പതിനാറുങ്ങൽ ഗ്രാമം ചാരിറ്റി PGCO

  • Home
  • India
  • Tirurangadi
  • പതിനാറുങ്ങൽ ഗ്രാമം ചാരിറ്റി PGCO

പതിനാറുങ്ങൽ ഗ്രാമം ചാരിറ്റി  PGCO നിർധരർക്ക് ഒരു കൈത്താങ്ങ്

സൗജന്യ നേത്ര പരിശോധന ക്യാമ്പ്.....
12/11/2024

സൗജന്യ നേത്ര പരിശോധന ക്യാമ്പ്.....

മനുഷ്യന്റെ വേഷവും, തമാശരൂപത്തിലുള്ള ആ കളിയും  ഒരു കോമാളി വേഷവിധാനിയായത് കൊണ്ട് വിലയിരുത്തരുത്..സമ്പന്നനായ ഒരു കോമാളി അതാ...
12/04/2024

മനുഷ്യന്റെ വേഷവും, തമാശരൂപത്തിലുള്ള ആ കളിയും ഒരു കോമാളി വേഷവിധാനിയായത് കൊണ്ട് വിലയിരുത്തരുത്..
സമ്പന്നനായ ഒരു കോമാളി അതായിരുന്നു ഈ മനുഷ്യനെ കുറിച്ച് പലരും ഇതുവരെ ചിന്തിച്ചിരുന്നത് നമ്മളിൽ പലരും അങ്ങനെ തന്നെയാവും ഇയാളെ കണ്ടിരുന്നത് പക്ഷേ അയാൾ ഇന്നൊരു ഹീറോയാണ് പകരംവെക്കാത്ത ഹീറോ അയാളുടെ ആരുമല്ലാത്ത ഒരു സഹോദരന്റെ ജീവൻ നിലനിർത്താൻ വേണ്ടി അയാൾ ജനങ്ങൾക്ക് മുമ്പിൽ കൈനീട്ടാൻ ഇറങ്ങിയിരിക്കുന്നു സമ്പന്നത കൊണ്ട് അഹങ്കാരമില്ലാത്ത മനുഷ്യസ്നേഹി മതവും ജാതിയും നോക്കാതെ മനുഷ്യനെ സ്നേഹിക്കുന്ന യഥാർത്ഥ മനുഷ്യസ്നേഹി🥰
സ്വന്തം സമ്പത്തിൽ നിന്ന് ഒരു കോടിരൂപ ഉമ്മയുടെ ആഗ്രഹത്തിന് ,മകന്റെ ജീവന് വേണ്ടി
കൈകാര്യം ചെയ്ത ബോച്ചെ എന്ന ഓമന പേരുള്ള ആ നന്മമനസ്സിന് കൊടുക്കാം ബിഗ് സല്യൂട്ട്
Don't judge the man's costume and the funny game just because it's a clown costume.
A rich clown was what many thought about this man till now many of us used to see him like that but today he is an irreplaceable hero an irreplaceable hero he has come forward to extend his hand in front of the people to save the life of his brother who is no one a phi.

തോൽക്കാൻ മലയാളിക്ക് മനസ്സില്ല 🤝മരണം മുന്നിൽ കണ്ട് ജീവിതം തള്ളി നീക്കിയത് പതിനെട്ടുവർഷങ്ങൾ.അബദ്ദത്തിൽ വന്ന കൈപിഴ മൂലം തന്...
11/04/2024

തോൽക്കാൻ മലയാളിക്ക് മനസ്സില്ല 🤝

മരണം മുന്നിൽ കണ്ട് ജീവിതം തള്ളി നീക്കിയത് പതിനെട്ടുവർഷങ്ങൾ.
അബദ്ദത്തിൽ വന്ന കൈപിഴ മൂലം തന്റെ നല്ലകാലം കാരാഗ്രഹത്തിൽ കഴിച്ചുകൂട്ടേണ്ടിവന്ന ഒരു പാവം മനുഷ്യൻ.

ജീവിതം പച്ചപിടിപ്പിക്കാനായി പ്രവാസലോകത്തേക്ക് വന്ന ആ മനുഷ്യൻ പിന്നീട് സ്വന്തം ജീവനുവേണ്ടി മുട്ടാത്ത വാതിലുകളില്ലാ..

രാജ്യത്തിന്റെ നിയമം അനുസരിച്ച് വധ ശിക്ഷക്ക് വിധേയനായ ആ പാവം തിരിച്ച് ജീവിതത്തിലേക്ക് വിട്ടയക്കണമെങ്കിൽ 34 കോടി രൂപയാണ് ആവിശ്യപെട്ടത്.
ആ ആവിശ്യം നമ്മൾ മലയാളികൾ ഇരു കയ്യും നീട്ടി സ്വീകരിച്ചു..

ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ചെറു കൂട്ടായ്മകൾ ചേർന്ന് ധനം സ്വരൂപിച്ചു കൊണ്ടിരിക്കുകയാണ്.
ആ സ്വരൂപണത്തിലേക്ക് PGCO പ്രവർത്തകർ പിരിച്ചെടുത്ത തുക റഹീമിന്റെ ഉമ്മയുടെ കയ്യിൽ കമ്മിറ്റി ഭാരവാഹികൾ നേരിട്ട് ചെന്ന് എത്തിച്ചു.

ഉമ്മയുടെ മകൻ തിരിച്ചുവരും, നമ്മൾ മലയാളികൾ ജാതിമത രാഷ്ട്രീയ ഭേദമന്യേ കൈകോർക്കുന്നത് ഇത് പുതുമയൊന്നുമല്ല.
അപകട ഘട്ടങ്ങളിൽ മലയാളികളുടെ ഐക്യം ലോകത്തിന് മാതൃകയാണ്...

ലക്ഷ്യത്തിലെത്താൻ കുറച്ച് ദൂരംകൂടി നടക്കാനുണ്ട്. എന്നാൽ അതിനുള്ള സമയം നമുക്കില്ല...
ഇത് നമുക്ക് സാധിച്ചില്ലെങ്കിൽ
നാം ഓരോരുത്തരുടെ മനസിലും ഒരു മുറിവായി കിടക്കും. പലതും വിജയിപ്പിച്ചു വിസ്മയം കാണിച്ച മലയാളികൾ ഇവിടെ തോൽക്കാൻ പാടില്ല,

തോൽക്കില്ല എന്ന്
നമുക്ക് ഉറച്ച് വിശ്വസിച്ച് പൊരുതാം...

PGCO

13/10/2023

നിർധനർക്ക് ഒരു കൈത്താങ്ങ്
🤝🤝🤝

ഒറ്റത്തിങ്ങൽ അബു എന്നവരുടെ ചികിത്സാ ധന സമാഹരണത്തിലേക്ക് കൈത്താങ്ങാവാൻ മനസ്സ് കാണിച്ച ഗ്രാമത്തിലെ നന്മനിറഞ്ഞ മനസിനുടമകൾക്ക് PGCO യുടെ ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തുന്നു.

ഗ്രാമത്തിലെ വിവിധ ജുമാ മസ്ജിദുകളിൽ ജുമുഅക്ക് ശേഷം PGCO പ്രവർത്തകർ നടത്തിയ ബക്കറ്റ് പിരിവിലൂടെ 35343 രൂപ സ്വരൂപിക്കാനായി.

ധന സമാഹരണത്തിന്റെ ഭാഗമായി ഗ്രാമത്തിലെ ചില വെക്തിത്വങ്ങളിൽ നിന്നും 9300രൂപ ലഭിക്കുകയുണ്ടായി.
കൂടാതെ PGCO കരുതൽ ധനത്തിൽ നിന്നും 5357 രൂപയും ചേർത്ത് 50000/ രൂപ അദ്ദേഹത്തിന്റെ കുടുംബത്തിന് കൈമാറും.

വിവിധ പള്ളികളിൽ പിരിവ് നടത്താൻ അനുവാദം തന്ന
പള്ളി കമ്മിറ്റി ഭാരവാഹികൾക്ക് നന്ദി അറിയിക്കുന്നു.

👉 വിവിധ മസ്ജിദുകളിൽ നിന്നും പിരിച്ചെടുത്ത തുക താഴേ ചേർക്കുന്നു.

▪️അത്താണിക്കൽ ജുമാ മസ്ജിദ് 12621/-
▪️പന്താരങ്ങാടി ജുമാ മസ്ജിദ് 7000/-
▪️പള്ളിപ്പടി ജുമാ മസ്ജിദ് 5700/-
▪️വടക്കേ മമ്പുറം പഴയ ജുമാ മസ്ജിദ് 3102/-
▪️വടക്കേ മമ്പുറം പുതിയ ജുമാ മസ്ജിദ് 3600/-
▪️ആണിത്തറ ജുമാമസ്ജിദ് 1660/-
▪️കണ്ണാടിത്തടം ജുമാമസ്ജിദ് 1660/-
▪️മറ്റു ചിലവെക്തികൾ നേരിട്ട് സഹായിച്ചത് 9300/-

ടോട്ടൽ 50000 രൂപ

സഹകരിച്ച എല്ലാവർക്കും നന്മകൾ ഉണ്ടാവട്ടെ..
🌹🌹🌹🌹

PGCO

സ്കൂൾ തുറക്കുംമുമ്പേ നോട്ട് ബുക്കുകൾ വീട്ടിൽ എത്തിച്ച് PGCO പ്രവർത്തകരും, സുഹൃത്തുക്കളുംവർഷം തോറും PGCO കമ്മിറ്റി അംഗങ്ങ...
31/05/2023

സ്കൂൾ തുറക്കും
മുമ്പേ നോട്ട് ബുക്കുകൾ വീട്ടിൽ എത്തിച്ച് PGCO പ്രവർത്തകരും, സുഹൃത്തുക്കളും

വർഷം തോറും PGCO കമ്മിറ്റി അംഗങ്ങളുടേയും, മറ്റ് സുമനസ്സുകളുടെയും സഹായത്തോടെ നൽകിവരുന്ന നോട്ട് ബുക്ക് വിതരണം പൂർത്തിയായി.

പ്രദേശത്തേ 500 ൽ അധികം വരുന്ന കുടുംബങ്ങളിലെ കുട്ടികൾക്കാണ് നോട്ട് ബുക്കുകൾ വിതരണം ചെയ്തത്.

നോട്ട് ബുക്ക് വിതരണ ഉൽഘാടനം തിരൂരങ്ങാടി താഹസിൽദാർ
പി ഒ സ്വാദിഖ്‌ സാർ PGCO പ്രസിഡന്റ് വി പി മുഹമ്മദ്‌ ഷാഫിക്ക് നൽകി നിർവഹിച്ചിരുന്നു.

PGCO കമ്മിറ്റി അംഗങ്ങളായ റഷീദ് പി കെ, റഹീസ് ബാബു ചക്കുങ്ങൽ, ഇസ്മായിൽ മാളിയേക്കൽ, ഇസ്മായിൽ കാടേങ്ങൽ, പ്രകാശൻ ഇ പി എന്നിവരുടെ നേതൃത്വത്തിൽ ഗ്രാമപ്രദേശത്തെ സുഹൃത്തുക്കളായ ഹാരിസ് കുന്നുമ്മൽ,
മുസ്തഫ പി എം,ഫാറൂഖ് പാലോക്കിൽ,
കുടുംബശ്രീ പ്രവർത്തക കെ പി ജസീന ഷാഫി, വിദ്യാർഥികളായ
ഫാത്തിമ മിൻഹ മദാരി,
സൻഹ ഫാത്തിമ മദാരി,
റന എം പി, ശ്രീരാഗ് ചിറക്കൽ,അർഷിദ,
ആബിദസിൻസി കൂടാതെ
പൊറ്റമ്മൽ-പള്ളിപ്പടി ഭാഗത്തെ സുഹൃത്തുക്കളായ റഹ്‌നാസ്,ജാസിം,റാസിഖ്
ആദിൽ,സൽമാൻ,ആഷിക്,റാസിഖ്
ഇവരുടെയൊക്കെ സഹായത്തോടെയാണ് നോട്ട് ബുക്ക് വിതരണം പൂർത്തിയാക്കിയത്..

ഇതുമായി സഹകരിച്ച
എല്ലാ സുമനസുകൾക്കും, സ്ഥാപനങ്ങൾക്കും PGCO യുടെ നന്ദി രേഖപെടുത്തുന്നു..
🌹🌹🌹🌹

പതിനാറുങ്ങൽ ഗ്രാമം ചാരിറ്റി ഓർഗനൈസേഷൻ

03/04/2023

നിർദ്ധനർക്ക് ഒരു കൈത്താങ്ങ്.........

ഗ്രാമനിവാസികളെ...നമ്മുടെ നാട്ടുകാരാനും, കാരണവരുമായ ജനാബ് :സി ടി. മൊയ്‌ദീൻ കുട്ടി ഹാജി നമ്മളോട് വിടപറഞ്ഞിരിക്കുന്നു.ഭാര്യ...
29/03/2023

ഗ്രാമനിവാസികളെ...

നമ്മുടെ നാട്ടുകാരാനും, കാരണവരുമായ
ജനാബ് :സി ടി. മൊയ്‌ദീൻ കുട്ടി ഹാജി നമ്മളോട് വിടപറഞ്ഞിരിക്കുന്നു.

ഭാര്യയോടൊപ്പം പരിശുദ്ധ ഉംറ നിർവഹിക്കാനായി മദീനയിൽ എത്തിയതായിരുന്നു അദ്ദേഹം.

മദീനയിലെ മസ്ജിദുൽ നബവിയിൽ നിന്നും സുബഹി നിസ്കാരം കഴിഞ്ഞു മടങ്ങവേ
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തേ
മദീനയിലെ കിംഗ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.തുടർന്നുള്ള ചികിത്സയിൽ കഴിയാവേയാണ് അദ്ദേഹം മരണപെട്ടത്.

PGCO യുടെ തുടക്ക കാലം മുതൽ തന്നെ ഞങ്ങളുമായി എപ്പോഴും അടുപ്പം പുലർത്തിയിരുന്ന വെക്തിത്വമായിരുന്നു മൊയ്ദീൻ കുട്ടിഹാജി.ഞങ്ങൾക്ക് ഏറെ പ്രോത്സാഹനവും, സഹായ,സഹകരണവും നൽകിയ അദ്ദേഹത്തിന്റെ
വേർപാടിൽ PGCO അഘാതമായ ദുഃഖം രേഖപെടുത്തുന്നു.
മൊയ്തീൻ കുട്ടി ഹാജിയുടെ വേർപാടിൽ കുടുംബത്തിന്റെയും, നാട്ടുകാരുടെയും ദുഃഖത്തിൽ PGCO യും പങ്ക് ചേരുന്നു.

PGCO

09/03/2023
ആഷിക്കുദ്ധീൻ ചികിത്സാ ധന സമാഹരണത്തിനായി ബിരിയാണി ചലഞ്ചിൽ പങ്കാളികളാവൂ.........
29/09/2022

ആഷിക്കുദ്ധീൻ ചികിത്സാ ധന സമാഹരണത്തിനായി ബിരിയാണി ചലഞ്ചിൽ പങ്കാളികളാവൂ.........

ആദരാഞ്ജലികൾ...
27/05/2022

ആദരാഞ്ജലികൾ...

Address

Pathinarungal
Tirurangadi
676306

Alerts

Be the first to know and let us send you an email when പതിനാറുങ്ങൽ ഗ്രാമം ചാരിറ്റി PGCO posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category