണന കേന്ദ്രങ്ങളിലേക്ക് എത്തിക്കാൻ സഹായിക്കുന്ന റോഡുകൾ.

5. ഊർജ്ജ മേഖല
ജലവൈദ്യുതി പദ്ധതി, സോളാർ പദ്ധതി തുടങ്ങിയ ഊർജ്ജ മേഖലകളെ ബന്ധിപ്പിക്കുന്ന റോഡുകൾ.

പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നതും മേൽപ്പറഞ്ഞ മാനദണ്ഡങ്ങൾ പാലിക്കുന്നതുമായ ഗ്രാമീണ റോഡുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ എത്രയും വേഗം എം.പി. ഓഫീസിൽ നൽകണമെന്ന് അറിയിക്കുന്നു.

ഇത്തരത്തിലുള്ള റോഡുകൾ സംബന്ധിച്ച് താഴെപ്പറയുന്ന വിവരങ്ങൾ ഉൾപ്പെടുത്തി അപേക്ഷ സമർപ്പിക്കണം.

1. റോഡിന്റെ പേര്
2. റോഡ് ആരംഭിക്കുന്നതും അവസാനിക്കുന്നതുമായ സ്ഥലം
3. റോഡ് ഉൾപ്പെടുന്ന വില്ലേജ്, ഗ്രാമ പഞ്ചായത്ത്
4. റോഡിന്റെ നീളം, വീതി
5. റോഡിന്റെ പ്രാധാന്യം (ടൂറിസം, മതകേന്ദ്രം, കാർഷിക വിപണി, വ്യവസായ കേന്ദ്രം, മറ്റ് പ്രധാന സ്ഥലങ്ങൾ)

മുകളിലെ വിവരങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ അപേക്ഷ മാർച്ച് 25-നകം [email protected] എന്ന ഇമെയിലിലേക്ക് അയക്കണമെന്ന് അറിയിക്കുന്നു. ഫോൺ: 0468-2225500, 2224400

ലഭിക്കുന്ന അപേക്ഷകൾ PMGSY ഉദ്യോഗസ്ഥർ പരിശോധിച്ച് വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി അംഗീകാരത്തിനായി കേന്ദ്ര സർക്കാരിന് സമർപ്പിക്കുന്നതാണ്.

എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.

സ്നേഹപൂർവ്വം
Anto Antony എം.പി

Address

Trithala

Website

Alerts

Be the first to know and let us send you an email when INTUC യുവതൊഴിലാളി വിഭാഗം പത്തനംതിട്ട posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share