AEO Valapad

AEO Valapad Assistant Educational Office, Valapad. Revenue district - Thrissur
Kerala, India Office situated at Thriprayar Mini Civil Station.

നാട്ടിക ലുലു CFLTC യിലെ രോഗികൾക്കായി സ്കൗട്ട്സ് & ഗൈഡ്സ് രാജ്യപുര സ്കാർ വിദ്യാർത്ഥികൾ തയ്യാറാക്കിയ 1850 തുണി മാസ്കുകൾ കൈ...
05/10/2020

നാട്ടിക ലുലു CFLTC യിലെ രോഗികൾക്കായി സ്കൗട്ട്സ് & ഗൈഡ്സ് രാജ്യപുര സ്കാർ വിദ്യാർത്ഥികൾ തയ്യാറാക്കിയ 1850 തുണി മാസ്കുകൾ കൈമാറി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഡോ.സുഭാഷിണി മഹാദേവൻ, വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് ഷിജിത്ത് വടുക്കുംചേരി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി .കെ.നാസർ, എൽ.എ.സെക്രട്ടറി കെ.എൽ.മനോഹിത്, എൽ.എ. ഓർഗനൈസിങ് കമ്മീഷണർ കെ.എസ്.കിരൺ എന്നിവർ പങ്കെടുത്തു.

ദീർഘകാലം നമ്മുടെ ഓഫീസിൽ സേവനമനുഷ്ഠിച്ചിട്ടുള്ള സതീഷ് ബാബു, ജൂനിയർ സൂപ്രണ്ട് ആയി പ്രൊമോഷൻ ലഭിച്ച് തിരുവനന്തപുരം ഡയറക്ടർ ജ...
05/10/2020

ദീർഘകാലം നമ്മുടെ ഓഫീസിൽ സേവനമനുഷ്ഠിച്ചിട്ടുള്ള സതീഷ് ബാബു, ജൂനിയർ സൂപ്രണ്ട് ആയി പ്രൊമോഷൻ ലഭിച്ച് തിരുവനന്തപുരം ഡയറക്ടർ ജനറൽ ഓഫീസിലേക്കും ഗ്രേസിയെ പീച്ചി ഗവണ്മെന്റ് ഹൈ സ്കൂളിലേക്കും വിടുതൽ ചെയ്തു.
യാത്രയയപ്പു മീറ്റിംഗിൽ നിന്ന്

ലുലു കോവിഡ് 19 ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്റർ -CFLTC സേവനത്തിൽ ഉപജില്ലയിലെ അധ്യാപകർ തൃപ്രയാർ TSGA സ്റ്റേഡിയത്തിൽ.
05/10/2020

ലുലു കോവിഡ് 19 ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്റർ -CFLTC സേവനത്തിൽ ഉപജില്ലയിലെ അധ്യാപകർ തൃപ്രയാർ TSGA സ്റ്റേഡിയത്തിൽ.

05/10/2020

കുഞ്ഞിക്കുരുവികൾ - കുട്ടികൾക്കായുള്ള സംഗീതശില്പം.
വലപ്പാട് വിദ്യാഭ്യാസ ഉപജില്ലയുടെ സ്നേഹോപഹാരം

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായി ശ്രീ. V K നാസർ സെപ്റ്റംബർ 17 നു ചാർജ് എടുത്തു
05/10/2020

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായി ശ്രീ. V K നാസർ സെപ്റ്റംബർ 17 നു ചാർജ് എടുത്തു

കുട്ടികൾക്കായി വലപ്പാട് ഉപജില്ലയിലെ അധ്യാപകരും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ജീവനക്കാരും ചേർന്ന് പാടി ആവിഷ്കരിച്ച സംഗീതശില്...
05/10/2020

കുട്ടികൾക്കായി വലപ്പാട് ഉപജില്ലയിലെ അധ്യാപകരും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ജീവനക്കാരും ചേർന്ന് പാടി ആവിഷ്കരിച്ച സംഗീതശില്പം കുഞ്ഞിക്കുരുവികൾ വിദ്യാർത്ഥികൾക്കായി സമർപ്പിച്ചു...

കോവിഡ് മഹാമാരിയിൽ വിദ്യാലയങ്ങളിലെത്താനാവാതെ വീടകങ്ങളിൽ ഒതുങ്ങേണ്ടി വന്ന വിദ്യാർത്ഥികളിൽ വിദ്യാലയ പ്രതീക്ഷകളും പ0ന സ്വപ്നങ്ങളും പകരുവാനായാണ് അധ്യാപകരും ഓഫീസ് ജീവനക്കാരും ചേർന്ന് സംഗീതശില്പം ആവിഷ്കരിച്ചത്. വലപ്പാട് ഉപജില്ല ഓഫീസ് സീനിയർ സൂപ്രണ്ട്. ജസ്റ്റിൻ തോമസ് ആണ് സംഗീതശില്പത്തിൻ്റെ സംവിധായകൻ...
ഉപജില്ലയിലെ വിദ്യാലയങ്ങളിലെ പഠന നേട്ടങ്ങൾ, കൃഷി, പരിസ്ഥിതി, ലൈബ്രറി ,ശാസ്ത്ര നേട്ടങ്ങൾ.. തുടങ്ങിയവയുടെ ദൃശ്യാവിഷ്കാരം സംഗീതശില്പത്തിൻ്റെ ഭാഗമാണ്...
വലപ്പാട് ഉപജില്ലാ വികസന സമിതിയാണ് സംഗീതശില്പത്തിൻ്റെ നിർമ്മാതാക്കൾ...

സംഗീതശില്പ സമർപ്പണം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ.മഞ്ജുള അരുണൻ നിർവഹിച്ചു. നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്.പി. വിനു. അദ്ധ്യക്ഷത. വഹിച്ചു. എ. ഇ.ഒ.ഓഫീസ് സീനിയർ സൂപ്രണ്ട് ജസ്റ്റിൻ.വി.തോമസ്. ആ മുഖ പ്രഭാഷണം നടത്തി. ചാവക്കാട് വിദ്യാഭ്യാസ ജില്ല ഓഫീസർ.സി.സി. കൃഷ്ണകുമാർ.മുഖ്യാതിഥിയായി. തളിക്കുളം BPC .എം.മോഹൻരാജ്, ഗാനരചയിതാവ് രമേഷ് പനക്കൽ ഉപജില്ല വിദ്യാഭ്യാസ സമിതി ഭാരവാഹികളായ സി.കെ.ബിജോയ്, എം.ഡി. ജോസ്, എം.എ.സാദിഖ്എന്നിവർ സംസാരിച്ചു.

കോവിഡ് പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്കുള്ള ഓണോപഹാരമായി വലപ്പാട് ഉപജില്ലയുടെ സംഗീതശില്പം.. പുറത്തിറങ്ങുകയാണ് ബുധനാഴ്ച...സ...
05/10/2020

കോവിഡ് പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്കുള്ള ഓണോപഹാരമായി വലപ്പാട് ഉപജില്ലയുടെ സംഗീതശില്പം.. പുറത്തിറങ്ങുകയാണ് ബുധനാഴ്ച...

സംസ്ഥാനത്ത് ആദ്യമായാണ് കോവിഡ് പശ്ചാത്തലത്തിൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസിൻ്റെ നേതൃത്വത്തിൽ സൂപ്രണ്ടും പ്രധാന അധ്യാപകരും സഹധ്യാപകരും ചേർന്ന് വിദ്യാർത്ഥികൾക്കായി പാടി സമർപ്പിച്ച സംഗീത ആൽബം പുറത്തിറങ്ങുന്നത്..

എ. ഇ.ഒ.ഓഫീസ് സീനിയർ സൂപ്രണ്ട് ജസ്റ്റിൻ.തോമസ് വി ആണ് സംഗീതശില്പത്തിൻ്റെ സംവിധായകൻ. വലപ്പാട് ഉപജില്ല വിദ്യാഭ്യാസ വികസന സമിതിയാണ് സംഗീതശില്പം പുറത്തിറക്കുന്നത്... ഉപജില്ലയിലെ എല്ലാ വിദ്യാലയങ്ങളുടേയും പഠന നേട്ടങ്ങൾക്ക് ദൃശ്യാവിഷ്കരിച്ചു കൊണ്ടാണ് സംഗീതശില്പം തയ്യാറാക്കിയിരിക്കുന്നത്.

വലപ്പാട് ഉപജില്ല
വിദ്യാഭ്യാസ വികസന സമിതി

വലപ്പാട് വിദ്യഭ്യാസ ഉപജില്ലയിലെ കുട്ടികൾക്കായുള്ള ഭക്ഷ്യ കിറ്റ് വിതരണം ബഹുമാനപ്പെട്ട MLA ശ്രീ. മുരളി പെരുന്നെല്ലി നിർവഹി...
05/10/2020

വലപ്പാട് വിദ്യഭ്യാസ ഉപജില്ലയിലെ കുട്ടികൾക്കായുള്ള ഭക്ഷ്യ കിറ്റ് വിതരണം ബഹുമാനപ്പെട്ട MLA ശ്രീ. മുരളി പെരുന്നെല്ലി നിർവഹിക്കുന്നു

Address

Triprayar

Telephone

+919947790056

Website

Alerts

Be the first to know and let us send you an email when AEO Valapad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to AEO Valapad:

Share