20/12/2025
ഇന്ന് പടിയിറങ്ങുന്നു…
കഴിഞ്ഞ അഞ്ച് വർഷം തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ്, നെടുംപ്രയാർ എന്ന പ്രദേശത്തുനിന്ന് ജനങ്ങൾ തിരഞ്ഞെടുത്ത് നൽകിയ ജനപ്രതിനിധിത്വത്തിന്റെ ദൗത്യം ഇന്ന് സമാപിക്കുകയാണ്.
ഈ കഴിഞ്ഞ അഞ്ച് വർഷങ്ങൾ എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത, ഏറെ വിലമതിക്കപ്പെടുന്ന കാലഘട്ടമായിരുന്നു. എന്റെ ജീവിതത്തിൽ എനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്പത്ത് എന്റെ വാർഡിലെ ജനങ്ങളും പൊതുസമൂഹവും എന്നോടു പങ്കുവച്ച സ്നേഹവും കരുതലുമാണ്.
ജനപ്രതിനിധിയെന്ന നിലയിൽ, എന്റെ കഴിവുകളുടെ പരിമിതികൾക്കുള്ളിൽ നിന്ന് സാധ്യമായ എല്ലാ കാര്യങ്ങളിലും ഇടപെടാനും അവ സത്യസന്ധമായി പൂർത്തീകരിക്കാനും എനിക്ക് സാധിച്ചു. ഒരു നല്ല വാർഡ് മെമ്പറായി പ്രവർത്തിക്കാനുള്ള കരുത്തും ആത്മവിശ്വാസവും എനിക്ക് നൽകിയത് എന്റെ വാർഡിലെ ജനങ്ങളാണ്. അതാണ് എന്റെ യഥാർത്ഥ വിജയം. അതിനായി വാർഡിലെ ഓരോ അംഗങ്ങളോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
ഈ അവസരത്തിൽ നന്ദി അറിയിക്കാൻ ആഗ്രഹിക്കുന്നത് പ്രിയപ്പെട്ട വാർഡിലെ വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, കുടുംബശ്രീ CDS–ADS അംഗങ്ങൾ, തൊഴിലുറപ്പ് അംഗങ്ങൾ, ആശാ വർക്കർമാർ, ഹരിതകർമ്മ സേന അംഗങ്ങൾ, അങ്കണവാടി വർക്കർ–ഹെൽപ്പർ എന്നിവർക്ക് ആണ്.
കൂടാതെ, എന്നോടൊപ്പം പ്രവർത്തിച്ച പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് സ്റ്റാഫ് അംഗങ്ങൾ, അസിസ്റ്റന്റ് എൻജിനീയർ, മറ്റ് ഉദ്യോഗസ്ഥർ, നിർവഹണ ഉദ്യോഗസ്ഥർ, KSEB, വാട്ടർ അതോറിറ്റി, PWD ഉദ്യോഗസ്ഥർ എന്നിവരോടും എന്റെ ഹൃദയപൂർവ്വമായ നന്ദി രേഖപ്പെടുത്തുന്നു.
കഴിഞ്ഞ കാലയളവിൽ വാർഡിലെ വികസന പ്രവർത്തനങ്ങൾക്ക് സഹായവും പിന്തുണയും നൽകിയ ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി സാറാ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി എൽസി ക്രിസ്റ്റഫർ എന്നിവരോടും പ്രത്യേക നന്ദി അറിയിക്കുന്നു.
ഞാൻ ഈ വാർഡിൽ ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ ഏകദേശം 99% പൂർത്തീകരിക്കാൻ സാധിച്ചതിൽ ഞാൻ അതിയായ സന്തോഷം അനുഭവിക്കുന്നു.
എല്ലാവർക്കും ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചുകൊണ്ട്, എല്ലാ കാര്യങ്ങൾക്കും തുടർന്നും കൂടെയുണ്ടാകുമെന്ന ഉറപ്പോടെ ഞാൻ പടിയിറങ്ങുന്നു.
നന്ദി… 🙏
സ്നേഹപൂർവ്വം
നിങ്ങളുടെ സ്വന്തം
റെൻസിൻ കെ. രാജൻ
❤️❤️❤️