N A Muneer

N A Muneer Founder General Secretary & Ex Chairman, KKMA (Largest Socio- Cultural Association in Kuwait)

30/06/2024
വിസ്മയം തീർത്ത അൽഹുദാ ബീരിച്ചേരി .. നിങ്ങൾക്കിനി ചെറിയ വിശ്രമമാകാം ..(എൻ എ മുനീർ )പാടിപ്പതിഞ്ഞ സ്വരങ്ങളോ പരമ്പരകളുടെ സഞ്...
20/12/2023

വിസ്മയം തീർത്ത അൽഹുദാ ബീരിച്ചേരി .. നിങ്ങൾക്കിനി ചെറിയ വിശ്രമമാകാം ..

(എൻ എ മുനീർ )

പാടിപ്പതിഞ്ഞ സ്വരങ്ങളോ പരമ്പരകളുടെ സഞ്ചാരമോ ആർക്കും ഗുണം ചെയ്യാത്ത വിജയഗാഥകളുടെ കെട്ടിവെച്ച പൊടിപിടിച്ച ഏടുകളോ ഇല്ലാത്ത , നിന്നിടം പൊന്നാക്കാനുള്ള ഇച്ഛാശക്തി മാത്രം കൈമുതലായുള്ള സൂപ്പർ സോണിക്കുകൾ ഒട്ടുമില്ലാത്ത ഒരു പറ്റം സാധാരണ ചെറുപ്പക്കാർ തീർത്ത സ്നേഹ വഞ്ചികയാണ് ഞാൻ അറിഞ്ഞ അൽഹുദാ ബീരിച്ചേരി .

വലിയൊരു ലക്ഷ്യത്തിലെത്താൻ അർത്ഥ പൂർണ്ണമായ കഠിനാധ്വാനത്തിന്റെയും സഹനതയുടെയും ആവശ്യമുണ്ടെന് നന്നായി മനസ്സിലയാക്കിയതിന്റെ നേർ ചിത്രമാണ് ഇന്നലെ അവസാനിച്ച ഫുട്ബോൾ കളി.

മാറുന്ന കാലത്തിനൊത്തു നമ്മളും മാറിയില്ലെങ്കിൽ നമ്മളെയും കാലഹരണപ്പെട്ടവരെന്നു വിളിച്ചേക്കാമെന്ന
ഉത്തമബോധ്യം അവർക്കുണ്ടായതിന്റെ പരിണിത ഫലം കൂടിയാണ് ഇന്നലെ അവസാനിച്ച ഫുട്ബോൾ മേള .

തൃക്കരിപ്പൂരും പരിസര പ്രദേശത്തെയും ഫുട്ബോൾ പ്രേമികളുടെ രാത്രികൾ പകലാക്കിയ കഴിഞ്ഞ 3 ആഴ്ചകളുടെ വിള ക്കണഞ്ഞപ്പോൾ നേട്ടത്തിന്റെ ഒരു പാട് കഥകൾ പറയാനുണ്ടാകും സംഘാടകർക്ക്‌ .അതിനും അപ്പുറം ഈ കാലയളവിൽ അവർ അനുഭവിച്ച മാനസിക സംഘർഷത്തിന്റെയും പിരിമുറുക്കത്തിന്റെയും ,,,

പരസ്പര ബഹുമാനമില്ലാത്ത കളിക്കാരും, ഇത്തരം ഒരു വലിയ കളിനടത്താനുമുളള പ്രായോഗിക ബുദ്ധിമുട്ടുകൾ മനസ്സിലാക്കാൻ കൂട്ടാക്കാത്ത കാണികളും ഉണ്ടാക്കിയ പുകിലുകൾ അങ്ങ് ലോക കപ്പുവരെ എത്തി നിൽക്കുന്നു , അതിനിടയിൽ ഒരു കശപിശക്ക് പോലും അവസരം കൊടുക്കാതെ ഇത്രയും വലിയൊരു മാമാങ്കം നിങ്ങൾ വിജയിപ്പിച്ചെടുത്തെങ്കിൽ സംശയലേശമന്യേ ഒറ്റ സ്വരത്തിൽ പറയാം .

അൽഹുദാ ..
നിങ്ങളാണ് താരം .

കളിക്കളത്തിൽ നിങ്ങളൊരുക്കിയ സൗകര്യങ്ങൾ കണ്ണഞ്ചിപ്പിക്കുന്നതാണ് . എല്ലാത്തിനും ഒരു പ്രൊഫഷണൽ അൽ ഹുദാ ടച്ചുണ്ടായിരുന്നു . എങ്ങനെ ഭംഗിയായി ഒരു ടൂർണമെന്റ് നടത്താമെന്നു മാലോകർക്ക് കാണിച്ചു കൊടുത്ത ഒരു പരമ്പര കൂടിയായിരുന്നു ഇന്നലെ അവസാനിച്ച ടൂർണമെന്റ് .

കളികൾക്കും കളിക്കളത്തിനപ്പുറം ഒരു വലിയ ലോകമുണ്ടെന്നു നേരത്തെ തന്നെ തെളിയിച്ച അൽഹുദ ക്ലബ്ബ് ബീരിച്ചേരിയെന്ന മനോഹര ഗ്രാമത്തിന്റെ സാമൂഹ്യ മണ്ഡലങ്ങളിൽ തങ്കലിപികളാൽ എഴുതിച്ചേർക്കേണ്ട ഒരധ്യായം തന്നെയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണിവിടെ .

ഏതൊരു സംവിധാനത്തിന്റെയും അടിത്തറ എന്നുപറയുന്നത് അതിനെ മുന്നിൽ നിന്ന് നയിക്കുന്നവരാണ് .

ചെയർമാൻ VPP ഷുഐബ്എന്ന മിതഭാഷകൻ ,
രാഷ്ട്രീയവും സാമൂഹ്യ പ്രവർത്തനവും മാത്രമല്ല എനിക്ക് വഴങ്ങുക എന്നൊരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു . ഒപ്പത്തിനൊപ്പം നിൽക്കാനും മുന്നോട്ടുള്ള പ്രയാണത്തിന് ശക്തി പകരാനും ബീരിച്ചേരിയിലെ കുറെ ചെറുപ്പക്കാർ കൂടി ആയപ്പോൾ ..അവിടെ ഒരു പുതു അധ്യായം പിറവിയുടെക്കുകയായിരുന്നു .

നിങ്ങളുടെ വിജയം ഈ നാട്ടിന്റെ വിജയമാണ് , നാട്ടു നന്മയുടെ വിജയമാണ് . ഈ വിജയഗാഥ അനുസ്യൂതം തുടരുക .

ഒരായിരം കാതങ്ങൾ സഞ്ചരിക്കേണ്ട നിങ്ങൾ പൂർത്തിയാക്കിയ വെറുമൊരു ചവിട്ടടികൾ മാത്രമാണ് ഇന്നലെ കഴിഞ്ഞതെന്ന് ഓർമ്മയിലുണ്ടാകണം .

കളിയെയും കളിക്കാൻ താല്പര്യമുള്ളവരെയും കളിയോടടുപ്പിക എന്നതാണ് ഒരു ക്ലബ്ബെന്ന രീതിയിൽ നിങ്ങൾ ഏറ്റെടുക്കേണ്ട വലിയ ദൗത്യം . മൊബൈലിൽ കുമ്പിട്ട് പോയ ബാല്യങ്ങളെ തിരികെ മൈതാനങ്ങളിൽ എത്തിക്കാനുള്ള വലിയൊരു ദൗ ത്യം കൂടി നിങ്ങള്ക്ക് നിർവഹിക്കാനുണ്ട് ..

മാറേണ്ടത് കാഴ്ച്ചകളല്ല കാഴ്ചപ്പാടുകളാണെന്നു നേരത്തെ തന്നെ തിരിച്ചറിഞ്ഞ അല്ഹുദാ ക്ലബ്ബിനു എല്ലാവിധ ഭാവുകങ്ങളും .

ചിത്രത്തിൽ കാണുമ്പോലെ വലിയൊരു നന്ദി നിങ്ങൾക്കും .

02/12/2023
മർഹൂം എ സ് എം ബഷീർ സാഹിബ്‌. (മംഗലാപുരം )അടയാളങ്ങൾ ബാക്കി വെച്ച് പോയ അപൂർവ വ്യക്തിത്വത്തിന്റ ഉടമ : സൗഹൃദങ്ങളുടെ ലോകത്ത് വ...
02/12/2023

മർഹൂം എ സ് എം ബഷീർ സാഹിബ്‌. (മംഗലാപുരം )
അടയാളങ്ങൾ ബാക്കി വെച്ച് പോയ അപൂർവ വ്യക്തിത്വത്തിന്റ ഉടമ :

സൗഹൃദങ്ങളുടെ ലോകത്ത് വ്യത്യസ്തനായ സ്നേഹ നിധിയായ സഹോദരൻ അതായിരുന്നു കഴിഞ്ഞ വര്ഷം വിടപറഞ്ഞ മർഹൂം എ സ് എം ബഷീർ സാഹിബ്‌....

പൊതു ജീവിതം ഒരു ജീവിത തപസ്യയാക്കി കൊണ്ട് കടന്ന് പോയ സ്നേഹ ജനങ്ങളുടെ ഹൃദയത്തിൽ സ്ഥിര പ്രതിഷ്ട നേടിയ മർഹൂം ബഷീർ സാഹിബ്‌...
സാമൂഹിക ജീവിതം ചലനാത്മകമാക്കി അടയാളങ്ങൾ ബാക്കി വെച്ച് മറ്റൊരു ലോകത്തേക്ക് യാത്ര യായി...

ഹവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാന്തര ബിരുദം നേടിയ ബഷീർ കുവൈത്തിലെ പ്രശസ്ത കമ്പനിയിൽ ജോലി ചെയ്തു കൊണ്ടിരിക്കെ ദുബായിലേക്കു ജോലി മാറിപ്പോയി , ദുബായിലെ പ്രശസ്ത ടെലികോം കമ്പനിയുടെ വൈസ് പ്രസിഡന്റ് ആയിരുന്നു അവസാന നാളുകളിൽ അദ്ദേഹം .

അദ്ദേഹത്തെ അനുസ്മരിക്കുന്ന ചടങ്ങിന്റെ വേദനിക്കുന്ന ഒരു വേദിക്ക്
സാക്ഷിയായി ഇന്നലെ മംഗലാപുരത്തുള്ള HIF ഓഡിറ്റോറിയം .

കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷന്റെ അമരത്തേക്ക് വർഷങ്ങൾക്ക് മുൻപ് പതിയെ കാൽവെച്ച് കടന്ന് വന്ന BIG B എന്ന സ്നേഹാനാമത്തിൽ അറിയപ്പെട്ട മർഹൂം SM സാഹിബ്‌ സമൂഹത്തിനു സമർപ്പിച്ച ഒട്ടേറെ സംഭാ വനകളും, ആത്മ സമർപ്പണവും അമൂല്യമായിരുന്നു .

മോട്ടിവേഷൻ ക്ലാസ്സ്‌, കല - സ്പോർട്സ് രംഗത്ത് അദ്ദേഹത്തിന്റെ തിളക്കമാർന്ന പ്രവർത്തനങ്ങളും, ഒപ്പം ചേർന്ന് നിന്ന കർണാടക പരിവാറും നൽകിയ മികച്ച ഓർമ്മകളെയും കാലത്തെയും അനുഭവങ്ങളെയും മറക്കുവാൻ സാധിക്കില്ല.

ഒരു സ്മരണികയിലൂടെ ബഷീർ സാഹിബിന്റെ ജീവിത ചരിത്രം പൊതു സമൂഹത്തിനു സമർപ്പിക്കുവാനും കർണാടക പരിവാറിന് ഇന്നലെ സാധിച്ചു..

നാഥാ നീ അവരുടെ കബറിടം വിശാലമാക്കി കൊടുക്കണേ ആമീൻ

നാളെ ജന്നത്തുൽ ഫിർദൗസിൽ നമ്മെ ഒരുമിച്ചു കൂട്ടണേ എന്ന പ്രാർത്ഥന മാത്രം

(എൻ എ മുനീർ )
02 / 12 / 2023

സ്മരണിക യിലെ എന്റെ പേജ്
===============================

SM Basheer, the vacuum you left behind remains unfilled..

Last time I met him was a year ago when I travelled to Dubai and he was undergoing medical treatment.
During my visit, I spent time with Basheer, who spoke softly and reminisced about Kuwait. Although I bid him farewell with sadness, I wished and prayed that SMB, who was known for his energy, would recover. Even after hearing the news of Bashir's death and attending his funeral, it is hard to believe that he is no longer with us.

During the time I met Basheer and his brother Farooq, they were members of the KKMA, a leading organization in Kuwait. Their family, who lived modestly, inspired many others.

There are two types of people - one is immortal means indefinite continuation of a person’s existence, even after death and the other who lost their existence while living physically. SMB was one of those who will be remembered for his positive impact and noble deeds.He kept his family and community close and served as a flag bearer of noble qualities of selflessness and kindness.

Basheer had a gentle and caring demeanor and was loved by all who met him. He often coordinated and compered events for the KKMA, showcasing his unique linguistic abilities. Even Basheer's walk would instill a positive energy in others.

Many of Basheer's colleagues from a large company where he worked contributed generously to the KKM's charity work, annually. Bashir's vision and resourcefulness in leading the association and implementing various projects set him apart.

Basheer was a remarkable leader with many admirable qualities, and his loss will be felt for a long time. Only Allah can determine our fate, and we can pray for Basheer's forgiveness. Remembering the good deeds of those who have passed brings comfort.

The love and compassion Basheer left behind continue to inspire us, and we will cherish them for a long time to come.

(N A Muneer )

*കവ്വായുടെ പെൺ കരുത്ത്*💥  *ഫായിസ സിയാലിക്ക് നമ്മുടെ കവ്വായുടെ ആദരം*🎖️  പയ്യന്നൂരിലെ ആദ്യത്തെ ഫാമിലി ഫിസിഷ്യൻ *ഫായിസ സിയാ...
30/10/2023

*കവ്വായുടെ പെൺ കരുത്ത്*💥 *ഫായിസ സിയാലിക്ക് നമ്മുടെ കവ്വായുടെ ആദരം*🎖️ പയ്യന്നൂരിലെ ആദ്യത്തെ ഫാമിലി ഫിസിഷ്യൻ *ഫായിസ സിയാലി* ക്ക് *നമ്മുടെ കവ്വായു* ടെ ആദരം ലോക പ്രശസ്ത കാൻസർ രോഗ വിദഗ്ദൻ *ഡോ: വി.പി ഗംഗാധരൻ*🩺 നൽകി. തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് *VK ബാവ*, പ്രമുഖ ശിശുരോഗ വിദഗ്ദൻ *ഡോ:CKP കുഞ്ഞബ്ദുള്ള*, പയ്യന്നൂർ നഗരസഭാ കൗൺസിലർ *നസീമ ടീച്ചർ*, തൃക്കരിപ്പൂർ ലൈഫ് കെയർ ഹോസ്പിറ്റൽ മാനേജിംഗ് പാട്ണറും, രാജീവ് ഗാന്ധി ഫാർമസി കോളേജ് സെക്രട്ടറിയുമായ *CH അബ്ദുൾ റഹീം*, പാലിയേറ്റീവ് സെക്രട്ടറി *NA മുനീർ*, *ഹൈദർ സിയാലി , ഫായിസ് കവ്വായി* തുടങ്ങി പ്രമുഖർ പങ്കെടുത്തു

കാൻസർ ബോധവൽക്കരണ സെമിനാർ ....➖➖➖➖➖➖➖➖തൃക്കരിപ്പൂർ പാലിയേറ്റീവ് കെയർ സൊസൈറ്റിയും, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃക്...
30/10/2023

കാൻസർ ബോധവൽക്കരണ സെമിനാർ ....
➖➖➖➖➖➖➖➖

തൃക്കരിപ്പൂർ പാലിയേറ്റീവ് കെയർ സൊസൈറ്റിയും, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃക്കരിപ്പൂർ യൂണിറ്റും സംയുക്തമായി നടത്തിയ ക്യാൻസർ ബോധവൽക്കരണ സെമിനാർ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

ഇന്ന് കാലത്ത് (29 / 10 / 2023 ത്രിക്ക രിപ്പൂർ സി എച്ച് മുഹമ്മദ് കോയ സ്മാരക ടൌൺ ഹാളിൽ വെച്ച് നടന്ന സെമിനാറിൽ പങ്കെടുക്കാൻ കാലത്ത് തന്നെ നിരവധി രോഗികളും, പൊതു ജനങ്ങളും കാൻസർ രോഗികളും അവരെ പരിചരിക്കുന്നവരും പൊതു ജനങ്ങളും പങ്കെടുത്തു

ഇന്ത്യയിലും വിദേശത്തും ഏറെ പ്രശസ്തനായ ഓൺകോളജിസ്റ്റ് ഡോക്ടർ വി പി ഗംഗാധരൻ സെമിനാറിൽ പങ്കെടുത്തു സംസാരിച്ചു.

ക്യാൻസർ രോഗത്തെക്കുറിച്ചും അത് നേരത്തെ കണ്ടുപിടിക്കുന്നതിനെ കുറിച്ചും ഏതു ചികിത്സയാണു നമ്മൾ തേടേണ്ടത് എന്നതിനെ കുറിച്ചും വളരെ ലളിതമായി മൾട്ടിമീഡിയ സഹായത്തോടെ അദ്ദേഹം വിശദീകരിച്ചു .

ഏതു തരം കാൻസർ ആയാലും നേരത്തെ കണ്ടു പിടിക്കുകയും ചികിത്സിക്കുകയും ചെയ്താൽ 95% വരെ ക്യാൻസർ രോഗം ഭേദപ്പെടുത്താം എന്ന് അദ്ദേഹം പറഞ്ഞു.

രോഗം വരികയും കൃത്യമായി ചികിത്സ നടത്തി ജീവിതം സുഖമമായി മുന്നോട്ടു കൊണ്ടുപോകുന്ന നിരവധി ആളുകളെ കുറിച്ചും അവർ ജീവിതത്തിൽ നേടിയ വിജയങ്ങളെ കുറിച്ചും ഡോക്ടർ നൽകിയ വിശദീകരണം പങ്കെടുത്ത നിരവധി രോഗികൾക്ക് വലിയ ആത്മവിശ്വാസമാണ് നൽകിയത്.

പാലിയേറ്റീവ് സൊസൈറ്റി ഭാരവാഹികളും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും സെമിനാറിൽ പങ്കെടുത്തു സംസാരിച്ചു .

പാലിയേറ്റീവ് കെയർ സൊസൈറ്റി ഗ്ലോബൽ കോർഡിനേറ്റർ NA മുനീർ പരിപാടി നിയന്ത്രിച്ചു.

Wings Singapore contribution for Naja Mariyam
27/10/2023

Wings Singapore contribution for Naja Mariyam

Address

Zeeshan's
Trikaripur
671310

Telephone

+919633344456

Website

Alerts

Be the first to know and let us send you an email when N A Muneer posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to N A Muneer:

Share

Category