TIRUR Police Station

TIRUR Police Station Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from TIRUR Police Station, Police station, Tirur Station.

സംസ്ഥാനത്തിലെ  ആഭ്യന്തര, വിദ്ദ്യാഭ്യാസ  വകുപ്പുകൾ, ഗതാഗതം, വനം, എക്സൈസ്, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ സഹകരണത്തോടെ ആവിഷ്ക...
20/12/2024

സംസ്ഥാനത്തിലെ ആഭ്യന്തര, വിദ്ദ്യാഭ്യാസ വകുപ്പുകൾ, ഗതാഗതം, വനം, എക്സൈസ്, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ സഹകരണത്തോടെ ആവിഷ്കരിച്ചിട്ടുള്ള ഒരു സ്കൂൾ അധിഷ്ഠിത പദ്ധതിയാണ് കേരളാ പോലീസിന്റെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി. ഹൈസ്കൂൾ വിദ്ദ്യാർത്ഥികളിൽ നിയമത്തോടുള്ള ബഹുമാനം, അച്ചടക്കം, പൗരബോധം, സമൂഹത്തിലെ ദുർബല ജനവിഭാഗങ്ങളോട് ദയാവായ്പ്, സമൂഹ്യ വിപത്തുകളെ ചെറുത്തു നിൽക്കാനുള്ള കഴിവ് എന്നീ ഗുണങ്ങൾ പാകി മുളപ്പിച്ച് അവരെ ഈ സമൂഹത്തിലെ ഭാവി നായകൻമാരാക്കി വളർത്തിയെടുക്കാനാവശ്യമായ പരിശീലനം നൽകുന്നു. യുവാക്കളിൽ നൈസർഗ്ഗികമായ കഴിവുകൾ പരിപോഷിപ്പിക്കുവാനും അതുവഴി അസഹിഷ്ണുത, ലഹരി ഉപയോഗം, അച്ചടക്കമില്ലായ്മ, അക്രമം മുതലായ നിഷേധാത്മക പ്രവണതകളെ പ്രതിരോധിക്കുവാൻ അവരെ പ്രാപ്തരാക്കുവാനും ഈ പദ്ധതി കൊണ്ട് ഉദ്ദ്യേശിക്കുന്നു. അതുപോലെ തന്നെ വിദ്ദ്യാർത്ഥികളിൽ തങ്ങളുടെ കുടുംബം, സമൂഹം, പരിസ്ഥിതി എന്നിവയോട് പ്രതിബദ്ധത വളർത്തുവാനും ഇത് സഹായകമാണ്.

കേരളത്തിലെ 127 ഹൈസ്ക്കൂൾ/ ഹയർസെക്കന്ററി സ്കൂളുകളിലായി 2010 ആഗസ്റ്റ് 2-ന് ആരംഭിച്ച ഈ പദ്ധതിയിൽ ആൺകുട്ടികളും, പെൺകുട്ടികളും ഉൾപ്പെടെ 11176 വിദ്ദ്യാർത്ഥികളും, സ്കൂൾതല കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായി പരിശീലനം നേടിയ 254 അദ്ധ്യാപകരും അംഗങ്ങളായിട്ടുണ്ട്. 2012-ൽ കേരളത്തിലെ 249 ഹൈസ്ക്കൂളുകളിലായി ഈ പദ്ധതി വ്യാപിപ്പിച്ചു. കേഡറ്റുകളുടെ എണ്ണം 16000 വും, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരുടെ എണ്ണം 500 &ndash മായി വളർന്നു.

ഈ പദ്ധതിയുടെ ലക്ഷ്യങ്ങൾ

നിയമങ്ങൾ സ്വമേധയാ അനുസരിക്കുകയും ആദരിക്കുകയും ചെയ്യുന്ന, പൗരബോധം ജനാധിപത്യ മര്യാദകൾ എന്നിവ പാലിക്കുന്ന, നിസ്വാർത്ഥമായ സാമൂഹ്യസേവനം ജീവിതചര്യയായി കരുതുന്ന ഒരു പുതിയ തലമുറയെ വാർത്തെടുക്കുക.യുവാക്കളിൽ ശാരീരീകവും മാനസീകവുമായ ആരോഗ്യം, ആത്മനിയന്ത്രണം, അച്ചടക്കം എന്നിവ വളർത്തിയെടുക്കുവാനും അതുവഴി കഠിനാദ്ധ്വാനം ചെയ്യുവാനും വ്യക്തിപരമായ നേട്ടങ്ങൾ സ്വായത്തമാക്കാനും അവരെ പ്രാപ്തരാക്കുക.കുറ്റകൃത്യപ്രതിരോധം, ക്രമസമാധാന പാലനം, റോഡ് സുരക്ഷാ പ്രചാരണം എന്നിവയ്ക്കും ആഭ്യന്തരസുരക്ഷ, ദുരന്തനിവാരണം എന്നീ മേഖലകൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും കേരളാ പോലീസ് മറ്റ് നിർവ്വഹണാധികാരികളായ വനം, ഗതാഗതം, എക്സൈസ് എന്നീ വകുപ്പുകളുമായി ചേർന്ന് പ്രവർത്തിക്കുവാൻ യുവാക്കളെ പ്രാപ്തരാക്കുക. അതുവഴി ഒരു മതനിരപേക്ഷ കാഴ്ചപ്പാട് വളർത്തിയെടുക്കുവാനും മൌലിക അവകാശങ്ങളെ ബഹുമാനിക്കുവാനും ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന പ്രകാരം തന്റെ കടമകൾ നിർവ്വഹിക്കുവാനും അവർക്ക് പ്രചോദനമേകുക.യുവാക്കളിൽ സാമൂഹ്യ പ്രതിബദ്ധത വളർത്തുക, തങ്ങളുടെ തന്നെയുള്ളിലുള്ളതും മറ്റുള്ളവരിലുള്ളതുമായ ചീത്ത പ്രവണതകളെ പ്രതിരോധിക്കാൻ പ്രാപ്തരാക്കുകയും അതുവഴി ലഹരി/മദ്യ ഉപയോഗം, അസഹിഷ്ണുത, നശീകരണ പ്രവണത, ഭിന്നത, തീവ്രവാദം എന്നീ സാമൂഹ്യതിന്മകൾക്കെതിരെ പോരാടുവാൻ അവരെ പ്രാപ്തരാക്കുക.യുവാക്കളിൽ നേതൃത്വ പാടവം, കൂട്ടായ പ്രവർത്തന നൈപുണ്യം, നൂതന ചിന്താശേഷി, പ്രശ്നപരിഹാരത്തിനുള്ള കഴിവ് എന്നീ ഗുണങ്ങൾ വളർത്തിയെടുക്കുകയും ആത്യന്തിക വിജയം കൈവരിക്കുന്നതിനായി തങ്ങളിൽ അന്തർലീനമായ ശക്തികളെയും സാധ്യതകളെയും കണ്ടെത്തി വികസിപ്പിക്കുവാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുക.വിവര സാങ്കേതിക വിദ്യയെക്കുറിച്ചും അതിന്റെ അപാരമായ സാദ്ധ്യതകളെക്കുറിച്ചും യുവജനങ്ങൾക്ക് അറിവ് പകരുക. അതിന്റെ ദോഷകരമായ സ്വാധീനത്തെക്കുറിച്ച് മനസ്സിലാക്കി അതിൽ നിന്നും സ്വയം പ്രതിരോധിക്കുവാനും, വിവര സാങ്കേതിക വിദ്യയിൽ നിന്നും തങ്ങൾക്ക് ഗുണഫലങ്ങൾ സ്വായത്തമാക്കാനും അവരെ സഹായിക്കുക.യുവാക്കളിൽ രാജ്യസ്നേഹം, തുറന്ന മനോഭാവം, ഹൃദയ വിശാലത, ഉൾക്കൊള്ളൽ, കഴിവ്, കാര്യശേഷി എന്നീ ഗുണഗണങ്ങൾ വികസിപ്പിക്കുകയും ഭരണഘടന അനുശാസിക്കും പ്രകാരം മതേതര കാഴ്ചപ്പാട്, മറ്റുള്ളവരുടെ മൗലിക അവകാശങ്ങളെ ബഹുമാനിക്കുവാനും തങ്ങളുടെ കർത്തവ്വ്യങ്ങൾ പാലിക്കുവാനും ഉള്ള മനസ്ഥിതി എന്നിവ വളർത്തിയെടുക്കാനും യുവാക്കളെ പ്രചോദിപ്പിക്കുക.

വാഹനം ഓടിക്കുമ്പോൾ കഴിയുന്നത്ര ഇടതുവശം ചേർന്ന് ഓടിക്കണം.എതിർവശത്തുനിന്നും വരുന്ന വാഹനങ്ങളെ വലതുവശത്തുകൂടെ കടന്നുപോകാൻ അന...
19/12/2024

വാഹനം ഓടിക്കുമ്പോൾ കഴിയുന്നത്ര ഇടതുവശം ചേർന്ന് ഓടിക്കണം.
എതിർവശത്തുനിന്നും വരുന്ന വാഹനങ്ങളെ വലതുവശത്തുകൂടെ കടന്നുപോകാൻ അനുവദിക്കണം.
ഒരേ ദിശയിലോടുന്ന വാഹനങ്ങളിൽ ഒന്ന് മറ്റൊന്നിനെ മറികടക്കുന്നത് വലതുവശത്തുകൂടെ വേണം.
മുന്നിൽ പോകുന്ന വാഹനം വലതുവശത്തേക്ക് തിരിയുമ്പോൾ മാത്രമേ ഇടതുവശത്തുകൂടി മുന്നേറാൻ പാടുള്ളൂ
മറ്റു വാഹനങ്ങൾക്ക് അസൗകര്യമാണെന്നുകണ്ടാൽ ഒരു വാഹനം അതേ ദിശയിലോടുന്ന മറ്റൊരു വാഹനത്തെ മറികടക്കരുത്.
വളവ്, മൂല, കയറ്റിത്തെ ഉച്ചി എന്നിവയെ സമീപിക്കുമ്പോൾ മറികടക്കരുത്.
നേരെ മുന്നോട്ടു കാണാൻ കഴിയാത്ത അവസരങ്ങളിൽ ഓവർടേക്ക് ചെയ്യാൻ പാടില്ല
മുന്നിലുള്ള വാഹനത്തിന്റെ ഡ്രൈവർ സമ്മത ആംഗ്യം കാണിച്ചെങ്കിലേ മറികടക്കാവൂ.
ലെവൽക്രോസിൽ ഓവർടേക്ക് ചെയ്യരുത്
ഇടുങ്ങിയ പാലങ്ങളിൽ ഓവർടേക്ക് ചെയ്യരുത്
ജംഗ്ഷനുകളിൽ ഓവർടേക്ക് ചെയ്യരുത്
സീബ്രാ ക്രോസിങ്ങിൽ ഓവർടേക്ക് ചെയ്യരുത്
തിരക്കേറിയ ജംഗ്ഷനുകളിൽ വേഗത കുറയ്ക്കുക
നാൽക്കവലകളിൽ വളരെ ശ്രദ്ധയോടെ വശത്തേക്കു തിരിയുക
ഒരു വാഹനം തറ്റെ വാഹനത്തെ മറികടക്കുമ്പോഴോ കടന്നുപോകുമ്പോഴോ വാഹനത്തിന്റെ വേഗം കൂട്ടരുത്.
അഗ്നിശമന സേന വാഹനങ്ങൾ, ആംബുലൻസ് എന്നിവയ്ക്ക് മറികടക്കാനും, കടന്നുപോകാനും പാകത്തിൽ നിരത്തിന്റെ വശത്തേക്ക് മാറിക്കൊടുക്കണം.
വേഗം കുറക്കുക, നിർത്തുക, വശങ്ങളിലേക്ക് തിരിയുക ഇതൊക്കെ ചെയ്യുന്നതിന് മുമ്പ് നിയമപ്രകാരം ആംഗ്യങ്ങൾ കാണിക്കണം. അല്ലെങ്കിൽ അടയാളം കാണിക്കണം.
വാഹനം നിരത്തിൽ നിർത്തിയിടുന്നത് നിരത്തുപയോഗിക്കുന്ന മറ്റുള്ളവർക്ക് അസൗകര്യം ഉണ്ടാകാത്തവിധത്തിലായിരിക്കണം.
നിരത്തിലുള്ള ഗതാഗത അടയാളങ്ങളിലെ സൂചന അനുസരിക്കണം.
നിവൃത്തിയില്ലാത്ത ഘട്ടങ്ങളിൽമാത്രമേ പെട്ടെന്ന് ബ്രേക്കിടാൻ പാടുള്ളൂ.
കയറ്റംകയറുന്ന വാഹനങ്ങൾക്ക് പരിഗണന കൊടുക്കണം.
വാഹനം പിന്നോട്ട് എടുക്കുന്നതിനു മുമ്പ് സുരക്ഷിതത്വം ഉറപ്പുവരുത്തണം.
അനാവശ്യമായി ഹോണടിക്കരുത്.
നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളെ സാവധാനം ഓവർടേക്ക് ചെയ്യുക
അതീവ ശ്രദ്ധയോടെ മാത്രം സൈക്കിൾ യാത്രക്കാരെ ഓവർടേക്ക് ചെയ്യുക
മദ്യപിച്ചുകൊണ്ട് വാഹനങ്ങൾ ഓടിക്കാതിരിക്കുക
ഇരുചക്രവാഹ നങ്ങൾ ഓടിക്കുന്നവർ ഹെൽമറ്റ് ധരിക്കുക
മറ്റൊരു റോഡിലേക്കു കടക്കുമ്പോൾ പരമാവധി ജാഗ്രത പുലർത്തുക
അറ്റകുറ്റപ്പണികൾ, ജാഥകൾ എന്നിവ നടത്തുന്ന നിരത്തുകളിൽ വേഗത കുറച്ചുകൊണ്ടു മാത്രം വാഹനം ഓടിക്കുക
റോഡിന്റെ ഇടത്തേ അരികിലേക്ക് മാറിയശേഷം മാത്രമേ വാഹനം ഇടതുവശത്തേക്കു തിരിച്ചു വിടുവാൻ പാടുള്ളൂ
റോഡിന്റെ മധ്യഭാഗത്തേക്കു കടന്നു സൂക്ഷ്മ നിരീക്ഷണം നടത്തിയശേഷമേ വാഹനം വലതുവശത്തേക്കു തിരിച്ചു വിടാൻ പാടുള്ളൂ
വാഹനം ഓടിക്കുമ്പോൾ ഡ്രൈവർമാർ കഴിവതും സീറ്റ്ബെൽറ്റ് ധരിക്കണം
നിശ്ചിത പാർക്കിങ്ങ് ഏരിയാകളിൽ മാത്രം വാഹനങ്ങൾ ഒതുക്കി നിർത്തുക.

പാർക്കിങ്ങ് നിരോധിത മേഖലയിൽ നിർത്തിയിട്ടിരുന്ന വാഹനത്തിന് പിഴ ചുമത്തി സ്റ്റിക്കർ ഒട്ടിച്ചിരിക്കുന്നു
റോഡ് അപകടങ്ങൾ ഒഴിവാക്കുന്നതിൽ ട്രാഫിക് പൊലീസുകാരുടെ സേവനങ്ങൾ സുപ്രധാന പങ്ക് വഹിക്കുന്നു. അവരുടെ ഹാൻഡ് സിഗ്നലുകൾ മനസ്സിലാക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും ഡ്രൈവർമാർ ബാധ്യസ്ഥരാണ്. ഇവ കൂടാതെ ഡ്രൈവർമാർ സ്വയം കാണിക്കേ സിഗ്നലുകളും ഏറെ പ്രധാനപ്പെട്ടവയാണ്.

SPECIAL DRIVE POLICE POLICE

Address

Tirur Station
676101

Telephone

+4942422046

Website

Alerts

Be the first to know and let us send you an email when TIRUR Police Station posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to TIRUR Police Station:

Share

Category