CPIM Ponmundam

CPIM Ponmundam സി.പി.ഐ.എം പൊന്മുണ്ടം ലോക്കൽ കമ്മിറ്റി

സിപിഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന്‌ കോഴിക്കോട് തുടക്കമായി. സഖാവ് പാലോളി മുഹമ്മദ് കുട്ടി പതാക ഉയർത്തി.
13/09/2026

സിപിഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന്‌ കോഴിക്കോട് തുടക്കമായി. സഖാവ് പാലോളി മുഹമ്മദ് കുട്ടി പതാക ഉയർത്തി.

സംഘപരിവാറിനോട്സമരസപ്പെടാത്തസമരവീര്യം!
01/09/2026

സംഘപരിവാറിനോട്
സമരസപ്പെടാത്ത
സമരവീര്യം!

ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌼
25/08/2026

ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌼

നാൽപ്പത്തിരണ്ടു വയസുവരെമാത്രം ജീവിച്ച്, കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിൽ വിപ്ലവം തീർത്ത വ്യക്തിത്വമാണ് പി കൃഷ്ണപിള്ള. 20 ...
18/08/2026

നാൽപ്പത്തിരണ്ടു വയസുവരെമാത്രം ജീവിച്ച്, കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിൽ വിപ്ലവം തീർത്ത വ്യക്തിത്വമാണ് പി കൃഷ്ണപിള്ള. 20 വർഷത്തോളമുള്ള പൊതുപ്രവർത്തനം കൊണ്ട് 'സഖാവ്'എന്ന സംബോധന ഒരു നേതാവിന്റെ പേരായി മാറിയത് പി കൃഷ്ണപിള്ളയുടെ കാര്യത്തിലാണ്. പാർടിയുടെ സ്ഥാപക സെക്രട്ടറി എന്ന നിലയിൽ ഉൾപ്പെടെ 1930 മുതൽ 1948 വരെ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടായ വളർച്ചയിൽ സഖാവിന്റെ പങ്കാളിത്തവും സംഭാവനയും വലുതാണ്. 1948 ആഗസ്ത്‌ 19ന്‌ ഒളിവുജീവിതത്തിനിടെ പാമ്പുകടിയേറ്റ് മരിച്ച സഖാവിന്റെ വേർപാടിന്‌ ബുധനാഴ്ച 78 വർഷം തികയുകയാണ്.

​വൈക്കത്ത് 1906 ലാണ് സഖാവിന്റെ ജനനം. 16-ാം വയസ്സിൽ ആലപ്പുഴയിൽ കയർത്തൊഴിലാളിയായി. പിന്നീട് പലയിടത്തും ജോലി ചെയ്തു. 1927ൽ ബനാറസിലെത്തി. അവിടെ രണ്ടുവർഷം ഹിന്ദി പഠിച്ച് സാഹിത്യവിശാരദ് പരീക്ഷയെഴുതി. പിന്നീട് തൃപ്പൂണിത്തുറയിൽ ഹിന്ദി പ്രചാരകനായി ജോലിയിൽ പ്രവേശിച്ചു. ഉത്തരേന്ത്യൻ വാസത്തിനിടയിൽത്തന്നെ സ്വാതന്ത്ര്യസമര പ്രവർത്തനത്തിന്റെ ഭാഗമായാണ് ഹിന്ദി പ്രചാരകനായത്. തുടർന്ന്‌ ഹിന്ദി പ്രചാരണംവിട്ട് രാഷ്ട്രീയപ്രവർത്തനത്തിൽ പൂർണമായി മുഴുകി. കോൺഗ്രസ്, കോൺഗ്രസ് സോഷ്യലിസ്റ്റ്‌, കമ്യൂണിസ്റ്റ് എന്നിങ്ങനെ രണ്ടു പതിറ്റാണ്ടോളം കേരള രാഷ്ട്രീയത്തെ നയിച്ച വ്യക്തിത്വമായി.

ഉപ്പുസത്യഗ്രഹത്തിനിടെ കോഴിക്കോട് കടപ്പുറത്ത് ത്രിവർണ പതാക വിട്ടുകൊടുക്കാതെ സഖാവ് നടത്തിയ ചെറുത്തുനിൽപ്പ് ഉജ്വല അധ്യായമാണ്. 1934ൽ കോൺഗ്രസിൽ രൂപംകൊണ്ട കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയുടെ സെക്രട്ടറിയായി. ആലപ്പുഴയിലെ കയർത്തൊഴിലാളികളെയും കോഴിക്കോട്ടെ കോട്ടൺമിൽ തൊഴിലാളികളെയും ഓട്ടുതൊഴിലാളികളെയും കണ്ണൂരിലെ ബീഡി– നെയ്ത്ത് തൊഴിലാളികളെയും ആറോൺ മിൽ തൊഴിലാളികളെയും മലബാറിലെ കൃഷിക്കാരെയും സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകിയ കൃഷ്ണപിള്ള, പിണറായി– പാറപ്രം രഹസ്യസമ്മേളനത്തിൽ പങ്കെടുക്കുകയും ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിയുടെ കേരളഘടകം സെക്രട്ടറിയാകുകയും ചെയ്തു.

ഗുരുവായൂർ സത്യഗ്രഹത്തിൽ സജീവമായി അദ്ദേഹം പങ്കെടുത്തു. ക്ഷേത്രങ്ങളിലും ക്ഷേത്രക്കുളങ്ങളിലും പ്രവേശനം നിഷേധിച്ചിരുന്ന പിന്നാക്ക–ദളിത് വിഭാഗങ്ങൾക്ക് അതിനുള്ള സ്വാതന്ത്ര്യം സ്ഥാപിക്കുന്നതിനുള്ള സമരപരിപാടികൾക്കും നേതൃത്വം നൽകി. 1940 സെപ്തംബർ 15ന് ഒളിവിലിരുന്ന് മലബാറിലെ മർദന പ്രതിഷേധത്തിന് നേതൃത്വം നൽകി. പിന്നീട് അറസ്റ്റുചെയ്ത് ശുചീന്ദ്രം ജയിലിലടച്ചു. 1942 മാർച്ചിലാണ് വിട്ടത്. തുടർന്ന് കോഴിക്കോട് കേന്ദ്രീകരിച്ച് കമ്യൂണിസ്റ്റ് പാർടി വളർത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ മുഴുകി. ’46 മുതൽ വീണ്ടും ഒളിവ് ജീവിതം. 1946 ആഗസ്‌തിൽ പ്രവർത്തനകേന്ദ്രം ആലപ്പുഴയിലേക്ക് മാറ്റി.

പുന്നപ്ര– വയലാർ സമരശേഷം ബഹുജന നേതാക്കളെ കൂട്ടത്തോടെ സർ സി പിയുടെ പൊലീസ് അറസ്റ്റുചെയ്ത് തുറുങ്കിലടയ്ക്കുകയും ഭീകരാവസ്ഥ സൃഷ്ടിക്കുകയും പാർടിയെ നിരോധിക്കുകയും ചെയ്ത വിഷമഘട്ടത്തിലാണ് സഖാവ് ആലപ്പുഴയിലെത്തി ഒളിവിലിരുന്ന് പ്രവർത്തിച്ചത്. പാമ്പുകടിയേറ്റ് അവശനായിരിക്കുമ്പോൾ ‘‘എന്നെ പാമ്പുകടിച്ചു. എന്റെ കണ്ണും തലയും ഇരുളുന്നു. വിവരം എല്ലാവരെയും അറിയിക്കുക. സഖാക്കളെ മുന്നോട്ട്.'' എന്ന കുറിച്ചാണ് സഖാവ് മടങ്ങിയത്. സഖാവിന്റെ അവസാന ആഹ്വാനം ഏഴ് പതിറ്റാണ്ട് പിന്നിടുമ്പോഴും ആവേശകരമായി ഏറ്റെടുക്കപ്പെടുകയാണ്.

സാമ്രാജ്യത്വത്തിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് നമ്മുടെ രാജ്യം സ്വതന്ത്രമായി ഇന്ന് 79 വർഷം പൂർത്തിയാകുന്നു. എൺപതാം...
15/08/2026

സാമ്രാജ്യത്വത്തിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് നമ്മുടെ രാജ്യം സ്വതന്ത്രമായി ഇന്ന് 79 വർഷം പൂർത്തിയാകുന്നു. എൺപതാം സ്വാതന്ത്ര്യദിനത്തിലേക്ക് കടക്കുന്ന ഈ വേളയെ കേവലം ഒരാഘോഷമായി ചുരുക്കരുത്. മറിച്ച്, സമകാലിക ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹികാവസ്ഥകളെ കുറിച്ചുള്ള ഗൗരവപൂർണ്ണമായ ഒരു ആത്മപരിശോധനക്ക് കൂടി ഈ സന്ദർഭത്തിൽ നാം തയ്യാറാകണം.
ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യവും ബഹുസ്വരതയും ഇന്ന് വലിയ വെല്ലുവിളികൾ നേരിടുകയാണ്. 'നാനാത്വത്തിൽ ഏകത്വം' നൽകുന്ന കരുത്തിനെ ദുർബലപ്പെടുത്താനും ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ വിഭജിക്കാനുമുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ നമ്മുടെ ചുറ്റും നടക്കുന്നുണ്ട്. വർഗീയതയ്ക്ക് ഈ മണ്ണിൽ സ്ഥാനമില്ലെന്നും ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങൾ കൈവിടാതെ കാത്തുകൊള്ളുമെന്നും ഈ ദിനം നമ്മൾ ഉറക്കെ പ്രഖ്യാപിക്കേണ്ടതുണ്ട്.
തൊഴിലില്ലായ്മ, വിലക്കയറ്റം, വർദ്ധിച്ചുവരുന്ന സാമ്പത്തിക അസമത്വം തുടങ്ങിയ അടിസ്ഥാനപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ചൂഷണങ്ങൾക്ക് അറുതി വരുത്തുന്നതിനും ഒന്നിച്ചു നിൽക്കാൻ സ്വാതന്ത്ര്യത്തിനായി നാം നടത്തിയ പോരാട്ടങ്ങളുടെ സ്മരണകൾ കരുത്ത് പകരും. നമ്മുടെ സ്വാതന്ത്ര്യസമര സേനാനികൾ സ്വപ്നം കണ്ടത് ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം ഇന്ത്യയല്ല; മറിച്ച് എല്ലാ പൗരന്മാർക്കും തുല്യനീതിയും സ്വാതന്ത്ര്യവും ലഭിക്കുന്ന ഒരു മതനിരപേക്ഷ ജനാധിപത്യ രാജ്യമാണ്.
ഭരണഘടനാ ബാഹ്യ ഇടപെടലുകളിൽ നിന്ന് ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കുക എന്നത് ഈ കാലഘട്ടം നമ്മളോട് ആവശ്യപ്പെടുന്ന ഏറ്റവും വലിയ കടമയാണ്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മതിലുകൾ പൊളിച്ചെറിഞ്ഞ്, മാനവികതയും സാഹോദര്യവും നിറഞ്ഞ ഇന്ത്യയെ കെട്ടിപ്പടുക്കാൻ നമുക്ക് ഒരുമിക്കാം. ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ

സാമ്രാജ്യത്വത്തിന്റെ കടുത്ത വെല്ലുവിളികളെ വിട്ടുവീഴ്ചയില്ലാത്ത സോഷ്യലിസ്റ്റ് പ്രതിരോധത്തിലൂടെ നേരിട്ട ഉജ്വലനായ നേതാവാണ് ...
13/08/2026

സാമ്രാജ്യത്വത്തിന്റെ കടുത്ത വെല്ലുവിളികളെ വിട്ടുവീഴ്ചയില്ലാത്ത സോഷ്യലിസ്റ്റ് പ്രതിരോധത്തിലൂടെ നേരിട്ട ഉജ്വലനായ നേതാവാണ് ഫിദൽ കാസ്‌ട്രോ. അമേരിക്കയുടെ ഉപരോധങ്ങളും മറ്റ് കടുത്ത പ്രതിസന്ധികളും മറികടന്ന് ‌‌രാജ്യത്തിന്റെ പരമാധികാരവും സോഷ്യലിസ്റ്റ് നേട്ടങ്ങളും സംരക്ഷിക്കാൻ ക്യൂബൻ ജനതയ്ക്ക് ഫിദലിന്റെ വിപ്ലവകരമായ ആശയങ്ങൾ എക്കാലത്തും കരുത്താണ്.
സാമ്രാജ്യത്വ ഭീഷണികളെയെല്ലാം അതിജീവിച്ച് ലോകത്തിന് തന്നെ മാതൃകയായാണ് ക്യൂബ നിലകൊള്ളുന്നത്. ഈ സാഹചര്യത്തിലാണ് ഫിദൽ കൂടുതൽ പ്രസക്തനാകുന്നത്. ഫിദലിന്റെ നൂറാം ജന്മവാർഷികം കേവല സ്മരണയല്ല; അതൊരു സമരാഹ്വാനമാണ്. ചൂഷണങ്ങൾക്കെതിരായി ലോകത്തെവിടെയും ഉയരേണ്ട അനിവാര്യമായ പോരാട്ടത്തിൻ്റെ ആഹ്വാനം.

സമര വിജയം✊🏻🔥
25/07/2026

സമര വിജയം✊🏻🔥

ജൂലൈ 21വി എസ്ഓർമ്മദിനം❤️
21/07/2026

ജൂലൈ 21
വി എസ്
ഓർമ്മദിനം❤️

കേരളത്തിൽ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയുടെ കാരണങ്ങൾ കണ്ടെത്താനും തിരുത്താനും, പാർടിയിലെ മുഴുവൻ പ്രവർത്തകരെയും പങ്കെടുപ്പി...
09/06/2026

കേരളത്തിൽ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയുടെ കാരണങ്ങൾ കണ്ടെത്താനും തിരുത്താനും, പാർടിയിലെ മുഴുവൻ പ്രവർത്തകരെയും പങ്കെടുപ്പിച്ചുള്ള വിപുലമായ വിലയിരുത്തൽ നടപടികളാണ് പാർടി നടത്തിയത്. പുതിയ കാലത്ത് സിപിഐ എം മുന്നോട്ടുവെക്കേണ്ട ആശയങ്ങളും പ്രവർത്തന പദ്ധതിയും എന്താകണം എന്നത് സംബന്ധിച്ച് വൈവിധ്യങ്ങളായ അഭിപ്രായങ്ങൾ ഇതിനകം തന്നെ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ഇതിന് തുടർച്ചയായി സിപിഐ എമ്മിന്റെ ഭാവി പ്രവർത്തനങ്ങൾ രൂപപ്പെടുത്താൻ എല്ലാ പൊതുജനങ്ങളുടെയും നിർദ്ദേശങ്ങൾ ഞങ്ങൾ തേടുകയാണ്. തിരുത്തി കൂടുതൽ കരുത്തോടെ മുന്നോട്ടുപോകാൻ ഈ നിർദ്ദേശങ്ങൾ സഹായകരമാവും.

നാട്ടിലും വിദേശത്തും ജീവിക്കുന്ന, സിപിഐ എം അനുഭാവമുള്ളവരും അല്ലാത്തവരുമായ മുഴുവൻ മലയാളികളോടും നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ഞങ്ങൾ അഭ്യർഥിക്കുകയാണ്. യുവാക്കൾ, വിദ്യാർത്ഥികൾ, യുവതികൾ, ട്രാൻസ് ജൻഡേഴ്സ്, തൊഴിലാളികൾ തുടങ്ങി എല്ലാ മേഖലയിലെ ജനങ്ങളെയും ഞങ്ങൾ കേൾക്കുകയാണ്. പ്രത്യേകിച്ച് പുതുതലമുറയെ കേൾക്കണം എന്നാണ് പാർടി കണ്ടിരിക്കുന്നത്. മാധ്യമപ്രവർത്തകർക്കും അഭിപ്രായങ്ങൾ അറിയിക്കാം.

+91 79947 77168 എന്ന വാട്ട്സാപ്പ് നമ്പറിലും [email protected] എന്ന ഇമെയിൽ അഡ്രസിലും അഭിപ്രായങ്ങൾ അറിയിക്കാം. ഇതേപേരിലുള്ള വെബ്സൈറ്റും മൊബൈൽ ആപ്പും വരും ദിവസങ്ങളിൽ തയ്യാറാവും.

പൊതുജനങ്ങളുടെ ഈ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാവും സിപിഐഎം മുന്നോട്ടുള്ള കർമ്മ പദ്ധതി തയ്യാറാക്കുന്നത്. ഇതിനായി ഓഗസ്റ്റ് മാസത്തിൽ വിപുലീകൃത സംസ്ഥാനക്കമ്മിറ്റി ചേരുന്നതാണ്. സംസ്ഥാനകമ്മിറ്റി അംഗങ്ങളും ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും പ്രത്യേക ക്ഷണിതാക്കളുമാണ് ഈ യോഗത്തിൽ പങ്കെടുക്കുക.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

19/05/2026

ഞങ്ങൾ ഈ തെരഞ്ഞെടുപ്പിൽ പരാജയപ്പെടാൻ ഇടയായി. ഒരു ഭരണമാറ്റം വേണമെന്നാണ് ജനങ്ങൾ വിധിയെഴുതിയത്. ആ ജനവിധി പൂർണ്ണമായും ഞങ്ങൾ അംഗീകരിക്കുന്നു. ഈ പരാജയം ഇടതുപക്ഷത്തിന്റെ അവസാനമായി ആരും കരുതേണ്ടതില്ല. കൂടുതൽ ജനപിന്തുണയോടെ കൂടുതൽ കരുത്തോടെ ഇടതുപക്ഷം തിരിച്ചുവരും.🚩


Address

സഖാവ് ഇമ്പിച്ചിബാവ സ്മാരക മന്ദിരം, വൈലത്തൂർ
Tirur
676106

Alerts

Be the first to know and let us send you an email when CPIM Ponmundam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Ponmundam:

Shortcuts

Share