06/01/2023
വികലാംഗരെ വഞ്ചിച്ച മംഗലം പഞ്ചായത്ത് ഭരണക്കാർ മാപ്പു പറയുക.
മംഗലം പഞ്ചായത്തിൽ മുസ്ലീം ലീഗ് സ്ഥാനാർത്ഥിയായി 18-)o വാർഡിൽ മത്സരിച്ച് വിജയിച്ച വ്യക്തി അംഗവൈകല്യം മൂലം നടക്കാൻ കഴിയാത്തവർക്ക് നല്കുന്ന മുച്ചക്രവാഹനം അടിച്ചെടുത്തിരിക്കുന്നു. മംഗലം പഞ്ചായത്ത് ഭരണസമിതിയുടെ സഹായത്തോടെയാണ് അഴിമതി അരങ്ങേറിയിരിക്കുന്നത്. ഒരു ഗതിയുമില്ലാത്ത അർഹരായ നിരവധി വികലാംഗർ പ്രതീക്ഷയോടു കൂടി കാത്തിരിക്കുമ്പോളാണ് നടക്കാൻ ഒരു പ്രയാസമില്ലാത്ത വാർഡ് മെമ്പർക്ക് മുച്ചക്ര വാഹനം ലഭിക്കാൻ UDF ഭരണ സമിതി കൂട്ടുനില്ക്കുന്നത്. ഭരണ സമിതി യോഗത്തിൽ ഇത് സംബന്ധിച്ച് പ്രതിപക്ഷ അംഗങ്ങൾ ചോദ്യങ്ങൾ ഉയർത്തിയപ്പോൾ പ്രസിഡണ്ട് അടക്കം മുഴുവൻ ഭരണകക്ഷി അംഗങ്ങളും നിശബ്ദത പാലിക്കുകയായിരുന്നു. മംഗലം പഞ്ചായത്തിലെ വികലാംഗരോട് മാപ്പു പറഞ്ഞ് ഏറ്റവും അർഹതയുള്ള വ്യക്തിക്ക് വാഹനം നൽകിയില്ലെങ്കിൽ അതി ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്നും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും dyfi മംഗലം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു..