24/01/2025
ലഹരി ഉപയോഗം ഓരോ രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടത്
1) 📌 നമ്മുടെ മക്കൾ അമിതമായി ച്യൂയിങ്കം ഉപയോഗിക്കുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക, അവർ ലഹരി ഉപയോഗിച്ചു തുടങ്ങിയേക്കാവുന്നതിന്റെ ഒരു സൂചനയാണത്. ലഹരി ഉപയോഗിക്കുന്നവര്‍ മദ്യത്തിന്റെയും പുകയിലയുടെയും മണം മറ്റുള്ളവര്‍ അറിയാതിരിക്കാനാണ് ഇത്തരത്തില്‍ ച്യൂയിങം ഉപയോഗിക്കുന്നത്.
2) 📌മക്കളുടെ മുറിയിലോ, ബാഗിലോ, വസ്ത്രങ്ങളിലോ തീപ്പെട്ടിയോ ലൈറ്ററോ കണ്ടെത്തിയാല്‍, അവർ പുകവലി തുടങ്ങിയിരിക്കുന്നുവെന്ന് സംശയിക്കാം. കൂടുതല്‍ നിരീക്ഷണത്തിലൂടെ ഇക്കാര്യം സ്ഥിധീകരിക്കാനാകും.
3) 📌മക്കളുടെ മുറിയിലോ, ബാഗിലോ, വസ്ത്രങ്ങളിലോ ചുരുട്ടിയ പേപ്പര്‍ കണ്ടെത്തിയാല്‍, അവർ കഞ്ചാവ് പോലെയുള്ള ലഹരി മരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് സംശയിക്കേണ്ടിവരും. ഇക്കാര്യം രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രതയോടെ ശ്രദ്ധിക്കണം.
4) 📌സ്കൂളിലോ കോളേജിലോ പഠിക്കുന്ന മകന് മകള്‍ ആവശ്യത്തിലധികം ചെലവുണ്ടെങ്കില്‍ അക്കാര്യം രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. പോക്കറ്റ് മണിയായി ആവശ്യത്തിലേറെ പണം പതിവായി ആവശ്യപ്പെടുന്നുണ്ടെങ്കില്‍, ഏതെങ്കിലും തരത്തിലുള്ള പാഴ്ചെലവ് അവർക്കുണ്ടന്ന് സംശയിക്കാം. കൂടുതല്‍ പരിശോധനകള്‍ നടത്തി, ലഹരിമരുന്ന് ഉപയോഗത്തിനാണോ പണം അമിതമായി ചെലവിടുന്നതെന്ന് മനസിലാക്കണം.
5) 📌മക്കൾ ലഹരിമരുന്നോ മദ്യമോ ഉപയോഗിക്കുന്നുവെന്ന് മനസിലാക്കാന്‍ മദ്യപിച്ചുവരുമ്പോള് കണ്ണ് ചുവന്നിരിക്കും. ചില അവസരങ്ങളില്‍ കണ്ണ് ചെറുതായിരിക്കുന്നതായി അനുഭവപ്പെടുകയും ചെയ്യും. ഇത്തരം സാഹചര്യത്തില്‍ അവർക്ക് മേലുള്ള നിരീക്ഷണം ശക്തമാക്കണം.
6) 📌മക്കളുടെ മുറിയിലോ, ബാഗിലോ, വസ്ത്രങ്ങളിലോ കണ്ണിലൊഴിക്കുന്ന മരുന്ന് കണ്ടെത്തിയാല്‍ ലഹരിമരുന്ന് ഉപയോഗം സംശയിക്കാം. സ്ഥിരമായി മദ്യപിക്കുമ്പോള്‍ കണ്ണ് ചുവക്കുന്നു. ഇതിനു രക്ഷിതാക്കള്‍ അറിയാതെ ഡോക്ടറെ കണ്ടു മരുന്നു വാങ്ങാന്‍ അവർ തയ്യാറാകും.
7 ) 📌നമ്മുടെ മക്കളുടെ ഭാരവും വണ്ണവും അകാരണമായി പെട്ടെന്ന് കുറയാന്‍ തുടങ്ങുന്നുണ്ടെങ്കില്‍ അത് ശ്രദ്ധിക്കുക. മക്കൾ അമിതമായി ലഹരി ഉപയോഗിക്കുന്നതുകൊണ്ടും ഇത്തരത്തില്‍ ഭാരവും വണ്ണവും കുറയുമെന്ന് മനസിലാക്കുക.
8 ) 📌പതിവില്‍നിന്നു വ്യത്യസ്തമായി മകൻ മകൾ കൂടുതല്‍ സമയം ഒറ്റയ്ക്ക് ഇരിക്കുന്നുവെങ്കില് ശ്രദ്ധിക്കുക. അവർ ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നു സംശയിക്കാന്‍ ഒരു കാരണമാണിത്. രക്ഷിതാക്കള്‍ മുറിയിലേക്കു വരുന്നതില്‍ അസഹിഷ്ണുത പ്രകടിപ്പിക്കുണ്ടെങ്കിലും സംശയിക്കണം . മക്കള്‍ക്കു ആവശ്യത്തിനു സ്വാതന്ത്ര്യം നല്‍കാം. എന്നാല്‍ എപ്പോഴും അവരുടെ മേല്‍ ഒരു ശ്രദ്ധവേണം.
9 ) 📌പതിവില്‍നിന്നു വ്യത്യസ്തമായി ഭക്ഷണത്തോടു കൂടുതല്‍ ആര്‍ത്തി കാണിക്കുന്നുണ്ടെങ്കില്‍ അത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ലഹരിക്കു അടിമപ്പെടുമ്പോള്‍, ഇത്തരത്തില്‍ ഭക്ഷണത്തോടുള്ള ആര്‍ത്തി കൂടുന്നതു സ്വാഭാവികമാണ്.
മക്കൾ ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയാല്‍, പെട്ടെന്ന് അവരെ കുറ്റപ്പെടുത്താനോ ശിക്ഷിക്കാനോ പാടില്ല. നമ്മൾ പ്രതീക്ഷിക്കാത്ത രീതിയിൽ അവർ നമ്മോട് പ്രതികരിച്ചേക്കാം ,,, ലഹരി ഉപയോഗം ദോഷകരമാണെന്നു പറഞ്ഞു മനസിലാക്കുക. അതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് സ്നേഹത്തോടെ അവർക്ക് പറഞ്ഞുകൊടുക്കണം. ഒപ്പം അവർക്ക് എന്തെങ്കിലുംതരത്തിലുള്ള മാനസികപ്രശ്നമുണ്ടോയെന്നും ചോദിച്ചുമനസിലാക്കുക. അതിനുശേഷവും ലഹരി ഉപയോഗം തുടരുകയാണെങ്കില്‍ നമ്മുടെ മക്കളെ വിദഗ്ധമായ ഒരു കൗണ്‍സിലിങ്ങിന് വിധേയമാക്കുക.
മയക്കുമരുന്ന് ഉപയോഗത്തെപ്പറ്റിയുള്ള വാർത്തകൾ ദിനേന നമ്മെ ത്തെട്ടിച്ച് കൊണ്ടു് മാധ്യമങ്ങളിലൂടെ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ് ഈ അവസരത്തിൽ ... മാതാപിതാക്കൾക്കും ,കുട്ടികൾക്കും ഒരേപോലെ ബോധവൽക്കരണം അത്യാവശ്യമായി വന്നിരിക്കുകയാണ് . മത രാഷ്ട്രീയ സംഘടനകൾ ജാതി മത ഭേതമന്യ ഒറ്റക്കെട്ടായി ഇതിനെതിരെ ആഞ്ഞടിക്കാൻ തയ്യാറാവേണ്ട സമയം അധിക്രമിച്ചിരിക്കുന്നു ..
നമ്മുടെ നാടിന് വേണ്ടി ,,,,സമൂഹത്തിന് വേണ്ടി ,,,,,വരും തലമുറക്ക് വേണ്ടി,,,, നല്ലൊരു നാളേക്ക് വേണ്ടി ,,, മയക്കുമരുന്നിനെതിരെ നമുക്കെല്ലാവർക്കും ഒരുമിച്ച് കൈകോർക്കാം .,,,,,