15/04/2026
🟪മുസ്ലിം ലീഗ് തൃക്കരിപ്പൂർ പഞ്ചായത്ത് ഹജ്ജ് സെല്ലും ആൾ ഇന്ത്യാ ഹാജീസ് ഹെൽപിംഗ് ഹാന്റ്സും സംയുക്തമായി ഹജ്ജ് ക്യാമ്പ് സംഘടിപ്പിച്ചു
⚪️🔸⚪️14-04-2026⚪️🔸⚪️
തൃക്കരിപ്പൂർ:
(www.tkr24online.com)മുസ് ലിം ലീഗ് തൃക്കരിപ്പൂർ പഞ്ചായത്ത് ഹജ്ജ് സെല്ലും ആൾ ഇന്ത്യാ ഹാജീസ് ഹെൽപിംഗ് ഹാന്റ്സും സംയുക്തമായി സംഘടിപ്പിച്ച ഏഴാമത് തൃക്കരിപ്പൂർ ഹജ്ജ് ക്യാമ്പ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു.
മനസ്സും ശരീരവും അല്ലാഹുവിന് സമർപ്പിച്ച് പ്രാർഥനാ നിർഭരമായി മുന്നോറോളം ഹജ്ജാജി, ഹജ്ജുമ്മമാർ ക്യാമ്പിൽ പങ്കെടുത്തു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ ജി സി ബഷീർ ആമുഖ ഭാഷണം നടത്തി. ഹജ്ജിന്റെ ഒരുക്കങ്ങൾ കർമ്മങ്ങൾ പ്രാർഥനകൾ ഇവയെ കുറിച്ച് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ കോ ഓഡിനേറ്റർ മുജീബ് റഹ്മാൻ പുത്തലത്തും, നീലേശ്വരം മർക്കസ് പ്രിൻസിപ്പാൾ മൊയ്തു നിസാമി കാലടിയും വിശദമായി ക്ലാസ്സെടുത്തു. ആൾ ഇന്ത്യാ ഹാജീസ് ഹെൽപിംഗ് ഹാന്റ്സ് സംസ്ഥാന കോ ഓഡിനേറ്റർ എം റഹീം ഹജ്ജാജിമാർക്ക് ഹജ്ജ് ബാഗുകൾ വിതരണം ചെയ്തു. മുനവ്വിർ റബ്ബാനിയ ശരീഅത്ത് കോളേജ് പ്രിൻസിപ്പാൾ സയ്യിദ് അബ്ദുൽ ഖാദർ തങ്ങൾ പട്ടാമ്പി ദുആ മജ്ലിസിന് നേതൃത്വം നൽകി.
തൃക്കരിപ്പൂർ വടക്കെ കൊവ്വൽ എം ടി പി കൺവെൻഷൻ സെൻ്ററിൽ നടന്ന പരിപാടിയിൽ സംഘാടക സമിതി ചെയർമാൻ എ ജി അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. കൺവീനർ കെ എം കുഞ്ഞി സ്വാഗതം പറഞ്ഞു. വടക്കെ കൊവ്വൽ ജുമാ മസ്ജിദ് ഖത്തീബ് ബഷീർ ഫൈസി റബ്ബാനി പ്രാർഥന നടത്തി. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി കെ ഇ എ ബക്കർ , മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സത്താർ വടക്കുമ്പാട്, തൃക്കരിപ്പൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എസ്. കുഞ്ഞഹമ്മദ്, ജനറൽ സെക്രട്ടറി വി വി അബ്ദുല്ല ഹാജി, ടി പി അഹമ്മദ് ഹാജി, അഡ്വ: എം.ടി.പി കരീം, പഞ്ചായത്ത് കോർഡിനേറ്റർ സി ടി അബ്ദുൽ വാജിദ്, എൻ പി ഹമീദ് ഹാജി, സദഖത്തുല്ല, ഫായിസ് ബീരിച്ചേരി , സി.കെ സൈദു ഹാജി, യു.പി ഷരീഫ്, ടി.മുഹമ്മദ് അലി, എൻ പി ഹമീദ് ഹാജി, സദഖത്തുല്ല, പ്രസംഗിച്ചു.
👇TKR 24 ONLINE NEWS👇