17/02/2025
നമ്മുടെ നാടിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രതിഫലേഛ കൂടാതെ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കാൻ , ദുരന്ത മുഖത്ത് വിദഗ്ധ പരിശീലനം ലഭിച്ച വളണ്ടിയറായി പ്രവർത്തിക്കാനും എന്ന് വേണ്ട നമ്മുടെ സ്വന്തം വീട്ടിലും നാട്ടിലും സേവനം ചെയ്യാൻ നിങ്ങളെ പ്രാപ്തരാക്കുന്ന വിദഗ്ധ പരിശീലനം...
ജില്ലാ കലക്ടർ, സാമൂഹ്യ നീതി വകുപ്പ്, ജില്ലാ ഭരണകൂടം, ജില്ലാ ആരോഗ്യ വകുപ്പ്, ജില്ലാ മോട്ടോർ വാഹന വകുപ്പ്, ജില്ലാ പോലീസ് വിഭാഗം തുടങ്ങിയവർ മുഖ്യ രക്ഷാധികാരിയായി പ്രവർത്തിക്കുന്ന 20 വർഷക്കാലമായി മലപ്പുറം ജില്ലയിൽ സുദീർഘമായ സേവനം കാഴ്ചവെക്കുന്ന മലപ്പുറം ജില്ലാ ട്രോമാ കെയറിൽ നിങ്ങളുടെ സ്റ്റേഷൻ യൂണിറ്റിന്റെ കീഴിൽ വിദഗ്ധ പരിശീലനത്തോടെ പ്രവർത്തിക്കാൻ നിങ്ങൾക്കും അവസരം.
18 വയസ്സിനു മുകളിലേക്കുള്ള സേവന തത്‌പരരായ ആർക്കും ട്രോമാ കെയറിൽ പ്രവർത്തിക്കാം.3 ഘട്ടമായുള്ള പരിശീലനം, വിദഗ്ധരായിട്ടുള്ള ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള പ്രഥമ ശുശ്രൂഷ പരിശീലനം, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്തർ, അഗ്നിസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള പരിശീലനം, വ്യക്തിത്വ വികസന പരിശീലനം, വ്യത്യസ്തമായ ഉപകരണങ്ങളുടെ പരിശീലനം തുടങ്ങിയവയിൽ നിങ്ങൾക്ക് വിദഗ്ധ പരിശീലനം ലഭിക്കും.
2025 ഫെബ്രുവരി 23 ഞായർ , മഞ്ചേരി കച്ചേരിപ്പടി ബസ്സ്റ്റാൻഡ് കെട്ടിടത്തിനു മുകളിലുള്ള ട്രോമാ കെയർ പരിശീലന ഹാളിൽ വെച്ച് നടക്കുന്ന പരിശീലന പരിപാടിയിൽ റെജിസ്റ്റർ ചെയ്യാനായി താഴെ കാണുന്ന നമ്പറിൽ വിളിക്കൂ....
9048911100