07/07/2026
മരണ വാർത്ത
*പട്ടർകടവൻ കുഞ്ഞി മൊയ്തീൻ നിര്യാതനായി*
വേങ്ങര: വലിയോറ മുതലമാട് കാളിക്കടവ് സ്വദേശി പട്ടർകടവൻ കുഞ്ഞി മൊയ്തീൻ (വിരിപ്പിൽ) മരണപ്പെട്ടു. ഇന്ന് (ചൊവ്വാഴ്ച) ഉച്ചയ്ക്കായിരുന്നു അന്ത്യം.
മയ്യിത്ത് നമസ്കാരവും ഖബറടക്കവും നാളെ (ബുധനാഴ്ച) രാവിലെ 8 മണിക്ക് മുതലമാട് ജുമാമസ്ജിദ് കബർസ്ഥാനിൽ നടക്കും.
മക്കൾ: പി. കെ. ഗസ്നി (ജിദ്ദ), അലിയാപ്പു.